Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 31, 2020

സംസ്ക്യതം ശിൽപ്പശാല
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ യു.പി , ഹൈസ്കൂൾ വിഭാഗം സംസ്ക്യതം അദ്ധ്യാപകർക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേത്യത്വത്തിൽ നടത്തുന്ന ദ്വിദിന ശിൽപ്പശാല ഫെബ്രുവരി 3 , 4 തീയതികളിൽ കൂത്തുപറമ്പ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ (തൊക്കിലങ്ങാടി) വെച്ച്‌ നടത്തുന്നതാണ്‌.എല്ലാ സംസ്ക്യതം അദ്ധ്യാപകരും പ്രസ്തുത ശിൽപ്പശാലയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.

January 30, 2020

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

           ഗെയിൻ പി. എഫ്.  ക്രെഡിറ്റ് കാർഡ് 2017 - 18 ഹെഡ്മാസ്റ്റർ വെരിഫിക്കേഷൻ

                     എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും 2017 - 18 വർഷത്തെ ഗൈൻ പി. എഫ്. ക്രെഡിറ്റ് കാർഡ് ഇന്ന്     ( 30 / 01 / 2020,  വ്യാഴാഴ്ച ) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈൻ മുഖേന കൃത്യമായി പരിശോധിച്ചു വെരിഫിക്കേഷൻ ചെയ്യേണ്ടതാണെന്നു അറിയിക്കുന്നു. എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ യാതൊരു കാരണവശാലും ഈ വിഷയത്തിൽ വീഴ്ച വരുത്തുവാൻ പാടുള്ളതല്ല എന്ന് കണ്ണൂർ അസിസ്റ്റൻറ് പ്രൊവിഡൻറ്  ഫണ്ട് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. 
******************************************************

January 29, 2020


                                         അറിയിപ്പ്

ഇരിട്ടിഉപജില്ലയിലെ  പാചകത്തൊഴിലാളികൾക്കുള്ള   ഏകദിന പരിശീലനം 1 .2 .2020 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കീഴൂർ വാഴുന്നവേഴ്സ് യു .പി .സ്കൂളിൽവെച്ചുടത്തുന്നതാണ്.പ്രസ്‌തുത പരിശീലനത്തിൽ പാചകക്കാരികളെ പങ്കെടുപ്പിക്കുവാൻ എല്ലാ  പ്രധാനാധ്യാപകരും ശ്രെദ്ധിക്കേണ്ടതാണ് .
                                                     അ റിയിപ്പ്


          ഇരിട്ടി ഉപജില്ലയിലെ സ്കൂൾ ഇ.ടി ക്ലബ് കൺവീനർമാരുടെ (എൽ.പി./ യു.പി./ ഹൈസ്കൂൾ )
സബ്ജില്ലാതല ശിൽപശാല 1.2 .2020 -ന് 
(ശനി) രാവിലെ 10 മണിക്ക് എ .ഇ .ഒ .ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നു.ബന്ധപ്പെട്ട അദ്ധ്യാപകർ നിർബന്ധമായും   ശിൽപശാലയിൽ പങ്കെടുക്കേണ്ടതാണ് 

January 28, 2020

ഗവഃ സ്കൂൾ അദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 
2020 -21  അധ്യയന വര്ഷം ഗവഃ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായ അദ്ധ്യാപകരുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്  വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .പ്രഫോർമ 1 , പ്രഫോർമ 2 .

January 25, 2020

അറിയിപ്പ്‌
മുസ്ലീം വനിതാ വിദ്യാഭ്യാസ ഇൻസ്പെക്ടർ തസ്തികയിലെ നിയമനം-മുൻഗണനാ പട്ടിക  തയ്യാറാക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ള അദ്ധ്യാപകർക്ക്‌ അപേക്ഷ സമർപ്പിക്കാവുന്നതാണ്‌. 27-01-2020 തിങ്കളാഴ്ച ഉച്ചയ്ക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. അപേക്ഷാഫോമിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.

