Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 28, 2019

അറിയിപ്പ് 
         ഇരിട്ടി ഉപജില്ലാ അക്കാദമിക് കൗൺസിലിന്റെ  ആഭിമുഖ്യത്തിൽ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന എല്ലാ  അദ്ധ്യാപകർക്കും (എൽ. പി, യു. പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി) യാത്രയയപ്പു   നടത്തപ്പെടുന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തു ഹാളിൽ വച്ച് 02 - 04 - 2019 ( ചൊവ്വാഴ്ച) നു   നടത്തപെടുന്ന യാത്രയയപ്പു  സമ്മേളനത്തിൽ വിരമിക്കുന്ന എല്ലാ  അദ്ധ്യാപകരെയും  വളരെ ഹാർദ്ദവപൂർവ്വം  ക്ഷണിക്കുന്നു . കൂടാതെ എൽ പി ,യു പി, എച് എസ്, എച് എസ് എസ് വിഭാഗങ്ങളിൽ നിന്ന് ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, സീനിയർ അദ്ധ്യാപകർ എന്നിവരും ചടങ്ങിൽ  നിർബന്ധമായും പങ്കെടുക്കാൻ താത്പര്യപ്പെടുന്നു .

                                                                       അക്കാദമിക് കൌൺസിൽ .
 
അറിയിപ്പ് 
              ഇരിട്ടി ഉപജില്ലയിലെ 2018 -19  വർഷത്തെ വിവിധ മേളകളുടെ  വരവ് ചെലവ് കണക്കു    അവതരണവുമായി ബന്ധപ്പെട്ടു  എല്ലാ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ, ഹയർ സെക്കണ്ടറി  പ്രിൻസിപ്പൽ, പ്രൈമറി ഹെഡ്മാസ്റ്റർ  ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, അക്കാദമിക് കൗൺസിൽ  അംഗങ്ങൾ  എന്നിവരുടെ യോഗം      02 - 04 - 2019 (ചൊവ്വാഴ്ച)  ഉച്ചയ്ക്ക് 1 -30  നു എ ഇ ഓ ഓഫീസ്  കോൺഫെറൻസ് ഹാളിൽ വച്ച് ചേരുന്നു. ബന്ധപ്പെട്ടവർ കൃത്യസമയത്തു പങ്കെടുക്കണമെന്ന് അറിയിക്കുന്നു

March 27, 2019

ശ്രദ്ധ പദ്ധതി യുമായി ബന്ധപ്പെട്ട് തുകകൾ പ്രധാനാദ്ധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് പ്രസ്തുത തുകകൾ മാർച് 30 നു മുൻപായി പിൻവലിച്ചു  ധനവിനിയോഗപത്രം കെ. എഫ്. സി. ഫോറം 44 -ൽ തയ്യാറാക്കി പ്രധാനാദ്ധ്യാപകർ 31 -3 - 2019 ന് ആഫീസിൽ സമർപ്പിക്കേണ്ടതാണ് . അനുവദിച്ച തുകയുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു 

March 26, 2019

ഗവ സ്‌കൂളുകളിലെ ഒഴിവ് സംബന്ധിച്ച ഇതോടൊപ്പം നൽകിയിട്ടുള്ള പ്രൊഫോര്മ 27 -03 -2019 നു മുൻപായി എ ഇ ഓ ആഫീസിൽ എത്തിക്കേണ്ടതാണ് പ്രൊഫോര്മ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

March 11, 2019

        ഈ അധ്യയന വർഷത്തെ സംസ്‌കൃതം സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളുടെ പട്ടിക ചുവടെ ലിങ്കിൽ  കൊടുത്തിരിക്കുന്നു. ഓരോ ക്ലാസ്സിന്റെയും റിസൾട്ടിനായി അതാതു ക്ലാസ്സിൽ ക്ലിക്ക് ചെയ്യേണ്ടതാണ്

********************** വിജയികൾക്ക് അഭിനന്ദനങ്ങൾ ************************

ക്ലാസ്സ്‌  1 

ക്ലാസ്സ്‌  2 

ക്ലാസ്സ്‌  3 

ക്ലാസ്സ്‌  4 

ക്ലാസ്സ്‌  5

ക്ലാസ്സ്  6 

ക്ലാസ്സ്  7 

March 08, 2019


                       2019 ഫെബ്രുവരി മാസം മുതൽ കണ്ടിജൻസി പുതിയ സോഫ്റ്റ്‌വെയർ മുഖേന പാസ്സാക്കികൊടുക്കേണ്ടതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശ്ശിച്ചിട്ടുള്ളതിനാൽ എല്ലാ സ്ക്കൂളുകളും Daily  Attendance  ( Meal served, Milk served, Egg served ) കൃത്യമായി കൊടുക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. K2 പ്രകാരമുള്ള ഹാജർ കൃത്യമാണോ എന്ന്  പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതും തെറ്റുണ്ടെങ്കിൽ തിരുത്തേണ്ടതുമാണ്. ഏതെങ്കിലും ദിവസം ഹാജർ കൊടുക്കാതെ വന്നാൽ ആ ദിവസത്തെ പാചകക്കൂലി, കണ്ടിജൻസി എന്നിവ പാസ്സാവുന്നതല്ല എന്ന് അറിയിക്കുന്നു. വിവരങ്ങൾ യഥാസമയം രേഖപ്പെടുത്താതെ വന്നാൽ അതാത് വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ തന്നെയാകും ഉത്തരവാദി എന്ന്  അറിയിക്കുന്നു. 

March 07, 2019

വളരെ അടിയന്തിരം 

മെയിൻറ്റൻസ് ഗ്രാൻറ്

                       2017 - 18,   2016 - 17.   2015 - 16 വർഷങ്ങളിലെ മെയിൻറ്റൻസ് ഗ്രാൻറ് എല്ലാ അർഹതപ്പെട്ട എയ്‌ഡഡ്‌ എൽ. പി.  /  യൂ. പി. സ്ക്കൂൾ പ്രധാനാധ്യാപകർക്ക് BIMS ൽ അലോട്ട് ചെയ്‌തിട്ടുള്ളതായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയത് 12 - 03 - 2019 നു മുമ്പായി ബിൽ തയ്യാറാക്കി ട്രഷറി യിൽ സമർപ്പിക്കുവാൻ എയ്‌ഡഡ്‌ സ്ക്കൂൾ പ്രധാനാദ്ധ്യാപകർ അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു. പ്രസ്‌തുത അലോട്ട്മെന്റ് വിനിയോഗിക്കാത്ത പക്ഷം സറണ്ടർ ചെയ്യേണ്ടതാണ്.  
ഏകദിന സെമിനാർ
കണ്ണൂർ റവന്യൂ  ജില്ലാ  പ്രവർത്തിപരിചയ ക്ലബ്ബിന്റെ നേത്യത്വത്തിൽ 2019 മാർച്ച് 8 ന്‌ ( വെള്ളി )  രാവിലെ  9.30  മുതൽ കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടത്തുന്ന ഏകദിന സെമിനാറിൽ ഉപജില്ലയിലെ മുഴുവൻ പ്രവർത്തി പരിചയ അദ്ധ്യാപകരും പങ്കെടുക്കുമെന്ന് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പ് വരുത്തേണ്ടതാണ്‌.

March 02, 2019

എയിഡഡ് സ്‌കൂൾ ജോലി നോക്കവേ സ്‌കൂൾ നിർത്തിയതുമൂലം സർക്കാർ സ്‌കൂളുകളിൽ സംരക്ഷിത അധ്യാപകരായി ജോലി നോക്കുന്നവരുടെ വിവരം ഇന്ന് തന്നെ (2/ 03 / 2019) അറിയിക്കേണ്ടതാണ്  
.......................................................................................

എല്ലാ പ്രധാനാധ്യാപകരും 2019   മാർച് മാസത്തിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യുവാൻ എത്ര ദിവസത്തേക്ക് അരി പാസ്സാക്കി നൽകണം എന്ന്  രേഖാമൂലം 6 / 03 / 2019 നു മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ് അരി ആവശ്യമില്ലാത്തവർ മാർച്ച് മാസത്തിൽ അരി പാസാക്കേണ്ട ക്കതില്ല എന്നും രേഖാമൂലംഅറിയിക്കേണ്ടതാണ് സ്‌കൂൾ പ്രവർത്തി ദിവസങ്ങളിൽ പരീക്ഷ നടക്കുന്ന ദിവസം ഉൾപ്പെടെ ഉച്ച ഭക്ഷണം വിതരണം ചെയ്യേണ്ടതാണ് 

March 01, 2019

                     02 - 03 - 2019 (ശനി) നു നടത്താൻ നിശ്ചയിച്ചിരുന്ന ഈ അധ്യയന വർഷത്തെ എൽ. എസ്. എസ്. പരീക്ഷയുടെ മൂല്യനിർണയം 23 - 03 - 2019 (ശനി) ലേക്ക് മാറ്റിയിട്ടുള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. 
02 -03 -2019 നു ശനിയാഴ്ച്ച തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾക്ക് പ്രവർത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു.