Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 29, 2020

 ഗവ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്‌

എല്ലാ ഗവൺമന്റ്‌ സ്കൂൾ പ്രധാനാദ്ധ്യാപകരും  എസ്‌.സി എസ്‌.ടി ജീവനക്കാരുടെ പ്രാതിനിധ്യം  സംബന്ധിച്ച പ്രൊഫോർമ 4-1-2021 ന്‌ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌

പ്രൊഫോർമ


 ഉച്ചഭക്ഷണ പരിപാടി

പാചകത്തൊഴിലാളികളുടെ വേതനകുടിശ്ശിക വിതരണം ചെയ്യുന്നതിലേക്കായി  ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച്‌ 4-1-2021 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. ഏതെങ്കിലും പാചകത്തൊഴിലാളി ടി കാലയളവിൽ  സ്കൂളിൽ ജോലി ചെയ്യുകയും ഇടയ്ക്ക്‌ വെച്ച്‌ പിരിഞ്ഞു പോകുകയും ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങൾ കൂടി പ്രൊഫോർമയിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്‌.

പ്രൊഫോർമ


December 28, 2020

FIT INDIA MOVEMENT 2020

 ഫിറ്റ്‌ ഇന്ത്യ മൂവ്‌മെന്റ്‌ 2020

കേന്ദ്ര വിദ്യാഭ്യാസ  മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഫിറ്റ്‌ ഇന്ത്യ മൂവ്‌മെന്റ്‌ 2020 മായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. സ്കൂൾ തലത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്‌.

December 24, 2020

TEXT BOOK INDENTING 2021-22

 വളരെ അടിയന്തിരം

2021-22 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് ഇനിയും പൂർത്തിയാക്കാത്ത സർക്കാർ/എയിഡഡ്/അൺ എയിഡഡ് സ്കൂളുകൾ 26-12-2020 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി ഇൻഡന്റിംഗ് പൂർത്തിയാക്കണമെന്ന് അറിയിക്കുന്നു.  യഥാസമയം ഇൻഡന്റിംഗ് പൂർത്തിയാക്കാത്തത് മൂലം പുസ്തകം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.

FUND DETAILS

 വളരെ അടിയന്തിരം 

2015-16 മുതൽ 2020-21 വരെ വിവിധ സ്കൂളുകൾക്ക്‌ സർക്കാർ അനുവദിച്ച ഫണ്ടുകളുടെ (കെട്ടിട നിർമ്മാണം , സ്കൂൾ ബസ്‌) വിവരങ്ങൾ  ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 31-12-2020 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. ഓരോ ഫണ്ടിനും പ്രത്യേകം ഷീറ്റുകൾ ഉപയോഗിക്കേണ്ടതാണ്‌.

GO TRACK PROGRAMME

 GO TRACK പദ്ധതി

സ്കൂളുകളിൽ Go Track പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്‌ സിഡ്കോ സമർപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. പ്രസ്തുത പദ്ധതി സ്കൂളുകളിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ സ്കൂൾ അധിക്യതരുടേയും പി.ടി.എ യുടേയും അഭിപ്രായം 30-12-2020 നുള്ളിൽ രേഖാമൂലം ഓഫീസിൽ അറിയിക്കേണ്ടതാണ്‌.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.


December 17, 2020

THIRD VOLUME-REARRANGEMENT

 വളരെ അടിയന്തിരം

പാഠപുസ്തക വിതരണം

മൂന്നാം വോള്യം പാഠപുസ്തകങ്ങളുടെ Excess /Shortage ലിസ്റ്റ്‌ 18-12-2020 നു രാവിലെ 11 മണിക്ക്‌ മുമ്പായി ചുവടെ കൊടുത്തിരിക്കുന്ന Excel ഫോർമാറ്റിൽ aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്‌ അയച്ചു തരേണ്ടതാണ്‌.ആയത്‌ ക്രോഡീകരിച്ച്‌ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക്‌ അയച്ചു കൊടുക്കേണ്ടതിനാൽ യാതൊരു വിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

പ്രൊഫോർമ


November 26, 2020

                                       പ്രത്യേക അറിയിപ്പ്


നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്കൂളുകളുടെ പട്ടിക താഴെ കൊടുക്കുന്നു.രജിസ്റ്റര്‍ ചെയ്യാത്ത സ്കൂളുകള്‍ ഇന്നു തന്നെ ഡിഡിഇ ഓഫീസുമായി ബന്ധപ്പെട്ട് യൂസര്‍ ഐ.ഡിയും പാസ്സ് വേര്‍ഡും ചോദിച്ച്ഇന്നുതന്നെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് വിദ്യാഭ്യാസഉപഡയറക്ടറുടെ കാര്യാലയത്തില്‍ അറിയിച്ചിട്ടുണ്ട്


1)വാണീവിലാസം എല്‍.പി.സ്കൂള്‍

                   2) എല്ലാ എം.ജി.എല്‍.സി. വിദ്യാലയങ്ങളും





November 17, 2020

SECOND VOLUME TEXT BOOK

വളരെ  അടിയന്തിരം

പാഠപുസ്തക വിതരണം

2020-21 വർഷത്തെ രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ പുനക്രമീകരണം നടത്തുന്നതിലേക്കായി  ചുവടെ കൊടുത്തിരിക്കുന്ന Excess /Shortage ലിസ്റ്റ്‌  പൂരിപ്പിച്ച്‌ 18-11-2020 ന്‌ ഉച്ചയ്ക്ക്‌ 2 മണിക്ക്‌ മുമ്പായി aeoiritty2016@gmail.com   എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്‌.

നിർദ്ദേശങ്ങൾ

1)പ്രൊഫോർമയിൽ സ്കൂളിന്റെ പേര്‌ നിർബന്ധമായും ചേർക്കേണ്ടതാണ്‌

2)തന്നിരിക്കുന്ന പ്രൊഫോർമയുടെ ഘടനയിൽ മാറ്റം വരുത്താൻ പാടില്ല.തന്നിരിക്കുന്ന (Excel )ഫോർമാറ്റിൽ മാത്രമേ ലിസ്റ്റ്‌ അയക്കാൻ പാടുള്ളു.സ്കാൻ ചെയ്തോ , PDF , JPEG ഫോർമാറ്റുകളിലോ അയക്കാൻ പാടില്ല. 

3)രേഖപ്പെടുത്തലുകൾ വരുത്തുമ്പോൾ  ടൈറ്റിലുകൾ  മാറിപ്പോയിട്ടില്ലായെന്ന് ഉറപ്പ്‌ വരുത്തേണ്ടതാണ്‌.

4)  തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌  നിരവധി മെയിലുകൾ ഓഫീസിന്റെ മറ്റ്‌ ഇ-മെയിൽ വിലാസങ്ങളിലേക്ക്‌ വരുന്നതിനാൽ aeoiritty2016@gmail.com   എന്ന ഇ-മെയിൽ വിലാസത്തിലേക്ക്‌ മാത്രമേ Excess /Shortage ലിസ്റ്റ്‌ ഇ-മെയിൽ ചെയ്യാൻ പാടുള്ളു.

പ്രൊഫോർമ

 

November 06, 2020

അനദ്ധ്യാപക ജീവനക്കാരുടെ വിവരശേഖരണം2020-21

 വളരെ അടിയന്തിരം 

അനദ്ധ്യാപക ജീവനക്കാരുടെ വിവരശേഖരണം2020-21

2020-21 വർഷത്തിൽ ജോലി ചെയ്യുന്ന അനദ്ധ്യാപക ജീവനക്കാരുടെ (  ഓഫീസ്‌ അറ്റൻഡന്റ്‌ , എഫ്‌.ടി.എം , പി.ടി.സി.എം , ആയ )   വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ 6-11-2020 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്‌ മുമ്പായി രേഖപ്പെടുത്തി നൽകേണ്ടതാണ്‌.

ഗൂഗിൾ ഫോം

November 02, 2020

AIDED

 എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 

 നിയമനംഗീകാരം ലഭിച്ചവരുടെ 29 / 01 / 2016  വരെയുള്ള കുടിശ്ശിക KASEPF  ൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട അദ്ധ്യാപകർ ഉണ്ടെങ്കിൽ അദ്ധ്യാപകരുടെ പേരും വിശദ വിവരവും പ്രഫോർമയിൽ നാളെ 10 മണിക്ക് മുൻപായി ബി  സെക്ഷനെ ഏല്പിക്കേണ്ടതാണ് . പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൊടുക്കേണ്ടതിനാൽ  അദ്ധ്യാപകർ ആരെങ്കിലും ഉൾപ്പെടാതെ പോയിട്ടുണ്ടെങ്കിൽ  ആയതിന്റെ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകന് മാത്രമായിരിക്കും . പ്രഫോർമ ഇവിടെ ക്ലിക്ക് ചെയ്യുക .

October 23, 2020

GUIDELINES

 വളരെ അടിയന്തിരം 

കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണം , സൂക്ഷ്മപരിശോധന എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക


October 22, 2020

NATIONAL SCHOLARSHIP PORTAL REGISTRATION

 വളരെ അടിയന്തിരം 

കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട്‌ ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകൾ ഇനിയും നാഷണൽ സ്കോളർഷിപ്പ്‌ പോർട്ടലിൽ സ്കൂൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി കാണുന്നില്ല. ആയതിനാൽ പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ ഇന്ന് (22-10-2020) തന്നെ  വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും യൂസർനെയിമും പാസ്സ്‌ വേർഡും കൈപ്പറ്റി സ്കൂൾതല രജിസ്ട്രേഷൻ പൂർത്തിയാക്കി വിവരം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്‌. 

സ്കൂളുകളുടെ പട്ടിക


October 05, 2020

 പ്രധാനാദ്ധ്യാപരുടെ ശ്രെദ്ധക് 

ഡിപിഐയുടെ കത്ത് ശ്രെദ്ധിച്ചാലും .ആവിശ്യ പെട്ടവിവരകൾ നാളെ ഇമെയിൽ മുഖേന അയച്ചു തരേണ്ടതാണ് .











October 01, 2020

TEXT BOOK - SOCIETY DETAILS

 വളരെ അടിയന്തിരം 

പാഠപുസ്തക വിതരണം 

പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട്   സൊസൈറ്റികളായി പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെയും  , സൊസൈറ്റി സെക്രട്ടറിമാരുടേയും  പേരും മൊബൈൽ നമ്പറും ഇന്ന് (1 -1 -2020 ) ഉച്ചയ്ക്ക് 1  മണിക്ക് മുമ്പായി ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ  നൽകേണ്ടതാണ്. 

ഗൂഗിൾ ഫോം 

                 കൂടാതെ ഒന്നാം വോള്യം പുസ്തകം കണ്ണൂർ ടെക്സ്റ്റ് ബുക്ക് ഡിപ്പോയിൽ നിന്നും കൊണ്ട് വന്ന ഇനത്തിൽ ഓഫിസിൽ സമർപ്പിച്ച വൗച്ചറിനോടൊപ്പം പെട്രോൾ പമ്പിൽ നിന്നും നൽകുന്ന രശീതി (പ്രിന്റഡ് ബിൽ / കാഷ്  ബിൽ ) കൂടി സമർപ്പിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആയത് അടിയന്തിരമായി ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .

September 24, 2020

JAGRATHASAMITHI 2020

 ചിരി ഹെൽപ്പ്‌ ലൈൻ 

നാർക്കോടിക്‌ സെൽ അസിസ്റ്റന്റ്‌ പോലീസ്‌ സൂപ്രണ്ടിന്റെ കത്തിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.പ്രസ്തുത കത്തിൽ ആവശ്യപ്പെട്ടതു പ്രകാരം സ്കൂൾ തല  ജാഗ്രതാ സമിതി രൂപീകരിച്ച്‌ കോർഡിനേറ്ററുടെ വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ ഇന്ന് (24-9-2020) വൈകുന്നേരം 5 മണിക്ക്‌ മുമ്പായി രേഖപ്പെടുത്തി നൽകേണ്ടതാണ്‌.

ഗൂഗിൾ ഫോം


September 23, 2020

POULTRYCLUB

 പൗൾട്രി ക്ലബ്ബ്‌

സ്കൂളുകളിൽ പൗൾട്രി ക്ലബ്ബുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ ശ്രീ.ജെഫ്രി ജി സർക്കാരിലേക്ക്‌ സമർപ്പിച്ച നിവേദനത്തിന്റെ പകർപ്പ്‌ ചുവടെ ചേർക്കുന്നു.താൽപ്പര്യമുള്ള സ്കൂളുകൾ വിശദമായ സാധ്യതാ റിപ്പോർട്ട്‌ തയ്യാറാക്കി 28-9-2020 നു ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

പൗൾട്രി ക്ലബ്ബ്‌

September 18, 2020

MGS/NADAR/ANGLO INDIAN /BPL GIRLS SCHOLARSHIP /LSS/USS 2020 -21

വളരെ അടിയന്തിരം

2020-21 വർഷത്തിൽ മുസ്ലീം/നാടാർ/ആംഗ്ലോ ഇൻഡ്യൻ/മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ദാരിദ്യരേഖയ്ക്ക്‌ താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്‌/എൽ.എസ്‌.എസ്‌/യു.എസ്‌.എസ്‌/നാഷണൽ സ്കോളർഷിപ്പ്‌ എന്നീ ഇനത്തിൽ ആവശ്യമായ തുക സംബന്ധിച്ച വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ 23-09-2020 ബുധനാഴ്ച 4 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. സർക്കുലറിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. എൽ.എസ്‌.എസ്‌ റിന്യൂവൽ വിഭാഗം കുട്ടികളുടെ പട്ടിക തയ്യാറാക്കുമ്പോൾ ഒരു വരിയിൽ വർഷം എഴുതി അതിനു താഴെ ആ വർഷം സ്കോളർഷിപ്പ്‌ ലഭിക്കാത്ത കുട്ടികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണം.തുടർന്ന് തൊട്ടടുത്ത വരിയിൽ അടുത്ത വർഷം എഴുതി ആ വർഷം സ്കോളർഷിപ്പ്‌ ലഭിക്കാത്ത കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തണം .


MGS/NADAR/ANGLO INDIAN/BPL -REQUIREMENT

MGS/NADAR/ANGLO INDIAN/BPL- STUDENTS LIST

LSS REQUIREMENT

LSS STUDENTS LIST-FRESH

LSS STUDENTS LIST-RENEWAL

 എല്ലാ ഗവ /എയ്ഡഡ്  സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് 

01/ 06/ 2016  മുതൽ 11/ 08/ 2020 വരെ നടത്തിയ ആശ്രിത നിയമനം സംബന്ധിച്ച വിവരം 22 / 09/ 2020  രാവിലെ 10 മണിക്ക് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ധനകാര്യ വകുപ്പിന് 2 മണിക്ക് അയക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്  പ്രൊഫോര്മ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക പ്രഫോർമ 1 , പ്രഫോർമ 2 

  

September 16, 2020

മൈനോറിറ്റി പ്രീമെട്രിക് സ്‌കൂൾ സ്‌കോളർഷിപ്പ് 2014 -15

പ്രീമെട്രിക്‌ സ്കോളർഷിപ്പ്‌ 2014-15

2014-15 വർഷത്തെ  പ്രീമെട്രിക്‌ സ്കോളർഷിപ്പിന്‌ അർഹത നേടുകയും എന്നാൽ തെറ്റായ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ രേഖപ്പെടുത്തി നൽകിയതിനേത്തുടർന്ന് സ്കോളർഷിപ്പ്‌ തുക ലഭിക്കാത്ത കുട്ടികളുടെ പട്ടിക  ചുവടെ ചേർക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും  ടി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള  മുഴുവൻ കുട്ടികളുടേയും ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച  വിശദാംശങ്ങൾ നിർദ്ദിഷ്ട അപേക്ഷാഫോമിൽ രേഖപ്പെടുത്തി  , അപേക്ഷാ ഫോം , ബാങ്ക്‌ പാസ്സ്‌ ബുക്കിന്റെ  വ്യക്തമായ പകർപ്പ്‌ , ഫോട്ടോ പതിച്ച തിരിച്ചറിയൽ  കാർഡിന്റെ പകർപ്പ്‌  എന്നിവയുടെ 3 കോപ്പി 2020 ഒക്ടോബർ 10 ന്‌ വൈകുന്നേരം 5 മണിക്ക്‌ മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
പ്രസ്തുത  അപേക്ഷ ഓഫീസിൽ സമർപ്പിക്കുമ്പോൾ ഓരോ സെറ്റിനോടൊപ്പവും  കുട്ടികളുടെയും ലിസ്റ്റ്‌  കൂടി ചേർത്ത്‌ തുന്നിക്കെട്ടേണ്ടതും അത്തരത്തിലുള്ള 3 സെറ്റുകൾ പ്രത്യേകം  കവറിംഗ്‌ ലെറ്റർ സഹിതം ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.
അപേക്ഷയോടൊപ്പം തന്നിട്ടുള്ള നിർദ്ദേശങ്ങൾ  പ്രിന്റെടുത്ത്‌  സ്കൂളിൽ സൂക്ഷിക്കേണ്ടതും ആയത്‌ ശ്രദ്ധയോട്‌ കൂടി വായിച്ചതിനുശേഷം തുടർ നടപടികൾ കൈക്കൊള്ളേണ്ടതുമാണ്‌.




September 14, 2020

കോവിഡ് വിവര ശേഖരണം 

വളരെ അടിയന്തിരം- കോവിഡ് 19- പ്രതിരോധ പ്രവര്ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി അദ്ധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് വേണ്ടി അദ്ധ്യാപകരുടെ വിവരങ്ങള്‍ ലഭ്യാമാക്കാന്‍ ബഹു. ജില്ലാ കലക്ടര്‍ നിര്ദ്ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവില്‍ കോവിഡ് ഡ്യൂട്ടിയില്‍ അല്ലാത്ത അദ്ധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സ്പ്രെഡ് ഷീറ്റില്‍ രേഖപ്പെടുത്തേണ്ടതാണ്. പ്രധാന അദ്ധ്യാപകര്‍, ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്നവര്‍, ഗര്‍ഭിണികള്‍ , വികലാംഗര്‍, 1 വയസ്സില്‍ ചുവടെയുള്ള കുട്ടികളുള്ളവര്‍ എന്നിവരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കേണ്ടതാണ്..ഗൂഗിൾ ഷീറ്റ് 

September 09, 2020

OBC PREMETRIC SCHOLARSHIP 2020

 ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് 2020-21

2020-21 വർഷത്തേക്കുള്ള  ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള  അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30-9-2020. വിശദമായ നിർദ്ദേശങ്ങൾക്കും അപേക്ഷാഫോമിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

നിർദ്ദേശങ്ങൾ

അപേക്ഷ 

യൂസർ മാന്വൽ

പ്രൊമോഷൻ ലിസ്റ്റ്


TEXT BOOK DISTRIBUTION VOL I

 വളരെ അടിയന്തിരം

ഒന്നാം വോള്യം പാഠപുസ്തക വിതരണം

2020-21 വർഷത്തിലെ ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ  വിതരണവുമായി ബന്ധപ്പെട്ട്  ഒരോ സ്കൂളിലും അധികമായുള്ള പുസ്തകങ്ങളുടെ എണ്ണവും ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണവും (9-9-2020 അടിസ്ഥാനമാക്കി) ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 10-9-2020 നു വൈകുന്നേരം 4 മണിക്ക് മുമ്പായി  aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചുതരേണ്ടതാണ്. 

ഓരോ സ്കൂളും അവർക്കാവശ്യമുള്ള പുസ്തകത്തിൻ്റേയും അധികമുള്ള പുസ്തകത്തിൻ്റേയും കണക്ക് നിർദ്ദിഷ്ട പ്രൊഫോർമയിൽ അയച്ചുതരേണ്ടതാണ്.(സൊസൈറ്റി മുഖേന കണക്ക് സമർപ്പിക്കേണ്ടതില്ല.) പ്രൊഫോർമയുടെ ഘടനയിൽ  യാതൊരു മാറ്റവും വരുത്താൻ പാടില്ല. എണ്ണം രേഖപ്പെടുത്തുമ്പോൾ കോളം മാറിപ്പോകാതെ ശ്രദ്ധിക്കുമല്ലോ?. ഒന്നാം വോള്യം പുസ്തകങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടുള്ള സ്കൂളുകൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

ക്രോഡീകരിച്ച ഫോർമാറ്റ് 11-9-2020 ന് കാലത്ത് 11 മണിക്ക് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരുവിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്നും മേൽ പരാമർശിച്ചിട്ടുള്ള ഇ-മെയിൽ വിലാസത്തിലേക്ക് മാത്രമേ പ്രൊഫോർമ അയക്കാൻ പാടുള്ളുവെന്നും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

പ്രൊഫോർമ

August 07, 2020

വളരെ അടിയന്തിരം -ബജറ്റ് 21 -22 
21-2022 സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രൊപോസൽ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രധാനാദ്ധ്യാപകരും മുൻ വർഷങ്ങളിൽ ചെയ്തതുപോലെ ബജറ്റ് പ്രൊപോസൽ തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ 11/8/2020 മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ് whatsapp മുഖേന  അയക്കേണ്ടതില്ല എന്ന് അറിയിക്കുന്നു . ബഡ്ജറ്റ് പ്രൊപോസൽ തയ്യാറാക്കുമ്പോൾ 01/4/2021 ലെ ശമ്പളം അടിസ്ഥാനമാക്കി വേണം വിവരം നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോദിച്ച് സ്റ്റാഫിന്റെ എണ്ണ തിൽ കൃത്യത വരുത്തേണ്ടതാണ്. മാതൃക ഫോറങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു
annexure7     annexure5       annexure 3

July 28, 2020

GAIN PF



വളരെ പ്രധാനപ്പെട്ട അറിയിപ്പ്     -   സമയബന്ധിതം   - 
ഗെയിൻ പി. എഫ്.  ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷൻ

                       എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും അറിവിലേക്കും സത്വര തുടർ നടപടികളുമായി ഗെയിൻ  പി എഫ് ( KASEPF ) ക്രെഡിറ്റ് കാർഡ് ഓൺലൈൻ വെരിഫിക്കേഷൻ സംബന്ധിച്ച കണ്ണൂർ അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസറുടെ സുപ്രധാന സർക്കുലർ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശപ്രകാരം എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ 2016 - 17 വർഷം മുതൽ 2018 - 19 വർഷം വരെയുള്ള ഗെയിൻ പി. എഫ്. ക്രെഡിറ്റ് കാർഡുകളിലെ വിവരങ്ങൾ സ്കൂൾ രേഖകളുമായി ഒത്തുനോക്കി 05 / 08 / 2020 നു മുമ്പായി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്. മുൻപ് പലതവണ ഈ കാര്യാലയത്തിൽ നിന്നും ടി   വിഷയത്തിൽ അറിയിപ്പ് നൽകിയിരുന്നു.  പേരാവൂർ സബ്-ട്രഷറി പരിധിയിലുള്ള എയ്ഡഡ് വിദ്യാലയങ്ങൾ അടക്കം ഇനിയും ധാരാളം എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ നാളിതു വരെ ഗെയിൻ പി എഫ് ഓൺലൈൻ വെരിഫിക്കേഷൻ നടത്തിയിട്ടില്ലെന്ന് കണ്ണൂർ എ. പി. എഫ്. ഒ അറിയിച്ചിട്ടുള്ളതിനാൽ നിർദിഷ്ട സമയപരിധിക്കകം ഗെയിൻ പി. എഫ്. ഓൺലൈൻ വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർക്കെതിരെ കർശ്ശനനടപടി സ്വീകരിക്കുന്നതാണെന്നു അറിയിക്കുന്നു. 

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാന അദ്ധ്യാപക അവാർഡ്‌ 2020-21

സംസ്ഥാന അദ്ധ്യാപക അവാർഡ്‌ 2020-21
2020-21 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡുമായി ബന്ധപ്പെട്ട സർക്കുലറിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.

ബെസ്റ്റ്‌ പി.ടി.എ 2019-20

ബെസ്റ്റ്‌ പി.ടി.എ 2019-20
 2019-20 വർഷത്തെ ബെസ്റ്റ്‌ പി.ടി.എ അവാർഡിനുള്ള നോമിനേഷനുകൾ 3 സെറ്റ്‌  5-8-2020 നു വൈകുന്നേരം 5 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക

July 22, 2020

എൽ.എസ്‌.എസ്‌ പരീക്ഷ-പുനർമൂല്യനിർണ്ണയം
2020 ഫെബ്രുവരി 29 നു നടന്ന എൽ.എസ്‌.എസ്‌ പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ രക്ഷിതാക്കൾ നേരിട്ട്‌ ഓഫീസിൽ സമർപ്പിക്കാതെ  ആയത്‌ കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്‌ സ്കൂളുകളിൽ സ്വീകരിക്കേണ്ടതും ഫീസ്‌ രശീതി നൽകേണ്ടതുമാണ്‌.  അപേക്ഷ സമർപ്പിക്കുന്നതിനുള്ള  അവസാന തീയതിയായ  31-7-2020 വരെ  സ്കൂളുകളിൽ ലഭ്യമായ അപേക്ഷകളും ശേഖരിച്ച ഫീസും  കവറിംഗ്‌ ലെറ്റർ സഹിതം പ്രധാനാദ്ധ്യാപകൻ 3-8-2020 തിങ്കളാഴ്ച രാവിലെ 11 മണിക്ക്‌ മുമ്പായി   ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. രക്ഷിതാക്കൾ നേരിട്ട്‌ ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ ഹാജരാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതും പുനർമൂല്യനിർണ്ണയം ആവശ്യമുള്ള  എല്ലാ കുട്ടികളും  അപേക്ഷ സമർപ്പിച്ചിട്ടുണ്ട്‌ എന്നും പ്രധാനാദ്ധ്യാപകർ ഉറപ്പ്‌ വരുത്തേണ്ടതാണ്‌.

July 14, 2020

വളരെ അടിയന്തിരം
ഒന്നാം വോള്യം പാഠപുസ്തകങ്ങൾ ടെസ്റ്റ്‌ ബുക്ക്‌ ഡിപ്പോയിൽ നിന്നും ബന്ധപ്പെട്ട സ്കൂൾ സൊസൈറ്റിയിലേക്ക്‌ എത്തിച്ച വകയിൽ സ്കൂൾ വാഹനങ്ങൾക്ക്‌ ഇന്ധനം നിറച്ച ഇനത്തിൽ ചിലവായ തുക അനുവദിച്ച്‌ നൽകുന്നതിലേക്കയി സൊസൈറ്റി സെക്രട്ടറിമാർ ഇതോടൊപ്പമുള്ള രശീതി പൂരിപ്പിച്ച്‌ ആയതിന്റെ അസ്സൽ രണ്ട്‌ കോപ്പി ആമുഖ കത്ത്‌ സഹിതം നാളെ (15-7-2020) ഉച്ചയ്ക്ക്‌ 3 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. ഉപജില്ലാതലത്തിൽ  അനുവദിച്ചു നൽകേണ്ട ആകെ തുകയുടെ കണക്ക്‌ 3.30ന്‌ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക്‌ അയച്ചു കൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ കാലതാമസം വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഒന്നിലധികം ദിവസങ്ങളിൽ ഹബ്ബിൽ പോയിട്ടുണ്ടെങ്കിൽ ഓരോ ദിവസത്തിനും പ്രത്യേകം രശീതി നൽകേണ്ടതാണ്‌.നിശ്ചിത സമയത്തിനുള്ളിൽ രശീതി ഹാജരാക്കിയിട്ടില്ലെങ്കിൽ തുക അനുവദിച്ചു നൽകുന്നതല്ലായെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.


വളരെ അടിയന്തിരം
പാഠപുസ്തക വിതരണം 

ഇൻഡന്റ്‌ ചെയ്തിട്ടും  ലഭ്യമാകാതിരുന്ന ഏതാനും പുസ്തകങ്ങൾ ബന്ധപ്പെട്ട സൊസൈറ്റികൾക്ക്‌ 14-7-2020 ന്‌ എ.ഇ.ഒ ഓഫീസിൽ നിന്നും വിതരണം ചെയ്യുകയുണ്ടായി.ആയത്‌ കൈപ്പറ്റുവാൻ ബാക്കിയുള്ള സൊസൈറ്റികൾ 15-7-2020 നു കാലത്ത്‌ തന്നെ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌. പ്രസ്തുത പുസ്തകങ്ങൾ സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകൾക്ക്‌ അടിയന്തിരമായി വിതരണം ചെയ്യേണ്ടതും സൈറ്റിൽ ഓൺലൈൻ എൻട്രി വരുത്തേണ്ടതുമാണ്‌.
മേൽ സൂചിപ്പിച്ച പ്രവർത്തികൾ അടിയന്തിര പ്രാധാന്യമുള്ളതായതിനാൽ സമയബന്ധിതമായി പൂർത്തിയാക്കിയതിനുശേഷം ഓരോ സ്കൂളിലും അധികമുള്ള പുസ്തകങ്ങളുടെ എണ്ണവും ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണവും ചുവടെ കൊടുത്തിരിക്കുന്ന  എക്സൽ ഷീറ്റിൽ രേഖപ്പെടുത്തി 16-7-2020 ഉച്ചയ്ക്ക്‌ 12 മണിക്ക്‌ മുമ്പായി aeoiritty2013@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്‌ മാത്രം ഇ-മെയിൽ ചെയ്ത്‌ നൽകേണ്ടതാണ്‌.ഓഫീസിന്റെ മറ്റ്‌ ഇ-മെയിൽ വിലാസങ്ങളിലേക്ക്‌ അയക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. പ്രസ്തുത എക്സൽ ഷീറ്റിൽ മാറ്റം വരുത്തരുത്‌. ഏത്‌ പുസ്തകമാണോ നീക്കിയിരിപ്പുള്ളത്‌/ ആവശ്യമുള്ളത്‌ , അതിന്റെ നേരെ  ബന്ധപ്പെട്ട കോളത്തിൽ എണ്ണം രേഖപ്പെടുത്തിയാൽ മതിയാകും

EXCESS/SHORTAGE PROFORMA

Excess/ Shortage  ലിസ്റ്റ്‌ ഓഫീസിൽ സമർപ്പിക്കുന്നതിനു മുമ്പായി മറ്റ്‌ സൊസൈറ്റികളിൽ ലഭ്യമായ പുസ്തകങ്ങൾ പ്രധാനാദ്ധ്യാപകർക്ക്‌ ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർക്ക്‌ രശീതി നൽകി കൈപ്പറ്റാവുന്നതാണ്‌.അങ്ങിനെ കൈപ്പറ്റുന്ന പുസ്തകങ്ങളുടെ എണ്ണം  Excess/ Shortage  ലിസ്റ്റിൽ നിന്നും ഒഴിവാക്കേണ്ടതാണ്‌.

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

                        2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ ശമ്പളവും മറ്റും ഉൾപ്പെടുന്ന വിദ്യാലയത്തിന്റെ Expenditure  Statement ഓൺലൈൻ മുഖേന സമർപ്പിക്കുവാൻ അവശേഷിച്ചിട്ടുള്ള സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ആയതു 15 / 07 / 2020 (ബുധൻ) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി നിർബന്ധമായും ഓൺലൈൻ മുഖേന ചെയ്യേണ്ടതാണ്. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ക്രോഡീകരിച്ച റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കേണ്ടതിനാൽ യാതൊരു കാരണവശാലും സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഈ കാര്യത്തിൽ വീഴ്ച വരുത്തുവാൻ പാടുള്ളതല്ല. ഓരോ മാസവും  5 നു മുമ്പായി കഴിഞ്ഞ മാസത്തെ Expenditure  Statement ഓൺലൈൻ മുഖേന സമർപ്പിക്കുവാൻ  സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 
വളരെ അടിയന്തിരം
പാഠപുസ്തക വിതരണം 
ഇൻഡന്റ്‌ ചെയ്ത  ഒന്നാം വോള്യം പാഠപുസ്തകങ്ങളിൽ   ഇനിയും ലഭിക്കാനുള്ള പുസ്തകങ്ങൾ എ.ഇ.ഒ ഓഫീസിൽ ഇപ്പോൾ  ലഭ്യമാണ്‌. ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാരോ/ചുമതലപ്പെടുത്തിയിട്ടുള്ള ആളോ  ചുവടെ കൊടുത്തിരിക്കുന്ന സമയക്രമത്തിൽ ഹാജരായി പുസ്തകങ്ങൾ ഇന്ന് (14-7-2020) തന്നെ കൈപ്പറ്റേണ്ടതാണ്‌.ഇൻഡന്റ്‌ ചെയ്ത പുസ്തകങ്ങൾ മാത്രമേ ഇപ്പോൾ വിതരണം ചെയ്യുന്നുള്ളൂ.  സൊസൈറ്റിയുടെ സീൽ കരുതേണ്ടതാണ്‌.

സെന്റ്‌ തോമസ്‌ എച്ച്‌ എസ്‌ കിളിയന്തറ-11.30

സെന്റ്‌ ജോസഫ്‌ യു.പി എസ്‌ കുന്നോത്ത്‌-12.00

എൻ.എസ്‌.എസ്‌.കെ യു പി സ്കൂൾ കൊട്ടിയൂർ-12.30

സെന്റ്‌ ജോസഫ്‌ എച്ച്‌ എസ്‌ പേരാവൂർ-01.30

ഇരിട്ടി എച്ച്‌.എസ്‌ , പെരുമ്പറമ്പ യു.പി , മീത്തലെ 
പുന്നാട്‌ യു.പി ,ഗവ യു പി ഉളിയിൽ-02.00

സെന്റ്‌ തോമസ്‌  യു പി എസ്‌ കരിക്കോട്ടക്കരി , എസ്‌.എച്ച്‌.യു.പി അങ്ങാടിക്കടവ്‌ , സെന്റ്‌ മേരീസ്‌ എച്ച്‌ എസ്‌ എടൂർ-2.30

ജി.എച്ച്‌.എസ്‌.എസ്‌ ചാവശ്ശേരി , ജി.യു.പി.എസ്‌ വിളക്കോട്‌ , ജി.എച്ച്‌.എസ്‌.എസ്‌ മണത്തണ-02.45

സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌ കേളകം , സെന്റ്‌ സെബാസ്റ്റ്യൻസ്‌ യു പി എസ്‌ കാപ്പാട്‌ , 
ജി.യു.പി.എസ്‌ അടയ്ക്കാത്തോട്‌ ,ജി.യു.പി.എസ്‌ ചുങ്കക്കുന്ന്-03.00

July 13, 2020

വളരെ അടിയന്തിരം
ഗവ/എയിഡഡ്‌/അൺ എയിഡഡ്‌ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2019-20 അധ്യയന വർഷം പഠിച്ചിരുന്ന കുട്ടികളിൽ ടി.സി വാങ്ങാതെ പഠനം നിർത്തിയ കുട്ടികളുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള  പ്രൊഫോർമയിൽ 16-7-2020 ന്‌ ഉച്ചയ്ക്ക്‌ 12 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
പ്രൊഫോർമ
ഉച്ചഭക്ഷണ പദ്ധതി 2020 -21 
        2020 -21 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപെട്ട് ഇതോടപ്പമുള്ള പ്രൊഫോർമ 2 കോപ്പി വീതം 20 -07 -2020 നു മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് .സമയ പരിധി കർശനമായും പാലിക്കേണ്ടതാണ് .പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

July 10, 2020

                       അടിയന്തിര അറിയിപ്പ് 

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ താഴെ പറയുന്ന തീയതികളിൽ  ഓഡിറ്റ് പരിശോധനക്കായി  പ്രധാനാദ്ധ്യാപകർ  ഈ ഓഫീസിൽ  ഹാജരാക്കേണ്ടതാണ് 

13 .7 .2020 - ആറളം പഞ്ചായത്ത് ഉൾപ്പെടുന്ന  സ്കൂളുകൾ 

15 .7 .2020 -ഇരിട്ടി  മുനിസിപ്പാലിറ്റിയിൽ  ഉൾപ്പെടുന്ന  സ്കൂളുകൾ 

17 .7 .2020 -അയ്യൻകുന്ന് പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ 

21 .7 .2020 -കണിച്ചാർ &കേളകം പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ 

23 .7 .2020 - കോളയാട് &കൊട്ടിയൂർ  പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ 

27 .7  .2020 - മുഴക്കുന്ന് &പായം  പഞ്ചായത്ത് ഉൾപ്പെടുന്ന  സ്കൂളുകൾ 

29 .7 .2020 - പേരാവൂർ &തില്ലങ്കേരി &ഉളിക്കൽ  പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്കൂളുകൾ 

ഓഡിറ്റിന്  സമർപ്പിക്കേണ്ട  രേഖകളുടെ വിവരവും 
പ്രൊഫോർമയും  ബ്ലോഗ്ഗിൽ  കൊടുത്തിട്ടുണ്ട് 








July 08, 2020

                                       വളരെ  അടിയന്തിരം 

  ഉച്ചഭക്ഷണ പദ്ധതി  2019-2020 -ലെ  വാർഷിക  ഓഡിറ്റുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ട  വിദ്യാലയങ്ങൾ ബന്ധപ്പെട്ട രേഖകൾ 10.7.2020 -ന് രണ്ടു മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 




July 06, 2020

വളരെ അടിയന്തിരം
ഗവ/എയിഡഡ്‌ യു.പി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്‌
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 4-5-2019 ലെ എച്ച്‌3/18716/2018/ഡി.പി.ഐ  നമ്പർ കത്തിൽ ആവശ്യപ്പെട്ടതനുസരിച്ച്‌ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  സ്പെഷ്യൽ ഫീസ്‌ അക്കൗണ്ടിൽ ചെലവാകാതെ അവശേഷിക്കുന്ന തുക 15-5-2019 നു മുമ്പ്‌ പിൻവലിക്കുവാനും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുവാനും ആയത്‌ സംബന്ധിച്ച വിശദമായ റിപ്പോർട്ടും 16-5-2019 ലെ സ്പെഷ്യൽ ഫീസ്‌ അക്കൗണ്ടിലെ നീക്കിയിരിപ്പ്‌ തുക എത്രയാണെന്നും അറിയിക്കുവാനും ഇതിനോടകം ഈ ഓഫീസിൽ നിന്നും 2019 മെയ്‌ മാസത്തിൽ അറിയിപ്പ്‌ നൽകിയിരുന്നു.
ടി പ്രവർത്തനങ്ങളുടെ ക്രോഡീകരിച്ച റിപ്പോർട്ടും സ്കൂൾ തിരിച്ചുള്ള നീക്കിയിരിപ്പ്‌ തുകയും അടിയന്തിരമായി  അറിയിക്കുവാൻ വിദ്യാഭ്യാസ ഉപഡയറക്ടർ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ എല്ലാ ഗവ/എയിഡഡ്‌ യു.പി സ്കൂൾ പ്രധാനാദ്ധ്യാപകരും സ്പെഷ്യൽ ഫീസ്‌ വിനിയോഗവും നീക്കിയിരിപ്പ്‌ തുകയും സംബന്ധിച്ച വിശദാംശങ്ങൾ 8-7-2020 നു വൈകുന്നേരം 3 മണിക്ക്‌ മുമ്പായി ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്‌.

July 02, 2020

                                                     അറിയിപ്പ് 
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഫണ്ട് വിതരണം നടത്തുന്നതിനായി സ്കൂൾ 
പ്രധാനാധ്യാപകർ ട്രഷറി സേവിങ്സ് അക്കൗണ്ട് ആരംഭിക്കേണ്ടതാണ് എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട് .നിലവിൽ ടി .എസ് .ബി അക്കൗണ്ടുകൾ ഉള്ള സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിക്കു മാത്രമായി പുതിയ ടി .എസ് .ബി അക്കൗണ്ട് തുടങ്ങേണ്ടതില്ല എന്നും അറിയിക്കുന്നു 

                           അടിയന്തിര അറിയിപ്പ് 

2020-2021 അധ്യയന വർഷം പ്രീ -പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെ ഉള്ള  ക്ലാസുകളിലേക്ക് എൻറോൾ  ചെയ്തിട്ടുള്ള  കുട്ടികളുടെ എണ്ണവും ഉച്ച ഭക്ഷണ പദ്ധതിക്ക് താൽപര്യം 
പ്രകടിപ്പിച്ചിട്ടുള്ള കുട്ടികളുടെ എണ്ണവും (ഫീഡിങ് സ്ട്രെങ്ത് ) ജൂലൈ -5 -  തീയ്യതിക്കുള്ളിൽ 
(5/7/2020 ) എം .ഡി .എം .എസ്  സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യുകയും പ്രസ്‌തുത ഡേറ്റ അപ്ഡേറ്റ് ചെയ്‍ത തിനുശേഷം ക്ലാസ്സ് തിരിച്ചുള്ള ഫീഡിങ് സ്ട്രെങ്തിൻറെ  ലിസ്റ്റ് 06.7.2020 -ന്
5-മണിക്കുള്ളിൽ നേരിട്ട് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ് 



July 01, 2020

വളരെ അടിയന്തിരം 
സ്കൂൾ ബസ്‌ ജീവനക്കാർക്കുള്ള ധനസഹായം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുമുള്ള 01-7-2020 ലെ കത്ത്‌ പ്രകാരം  സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലങ്ങളിലേയും സ്കൂൾ ബസ്‌ ജീവനക്കാരുടെയും വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. മേൽ സാഹചര്യത്തിൽ ഇരിട്ടി ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ്‌ ജീവനക്കാരുടെ വിവരങ്ങൾ  4-7-2020 ന്‌ വൈകുന്നേരം 5 മണിക്ക്‌ മുമ്പായി ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്‌.(സ്വകാര്യ വാഹനങ്ങളിലെ  ജീവനക്കാരുടെ വിവരങ്ങൾ നൽകേണ്ടതില്ല)

June 26, 2020

വളരെ പ്രധാനപ്പെട്ട  അറിയിപ്പ്


പ്രീ മെട്രിക് സ്കോളർഷിപ്പ്   2019 -2020 
2019 -2020  വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പിന്  അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സ്കൂൾതല വെരിഫിക്കേഷൻ നടത്താത്തതിനുള്ള വിശദീകരണം ലിസ്റ്റിലുള്ള സ്കൂളുകളിലെ 
പ്രധാനാധ്യാപകർ 30 / 6 / 2020 -ന് (ചൊവ്വാഴ്ച)മുൻപായി കണ്ണൂർ  വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നേരിട്ട് നൽകേണ്ടതാണ്  

June 25, 2020

പ്രീമെട്രിക്‌ സ്കോളർഷിപ്പ്‌ 2019-20
2019-20 വർഷത്തെ  പ്രീമെട്രിക്‌ സ്കോളർഷിപ്പിന്‌ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സ്കൂൾതല വേരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ സ്കോളർഷിപ്പ്‌ തുക നഷ്ടമാകുന്ന സാഹചര്യം സാംജാതമായിട്ടുള്ളതിനാൽ ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള  സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ 27-6-2020 നു വൈകുന്നേരം 5 മണിക്ക്‌ മുമ്പായി സ്കൂൾതല വേരിഫിക്കേഷൻ പൂർത്തിയാക്കി വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്‌. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത്‌ സ്കൂളിനു സമീപത്തുള്ള അൺ എയിഡഡ്‌ സ്കൂളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ടി വിവരം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകരെ  അറിയിക്കേണ്ടതാണ്‌.


June 15, 2020

വളരെ അടിയന്തിരം 
11 ആം ശമ്പള കമ്മീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച്‌ 16-6-2020 ചൊവ്വാഴ്ച 11 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. സ്കൂളിൽ നിലവിലുള്ള ഏതെങ്കിലും തസ്തിക ടി പ്രൊഫോർമയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ആയത്‌ പ്രത്യേകം ചേർത്ത്‌ നൽകേണ്ടതാണ്‌. ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.




June 14, 2020

എല്ലാ എയിഡഡ്  സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് 

 എല്ലാ എയിഡഡ്  സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും സർവീസ് വെരിഫിക്കേഷൻ നടത്തുന്നതിനായി 01 -04 -2019  മുതൽ 31 -03 -2020  വരെയുള്ള ഹാജർ പട്ടിക അതാതു സെക്ഷനിൽ 15 -06 -2020  തിങ്കളാഴ്ച്ച  എത്തിക്കേണ്ടതാണ്  എന്ന് അറിയിക്കുന്നു . കൂടാതെ 2010  വർഷത്തെ സെൻസസ് ഡ്യൂട്ടിയുമായി  ബന്ധപെട്ടു എട്ടു ദിവസത്തിൽ കൂടുതൽ സറണ്ടർ ചെയ്ത  അധ്യാപകരുടെ പേരും തുക തിരിച്ചടച്ചിട്ടുണ്ടെങ്കിൽ തുകയുടെ വിവരങ്ങൾ 15 -06 -2020 ന് തന്നെ ബി സെക്ഷനിൽ അറിയിക്കേണ്ടതാണ് 

June 12, 2020

അറിയിപ്പ്‌
2019-20 വർഷത്തിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുകയുടെ ധനവിനിയോഗ പത്രം ബന്ധപ്പെട്ട കൺവീനർ മാർ 19-6-2020 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
കൂടാതെ മികച്ച ക്ലബ്ബുകൾക്കായുള്ള ധനസഹായം ലഭിച്ച സ്കൂളുകളും  19-6-2020 നു മുമ്പായി ധനവിനിയോഗ പത്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

മുസ്ലീം/നാടാർ/ആംഗ്ലോ ഇന്ത്യൻ / മറ്റ്‌ പിന്നോക്ക വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്‌ / എൽ.എസ്‌.എസ്‌  സ്കോളർഷിപ്പ്‌
2018-19 വർഷത്തെ  മുസ്ലീം/നാടാർ/ആംഗ്ലോ ഇന്ത്യൻ / മറ്റ്‌ പിന്നോക്ക വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്‌ / എൽ.എസ്‌.എസ്‌  സ്കോളർഷിപ്പ്‌ ഇനത്തിൽ ചുവടെ കൊടുത്തിരിക്കുന്ന പട്ടിക പ്രകാരം ബന്ധപ്പെട്ട സ്കൂളുകളുടെ അക്കൗണ്ടിലേക്ക്‌ തുക 30-3-2020 ന്‌ ഇ-ട്രാൻസ്ഫർ ചെയ്ത്‌ നൽകിയിട്ടുണ്ട്‌. പ്രസ്തുത തുക അടിയന്തിരമായി പിൻവലിച്ച്‌ വിതരണം ചെയ്യേണ്ടതും ആയതിന്റെ ധനവിനിയോഗപത്രം 19-6-2020 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌ .

ശ്രദ്ധ പദ്ധതി- 2019-20
2019-20 വർഷത്തെ ശ്രദ്ധ പദ്ധതിയുടെ   ധനവിനിയോഗ പത്രം 19-6-2020 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌  

സംസ്ക്യതം സ്കോളർഷിപ്പ്‌ 2019-20
2019-20 വർഷത്തെ സംസ്ക്യതം സ്കോളർഷിപ്പ്‌ തുക പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടിലേക്ക്‌ 29-5-2020 ന്‌ ഇ-ട്രാൻസ്ഫർ ചെയ്ത്‌ നൽകിയിട്ടുണ്ട്‌. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഓരോ ക്ലാസ്സിലേയും 10 കുട്ടികൾക്കാണ്‌ സ്കോളർഷിപ്പ്‌ നൽകേണ്ടത്‌. എന്നാൽ 10 ൽ കൂടുതൽ കുട്ടികൾ സ്കോളർഷിപ്പിന്‌ അർഹത നേടിയിട്ടുള്ളതിനാൽ തുക ആനുപാതികമായി വീതം വെച്ച്‌ നൽകിയിട്ടുള്ളതിനാൽ വിവിധ സ്കൂളുകൾക്ക്‌ ലഭിച്ച തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്‌. അനുവദിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. ടി തുക അടിയന്തിരമായി വിതരണം ചെയ്ത്‌  ധനവിനിയോഗ പത്രം 19-6-2020 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌  

June 09, 2020

അറിയിപ്പ്‌
കൊട്ടിയൂർ , കേളകം , കണിച്ചാർ , പേരാവൂർ , മുഴക്കുന്ന് , തില്ലങ്കേരി , കോളയാട്‌ എന്നീ പഞ്ചായത്തുകളിലെ പ്രൈമറി സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 10-06-2020  ബുധനാഴ്ച രാവിലെ 10.30  ന്‌ പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ച്‌ ചേരുന്നതാണ്‌.
 ആറളം , പായം , അയ്യങ്കുന്ന് , ഉളിക്കൽ എന്നീ പഞ്ചായത്തുകളിലേയും  ഇരിട്ടി മുനിസിപ്പാലിറ്റിയിലേയും  പ്രൈമറി സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 10-06-2020  ബുധനാഴ്ച ഉച്ചയ്ക്ക്‌ 1.30  ന്‌ കുന്നോത്ത്‌ യു.പി സ്കൂളിൽ വെച്ച്‌ ചേരുന്നതാണ്‌.
എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. പ്രധാനാദ്ധ്യാപകർ വിരമിച്ചിട്ടുള്ള സ്കൂളുകളിൽ നിന്നും ചാർജ്ജുള്ള അദ്ധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.

May 21, 2020


അറിയിപ്പ് -ഉച്ചഭക്ഷണ പദ്ധതി അടിയന്തിരം 
  ഉച്ചഭക്ഷണം പാചക കൂലി യിനത്തിൽ ഡി പി ഐ കഴിഞ്ഞ 3 വര്ഷം അനുവദിച്ച തുകയുടെ വിവരം ഇതോടൊപ്പം നൽകുന്ന പ്രൊഫോർമയിൽ 27 -05 -2020 നു 5 മണിക്ക് മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ്



PROFORMA CLICK HERE


May 06, 2020

                                        വളരെ  അടിയന്തിരം 
എല്ലാ  പ്രധാനാദ്ധ്യാപകരും  ഉച്ച ഭക്ഷണ പദ്ധതി ക്കായി കുക്കിങ് കോസ്റ്റ് ഇനത്തിൽ  2 0 1 7 -1 8,  2 0 1 8 -1 9 , 2 0 1 9 -2 0  എന്നീ വർഷങ്ങളിൽ തങ്ങളുടെ സ്കൂളുകൾക്ക് അനുവദിച്ച  തുകയുടെ ധനവിനിയോഗപത്രം  (യൂട്ടിലൈസേഷൻ  സർട്ടിഫിക്കറ്റ് ) കെ.എഫ് .സി ഫോറം നമ്പർ -44 ൽ  തയ്യാറാക്കി 15 / 5/ 2020 -ന്  മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്.ഓരോ വർഷത്തേയും ധനവിനിയോഗപത്രം പ്രത്യേകം ഫോറത്തിൽ തയ്യാറാക്കേണ്ടതാണ് .ഇ.മെയിൽ , വാട്ട്സപ്പ്  എന്നിവ മുഖാന്തിരം സമർപ്പിക്കരുത് .പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് 18- 5 -2020 -ന് നൽകേണ്ടതിനാൽ സമയപരിധി നിർബന്ധമായും പാലിക്കേണ്ടതാണ് 

May 02, 2020

വളരെ അടിയന്തിരം
വിവരശേഖരണം
സ്കൂളുകളിലെ   ജീവനക്കാരുടെ   വിവര ശേഖരണവുമായി ബന്ധപ്പെട്ട ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. ആവശ്യപ്പെട്ട വിവരങ്ങൾ 02-05-2020 നു വൈകുന്നേരം 4 മണിക്ക്‌ മുമ്പായി രേഖപ്പെടുത്തി നൽകേണ്ടതാണ്‌.

March 20, 2020

വളരെ പ്രധാനപ്പെട്ട അറിയിപ്പ്                                    
-  സമയബന്ധിതം  - 

എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും സത്വര ശ്രെദ്ധയ്ക്ക്


                        കെ. എ. എസ്. ഇ. പി. എഫ്. ക്രെഡിറ്റ് കാർഡ് ഓൺലൈൻ  വെരിഫിക്കേഷൻ സംബന്ധിച്ച കണ്ണൂർ അസിസ്റ്റൻറ്  പ്രൊവിഡൻറ് ഫണ്ട് ഓഫീസറുടെ കത്ത് ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും ടി കത്തിലെ നിർദ്ദേശാനുസരണം സ്കൂളിലെ എല്ലാ അധ്യാപകരും അതാത് അധ്യാപകരുടെ ഐഡികളിൽ നിന്നും individual  online  veriification  നടത്തിയതിനു ശേഷം പ്രധാനാധ്യാപകർ തങ്ങളുടെ ഐഡികളിൽ നിന്നും Report  - CC   Verification  Report  പ്രിന്റ് എടുത്തു വരിക്കാരുടെ ഒപ്പു വാങ്ങി പ്രത്യേക കവറിങ് ലെറ്റർ സഹിതം 25 - 03 - 2020 (ബുധൻ) നു മുമ്പായി കണ്ണൂർ അസിസ്റ്റൻറ്  പ്രൊവിഡൻറ് ഫണ്ട് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. 
                       മുൻപ് നിരവധി തവണ നിർദ്ദേശം നൽകിയിട്ടും individual  online  veriification ചില വിദ്യാലയങ്ങൾ നടത്തിയിട്ടില്ലെന്നും ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത സ്കൂളുകളുടെ വിവരങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതാണെന്നും കണ്ണൂർ അസിസ്റ്റൻറ്  പ്രൊവിഡൻറ് ഫണ്ട് ഓഫീസർ  അറിയിച്ചിട്ടുണ്ട്. 

                       ആയതിനാൽ  എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ യാതൊരു കാരണവശാലും ഈ വിഷയത്തിൽ വീഴ്ച വരുത്തുവാൻ പാടുള്ളതല്ല. വീഴ്ച വരുത്തുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതാണ്. 

March 17, 2020

ഐ.സി.ടി പരിശീലനം
ഐ.സി.ടി പരിശീലനം സംബന്ധിച്ച സർക്കുലറിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക

March 16, 2020

വളരെ അടിയന്തിരം
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉപയോഗം ചില പ്രൈമറി വിദ്യാലയങ്ങളിൽ തീരെ കുറവാണെന്ന്  കൈറ്റ് സ്റ്റേറ്റ് ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. അങ്ങിനെയുള്ള സ്ക്കൂളുകളുടെ പട്ടിക ഉപജില്ല തിരിച്ച് മെയിലിൽ അറ്റാച്ച് ചെയ്തിരിക്കുന്നു. അത്തരം സ്ക്കൂളുകളിലെ പ്രഥമാധ്യാപകർ ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന ഫോ‍ർമാറ്റ് പ്രിന്റെടുത്ത്,  അവരുടെ  സ്ക്കൂളിൽ ഇന്റ‍‍ർനെറ്റ് ഉപയോഗിക്കാത്തതിനുള്ള കാരണവും അനുബന്ധവിവരങ്ങളും കൃത്യമായി പൂരിപ്പിച്ച് പ്രധാനാധ്യാപകൻ ഒപ്പുവെച്ച് 15/03/2020 നു വൈകുന്നേരം 5 മണിക്ക് മുന്നേ കൈറ്റ് കണ്ണൂർ ജില്ലാ ഓഫീസിൽ നേരിട്ട്‌ എത്തിക്കേണ്ടതാണ്‌.

March 12, 2020

ഗവ പ്രൈമറി സ്‌കൂൾ അധ്യാപകരുടെ ഓൺലൈൻ  അപേക്ഷകൾ 2 കോപ്പി (printout)  സേവനപുസ്തക സഹിതം 27 -03 -2020 നു മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് .
 ഗവ പ്രൈമറി  സ്‌കൂളുകളിലെ നിലവിൽ ഉള്ളതും ജൂൺ 2020 വരെ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളുടെ വിവരം ഇതോടൊപ്പമുള്ള  പ്രൊഫോര്മയിൽ 2 കോപ്പി നാളെ 13 / 03 / 2020   നു മുൻപായിഎ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്. ഒഴിവില്ല എങ്കിൽ ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് 


March 05, 2020

എൽ.എസ്‌.എസ്‌ പരീക്ഷ 2020
മൂല്യനിർണ്ണയം
പുതുക്കിയ ഉത്തരവ് 
2020 വർഷത്തെ എൽ.എസ്‌.എസ്‌ പരീക്ഷയുടെ മൂല്യനിർണ്ണയം 7-3-2020 ശനിയാഴ്ച  കീഴൂർ വാഴുന്നവേഴ്സ്‌ യു.പി സ്കൂളിൽ വെച്ച്‌  നടത്തുന്നതാണ്‌ .മൂല്യനിർണ്ണയത്തിനായി ചുമതലപ്പെടുത്തി യിട്ടുള്ള അദ്ധ്യാപകരുടെ പുതുക്കിയ പട്ടിക ചുവടെ ചേർക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട അദ്ധ്യാപകരെ വിവരം അറിയിക്കേണ്ടതും അവർ മുല്യനിർണ്ണയ ക്യാമ്പിൽ 7-3-2020 ന്‌  പങ്കെടുക്കുമെന്ന് ഉറപ്പ്‌ വരുത്തേണ്ടതുമാണ്‌.മുൻവർഷത്തെ അപേക്ഷിച്ച്‌ മൂല്യനിർണ്ണയത്തിനായി   വളരെയധികം അദ്ധ്യാപകരുടെ സേവനം ഇപ്രാവശ്യം ആവശ്യമായതിനാൽ  യാതൊരുകാരണവശാലും ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി നൽകുന്നതല്ല. പട്ടികയ്ക്കായി  ഇവിടെ ക്ലിക്ക്‌ ചെയ്യുക.