കിറ്റ്‌ അലവൻസ്‌
2019-20 വർഷത്തെ കിറ്റ്‌ അലവൻസിനുള്ള അപേക്ഷ 27-01-2020 തിങ്കളാഴ്ച ഉച്ചയ്ക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

January 24, 2020

അറിയിപ്പ്‌
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടേയും ഹൈസ്കൂൾ വിഭാഗത്തിലെ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുള്ള അദ്ധ്യാപകരുടേയും ഒരു യോഗം 27-01-2020 തിങ്കളാഴ്ച ഉച്ചയ്ക്ക്‌ 2 മണിക്ക്‌ എ.ഇ.ഒ ഹാളിൽ ചേരുന്നതാണ്‌. 
അന്നേ ദിവസം  4 ,7 ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ പേര്‌ വിവരങ്ങൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. ടി അദ്ധ്യാപകരിൽ നിയമനാംഗീകാരം ലഭിച്ചിട്ടില്ലാത്ത അദ്ധ്യാപകരുണ്ടെങ്കിൽ ആയത്‌ പ്രത്യേകം രേഖപ്പെടുത്തേണ്ടതും, സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ പേരും കൂടി പട്ടികയിൽ ഉൾപ്പെടുത്തേണ്ടതുമാണ്‌ .

January 23, 2020

വളരെ അടിയന്തിരം 
കലകളിൽ ശോഭിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള 2019-20 വർഷത്തെ ധനസഹായത്തിനുള്ള അപേക്ഷ , വരുമാന സർട്ടിഫിക്കറ്റ്‌ , ജില്ലാതലത്തിലേക്ക്‌ മത്സരിക്കാൻ യോഗ്യത നേടിയ സർട്ടിഫിക്കറ്റ്‌ , ബാങ്ക്‌ പാസ്സ്‌ ബുക്ക്‌ എന്നിവയുടെ  പകർപ്പ്‌ സഹിതം 24-01-2020 വൈകുന്നേരം  4 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
 ഇക്കാര്യത്തിൽ കാലതാമസ്സം വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

സംസ്ക്യതം സ്കോളർഷിപ്പ്‌
2019-20 വർഷത്തെ സംസ്ക്യതം സ്കോളർഷിപ്പ്‌ പരീക്ഷ 28-01-2020 ന്‌ സെന്റ്‌ ജോൺസ്‌ യു പി സ്കൂൾ തൊണ്ടിയിൽ വെച്ച്‌ നടത്തുന്നതാണ്‌. യു.പി വിഭാഗം പരീക്ഷ രാവിലെ 10.30 മുതൽ 11.30 വരെയും , എൽ.പി വിഭാഗം 12 മണി മുതൽ 1 മണി വരെയും നടത്തുന്നതാണ്‌.പരീക്ഷാർത്ഥികൾ പരീക്ഷയ്ക്ക്‌ ഒരു മണിക്കൂർ മുമ്പ്‌ പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്‌. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.

ഭക്ഷ്യവിഷബാധ
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ സ്കൂൾ/ ഹോസ്റ്റൽ അധിക്യതരിലും ,കുട്ടികളിലും , രക്ഷിതാക്കളിലും അവബോധമുണ്ടാക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതി ലേക്കുമായി ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണ്‌.

January 21, 2020

എൽ.എസ്‌.എസ്‌/യു.എസ്‌.എസ്‌ പരീക്ഷ
2019-20  വർഷത്തെ എൽ.എസ്‌.എസ്‌/യു.എസ്‌.എസ്‌ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്ന് (21-01-2020) ആണ്‌. ആയതിനാൽ ഇനിയും രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാത്ത സ്കൂളുകൾ ആയത്‌ ഇന്ന് വൈകുന്നേരം 5 മണിക്ക്‌ മുമ്പായി പൂർത്തീകരിക്കേണ്ടതാണ്‌.ഏതാനും സ്കൂളുകൾ കൺഫർമ്മേഷൻ നൽകാത്തതായി കാണുന്നു. പ്രസ്തുത സ്കൂളുകൾ ഓരോ കുട്ടിയുടേയും വിശദാംശങ്ങൾ കൺഫേം ചെയ്തതതിനു ശേഷം Final Confirmation ചെയ്യേണ്ടതാണ്‌.

സംസ്ക്യതം സ്കോളർഷിപ്പ്‌ പരീക്ഷ 
2019-20  വർഷത്തെ സംസ്ക്യതം സ്കോളർഷിപ്പ്‌ പരീക്ഷ 25-01-2020 ശനിയാഴ്ച സെന്റ്‌ ജോൺസ്‌ യു പി സ്കൂൾ തൊണ്ടിയിൽ വെച്ച്‌ നടത്തുന്നതാണ്‌. എൽ.പി വിഭാഗത്തിന്‌ രാവിലെ 11 മുതൽ 12 മണി വരെയും യു പി വിഭാഗത്തിന്‌ ഉച്ചയ്ക്ക്‌ 2 മണി മുതൽ 3 മണി വരെയുമാണ്‌ പരീക്ഷ. പരീക്ഷാർത്ഥികൾ ഒരു മണിക്കൂർ മുമ്പായി പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്‌.

January 20, 2020

Collectors @ School Project
ശുചിത്വ മിഷൻ നടപ്പിലാക്കുന്ന പ്രൊജക്ട്‌ ഗ്രീൻ ഗ്രാസ്സ്‌ പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും Collectors @ School Project നടപ്പിലാക്കുന്നു.അതിനായി കിയോസ്ക്കുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവുകൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കുന്നതാണ്‌. എല്ലാ സ്കൂളുകളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.

അറിയിപ്പ്‌
ഗവ എൽ പി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്‌
ഗവ എൽ പി സ്കൂൾ പ്രധാനാദ്ധ്യാപകർക്ക്‌ ടി.എ ഇനത്തിൽ ആവശ്യമായ തുക സംബന്ധിച്ച വിശദാംശങ്ങൾ 21-01-2020  ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ 12 മണിക്ക്‌ മുമ്പായി "സി" സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്‌.

January 18, 2020

അറിയിപ്പ്‌
സംസ്ക്യതം സ്കോളർഷിപ്പ്‌ പരീക്ഷ , 2 ദിവസത്തെ അദ്ധ്യാപക പരിശീലനം , ഉപജില്ലാതല സംസ്ക്യതം ശിൽപ്പശാല , വിദ്യാലയതല ശിൽപ്പശാല എന്നിവയെക്കുറിച്ച്‌ ആലോചിക്കുന്നതിനായി സംസ്ക്യത അദ്ധ്യാപകരുടെ ഒരു യോഗം 20-1-2020 തിങ്കളാഴ്ച 10 മണിക്ക്‌ ഇരിട്ടി എ ഇ ഒ ഓഫീസിൽ ചേരുന്നു. ഉപജില്ലയിലെ മുഴുവൻ  സംസ്ക്യതം അദ്ധ്യാപകരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌.  സംസ്ക്യതം സ്കോളർഷിപ്പ്‌ പരീക്ഷയെഴുതുന്ന കുട്ടികളുടെ പട്ടിക കൊണ്ടു വരേണ്ടതാണ്‌.

January 17, 2020

                                     അറിയിപ്പ്

പൊതുവിദ്യാഭ്യാസ വകുപ്പ് - അറബിക് യൂണിറ്റിന്റെ കീഴിൽ നടത്തുന്ന സംസ്ഥാന  അറബിക് അദ്ധ്യാപക സംഗമവും  സെമിനാറും  
1 7 / 1 / 2020 , 1 8 / 1 / 2020  തീയതികളിൽ ജി.റ്റി.റ്റി.ഐ  കൊല്ലത്തുവെച്ചു നടത്തപ്പെടുന്നു  .
ഉറുദു അധ്യാപകരുടെ അക്കാദമിക്  കോംപ്ലക്സ് 

                                  ഉറുദു അധ്യാപകരുടെ അക്കാദമിക് കോൺഫറൻസും  സെമിനാറും 21 / 01 / 2020 ( ചൊവ്വ ) നു രാവിലെ 9 : 30 നു കൂത്തുപറമ്പ് ലിൻഡാസ്  റെസിഡൻസിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.  ഈ ഉപജില്ലയിലെ എല്ലാ ഉറുദു അധ്യാപകരും ഉറുദു അക്കാദമിക്  കോംപ്ലക്സിൽ കൃത്യസമയത്തു പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 


January 13, 2020

അറിയിപ്പ്‌
District , Revenue District , Zonal/State കായിക മത്സരങ്ങളുടെ  സർട്ടിഫിക്കറ്റുകൾ  14-01-2020 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 11.30 വരെ എ.ഇ.ഒ ഓഫീസിൽ വെച്ച്‌ വിതരണം ചെയ്യുന്നതാണ്‌. പ്രധാനാദ്ധ്യാപകർ ആയത്‌ കൈപ്പറ്റുന്നതിനുള്ള തുടർ നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.

