Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

July 30, 2019

സുപ്രധാന അറിയിപ്പ്  - എല്ലാ പ്രധാനാദ്ധ്യാപകരുടെയും സത്വര ശ്രെദ്ധയ്ക്ക്

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ്  - സ്കൂളുകളുടെ പുതിയ രജിസ്‌ട്രേഷൻ 

                     മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി  ചുവടെ ലിങ്കിൽ നൽകിയിരിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലെ നിർദ്ദേശ്ശ പ്രകാരം എല്ലാ സർക്കാർ  /  എയ്ഡഡ്  /  മറ്റു പ്രൈവറ്റ് സ്കൂളുകളും 2019  ഓഗസ്റ്റ് 20 നു മുമ്പ് നിർബദ്ധമായും നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ( NSP 2.0 ) പുതുതായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 

                      നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്ന മുഴുവൻ സ്കൂളുകളുടെയും പ്രാഥമിക വിവരങ്ങൾ പോർട്ടലിൽ നിന്നും നീക്കം ചെയ്തിട്ടുള്ളതിനാലാണ് സ്കൂളുകൾ പുതുതായി രജിസ്റ്റർ ചെയ്യാൻ നിർദ്ദേശ്ശിച്ചിട്ടുള്ളത്.
                     ആയതിനാൽ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 22 / 07 / 2019 ലെ എൻ 2 / 13980 / 2019 / ഡി. ജി. ഇ. നമ്പർ സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം പ്രധാനാദ്ധ്യാപകർ സ്കൂളുകളുടെ രജിസ്‌ട്രേഷൻ പുതുക്കേണ്ടതാണ്. സമയബന്ധിതമായി പ്രസ്തുത രജിസ്‌ട്രേഷൻ പുതുക്കാതെ അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നപക്ഷം ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതാണ്.  
            സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കപ്പാസിറ്റി എൻഹാൻസ്മെൻറ് പ്രോഗ്രാം  

                      എൽ. പി.  /  യു.  പി. വിഭാഗം പ്രധാനാധ്യാപകർക്കു സീമാറ്റ്‌ - കേരള,തിരുവനന്തപുരം നടത്തുന്ന കപ്പാസിറ്റി എൻഹാൻസ്മെൻറ് പ്രോഗ്രാമിൽ    ( CEP ) പങ്കെടുക്കുവാൻ താത്പര്യമുള്ള ( പുതിയ പ്രധാനാധ്യാപകരും വിരമിക്കുന്നതിനു മൂന്നു വർഷത്തിലധികം കാലാവധിയുള്ളവരും ) പ്രധാനാദ്ധ്യാപകർ പേരുവിവരങ്ങൾ 02 / 08 / 2019  (വെള്ളി)  വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. 
വളരെ പ്രധാനപ്പെട്ട അറിയിപ്പ്  
                  എല്ലാ  സർക്കാർ  /  എയ്ഡഡ് സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരും ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്ന കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്തിലെ നിർദ്ദേശാനുസരണം ഉടനടി  വിദ്യാലയങ്ങളിൽ ഭിന്നശേഷിയുള്ള  ( IEDC ) വിദ്യാർത്ഥികൾക്കായി ഗ്രീവൻസ് റീഡ്രസ്സൽ കമ്മിറ്റി രൂപീകരിക്കേണ്ടതാണെന്നു അറിയിക്കുന്നു. വിദ്യാലയങ്ങളിലെ ഗ്രീവൻസ് റീഡ്രസ്സൽ അധ്യാപകൻ  /  അദ്ധ്യാപിക  യുടെ വിവരങ്ങൾ ടി കത്തിലെ നിർദിഷ്ട പ്രൊഫോർമയിൽ തയ്യാറാക്കി പ്രധാനാദ്ധ്യാപകർ സാക്ഷ്യപ്പെടുത്തി 02  / 08  / 2019  (വെള്ളി)  വൈകുന്നേരം 4 മണിക്കു മുമ്പായി ഈ കാര്യാലയത്തിലെ   ' ഡി ' സെക്ഷനിൽ ഏൽപിക്കേണ്ടതാണ്. . കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ സമയപരിധി കൃത്യമായി പാലിക്കേണ്ടതാണ്. 



July 29, 2019

വിദ്യാരംഗം കലാസാഹിത്യ വേദി 

                     വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഇരിട്ടി ഉപജില്ലാതല ഉത്ഘാടനവും   '  കവിതകൾ  ചൊല്ലാം '   ശിൽപശാലയും  03 - 08 - 2019  (ശനി)  നു രാവിലെ 10 മണി മുതൽ 1 മണി വരെ മണത്തണ - പേരാവൂർ യു. പി. സ്ക്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്. പ്രസ്‌തുത പരിപാടിയിൽ ഓരോ വിദ്യാലയത്തിൽ നിന്നും 2  വിദ്യാർത്ഥികളെ  പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്.

*********************************************************************************

July 27, 2019

            അധ്യാപകരുടെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് കൈറ്റ് തയ്യാറാക്കിയിട്ടുള്ള KOOL  ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ 22-07-2019 മുതല്‍ ആരംഭിച്ചിട്ടുണ്ട്.  പ്രൊബേഷന്‍ ഡിക്ലയര്‍ചെയ്യാനുള്ള അധ്യാപകരെ പ്രധാനാദ്ധ്യാപകർ പ്രസ്‌തുത വിവരം അറിയിക്കേണ്ടതാണ്.  31/07/2019 നു മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
വളരെ  പ്രധാനപ്പെട്ട അറിയിപ്പ്     -     സമയബന്ധിതം   - 


                             സെൻസസ്  ഡ്യൂട്ടി  2010   ( എൻ. പി. ആർ തയ്യാറാക്കൽ ) ആർജ്ജിതാവധി  സറണ്ടർ വിവരണശേഖരണവുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ  സുപ്രധാന കത്ത്  താഴെ ലിങ്കിൽ കൊടുത്തിരിക്കുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  

                       മുൻപ് പ്രധാനാദ്ധ്യാപകർ നിർദിഷ്ട പ്രൊഫോർമയിൽ  സെൻസസ്  ഡ്യൂട്ടി  2010 വിവരശേഖരണം   സമർപ്പിച്ചിട്ടുള്ളതിൽ വ്യാപകമായ തെറ്റുകൾ സംഭവിച്ചിട്ടുള്ളതായി ശ്രെദ്ധയിൽപ്പെട്ടിട്ടുണ്ട്.   ആയതിനാൽ ഇതുസംബന്ധിച്ച  പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ മുകളിൽ കൊടുത്തിരിക്കുന്ന കത്തിലെ നിർദ്ദേശ്ശങ്ങൾ  പാലിച്ചു നിർദിഷ്ട പ്രൊഫോർമയിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി പ്രധാനാധ്യാപകൻ / പ്രധാനാധ്യാപിക സാക്ഷ്യപ്പെടുത്തി 02 / 08 / 2019 (വെള്ളി)  നു വൈകുന്നേരം 5 മണിക്കു മുമ്പായി ഈ കാര്യാലയത്തിൽ പുനർസമർപ്പിക്കേണ്ടതാണ്. 

             പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കു സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ യഥാസമയം നിർദിഷ്ട പ്രൊഫോർമയിൽ കൃത്യമായ വിവരങ്ങൾ പുനർസമർപ്പിക്കാത്ത പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതാണെന്നു  അറിയിക്കുന്നു.

ഇതുമായി ബന്ധപ്പെട്ടു താഴെ കൊടുത്തിരിക്കുന്ന  നിർദ്ദേശ്ശങ്ങൾ പ്രധാനാദ്ധ്യാപകർ കൃത്യമായി പാലിക്കേണ്ടതാണ്. 

(1)  അധ്യാപകർ ആർജ്ജിതാവധി സറണ്ടർ ചെയ്‌ത തുക റിപ്പോർട്ട് ചെയ്യുമ്പോൾ അതിൽ പിൽക്കാലത്തു ക്ഷാമബത്ത വർദ്ധനവ്, ശമ്പള പരിഷ്‌കരണം തുടങ്ങിയവ വഴി കൈപ്പറ്റിയ തുക കൂടി ചേർക്കണമെന്ന കാര്യം പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 

(2)   മറ്റു സ്‌കൂളുകളിലേക്ക് സ്ഥലം മാറി പ്പോയ അധ്യാപകരുടെ  വിവരങ്ങൾ സേവനപുസ്‌തകം സൂക്ഷിക്കുന്ന സ്‌കൂളിലെ പ്രധാനാധ്യാപകനാണ് റിപ്പോർട്ട് ചെയ്യേണ്ടത്. 

(3) തുകയുടെ വിവരം ആവശ്യമെങ്കിൽ മുൻ സ്ക്കൂളിലെ     പ്രധാനാദ്ധ്യാപകനിൽ നിന്നും ശേഖരിക്കേണ്ടതാണ്. 

സെൻസസ് 2010  വിവരശേഖരണ പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

              


July 26, 2019

              നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന ചാന്ദ്രദിന ക്വിസ് മത്സരം 30 -  07 - 2019 (ചൊവ്വ) ന് രാവിലെ 10 മണി മുതൽ ഇരിട്ടി  ബിആർസിയിൽ വെച്ച് നടത്തുന്നതാണ്. . എൽ. പി, യു. പി,  ഹൈസ്‌കൂൾ  വിഭാഗങ്ങളിൽ നിന്നും അർഹരായ ഓരോ വിദ്യാർത്ഥികളെ വീതം ചാന്ദ്രദിന ക്വിസിൽ പങ്കെടുപ്പിക്കുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്. 

July 23, 2019

എ  ഇ  ഓ  കോൺഫറൻസ്  
(എൽ. പി / യു. പി വിഭാഗം)

                                         25  -  07  -  2019 (വ്യാഴാഴ്ച) നു  രാവിലെ  കൃത്യം  10  മണിക്ക്  എൽ. പി / യു. പി. വിഭാഗം പ്രധാനാദ്ധ്യാപകരുടെ  യോഗം  എ.ഇ.ഒ. ഓഫീസ്  കോൺഫറൻസ് ഹാളിൽ  വെച്ച്  നടത്തപ്പെടുന്നതാണ്. എല്ലാ  എൽ. പി / യു. പി. വിഭാഗം പ്രധാനാദ്ധ്യാപകരും  പ്രസ്‌തുത യോഗത്തിൽ കൃത്യസമയത്തു തന്നെ  പങ്കെടുക്കേണ്ടതാണെന്നു   അറിയിക്കുന്നു. 

*************************************************************************************
സ്മാർട്ട്  എനർജി  പ്രോഗ്രാം  2019  -  20 

                    ഈ അധ്യയന  വർഷം മുതൽ സ്മാർട്ട് എനർജി പ്രോഗ്രാം സ്കൂൾതല രജിസ്ട്രേഷൻ ഓൺലൈൻ വഴി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഓൺലൈൻ എൻട്രോൾ മെൻറ് ചെയ്യുന്നതിനുള്ള ലിങ്ക് ചുവടെ  നൽകുന്നു.  എല്ലാ പ്രധാനാദ്ധ്യാപകരും നിർബന്ധമായും സ്മാർട്ട് എനർജി പ്രോഗ്രാം രജിസ്‌ട്രേഷൻ ഓൺലൈൻ മുഖേന ചെയ്യേണ്ടതാണ്. പ്രസ്‌തുത വിവരം പ്രധാനാദ്ധ്യാപകർ രേഖാമൂലം ഈ കാര്യാലയത്തിൽ 31 / 07 / 2019 നകം സമർപ്പിക്കേണ്ടതാണ്.  ഈ വിഷയത്തിൽ പ്രധാനാദ്ധ്യാപകർ സത്വര നടപടി സ്വീകരിക്കേണ്ടതാണ്. 

ലിങ്ക്

July 22, 2019

              2019- 20 അധ്യയന  വർഷത്തെ മുസ്ലിം ഗേൾസ് / നാടാർ / ഒബി സി /ബി പി എൽ (5  മുതൽ 7 ക്‌ളാസ് വരെ പഠിക്കുന്ന വാർഷിക വരുമാനം 25000 രൂപയിൽ  താഴെ ) പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്,   എൽ. എസ്.  എസ്  സ്കോളർഷിപ്പ്   എന്നിവക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് താഴെ  കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 02 - 08 - 2019 ( വെള്ളി ) നു വൈകുന്നേരം 5 മണിക്ക്  മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്പ്രീമെട്രിക് സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം / നാടാർ സ്കോളർഷിപ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതിനായി പ്രധാനാദ്ധ്യാപകർ ക്ലാസ് ടീച്ചേഴ്‌സിന്  നിർദേശം നൽകേണ്ടതാണെന്നു അറിയിക്കുന്നു.
പ്രസ്തുത സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ  ' ശൂന്യ റിപ്പോർട്ട്  ' നിർബന്ധമായും സമർപ്പിക്കേണ്ടതാണ്‌.


                                 സ്കോളർഷിപ്പ്   ഇനം  :   

വിദ്യാലയത്തിന്റെ പേര്:                                                
ക്രമ നം
അഡ്മിഷൻ നമ്പർ
വിദ്യാർത്ഥിയുടെ പേര്
ക്‌ളാസ്
വാർഷിക വരുമാനം
മതം- 
                            ചാന്ദ്രദിന ക്വിസ്

                             പ്രതികൂല കാലാവസ്ഥയായതിനാലും   ചില സ്‌കൂളുകളിൽ സ്ക്കൂൾതല മൽസരം പൂർത്തീകരിക്കാത്തതിനാലും  നാളെ (23 / 07 / 2019, ചൊവ്വ) നടത്താനിരുന്ന  ചാന്ദ്രദിന ക്വിസ് മൽസരം  മാറ്റിവച്ചിട്ടുള്ള വിവരം എല്ലാ പ്രധാനാധ്യാപകരെയും അറിയിക്കുന്നു.   പ്രധാനാദ്ധ്യാപകർ  ഉപജില്ലാതല ചാന്ദ്രദിന ക്വിസിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളെ പ്രസ്‌തുത വിവരം അറിയിക്കേണ്ടതാണ്. 
പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. 
                              വളരെ പ്രധാനപ്പെട്ട അറിയിപ്പ്

                      ഗവണ്മെന്റ്   എൽ. പി,  യു. പി. വിഭാഗം പ്രധാനാദ്ധ്യാപകർ ചുവടെ ചേർത്തിരിക്കുന്ന  പ്രൊഫോർമയിൽ വിദ്യാലയങ്ങളിലെ നിലവിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി  പൂരിപ്പിച്ചു ഇന്ന്  (22 / 07 / 2019) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 
ഈ വർഷം ഉണ്ടായ തസ്‌തികകൾ ചേർക്കേണ്ടതില്ലെന്നു അറിയിക്കുന്നു. 

പ്രൊഫോർമ 

സ്ക്കൂളിന്റെ പേര്  :  
ഒഴിവുള്ള തസ്‌തിക    :  
ഒഴിവുള്ള തസ്‌തികകളുടെ എണ്ണം  : 
ഒഴിവു വരാനുണ്ടായ കാരണം   : 
ഒഴിവു വന്ന തീയതി  : 

July 20, 2019

അറിയിപ്പ്

                              ഉറുദു സ്പെഷ്യൽ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 19 / 01 / 2019 ലെ എസ്. വൈ (1) / 76307 / 2017 / ഡി. പി. ഐ. നമ്പർ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച സീനിയോറിറ്റി ലിസ്റ്റിൽ കണ്ണൂർ ജില്ലയ്ക്കു കീഴിൽ വരുന്ന റാങ്ക് നമ്പർ 8 (എട്ട്) വരെയുള്ള അധ്യാപകർ ഈ ഉപജില്ലാപരിധിയിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ പ്രധാനാധ്യാപകർ പ്രസ്‌തുത അധ്യാപകരുടെ ബയോഡാറ്റയും ഉറുദു സ്പെഷ്യൽ ഓഫീസർ നിയമനത്തിനുള്ള സമ്മതപത്രവും ശേഖരിച്ചു  രണ്ടു ദിവസത്തിനകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

July 19, 2019

                       വളരെ പ്രധാനപ്പെട്ട അറിയിപ്പ്

                                  ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പ്രകൃതി ദുരന്തം ഉണ്ടാകാനിടയാകുന്ന സാഹചര്യം സംജാതമായാൽ ബന്ധപ്പെട്ട റവന്യൂ അധികാരികൾ ആവശ്യപ്പെടുന്ന പക്ഷം സ്ക്കൂളുകൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിപ്പിക്കുന്നതിനും  എല്ലാ സ്ക്കൂൾ പ്രധാനാദ്ധ്യാപകരും ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണെന്നു കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഈ വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്.

                              കൂടാതെ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും വിദ്യാർത്ഥികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനുള്ള മുൻകരുതൽ നടപടി സ്വീകരിക്കേണ്ടതും കുട്ടികൾ സ്കൂളുകൾ വിട്ട്‌ സുരക്ഷിതരായി വീട്ടിൽ എത്തിയോ എന്ന വിവരം ബന്ധപ്പെട്ട സ്കൂൾ അധികാരികൾ ഉറപ്പു വരുത്തേണ്ടതുമാണ്. 

July 17, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

മെയിൻറ്റനൻസ്  ഗ്രാന്റ് കുടിശ്ശിക

                                      എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും മെയിൻറ്റനൻസ്  ഗ്രാന്റ് കുടിശ്ശിക ഇനത്തിൽ ലഭിക്കുവാനുള്ള തുകയുടെ വിവരം ( 2013 - 14 മുതൽ 2018 - 19 കാലയളവ് വരെയുള്ളത്) ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ കൃത്യമായി രേഖപ്പെടുത്തി         19 / 07 / 2019 ( വെള്ളി) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലെ എ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. പ്രസ്‌തുത വിവരം സമർപ്പിക്കുമ്പോൾ ഈ കാര്യാലയത്തിൽ നിന്നും മെയിൻറ്റനൻസ്  ഗ്രാന്റ് പാസ്സാക്കി നൽകിയ ഉത്തരവിന്റെ പകർപ്പും ടി തുക മുൻവർഷങ്ങളിൽ കൈപ്പറ്റിയിട്ടില്ല എന്ന സാക്ഷ്യപത്രവും സമർപ്പിക്കേണ്ടതാണ്. 

പ്രൊഫോർമ 

സ്ക്കൂളിന്റെ പേര്  : 

ഡിഡിഒ കോഡ്   : 

വർഷം                                      കുടിശ്ശികയിനത്തിൽ ലഭിക്കാനുള്ള തുക 

2013 - 14 

2014 - 15 

2015 - 16

2016 - 17 

2017 - 18 

2018 - 19 

അറിയിപ്പ് 

                    ഇരിട്ടി സബ്- ട്രഷറി ഓഫീസർ, E - TSB അക്കൗണ്ടുമായി ബന്ധപ്പെട്ടു DDO  മാർക്ക് 19 / 07 / 2019 (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞു 3 മണി  മുതൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  വെച്ച് ക്ലാസ് നൽകുന്നതായി അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഇരിട്ടി സബ് - ട്രഷറി പരിധിയിലെ   എല്ലാ DDO മാരും പ്രസ്‌തുത ക്ലാസ്സിൽ കൃത്യസമയത്തു പങ്കെടുക്കേണ്ടതാണ്.

*********************************************************************************************

July 16, 2019

അഡിഷണൽ പാഠപുസ്തകവിതരണം 

                  ഈ ഉപജില്ലയിലെ വിദ്യാലയങ്ങൾ അഡിഷണൽ ഇൻഡന്റ് നൽകിയിരുന്നത്  പ്രകാരം ആവശ്യമായ പാഠപുസ്‌തകങ്ങൾ കണ്ണൂർ ടെക്സ്റ്റ് ബുക്ക് ഡിപ്പോയിൽ നിന്നും ഇന്ന് (16 / 07 / 2019) എ. ഇ. ഓ. ആഫീസിൽ എത്തിച്ചിട്ടുണ്ട്. ആയതിനാൽ അഡിഷണൽ ഇൻഡന്റ് നൽകിയതിന്റെ പ്രധാനാധ്യാപകൻ / പ്രധാനാധ്യാപിക  ഒപ്പും സീലും പതിച്ചു സാക്ഷ്യപ്പെടുത്തിയ പ്രിന്റ് ഔട്ട്  ഹാജരാക്കി 17 - 07 - 2019 (ബുധൻ) നു വൈകുന്നേരം 5 മണിക്കകം   പാഠപുസ്‌തകങ്ങൾ കൈപ്പറ്റേണ്ടതാണ്. യാതൊരു കാരണവശാലും അഡിഷണൽ ഇൻഡന്റ് കൊടുത്തതിന്റെ പ്രധാനാധ്യാപകൻ /  പ്രധാനാധ്യാപിക സാക്ഷ്യപ്പെടുത്തിയ പ്രിന്റ് ഔട്ട് ഹാജരാക്കാതെ പാഠപുസ്‌തകങ്ങൾ നൽകുന്നതല്ല. വിദ്യാലയങ്ങൾ അഡിഷണൽ ഇൻഡന്റ് നൽകിയത് പ്രകാരമുള്ള പാഠപുസ്‌തകങ്ങൾ പൂർണമായും കൈപ്പറ്റേണ്ടതാണ്. ഈ കാര്യാലയത്തിലെ പാഠപുസ്തകവിതരണവുമായി ബന്ധപ്പെട്ട സെക്ഷന്റെ അനുമതി കൂടാതെ പാഠപുസ്‌തകങ്ങൾ എടുക്കുവാൻ പാടുള്ളതല്ല. 

                     ഹൈസ്ക്കൂൾ തലത്തിലെ 9 , 10 ക്ലാസ്സുകളിലെ പാഠപുസ്‌തകങ്ങൾക്കു അഡിഷണൽ ഇൻഡന്റ് നൽകിയിട്ടുള്ള വിദ്യാലയങ്ങൾ ഇൻഡന്റിന്റെ  സാക്ഷ്യപ്പെടുത്തിയ പകർപ്പിന്റെ കൂടെ പ്രസ്‌തുത പാഠപുസ്‌തകങ്ങൾ ലഭിച്ചതിന്റെ കൈപ്പറ്റുരസീതി കൂടി സമർപ്പിക്കേണ്ടതാണ്.  
ചാന്ദ്രദിന ക്വിസ് മൽസരം 

                             ഇരിട്ടി ഉപജില്ലാതല ചാന്ദ്രദിന ക്വിസ് മൽസരം 23 / 07 / 2019 (ചൊവ്വ) നു രാവിലെ 10 മണിക്ക് ഇരിട്ടി ബി.ആർ. സി. ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. സ്ക്കൂൾ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന എൽ. പി.  /  യു. പി. /  ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ  ഓരോ വിദ്യാർത്ഥികൾക്ക് പ്രസ്‌തുത ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 
അർഹരായ വിദ്യാർത്ഥികളെ സാക്ഷ്യപത്രം സഹിതം അന്നേ ദിവസം കൃത്യസമയത്തു ചാന്ദ്രദിനക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്. 
വളരെ പ്രധാനപ്പെട്ട അറിയിപ്പ്     -     സമയബന്ധിതം   -   

                 എല്ലാ സർക്കാർ  / എയ്‌ഡഡ്‌   (എൽ.പി. /  യു. പി. വിഭാഗം) സ്ക്കൂൾ പ്രധാനാദ്ധ്യാപകരും താഴെ കൊടുത്തിരിക്കുന്ന സെൻസസ് 2010 വിവരശേഖരണം സംബന്ധിച്ച വിവരങ്ങൾ നിർദിഷ്ട എക്സൽ പ്രൊഫോർമയിൽ കൃത്യമായി പൂരിപ്പിച്ചു ഒപ്പും സീലും പതിച്ചു സാക്ഷ്യപ്പെടുത്തി 18 / 07 / 2019  (വ്യാഴാഴ്ച) വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലെ ഡി സെക്ഷനിൽ നേരിട്ടോ പ്രത്യേക ദൂതൻ മുഖേനയോ സമർപ്പിക്കേണ്ടതാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാലും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാലും നിർദിഷ്ട സമയപരിധിക്കു ശേഷം റിപ്പോർട്ട് സമർപ്പിക്കുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതാണെന്നു  അറിയിക്കുന്നു. ഏതെങ്കിലും വിദ്യാലയങ്ങളിൽ സെൻസസ് 2010 ആർജിതാവധി സറണ്ടർ കൈപ്പറ്റിയ അധ്യാപകർ ഇല്ലെങ്കിൽ നിർബന്ധമായും ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. 

                     സെൻസസ്  2010   -    എൻ. പി. ആർ  തയ്യാറാക്കൽ  -   ആർജിതാവധി സറണ്ടർ  -  അധികത്തുക കൈപ്പറ്റിയവരുടെ വിവരശേഖരണം -   സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

സെൻസസ് 2010  വിവരശേഖരണ പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

              സർക്കാർ എൽ. പി. / യു. പി. വിഭാഗം പ്രധാനാദ്ധ്യാപകരുടെ സത്വര ശ്രെദ്ധയ്ക്ക്

                             പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ച് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്ന സർക്കാർ സ്‌കൂളുകളിൽ ഈ വർഷം കുട്ടികൾ വേണ്ടത്ര ഉണ്ടായിട്ടും അക്കോമഡേഷൻ സൗകര്യം കുറവായ കാരണത്താൽ നിയമാനുസൃതമുള്ള ഡിവിഷനുകൾ അനുവദിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ പ്രധാനാദ്ധ്യാപകർ ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ചു 18 / 07 / 2019 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്കകം ഈ കാര്യാലയത്തിലെ ഡി സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. 

പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

July 12, 2019

ശാസ്ത്രരംഗം 

            പൊതുവിദ്യാഭ്യാസ വകുപ്പ് 2019  -  20  അധ്യയന വർഷം മുതൽ കേരളത്തിലെ എല്ലാ സർക്കാർ  /  എയ്‌ഡഡ്‌  /  അംഗീകൃത സ്‌കൂളുകളിലെ യു.  പി. ,  ഹൈസ്ക്കൂൾ  വിഭാഗം വിദ്യാർത്ഥികൾക്കായി ശാസ്ത്രരംഗം എന്ന പേരിൽ ഒരു പുതിയ പ്രവർത്തനപദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ്. വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധവും യുക്തിചിന്തയും നിരീക്ഷണപാടവവും വളർത്തി അവരെ മാനവികതയുടെ വക്താക്കളാകാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ഈ പദ്ധതിയുടെ സ്ക്കൂൾതല രൂപീകരണവും പ്രവർത്തനങ്ങളും സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിന്റെ പകർപ്പ് എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും തുടർനടപടികൾക്കുമായി ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു.  

                 ശാസ്ത്രരംഗം  സ്ക്കൂൾ തലത്തിൽ  15 / 07 / 2019  നകം  രൂപീകരിക്കാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

               സ്ക്കൂൾതല ശാസ്ത്രരംഗം സമിതി രൂപീകരിച്ചത് സംബന്ധിച്ച വിശദവിവരങ്ങൾ പ്രധാനാദ്ധ്യാപകർ  20 / 07 / 2019 നകം എ. ഇ. ഓ. ആഫീസിൽ സമർപ്പിക്കേണ്ടതാണ്.  

                              ബെസ്ററ്  പി. ടി. എ.  അവാർഡ്   2018  -  19


                                                                    2018  -  19   വർഷത്തെ  ഈ  ഉപജില്ലയിലെ   ബെസ്ററ്   പി. ടി. എ.  അവാർഡിന്   സെന്റ്.  സെബാസ്ററ്യൻസ്   യു.  പി. സ്ക്കൂൾ,   കാപ്പാട്  തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതായി അറിയിക്കുന്നു.

******************************* അഭിനന്ദനങ്ങൾ *******************************

July 10, 2019

         വളരെ പ്രധാനപ്പെട്ട അറിയിപ്പ്     --   സമയബന്ധിതം  --

                             2019 - 20   വർഷത്തെ  ഉപജില്ലാതല സ്പോർട്സ് & ഗെയിംസ് സെക്രട്ടറി  (എസ്. ഡി. എസ്. ജി. എ.)   തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തും   അനുബന്ധമായി നൽകിയിട്ടുള്ള കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ പുറത്തെഴുത്ത് കത്തും ചുവടെ ലിങ്കിൽ എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും സത്വര തുടർനടപടികൾക്കുമായി നൽകുന്നു.  


                 
                                      മേൽ കത്തിൽ നിർദ്ദേശ്ശിച്ച പ്രകാരം 09 / 07 / 2019 (ചൊവ്വ) നു വിളിച്ചുചേർത്ത ഈ ഉപജില്ലയിലെ കായികാധ്യാപകരുടെ യോഗത്തിൽ 4 പേർ മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. ആയതിനാൽ പ്രസ്‌തുത യോഗത്തിൽ പങ്കെടുക്കാത്ത കായികാധ്യാപകരിൽ നിന്നും ആയതിനുള്ള വിശദീകരണം  അതാത് സ്ക്കൂൾ പ്രധാനാദ്ധ്യാപകർ  എഴുതി വാങ്ങി പ്രസ്‌തുത വിശദീകരണം ഉപരിപത്രം സഹിതം   പ്രത്യേക ദൂതൻ മുഖേന 11 / 07 / 2019  (വ്യാഴാഴ്ച) നു ഉച്ചകഴിഞ്ഞു 2 മണിക്ക് മുമ്പായി എ. ഇ. ഓ. ആഫീസിൽ സമർപ്പിക്കേണ്ടതാണ്. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു 11 / 07 / 2019 നു വൈകുന്നേരം 5 മണിക്ക് മുമ്പായി റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ പ്രധാനാധ്യാപകർ സമയ പരിധി കർശ്ശനമായി പാലിക്കേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കകം വിശദീകരണം ഈ കാര്യാലയത്തിൽ സമർപ്പിക്കാത്തവരുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുന്നതാണ്. 


                      

July 09, 2019

കായികാധ്യാപകരുടെ യോഗം 

                      ഇന്ന്   ( 09 / 07 / 2019, ചൊവ്വാഴ്ച ) ഉച്ചകഴിഞ്ഞു 3 മണിക്ക് എ.  ഇ. ഓ. ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ഈ ഉപജില്ലയിലെ കായികാധ്യാപകരുടെ ഒരു സുപ്രധാന യോഗം ചേരുന്നതാണ്. ആയതിനാൽ വിദ്യാലയങ്ങളിലെ കായികാധ്യാപകരെ പ്രധാനാദ്ധ്യാപകർ ഈ  വിവരം ഉടൻ തന്നെ അറിയിക്കേണ്ടതും പ്രസ്‌തുത യോഗത്തിൽ കൃത്യസമയത്തു പങ്കെടുക്കുവാൻ നിർദ്ദേശം നൽകേണ്ടതുമാണ്.  

July 08, 2019

                              ഉച്ചഭക്ഷണ വിതരണത്തിനുള്ള അരി മാവേലി  സ്റ്റോറിൽ നിന്നും ഇനിയും കൈപ്പറ്റിയിട്ടില്ലാത്ത പ്രധാനാദ്ധ്യാപകർ 08 / 07 / 2019 (തിങ്കൾ) നു വൈകുന്നേരം 4 മണിക്ക് മുമ്പായി നിർബന്ധമായും കൈപ്പറ്റേണ്ടതാണെന്നു അറിയിക്കുന്നു. 

July 06, 2019

                         ഹൈസ്‌കൂൾ ഭാഷാധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് 31 -12 -2018 വരെ യോഗ്യത നേടിയ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് - സംബന്ധിച്ച കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ സർക്കുലറും  മാതൃകാഫോറവും സാക്ഷ്യപത്രവും ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. അർഹരായ അധ്യാപകരുണ്ടെങ്കിൽ നിർദിഷ്ട മാതൃകാഫോറവും സാക്ഷ്യപത്രവും കൃത്യമായി തയ്യാറാക്കി ടി അധ്യാപകരുടെ സേവന പുസ്‌തകം സഹിതം 10 / 07 / 2019 (ബുധൻ) വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. 
വിദ്യാഭ്യാസ ഉപഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പേജ് 2 നായി ഇവിടെ ക്ലിക്ക് ചെയ്യുക

മാതൃകാഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


                        പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ( ഹിന്ദി, സംസ്‌കൃതം, ഉറുദു, അറബിക്  - എൽ.പി - യു . പി. ) അധ്യാപകരിൽ നിന്നും ഫുൾടൈം ജൂനിയർ ലാംഗ്വേജ്   ( ഹിന്ദി, സംസ്‌കൃതം, ഉറുദു, അറബിക് ) എൽ.പി - യു . പി.  അധ്യാപകർക്കായി ഉദ്യോഗക്കയറ്റം നൽകുന്നതിന് യോഗ്യത നേടിയവരും എന്നാൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ 16 / 07 / 2018 തീയതിയിലെ എ 2 / 12839 / 18 സർക്കുലർ പ്രകാരം പ്രൊഫോർമ സമർപ്പിക്കാത്തവരുമായ പാർട്ട് ടൈം ഭാഷാ അധ്യാപകരുടെ വിവരങ്ങൾ താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന നിശ്ചിത പ്രൊഫോർമയിൽ കൃത്യമായി തയ്യാറാക്കി ടി അധ്യാപകരുടെ സേവന പുസ്‌തകം സഹിതം 10 / 07 / 2019 (ബുധൻ) വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. 

                        നിലവിലുള്ള തസ്‌തികയിൽ പ്രൊബേഷൻ കാലയളവ് തൃപ്‌തികരമായി പൂർത്തീകരിച്ചവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. 5 വർഷം പൂർത്തിയായത് വഴി ഫുൾ ടൈം ആനുകൂല്യം പറ്റുന്ന അധ്യാപകർ ഒരിക്കലും ഫുൾ ടൈം അധ്യാപകരല്ലെന്നും അറിയിക്കുന്നു. ഫുൾ ടൈം പ്രൊമോഷൻ ലഭിച്ച അധ്യാപകർക്കാണ് ഹൈസ്ക്കൂൾ അധ്യാപക (യോഗ്യതയുടെ അടിസ്ഥാനത്തിൽ) തസ്തികയിലേക്ക് പരിഗണിക്കുമ്പോൾ മുൻഗണന നൽകുന്നത്

                         07 - 12 - 1991 ലെ ജി. ഒ. (പി) നം. 39 / 91 പി ആൻറ് എ.ആർ.ഡി. ഉത്തരവ് പ്രകാരം താൽക്കാലികമായി ഉദ്യോഗക്കയറ്റം വേണ്ടെന്നു വെച്ച അധ്യാപകരുടെ വിവരങ്ങൾ പ്രധാനാധ്യാപകർ  സമർപ്പിക്കേണ്ടതാണ്. 


അറബി അക്കാദമിക്  കോംപ്ലക്സ് 

                       ഈ ഉപജില്ലയിലെ എല്ലാ എൽ. പി. / യു. പി. / ഹൈസ്‌ക്കൂൾ വിഭാഗം അറബി അധ്യാപകരുടെ അക്കാഡമിക് കോംപ്ലക്സ് യോഗം 12 / 07 / 2019  (വെള്ളി)  നു രാവിലെ 10 മണി മുതൽ ഇരിട്ടി ബി. ആർ. സി. യിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ അറബി അധ്യാപകരും പ്രസ്‌തുത യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണ്. കൂടാതെ ഐ. ടി, പരിശീലനം ഉള്ളതിനാൽ പങ്കെടുക്കുന്ന അധ്യാപകർ ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ്. 

July 05, 2019

                വളരെ പ്രധാനപ്പെട്ട അറിയിപ്പ് 
              ഈ അധ്യയന വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 05 / 07 / 2019 ലെ NM A3 / 53698 / 2019 / DPI  നമ്പർ കത്ത് ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. പ്രസ്‌തുത കത്തിലെ നിർദ്ദേശ്ശങ്ങൾ  കർശ്ശനമായി പാലിച്ചു ANNUAL DATA  യുടെ പ്രിന്റൗട്ട് എടുത്തു പ്രധാനാദ്ധ്യാപകനും MDM കമ്മിറ്റി ചെയർമാനും ഒപ്പു വെച്ച് 10 / 07 / 2019 (ബുധൻ) നു വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
                         പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സാഹചര്യത്തിൽ സർക്കാർ വിദ്യാലയങ്ങളിലെ ഉപയോഗശൂന്യമായതും പൊളിച്ചു മാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിശദവിവരങ്ങൾ ( 2 കോപ്പി)  08 / 07 / 2019 (തിങ്കൾ) നു വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ നിർദിഷ്ട സമയപരിധി യ്ക്ക് ശേഷം സമർപ്പിക്കുന്ന  അപേക്ഷകൾ സ്വീകരിക്കാൻ കഴിയില്ലെന്ന വിവരം അറിയിക്കുന്നു.  
വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

                    മെഡിസെപ് 

                  സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്  ൽ  31 / 05 / 2019 നു മുമ്പ് ജോയിൻ  ചെയ്‌ത ജീവനക്കാർ  /  അദ്ധ്യാപകർക്ക്  പോർട്ടലിൽ വിശദാംശങ്ങൾ ലഭിക്കാത്തവരും, മെഡിസെപ് സൈറ്റ് ഓപ്പൺ ചെയ്യാൻ കഴിയാത്തവരും താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന എക്സൽ ഷീറ്റിലുള്ള പ്രൊഫോർമകളിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി പ്രധാനാദ്ധ്യാപകർ നാളെ   ( 06 / 07 / 2019, ശനി ) രാവിലെ 11 മണിക്ക് ഈ കാര്യാലയത്തിലെ 'എ' സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. 

                         കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ഉടനടി പ്രസ്‌തുത വിവരങ്ങൾ സമർപ്പിക്കേണ്ടതിനാൽ ഈ വിഷയത്തിൽ പ്രധാനാധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കകം വിവരങ്ങൾ സമർപ്പിക്കാത്ത പക്ഷം അതാത്‌ വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട ജീവനക്കാരും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഉത്തരവാദികളായിരിക്കുമെന്നും അറിയിക്കുന്നു




വളരെ അടിയന്തിരം                 -     സമയപരിധിയുള്ളത്    -  


                                        GO (p) No. 72 / 2019 / Fin   TVM    dt . 24 / 06 / 2019 ഉത്തരവ് പ്രകാരം 10 / 07 / 2019 മുതൽ SPARK  മുഖാന്തിരം ട്രഷറിയിൽ  സമർപ്പിക്കുന്ന എല്ലാ ബില്ലുകൾക്കും ഡിജിറ്റൽ SIGNATURE  നിർബന്ധമാണെന്ന് ധനകാര്യ വകുപ്പ് ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി അറിയിക്കുന്നു. ആയതിനാൽ ഈ ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരും  കണ്ണൂർ  ജില്ലാ ട്രഷറി യിൽ പ്രവർത്തിക്കുന്ന Keltron  Help  desk  ൽ ഡിജിറ്റൽ SIGNATURE നു അപേക്ഷ സമർപ്പിക്കുകയും 10 / 07 / 2019 നകം ഡിജിറ്റൽ SIGNATURE എടുക്കേണ്ടതുമാണ്. 

           ഡിജിറ്റൽ SIGNATURE  നു അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്. 

1.   രജിസ്‌ട്രേഷൻ ഫോറം 
2.   ഫോട്ടോ  -  1 
3.   Pancard  Copy  ( Self  Attested )
4.   Aadhaar   Card   Copy  ( Self  Attested )
5.   SPARK   ID  Card   Copy  ( Self  Attested )

                        നിലവിൽ ഡിജിറ്റൽ SIGNATURE എടുത്തിട്ടുള്ള DDO മാർ കണ്ണൂർ ജില്ലാ ട്രഷറി യുമായി ബന്ധപ്പെട്ടു ആയതിന്റെ കാലാവധി, പ്രവർത്തന ക്ഷമത എന്നിവ ഉറപ്പു വരുത്തേണ്ടതാണ്. 

