Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 26, 2020

                                       പ്രത്യേക അറിയിപ്പ്


നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്കൂളുകളുടെ പട്ടിക താഴെ കൊടുക്കുന്നു.രജിസ്റ്റര്‍ ചെയ്യാത്ത സ്കൂളുകള്‍ ഇന്നു തന്നെ ഡിഡിഇ ഓഫീസുമായി ബന്ധപ്പെട്ട് യൂസര്‍ ഐ.ഡിയും പാസ്സ് വേര്‍ഡും ചോദിച്ച്ഇന്നുതന്നെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് വിദ്യാഭ്യാസഉപഡയറക്ടറുടെ കാര്യാലയത്തില്‍ അറിയിച്ചിട്ടുണ്ട്


1)വാണീവിലാസം എല്‍.പി.സ്കൂള്‍

                   2) എല്ലാ എം.ജി.എല്‍.സി. വിദ്യാലയങ്ങളും





November 17, 2020

SECOND VOLUME TEXT BOOK

വളരെ  അടിയന്തിരം

പാഠപുസ്തക വിതരണം

2020-21 വർഷത്തെ രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ പുനക്രമീകരണം നടത്തുന്നതിലേക്കായി  ചുവടെ കൊടുത്തിരിക്കുന്ന Excess /Shortage ലിസ്റ്റ്‌  പൂരിപ്പിച്ച്‌ 18-11-2020 ന്‌ ഉച്ചയ്ക്ക്‌ 2 മണിക്ക്‌ മുമ്പായി aeoiritty2016@gmail.com   എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്‌.

നിർദ്ദേശങ്ങൾ

1)പ്രൊഫോർമയിൽ സ്കൂളിന്റെ പേര്‌ നിർബന്ധമായും ചേർക്കേണ്ടതാണ്‌

2)തന്നിരിക്കുന്ന പ്രൊഫോർമയുടെ ഘടനയിൽ മാറ്റം വരുത്താൻ പാടില്ല.തന്നിരിക്കുന്ന (Excel )ഫോർമാറ്റിൽ മാത്രമേ ലിസ്റ്റ്‌ അയക്കാൻ പാടുള്ളു.സ്കാൻ ചെയ്തോ , PDF , JPEG ഫോർമാറ്റുകളിലോ അയക്കാൻ പാടില്ല. 

3)രേഖപ്പെടുത്തലുകൾ വരുത്തുമ്പോൾ  ടൈറ്റിലുകൾ  മാറിപ്പോയിട്ടില്ലായെന്ന് ഉറപ്പ്‌ വരുത്തേണ്ടതാണ്‌.

4)  തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌  നിരവധി മെയിലുകൾ ഓഫീസിന്റെ മറ്റ്‌ ഇ-മെയിൽ വിലാസങ്ങളിലേക്ക്‌ വരുന്നതിനാൽ aeoiritty2016@gmail.com   എന്ന ഇ-മെയിൽ വിലാസത്തിലേക്ക്‌ മാത്രമേ Excess /Shortage ലിസ്റ്റ്‌ ഇ-മെയിൽ ചെയ്യാൻ പാടുള്ളു.

പ്രൊഫോർമ

 

November 06, 2020

അനദ്ധ്യാപക ജീവനക്കാരുടെ വിവരശേഖരണം2020-21

 വളരെ അടിയന്തിരം 

അനദ്ധ്യാപക ജീവനക്കാരുടെ വിവരശേഖരണം2020-21

2020-21 വർഷത്തിൽ ജോലി ചെയ്യുന്ന അനദ്ധ്യാപക ജീവനക്കാരുടെ (  ഓഫീസ്‌ അറ്റൻഡന്റ്‌ , എഫ്‌.ടി.എം , പി.ടി.സി.എം , ആയ )   വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ 6-11-2020 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്‌ മുമ്പായി രേഖപ്പെടുത്തി നൽകേണ്ടതാണ്‌.

ഗൂഗിൾ ഫോം

November 02, 2020

AIDED

 എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 

 നിയമനംഗീകാരം ലഭിച്ചവരുടെ 29 / 01 / 2016  വരെയുള്ള കുടിശ്ശിക KASEPF  ൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട അദ്ധ്യാപകർ ഉണ്ടെങ്കിൽ അദ്ധ്യാപകരുടെ പേരും വിശദ വിവരവും പ്രഫോർമയിൽ നാളെ 10 മണിക്ക് മുൻപായി ബി  സെക്ഷനെ ഏല്പിക്കേണ്ടതാണ് . പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൊടുക്കേണ്ടതിനാൽ  അദ്ധ്യാപകർ ആരെങ്കിലും ഉൾപ്പെടാതെ പോയിട്ടുണ്ടെങ്കിൽ  ആയതിന്റെ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകന് മാത്രമായിരിക്കും . പ്രഫോർമ ഇവിടെ ക്ലിക്ക് ചെയ്യുക .