January 09, 2020

അറിയിപ്പ്

                    ജനുവരി 10 വിശ്വഹിന്ദി ദിവസം പ്രമാണിച്ചു ഈ ഉപജില്ലയിലെ യു. പി. വിഭാഗം വിദ്യാർത്ഥികൾക്കായി പ്രസംഗ മൽസരവും വായനാമത്സരവും  10 - 01 - 2020 (വെള്ളി)  നു ഇരിട്ടി ബി. ആർ. സി  ഹാളിൽ വെച്ച് നടത്തുന്നതാണ്. പ്രസ്തുത പരിപാടിയിൽ ഓരോ വിദ്യാലയത്തിൽ നിന്നും രണ്ടു വിദ്യാർത്ഥികൾ വീതവും ഹിന്ദി അധ്യാപകനും പങ്കെടുക്കേണ്ടതാണ്. രാവിലെ 9: 30 നു രജിസ്‌ട്രേഷൻ ആരംഭിക്കുന്നതാണ്. 
******************************************************
പ്രധാനാദ്ധ്യാപകരുടെ യോഗം 
10-1-2020 നു രാവിലെ 10 മണിക്ക്‌ നടത്താനിരുന്ന പ്രധാനാദ്ധ്യാപകരുടെ യോഗം ഉച്ചയ്ക്ക്‌ 2 മണിക്ക്‌ നടത്തുന്നതാണെന്ന് അറിയിക്കുന്നു.

January 06, 2020

അറിയിപ്പ്‌
7-1-2019 നു രാവിലെ 10 മണിക്ക്‌ നടത്താനിരുന്ന പ്രധാനാദ്ധ്യാപകരുടെ യോഗം 10-1-2019 നു രാവിലെ 10 മണിക്ക്‌ എ.ഇ.ഒ ഹാളിൽ വെച്ച്‌ നടക്കുന്നതായിരിക്കും.

എല്ലാ ഗവ സ്കൂൾ പ്രധാനാദ്ധ്യാപകരുടേയും ശ്രദ്ധയ്ക്ക്‌
എഫ്‌.ടി.എം തസ്തികയിലേക്ക്‌ സ്ഥാനക്കയറ്റം നൽകുന്നതിനായി പാർട്ട്‌ ടൈം കണ്ടിജന്റ്‌ മീനിയൽമാരുടെ സീനിയോരിറ്റി ലിസ്റ്റ്‌ തയ്യാറാക്കേണ്ടതുണ്ട്‌.ആയതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമകൾ പൂരിപ്പിച്ച്‌ 7-1-2019 ന്‌ വൈകുന്നേരം 4 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

STEPS EXAM  RESULT 

അറിയിപ്പ് 
ഇരിട്ടി ഉപജില്ലയിലെ ശാസ്ത്ര /ഗണിത ശാസ്ത്ര / സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങളിൽ മികച്ച സ്‌കൂളുകളെ കണ്ടെത്തുന്നതിനായി യു.പി / ഹൈസ്‌കൂൾ വിഭാഗങ്ങളിലെ  വിവിധ ക്ളബ്ബുകളുടെ 2019 -20 വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് (ജില്ലാ തല / സംസ്ഥാന തല നേട്ടങ്ങളും സഹിതം ) 20 -1 -2020  നകം എ .ഇ .ഓ  ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .വൈകി ലഭിക്കുന്ന റിപ്പോർട്ടുകൾ സ്വികരിക്കുന്നതല്ല .
സ്‌കൂൾ സുരക്ഷ 
എല്ലാ പ്രധാനാദ്ധ്യാപകരും  സ്‌കൂൾ സുരക്ഷയുമായി  ബന്ധപ്പെട്ട്  ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമ്  പൂരിപ്പിച്ച് 6 -1 -2019 ന് വൈകുന്നേരം 4  മണിക്ക് മുമ്പായി പൂരിപ്പിച്ച് നൽകേണ്ടതാണ് . ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക .

എൽ.എസ് .എസ് /യു.എസ് .എസ്  പരീക്ഷ 2020 
2020 ഫെബ്രുവരി 29  നു നടക്കുന്ന എൽ.എസ് .എസ് /യു.എസ് .എസ്  പരീക്ഷയുടെ  നോട്ടിഫിക്കേഷനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

January 04, 2020


 അറിയിപ്പ് 
പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരി 7 ന് ചൊവ്വാഴ്ച കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് റവന്യൂ ജില്ലാ അറബിക് അധ്യാപക സംഗമവും കലാസാഹിത്യ മത്സരങ്ങളും നടത്തപ്പെടുന്നു. ആയതിനാൽ എൽ .പി ,യു .പി ,ഹൈ സ്കൂൾ അറബിക് അധ്യാപകരുടെ സാന്നിധ്യം ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അറിയിക്കുന്നു.
 അറിയിപ്പ് 

2019 -20 അധ്യയന വർഷത്തെ യു .എസ് .എസ് പരീക്ഷയുമായി ബന്ധപ്പെട്ട്     06.01 .2020 ന് തിങ്കളാഴ്ച്ച  രാവിലെ 10 മണിക്ക് എ ഇ ഒ കോൺഫറൻസ് ഹാളിൽ വെച്ച് ഉപജില്ലാതല ഏകദിന പരിശീലനം നടക്കുന്നു.പ്രസ്തുത പരിശീലനത്തിൽ     7 )o ക്ലാസ്സിൽ പഠിപ്പിക്കുന്ന യു .എസ് .എസ് ചുമതലയുള്ള ഒരു അദ്ധ്യാപകനെ പങ്കെടുപ്പിക്കേണ്ടതാണ്.പങ്കെടുക്കുന്ന അധ്യാപകരുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും കൊണ്ടുവരേണ്ടതാണ്. 
 
 അറിയിപ്പ് 
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ നടക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക ചിത്രരചന മത്സരം നടത്തുന്നു.  ജനുവരി ഏഴിന് രാവിലെ 9.30 ന് മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളിലാണ് പരിപാടി.  താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 9567726347, 9605300921, 9744590530.
അറിയിപ്പ് 
07.01.2020 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എൽ .പി ,യു .പി വിഭാഗം പ്രധാനാധ്യാപകരുടെ  യോഗം   എ .ഇ .ഒ .ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുന്നു.എല്ലാ പ്രധാനാധ്യാപകരും കൃത്യ സമയത്തുതന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
ഗവ .യു .പി ,എൽ .പി പ്രധാനാധ്യാപകരുടെ അറിവിലേക്കായി 
2020 ജനുവരി 1 മുതൽ 2020 ഡിസംബർ 31 വരെ ഓരോ തസ്തികയിലും വരാൻ സാധ്യതയുള്ള ഒഴിവുകൾ താഴെ കൊടുത്തിരിക്കുന്ന പ്രഫോർമയിൽ ചേർത്ത് 06.01 .2020 ന് ഉച്ചക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
കത്ത്  
പ്രഫോർമ 

January 02, 2020

 STEPS ഉപജില്ലാതല പരീക്ഷ
                  
 സ്‌റ്റെപ്പ്സ് (STEPS)ഉപജില്ലാതല പരീക്ഷ 04.01.2020 ന് ശനിയാഴ്ച 10 മണിമുതൽ സെൻറ് .ജോൺസ് യു.പി .സ്കൂൾ തുണ്ടിയിൽ വെച്ച് നടത്തുന്നതാണ് .സ്കൂൾ തലത്തിൽ അർഹത നേടിയ എല്ലാ കുട്ടികളും പ്രധാനാധ്യാപകൻറെ സാക്ഷ്യ പത്രം സഹിതം 9 മണിക്ക് എത്തിച്ചേരേണ്ടതാണ്. 
രജിസ്‌ട്രേഷൻ 9 മണിക്ക് ആരംഭിക്കുന്നതാണ് .

 അറിയിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക