Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

August 30, 2018

പാഠപുസ്തക വിതരണം
സ്കൂളുകളിൽ ലഭിച്ച രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ എണ്ണം ഉടൻ ഓൺലൈൻ എൻട്രി നടത്തേണ്ടതാണ്‌.  ഓരോ സൊസൈറ്റിയിലും ലഭിച്ച ആകെ പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തിയതിനുശേഷം ബന്ധപ്പെട്ട സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതും  ഇത്തരത്തിൽ വിതരണം ചെയ്ത പുസ്തകങ്ങളുടെ എണ്ണം ഓൺലൈൻ എൻട്രി വരുത്തേണ്ടതാണ്‌. കൂടാതെ സൊസൈറ്റിയായി പ്രവർത്തിക്കുന്ന സ്കൂളുകൾ  , സ്കൂളെന്ന നിലയിൽ പ്രസ്തുത സ്കൂളിന്‌ ലഭിച്ച പുസ്തകങ്ങളുടെ എണ്ണവും ഓൺലൈൻ എൻട്രി വരുത്തേണ്ടതാണെന്ന് ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു.
അറിയിപ്പ്
മഴക്കെടുതി മൂലം സ്കൂളുകൾ പലതും വെള്ളപ്പൊക്കത്തിൽ ഭാഗികമായോ , പൂർണ്ണമായോ മുങ്ങിയതായി പത്ര / ദ്യശ്യ മാധ്യമങ്ങളിലൂടെ ഇതിനകം അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടിയുടെ ഭാഗമായും , പുനർനിർമ്മാണ വേളകളിൽ സ്വീകരിക്കേണ്ട സാങ്കേതിക തീരുമാനങ്ങൾക്കുവേണ്ടിയും നിലവിലുള്ള കെട്ടിടത്തിന്റെ  ഏതുഭാഗം വരെ ജലനിരപ്പുയർന്നുവെന്ന് അടയാളപ്പെടുത്തലുകൾ (marking) നടത്തേണ്ടതും , ജലനിരപ്പുയർന്ന തീയതി രേഖപ്പെടുത്തേണ്ടതുമാണ്‌. കൂടാതെ ഇതു സംബന്ധിച്ച് വിവരങ്ങൾ രേഖാമൂലം ഒരു ഡോക്യുമെന്റായി തയ്യാറാക്കി സൂക്ഷിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. 

      വളരെ അടിയന്തിരം 


              കാലവർഷക്കെടുതിയിൽ വിദ്യാലയങ്ങൾക്ക് സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ വളരെ അടിയന്തിരമായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടാതെ കാലവർഷക്കെടുതിയിൽ പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവ നഷ്‍ടപ്പെട്ട വിദ്യാർഥികളുടെ എണ്ണം ഇന്ന് (30 - 08 - 2018 ) രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടാതെ ഫോൺ മുഖേനയും അറിയിക്കേണ്ടതാണ്.
സെക്ഷൻ ക്ലാർക്ക് ,  മൊബൈൽ നമ്പർ :    9446836781 
 


*********************************************************************************
അറിയിപ്പ്
പ്രളയ ബാധിത പ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശങ്ങൾക്കായിഇവിടെ ക്ലിക്ക് ചെയ്യുക.

*********************************************************************************************

                           ഓണം സ്പെഷ്യൽ അരി വിതരണം സംബന്ധിച്ച വിവരങ്ങൾ നിർദിഷ്ട പ്രഫോർമയിൽ സമർപ്പിച്ചിട്ടില്ലാത്ത പ്രധാനാദ്ധ്യാപകർ ഇന്ന് ( 30 - 08 - 2018, വ്യാഴാഴ്ച)  വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ സമയപരിധി കൃത്യമായി പാലിക്കേണ്ടതാണ്. 

August 24, 2018

പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് it course ന്റെ ട്രെയിനിങ് ഇതുവരെ ലഭിക്കാത്തവർക്കുള്ള പരിശീലനം ആഗസ്ത് 27 ,28 തീയ്യതികളിൽ കണ്ണൂർ മുൻസിപ്പൽ ഹൈ സ്‌കൂളിനടുത്തുള്ള KITE  ജില്ലാ ആഫീസ് ഹാളിൽ നടക്കുന്നതാണ് വിശദവിവരങ്ങൾക്ക് contact ചെയ്യുക ഗിരീഷ് മോഹൻ പി കെ it കോർഡിനേറ്റർ 9447852007.പങ്കെടുക്കുന്നവർലാപ്ടോപ്പ് കൊണ്ടുപോകേണ്ടതാണ്

August 20, 2018

വളരെ അടിയന്തിരം

കാലവർഷക്കെടുതി - വിവരശേഖരണവും നടപടികളും സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലർ താഴെ കൊടുത്തിരിക്കുന്നു
പ്രസ്‌തുത സർക്കുലറിലെ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ പ്രധാനാധ്യാപകരും കൃത്യമായി പാലിക്കേണ്ടതാണ്.  സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന വിവരങ്ങൾ ഓഫീസിൽ കൃത്യസമയത്തു തന്നെ സമർപ്പിക്കേണ്ടതാണെന്നും കാലതാമസം യാതൊരു കാരണവശാലും അനുവദനീയമല്ലെന്നും അറിയിക്കുന്നു. 



August 19, 2018

ശമ്പള നിര്ണയവുമായി ബന്ധപ്പെട്ട് ആഫീസിൽ സമർപ്പിച്ചിട്ടുള്ള സേവനപുസ്തകങ്ങൾ കൈപ്പറ്റാത്ത പ്രധാനാദ്ധ്യാപകർ 21 - 08 - 2018 (ചൊവ്വ) നു തന്നെ എ. ഇ. ഓ ആഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണെന്നു അറിയിക്കുന്നു. 
******************************************************

വളരെ അടിയന്തിരം 
ഓണം സ്പെഷ്യൽ അരി വിതരണം 


******************************************************

പ്രീമെട്രിക് സ്കോളർഷിപ്പ്  2018 - 19 
2018-19 വർഷത്തെ  ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിശദമായ സർക്കുലറിനും അപേക്ഷ ഫോമിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

വിശദമായ നിർദ്ദേശ്ശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. 
പ്രീമെട്രിക് സ്കോളർഷിപ്പ് 2018-19
2018-19 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപെക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30-9-2018 ആണ്‌. പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
1) ഓൺലൈൻ അപേക്ഷയോടൊപ്പം ഒരു രേഖയും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതില്ല.
2) സ്കോളർഷിപ്പ് തുക കുറഞ്ഞത് 1000/- രൂപയും പരമാവധി 15000/- രൂപയുമാണ്‌. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത്  , പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന  കുട്ടികൾക്ക് അഡ്മിഷൻ ഫീ , ട്യൂഷൻ ഫീ എന്നിവയില്ലാത്തതിനാൽ  മിസ്സല്ലേനിയസ് ഫീസ് എന്ന ഇനത്തിൽ ഒരു നിശ്ചിത തുക കാണിച്ചാൽ ആയത് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ്  വിഭാഗം  പരിശോധിച്ച്  സ്കോളർഷിപ്പിനത്തിൽ അനുവദിക്കുന്ന തുകയിൽ വർദ്ധനവ് വരുത്തി നല്കിയേക്കും. മുൻ വർഷങ്ങളിൽ 7500/- രൂപ വരെ സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
3)സീറോ ബാലൻസ് അക്കൗണ്ടിന്‌ 6 മാസത്തെ വാലിഡിറ്റി മാത്രമാണുള്ളത്.ആയത് റിക്വസ്റ്റ് കൊടുത്ത് പുതുക്കേണ്ടതാണ്‌. കൂടാതെ ബാങ്കിൽ നല്കിയ ഫോൺ നമ്പർ മാറ്റാൻ പാടില്ല.ഒരു കുട്ടിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ പാടുള്ളു . പ്രസ്തുത അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്‌. ജോയിന്റ് അക്കൗണ്ടുകളിൽ കുട്ടികളുടെ പേര്‌ ആദ്യം വരണം.( ആധാർ കാർഡ് ഉപയോഗിച്ച് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുക്കുമ്പോൾ ഏറ്റവുമൊടുവിൽ ഏത് ബാങ്കിലാണോ അക്കൗണ്ട്  എടുത്തത് , ആ അക്കൗണ്ട് മാത്രമേ ലൈവായിട്ടുണ്ടാകൂ. മറ്റ് അക്കൗണ്ടുകൾ ഫ്രീസായിട്ടുണ്ടാകും.ആയതിനാൽ പ്രീമെട്രിക് സ്കോളർഷിപ്പിന്‌ അപേക്ഷിച്ചതിനുശേഷം  മറ്റൊരു ബാങ്കിൽ ആധാർ കാർഡുപയോഗിച്ച് അക്കൗണ്ട് എടുത്താൽ സ്കോളർഷിപ്പിന്‌ നല്കിയ അക്കൗണ്ട് ഫ്രീസാകുമെന്നാണ്‌ ഡി.പി.ഐ യിൽ നിന്നും ലഭിച്ച വിവരം)
4) നിശ്ചിത വരുമാനപരിധിയില്പ്പെടാത്തതിനാൽ സർക്കാർ  ജീവനക്കാരുടെ മക്കൾക്ക് പ്രസ്തുത സ്കോളർഷിപ്പിന്‌ അപേക്ഷിക്കാൻ  അർഹതയില്ല.
5) ഇതുവരെ National Scholarship Portalൽ രജിസ്റ്റർ ചെയ്യാത്ത സ്കുളുകൾ  ആയത് അടിയന്തിരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്‌.രജിസ്ട്രേഷൻ സമയത്ത്  രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചോദിക്കുമ്പോൾ “The school is registered as per KER  under Govt of Kerala" എന്ന് ടൈപ്പ്  ചെയ്ത് ഒപ്പും സീലും വെച്ച് സ്കാൻ ചെയ്ത് അയക്കണം(20kb യിൽ താഴെ)
6)അപേക്ഷയോടൊപ്പം നല്കുന്ന മൊബൈൽ നമ്പറിലേക്ക് സ്കോളർഷിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ വിവിധ ഘട്ടങ്ങളിലായി നല്കുന്നതിനാൽ കുട്ടിയുടെ(രക്ഷിതാവിന്റെ) മൊബൈൽ നമ്പർ മാത്രം നല്കുക.

