Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

July 28, 2018

2018- 19  വർഷത്തെ മുസ്ലിം ഗേൾ സ് / നാടാർ /ഒബി സി /ബി പി എൽ (5  മുതൽ 7 ക്‌ളാസ് വരെ പഠിക്കുന്ന വാർഷിക വരുമാനം 25000 രൂപയിൽ  താഴെ ) പെൺകുട്ടികൾക്കുള്ള സ്കോളർഷിപ് എൽ എസ്  എസ്  സ്കോളർഷിപ്  എന്നിവക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോർമ യിൽ 6/8/2018 തിങ്കളാഴ്ച 5 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പി ക്കേണ്ടതാണ് . പ്രീമെട്രിക് സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം / നാടാർ സ്കോളർഷിപ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതിനായി പ്രധാനാദ്ധ്യാപകർ ക്ലാസ് ടീച്ചേഴ്‌സിന്  നിർദേശം നൽകേണ്ടതാണെന്നു അറിയിക്കുന്നു.
പ്രസ്തുത സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ  ' ശൂന്യ റിപ്പോർട് ' നിർബന്ധമായും സമർപ്പിക്കേണ്ടതാണ്‌ . 

വിദ്യാലയത്തിന്റെ പേര്:
ക്രമ നം
അഡ്മിഷൻ നമ്പർ
വിദ്യാർത്ഥിയുടെ പേര്
ക്‌ളാസ്
വാർഷിക വരുമാനം
മതം- ജാതി

----------------------------------------------------------------------------------------------------------------------------
2017-18 വർഷം ടി  സി  വാങ്ങാതെ ഇടക്ക് വെച് പഠനം നിർത്തിപ്പോയ കുട്ടികളുടെ വിവരം താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 5 /8 / 2018 ന് മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ് .കുട്ടികൾ ഇല്ല എങ്കിൽ ശൂന്യ റിപ്പോർട്ട് നൽകേണ്ടതാണ് പ്രൊഫോർമ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 




July 27, 2018



    ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള ശാസ്ത്ര സെമിനാര് മത്സരം 14 -08 -2018  ചൊവ്വാഴ്ച  രാവിലെ 10  മണിക്ക് നടക്കാനിരുന്ന ഇരിട്ടി ബി ആർ സി യിൽ വച്ച് നടക്കുന്നതാണ്  സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് മത്സരത്തിൽ പങ്കെടുക്കാം 

  വിഷയം     :  Industrial  revolution  4 .0 . are we prepared ? 

July 26, 2018

ഗവ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള IT Course ൽ ഇതുവരെ പങ്കെടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ എ ഇ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് പേര്, ഡെസിഗ്നേഷൻ ,സർവീസിൽ പ്രവേശിച്ച തീയതി, എന്നിവ കൂടി സമർപ്പിക്കേണ്ടതാണ്.IT Course കഴിഞ്ഞിട്ടില്ല എന്ന കാരണത്താൽ മാത്രം  പ്രൊബേഷൻ ഇതുവരെ ഡിക്ലയർ ചെയ്യാത്ത അധ്യാപകർക്ക് മുന്ഗണന നൽകേണ്ടതാണ് എന്ന കൂടി അറിയിക്കുന്നു

July 24, 2018

വളരെ  അടിയന്തിരം  


                            2004 ,   2009 ശമ്പള പരിഷ്‌കരണത്തിൽ ഓഡിറ്റ് തടസ്സവാദം മുഖേന കുറവ് വന്നവർക്കു റീ ഓപ്ഷന് അവസരം നൽകിയതിന്റെ ഭാഗമായി 2004 ,  2009 ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ശമ്പള നിർണ്ണയ പരിശോധന പൂർത്തിയാക്കുവാൻ സർക്കാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളിലെ അദ്ധ്യാപക - അദ്ധ്യാപകേതര ജീവനക്കാരുടെ സേവന പുസ്‌തകം 2018 ജൂലൈ 30 നകം ഓഫീസിൽ ഹാജരാക്കുവാൻ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാധ്യാപകരും ജീവനക്കാരുടെ സേവനപുസ്തകം 2018 ജൂലൈ 30 നകം എ. ഇ. ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്. 
  


   (1)   ഗവൺമെന്റ്.  സ്ക്കൂൾ  പ്രധാനാദ്ധ്യാപകർ എല്ലാ ജീവനക്കാരുടെയും സേവനപുസ്തകം ഹാജരാക്കേണ്ടതാണ്.
   (2)   എയ്‌ഡഡ്‌  പ്രൈമറി  /   ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ 2009 നു ശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാരുടെയും ,   2020 വരെ ശമ്പള ഫിക്‌സേഷൻ ഡി. ഡി. ഇ.  അംഗീകരിച്ച ജീവനക്കാരുടെയും സേവന പുസ്‌തകം പരിശോധനയ്ക്ക് ഹാജരാക്കേണ്ടതില്ല. ബാക്കി മുഴുവൻ ജീവനക്കാരുടെയും സേവനപുസ്തകം നിർബന്ധമായും ഹാജരാക്കേണ്ടതാണെന്ന് അറിയിക്കുന്നു.  

എ. ഇ. ഓ    കോൺഫറൻസ് (എൽ. പി.  / യൂ.  പി.  വിഭാഗം) 


                         03 - 09 - 2018 (ചൊവ്വ )  ഉച്ചകഴിഞ്ഞു 2 മണിക്ക്  (  എൽ. പി.   / യൂ.  പി. വിഭാഗം ) പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം  എ. ഇ. ഓ. ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്.  എല്ലാ എൽ. പി. /  യൂ.  പി. വിഭാഗം പ്രധാനാധ്യാപകരും കൃത്യസമയത്തുതന്നെ കോൺഫെറെൻസിൽ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

July 07, 2018

അറിയിപ്പ് 
അയൺ  ഫോളിക് ഗുളിക വിതരണം 

1 ) എല്ലാ പ്രധാന അദ്ധ്യാപകരും ആറാം  ക്ലാസ്സു മുതൽ 10  ക്ലാസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ച തോറും ഓരോ അയൺ  ഫോളിക് ആസിഡ് ഗുളിക  വിതരണം ചെയ്യേണ്ടതാണ് .കൂടാതെ
 അയൺ  ഫോളിക് ഗുളിക  വിതരണം സംബന്ധിച്ച  പ്രതിമാസ റിപ്പോർട്ട് എല്ലാ മാസവും 2 നിർബന്ധ  മായും ആയതു സംബന്ധിച്ച പ്രഫോർമയിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
2 ) വിഫ്സ്  പദ്ധതിയുമായി ബന്ധപെട്ടു 2  വർഷത്തിനുള്ളിൽ  പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ ലിസ്റ്റ് (name , name of school ,phone no ) ജൂലൈ 8 നു രേഖ മൂലം  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .ഡി പി ഐ ക്കു ജൂലൈ 9  നു 4  മണിക്ക് മുൻപ് റിപ്പോർട്ട് നൽകേണ്ടതിനാൽ  കാലതാമസം ഒഴിവാക്കേണ്ടതാണ് .
3 ) ഹെൽത് ഡാറ്റ റ ഫോറം പൂരിപ്പിച്ചു 12 -07 -18  നു മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

July 05, 2018

അറിയിപ്പ് 

സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി 

(1)വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണം  /    കിണർവെള്ളം എന്നിവയുടെ സാംപിൾ ശേഖരിക്കുന്നതിനായി തിരുവനന്തപുരം, പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ആഫീസിൽ നിന്നും ഈ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി വരികയാണ്. ആയതിനാൽ സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്തേണ്ടതും പാചകപ്പുരയും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്. കിണർ വെള്ളം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് സ്കൂളിൽ സൂക്ഷിക്കേണ്ടതാണ്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ ഈ വർഷത്തെ സർക്കുലർ പ്രിന്റ് എടുത്ത് സ്ക്കൂളിൽ സൂക്ഷിക്കേണ്ടതും പ്രസ്‌തുത സർക്കുലറിലെ മാർഗ്ഗനിർദ്ദേശ്ശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്. 


        (2)   എല്ലാ പ്രധാനാദ്ധ്യാപകരും സ്ക്കൂൾ ഹെൽത്ത് ഡാറ്റ ഫസ്റ്റ് ക്വാർട്ടർ 09 - 07 - 2018 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഇതിൽ യാതൊരു വിധ കാലതാമസവും പാടില്ലെന്ന് അറിയിക്കുന്നു.