March 02, 2020

എൽ.എസ്‌.എസ്‌ പരീക്ഷ 2020
മൂല്യനിർണ്ണയം
2020 വർഷത്തെ എൽ.എസ്‌.എസ്‌ പരീക്ഷയുടെ മൂല്യനിർണ്ണയം 7-3-2020 ശനിയാഴ്ച  കീഴൂർ വാഴുന്നവേഴ്സ്‌ യു.പി സ്കൂളിൽ വെച്ച്‌  നടത്തുന്നതാണ്‌ . മൂല്യനിർണ്ണയത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള അദ്ധ്യാപകരുടെ പട്ടിക ചുവടെ ചേർക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട അദ്ധ്യാപകരെ വിവരം അറിയിക്കേണ്ടതും അവർ മുല്യനിർണ്ണയ ക്യാമ്പിൽ 7-3-2020 ന്‌  പങ്കെടുക്കുമെന്ന് ഉറപ്പ്‌ വരുത്തേണ്ടതുമാണ്‌.മുൻവർഷത്തെ അപേക്ഷിച്ച്‌ മൂല്യനിർണ്ണയത്തിനായി   വളരെയധികം അദ്ധ്യാപകരുടെ സേവനം ഇപ്രാവശ്യം ആവശ്യമായതിനാൽ  യാതൊരുകാരണവശാലും ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി നൽകുന്നതല്ല. പട്ടികയ്ക്കായി  ഇവിടെ ക്ലിക്ക്‌ ചെയ്യുക.

February 29, 2020

എൽ.എസ്‌.എസ്‌/യു.എസ്‌.എസ്‌ 2020
ചീഫ്‌ സൂപ്രണ്ടുമാരുടെ ശ്രദ്ധയ്ക്ക്‌
ആബ്സന്റീസ്‌ സ്റ്റേറ്റ്മെന്റിന്റെ  പകർപ്പ്‌ ചുവടെ നൽകിയിട്ടുണ്ട്‌. ചീഫ്‌ സൂപ്രണ്ടുമാർ ആവശ്യമുള്ള കോപ്പികൾ പ്രിന്റെടുത്ത്‌  പൂർണ്ണമായി പൂരിപ്പിച്ച്‌  29-2-2020 നു തന്നെ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. കൂടാതെ ആബ്സന്റായ കുട്ടികളുടെ വിശദാംശങ്ങൾ aeoiritty@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്‌

February 28, 2020

എൽ.എസ്‌.എസ്‌/യു.എസ്‌.എസ്‌ 2020
പരീക്ഷാ കേന്ദ്രത്തിലേക്ക്‌ ആവശ്യമായ അറ്റൻഡൻസ്‌ ഷീറ്റ്‌ , അക്വിറ്റൻസ്‌ എന്നിവയുടെ പകർപ്പ്‌ ചുവടെ ചേർക്കുന്നു. ചീഫ്‌ സൂപ്രണ്ടുമാർ ആവശ്യമുള്ള കോപ്പികൾ പ്രിന്റെടുത്ത്‌ സൂക്ഷിക്കേണ്ടതും ആയത്‌ പൂർണ്ണമായി പൂരിപ്പിച്ച്‌  29-2-2020 നു തന്നെ  ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌. കണ്ടിജന്റ്‌ ചാർജ്ജിനത്തിൽ അനുവദിച്ച തുകയ്ക്കുള്ള ബിൽ കൂടി ഹാജരാക്കേണ്ടതാണ്‌.

February 27, 2020

                                      അറിയിപ്പ്

           
        2020 ഫെബ്രുവരി  മാസത്തിൽ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട NMP , K2 , Expenditure Statement ഉം 2020  മാർച്ച് മാസത്തിൽ Cooking Cost  ഇനത്തിൽ അഡ്വാൻസ് ആയി അനുവദിക്കേണ്ട തുകയുടെ വിവരവും (ഏതു ഷെയറിലാണ് Central / State ) 29/02/2020  5 മണിക്ക് മുൻപായി എഇഒ ഓഫീസിൽ  എത്തിക്കേണ്ടതാണ് . 2020 മാർച്ച് 10 നകം എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചു  വിവരം DDE  യിൽ അറിയിക്കേണ്ടതിനാൽ  കാലതാമസം പാടില്ല എന്നറിയിക്കുന്നു .

February 26, 2020

അറബിക്  അക്കാദമിക്  കോംപ്ലക്സ്  മൂന്നാംഘട്ടം 

               ഈ വർഷത്തെ അറബിക്  അക്കാദമിക്  കോംപ്ലക്സ്  മൂന്നാംഘട്ടം  ഈ സബ്ജില്ലയിലെ ഉളിയിൽ "ദാറുൽ ഖിദ്മ " ഓഡിറ്റോറിയത്തിൽ വെച്ച് 2020  മാർച്ച് - 3 ചൊവ്വാഴ്ച  നടക്കുന്നതാണ്. അറബിക് സാഹിത്യ സെമിനാറിൽ എല്ലാ എൽ .പി /   യു .പി / ഹൈസ്കൂൾ  അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ്

February 25, 2020

വളരെ അടിയന്തിരം
കേന്ദ്രാവിഷ്ക്യത പദ്ധതികൾ
2010-11 മുതൽ 2014-15 വരെയുള്ള കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ്‌ സംബന്ധിച്ച രേഖകൾ  ബഹുമാനപ്പെട്ട അക്കൗണ്ടന്റ്‌ ജനറൽ നേരിട്ട്‌ ജില്ലാതലത്തിൽ പരിശോധന നടത്തുമെന്നും ആയതിലേക്ക്‌ കേന്ദ്രാവിഷ്ക്യത പദ്ധതിയുമായി ബന്ധപ്പെട്ട ധനവിനിയോഗ പത്രവും മറ്റനുബന്ധരേഖകളും പരിശോധനയ്ക്ക്‌ സജ്ജമാക്കി വയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്‌.
മേൽസാഹചര്യത്തിൽ ഇരിട്ടി ഉപജില്ലയുടെ പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളിലും 2010-11 മുതൽ 2014-15 വരെയുള്ള കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ്‌ സംബന്ധിച്ച രേഖകൾ പരിശോധനയ്ക്ക്‌ ഉതകും വിധം സജ്ജമാക്കി വയ്ക്കേണ്ടതും ആവശ്യപ്പെടുന്ന മുറയ്ക്ക്‌ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ എത്തിക്കേണ്ടതുമാണ്‌.
രേഖകൾ പരിശോധനയ്ക്ക്‌ ഉതകും വിധം സജ്ജമാക്കിയിട്ടുണ്ട്‌ എന്ന വിവരം 29-02-2020 നുള്ളിൽ രേഖാമൂലം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. 

February 24, 2020

ടൈം ടേബിൾ
2019-20 വർഷത്തെ വാർഷിക പരീക്ഷയുടെ ടൈം ടേബിളിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.

February 22, 2020

ഗവ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്‌
എസ്‌.സി/എസ്‌.ടി പ്രതിനിധ്യവുമായി ബന്ധപ്പെട്ട്‌ ചുവടെ നൽകിയിട്ടുള്ള പ്രൊഫോർമ പൂരിപ്പിച്ച്‌ 24-02-2020 തിങ്കളാഴ്ച 12 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
പ്രൊഫോർമ-           എക്സൽ ഫോർമാറ്റ്‌
                                   പി.ഡി.എഫ്‌ ഫോർമാറ്റ്‌