************************************************************************************


വളരെ അടിയന്തിരം 

എയ്‌ഡഡ്‌  സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 


ഗെയിൻ  പി എഫ്  സംബന്ധിച്ച സംശയങ്ങൾ  ഇതോടൊപ്പം നൽകുന്ന പരിപത്രം വായിച്ചു  മനസിലാക്കുകയും ആയതിന്റെ  പ്രിൻറ്  ഔട്ട്  എടുത്തു ഓഫീസിൽ സൂക്ഷിക്കേണ്ടതുമാണ്. സർക്കുലറിനായി  ഇവിടെ  ക്ലിക്ക്  ചെയ്യുക 

August 18, 2018

വളരെ അടിയന്തിരം

                 കാലവർഷക്കെടുതിയോടനുബന്ധിച്ചു രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായി ജില്ലാ കളക്ടറോ റവന്യൂ അധികാരികളോ ആവശ്യപ്പെടുമ്പോൾ സ്കൂൾ ബസ്സുകൾ വിട്ടുനൽകേണ്ടതാണെന്ന് എല്ലാ  സർക്കാർ / എയ്‌ഡഡ്‌ / അൺഎയ്ഡഡ് സ്ക്കൂൾ പ്രധാനാധ്യാപകരേയും സ്ക്കൂൾ മാനേജർമാരെയും അറിയിക്കുന്നു. ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ചുവടെ കൊടുത്തിരിക്കുന്നു.

August 16, 2018

ഓണാവധി 17 / 08  /  2018 മുതൽ 29/ 08 /  2018  വരെ യായി പുനഃ ക്രമീകരിച്ചു .നാളെ 17 / 08  /  2018 സ്‌കൂളുകൾക്ക് അവധി

August 14, 2018


                   കനത്ത മഴയും പ്രകൃതി ക്ഷോഭവും മൂലം  പാഠപുസ്‌തകങ്ങൾ നഷ്ടപ്പെട്ടുപോയ വിദ്യാർഥികളുണ്ടെങ്കിൽ പ്രസ്‌തുത വിവരം എത്രയും പെട്ടെന്ന്  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ മുഖേനയും അറിയിക്കേണ്ടതാണ്. 

(സെക്ഷൻ ക്ലാർക്ക് : മൊബൈൽ നമ്പർ :   9446836781  )  



വളരെ പ്രധാനപ്പെട്ട അറിയിപ്പ് 


                      ഇരിട്ടി ഉപജില്ലാ പരിധിയിൽ കനത്ത മഴ മൂലം പുഴകൾ കരകവിഞ്ഞു ഒഴുകുന്നതായും ഉരുൾപൊട്ടലും മറ്റും സംഭവിച്ചിട്ടുള്ളതായും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ആയതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും ക്ലാസ് അദ്ധ്യാപകരും വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതാണ്. പ്രതികൂല കാലാവസ്ഥയുള്ള അവസരങ്ങളിൽ കുട്ടികളെ രക്ഷിതാവിനെ കൂട്ടി മാത്രമേ വിദ്യാലയങ്ങളിൽ നിന്നും വിടുവാൻ പാടുള്ളൂവെന്ന് അറിയിക്കുന്നു. 
  പ്രതികൂല കാലാവസ്ഥ കാരണം 2018 - 19 അധ്യയന വർഷത്തെ ഇരിട്ടി ഉപജില്ലാ കായിക മൽസരങ്ങൾ താൽക്കാലികമായി മാറ്റിവച്ചിട്ടുള്ളതായി അറിയിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. 
സംസ്കൃതം അധ്യാപക ശിൽപശാല 

                  തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള ഹൈസ്കൂൾ, യൂ. പി. വിഭാഗം വിദ്യാലയങ്ങളിലെ സംസ്‌കൃത ഭാഷ അധ്യാപകർക്ക്, സംസ്‌കൃത അക്കാദമിക് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദിനദ്വയാത്മക പരിശീലനം 17 - 08 - 2018 (വെള്ളി),   18 - 08 - 2018 (ശനി) ദിവസങ്ങളിൽ രാവിലെ 9 : 30 മുതൽ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്ക്കൂളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്‌തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനായി യൂ. പി. വിഭാഗത്തിലെ എല്ലാ സംസ്‌കൃതം അധ്യാപകരെയും പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു. 

 സ്വാതന്ത്യദിനാഘോഷം  2018 

                             സ്വാതന്ത്യദിനാഘോഷം  2018 സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലർ താഴെ കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്‌തുത സർക്കുലറിലെ മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. 



              
വളരെ അടിയന്തിരം 

 expenditure  സ്റ്റേറ്റ്മെന്റ്  ഏപ്രിൽ , മെയ് , ജൂൺ , ജൂലൈ  ഇതുവരെയായും ഓൺലൈൻ ചെയ്യാത്തവർ 14 -08 -2018  നു 5  മണിക്ക് മുമ്പായി ഓൺലൈൻ ചെയ്യേണ്ടതാണ് . വരവ് ചെലവ് കണക്കുകൾ DDE  ക്ക്  അയച്ചു കൊടുക്കേണ്ടതിനാൽ  കാലതാമസം ഒഴിവാക്കേണ്ടതാണ്

August 13, 2018

അറിയിപ്പ് 

                        ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ച ഹൈസ്ക്കൂൾ വിഭാഗത്തിന്റെയും യൂ. പി. വിഭാഗത്തിന്റെയും രാമായണ പ്രശ്നോത്തരിയും എൽ. പി. വിഭാഗത്തിനുള്ള കഥാകഥനവും ആഗസ്റ്റ് 15 ബുധനാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് കീഴൂർ വാഴുന്നവർസ് യൂ. പി. സ്‌കൂളിൽ വെച്ച് നടത്തുന്നതാണെന്ന് സബ്‌ജില്ലാ സംസ്‌കൃതം സെക്രട്ടറി അറിയിക്കുന്നു. 

August 11, 2018

ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള ശാസ്ത്ര സെമിനാർ  മത്സരം 14 - 08 - 2018  ചൊവ്വാഴ്ച  രാവിലെ 10  മണിക്ക്  ഇരിട്ടി ബി ആർ സി യിൽ വച്ച് നടക്കുന്നതാണ്  സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് മത്സരത്തിൽ പങ്കെടുക്കാം 

  വിഷയം     :  Industrial  revolution  4 .0 . are we prepared ? 