July 04, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 
സർക്കാർ വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രെദ്ധയ്ക്ക് 

                    സ്വന്തമായി സ്ഥലമില്ലാത്തതോ സ്ഥലം അപര്യാപ്തമായതോ ആയ സർക്കാർ സ്‌കൂളുകൾക്ക് സ്ഥലം വാങ്ങുന്നതിനായി പ്രസ്‌തുത സ്ക്കൂളുകളുടെ വിശദാംശങ്ങളും അനുബന്ധ വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള DETAILED  PROJECT REPORT  (DPR) 10 / 07 / 2019  (ബുധൻ)  നു വൈകുന്നേരം 4 മണിക്ക് മുമ്പായി എ. ഇ. ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.  നിർദിഷ്ട സമയപരിധിക്കകം DPR സമർപ്പിക്കുവാൻ ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
ഡി എഡ്‌ മെൻഡർ പരിശീലനം 

                         താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകനോ  5  വർഷത്തിൽ കുറയാതെ സേവന പരിചയമുള്ള ഒരു അദ്ധ്യാപകനോ 06 / 07 / 2019  (ശനി)  നു രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കൂത്തുപറമ്പ് ബി. ആർ. സി. യിൽ വെച്ച് നടത്തപ്പെടുന്ന വിവിധ ഐ. ടി. ഇ. കളിലെ മൂന്നാം സെമസ്റ്ററിലെ അധ്യാപകപരിശീലനം നടത്തുന്ന അദ്ധ്യാപക വിദ്യാർത്ഥികളുടെ സ്ക്കൂൾ അനുഭവ പരിപാടി മികവുറ്റതാക്കുന്നതു സംബന്ധിച്ച പരിശീലന പരിപാടിയിൽ കൃത്യമായി പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. പങ്കെടുക്കുന്നവർ ബാങ്ക് അക്കൗണ്ട് നമ്പറും ഐ. എഫ്. എസ്. സി കോഡും കരുതേണ്ടതാണ്.  യാതൊരു കാരണവശാലും പ്രസ്‌തുത പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിൽ വീഴ്ച  വരുത്തുവാൻ പാടുള്ളതല്ല. 

അറിയിപ്പ് 


                                     വിദ്യാലയങ്ങളിൽ  ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല നൽകിയിട്ടുള്ള 2 (രണ്ട്) അധ്യാപകരുടെ പേര്, തസ്‌തിക, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ 06 / 07 /  2019 (ശനി) നു വൈകുന്നേരം 4 മണിക്ക് മുമ്പായി രേഖാമൂലം ഈ കാര്യാലയത്തിലെ  എ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. 
വളരെ പ്രധാനപ്പെട്ട അറിയിപ്പ്

മെഡിസെപ്

                                മെഡിസെപ് ഡാറ്റ പൂർണമല്ലാത്തവരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അയച്ചു തന്നിട്ടുള്ളത് താഴെ ലിങ്കിൽ കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും  /   ജീവനക്കാരും അവരവരുടെ പെൻ നമ്പർ ഉപയോഗിച്ച് താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പരിശോധിച്ചു തങ്ങളുടെ വിദ്യാലയത്തിലെ ആരുടെയെങ്കിലും പേരുകൾ ചുവടെ ലിങ്കിൽ നൽകിയിരിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രസ്‌തുത അപാകതകൾ അടിയന്തിരമായി 08 / 07 / 2019 (തിങ്കൾ) നകം പരിഹരിക്കേണ്ടതാണെന്നു അറിയിക്കുന്നു. 

മെഡിസെപ്  ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വളരെ പ്രധാനപ്പെട്ട അറിയിപ്പ്

               താഴെ കൊടുത്തിരിക്കുന്നതു പ്രകാരം  ഇൻസ്പയർ അവാർഡ് നോമിനേഷൻ ഓൺലൈനായി 25 / 07 / 2019 നകം പൂർത്തീകരിച്ചു  പ്രസ്‌തുത വിവരം നിർബന്ധമായും 31 / 07 / 2019 നകം പ്രധാനാദ്ധ്യാപകർ ഈ കാര്യാലയത്തിൽ  സമർപ്പിക്കേണ്ടതാണ്. ഒരു വിദ്യാലയത്തിൽ നിന്നും ഏറ്റവും കുറഞ്ഞത്  സമർത്ഥനായ ഒരു വിദ്യാർഥിയെ എങ്കിലും പ്രസ്‌തുത  അവാർഡിനായി പ്രധാനാദ്ധ്യാപകർ കണ്ടെത്തി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന സമയത്തെ തിരക്ക് മൂലം നിർദിഷ്ട സൈറ്റിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് സാങ്കേതിക തടസ്സം നേരിട്ടേക്കാമെന്നതിനാൽ കഴിവതും വേഗം അപേക്ഷ സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു.
ഇൻസ്പയർ അവാർഡ്  2019 - 20

                        ഇൻസ്പയർ അവാർഡ്  2019 - 20 ലേക്ക് തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഓൺലൈൻ എൻട്രി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ പകർപ്പ് താഴെ ലിങ്കിൽ എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും തുടർനടപടികൾക്കുമായി നൽകുന്നു. പ്രസ്‌തുത കത്തിലെ നിർദ്ദേശ്ശങ്ങൾ പ്രധാനാധ്യാപകർ കൃത്യമായി പാലിച്ചു വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടില്ലാത്ത വിദ്യാലയങ്ങൾ ഉടൻ രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്ക്കൂൾ തലത്തിൽ ഇൻസ്പയർ അവാർഡ് 2019 - 20 നു അർഹരായ വിദ്യാർത്ഥികളുടെ നോമിനേഷൻ 2019 ജൂലൈ 31 നു മുമ്പായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ മുഖേന ഇൻസ്പയർ അവാർഡിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളുടെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർ 2019 ആഗസ്റ്റ് 5 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

                      പ്രധാനാദ്ധ്യാപകർ ഈ വിഷയത്തിൽ യാതൊരുവിധ വീഴ്ചയും  വരുത്തുവാൻ പാടുള്ളതല്ല. എല്ലാ വിദ്യാലയങ്ങളിൽ നിന്നും സമയബന്ധിതമായി അപേക്ഷ സമർപ്പിക്കാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.