August 08, 2018

വളരെ പ്രധാനപ്പെട്ട അറിയിപ്പ്     -   സമയബന്ധിതം- 


                            ന്യൂനപക്ഷ ക്ഷേമ മന്ത്രലയം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നതും ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾ കൂടുതൽ ഉള്ളതുമായ സർക്കാർ /  എയ്‌ഡഡ്‌  വിദ്യാലയങ്ങൾക്കായി സ്മാർട്ട് ക്ലാസ് റൂം, കിച്ചൻ കം സ്റ്റോർ, ഡൈനിംഗ് ഹാൾ, ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് എന്നിവ ആവശ്യമുള്ള വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ താൽക്കാലിക എസ്റ്റിമേറ്റ് തയ്യാറാക്കി എത്രയും പെട്ടെന്ന് ( 10 - 08 - 2018 വൈകുന്നേരം 5 മണിക്ക് മുമ്പായി ) ഈ ആഫീസിൽ സമർപ്പിക്കേണ്ടതാണ്. ഇരിട്ടി ബ്ലോക്ക് പരിധിയിലുൾപ്പെടുന്ന സർക്കാർ  / എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഈ വിഷയത്തിൽ സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാത്ത പക്ഷം ഈ പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ സാധിക്കുകയില്ലെന്ന് അറിയിക്കുന്നു. 
ഉപ ജില്ലാ ഫുട്ബോൾ മത്സരത്തിന്റെ സമയക്രമം താഴെ കൊടുക്കുന്നു 



2019  -20   വർഷത്തെ ബജറ്റ് മായി ബന്ധപ്പെട്ട ഒരു അടിയന്തിര പ്രൊഫോർമ  ഇതോടൊപ്പം നൽകുന്നു  ചുവടെ കൊടുത്തിരിക്കുന്ന മാതൃകയിൽ ബന്ധപ്പെട്ട വിവരങ്ങൾ നാളെ ( 9-8 -2018), 4 മണിക്ക് മുൻപായി നൽകേണ്ടതാണ് .ബജറ്റ് വിവരങ്ങൾ അന്ന്  വൈകുന്നേരം തന്നെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നല്കണ്ടതിനാൽ കാലതാമസം വരുത്താൻ പാടുള്ളതല്ല എന്ന് ഓർമപ്പെടുത്തുന്നു .01/04/2019 ലെ ശമ്പളം അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ നൽകേണ്ടത് അതായത് അന്ന് വരെ  ലഭിക്കാവുന്ന ഇൻക്രിമെന്റ് കൂടി കണക്കിലെടുത്ത് വേണം വിവരങ്ങൾ തയ്യാറാക്കാൻ .ഇന്നർ ബില്ലിന്റെ കോപ്പി കൂടി കയ്യിൽ കരുതി വേണം വിവരങ്ങൾ തയ്യാറാക്കാൻ .ഓരോ സ്കെയിൽ ഓഫ് പേയിലും  ഉള്ള അടിസ്ഥാന ശമ്പളം കണക്കിലെടുക്കേണ്ടതാണ്. 6 മുതൽ 9  വരെയുള്ളതിൽ  HRA സംബന്ധിച്ച വിവരമാണ് നൽകേണ്ടത്


മാറ്റിവച്ച സബ് ജില്ലാ വാർത്ത വായന മത്സരം ഓഗസ്റ്റ് 31  ന് 

ഓഗസ്റ്റ് 17  വെള്ളിയാഴ്ച നടക്കാനിരുന്ന
ഇരിട്ടി ഉപജില്ലയിലെ  എല്ലാ ഹൈ സ്കൂൾ ഹയർ സെക്കന്ററി സ്കൂളുകളുടെയും   ഉപജില്ലാതല വാർത്ത വായന മത്സരംഓഗസ്റ്റ് 31 വെള്ളിയാഴ്ച    എ ഇ ഓ  കോൺഫെറൻസ്  ഹാളിൽ വച്ച് നടക്കുന്നതാണ് . ഓഗസ്റ്റ് 13  നു സ്കൂൾ തല മത്സരം നടത്തി  വിജയിച്ച  ഒരു കുട്ടിയെ  ഉപജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് . പങ്കെടുക്കുന്ന കുട്ടികൾ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്  

 ഹൈ സ്കൂൾ   രാവിലെ  : 10  30 

ഹയർ സെക്കന്ററി              :  12  മണിക്ക്

August 03, 2018

ഗവ സ്‌കൂളുകളിൽ പാർടൈം തസ്തികയിൽ നിന്ന് ഫുൾ ടൈം തസ്തികയിലേക്ക് ഉദ്യോഗ കയറ്റം നൽകുന്നതിന് അർഹരായവരുടെ വിവരങ്ങൾ 10 / 08 / 2018 നു മുൻപായി പ്രൊഫോര്മ രണ്ട് കോപ്പി സേവന പുസ്തക സഹിതം ആഫീസിൽ നൽകേണ്ടതാണ് PROFORMA1 PAGE 2 CIRCULAR 

August 02, 2018

 ആക്ഷൻ പ്ലാൻ
വിവിധ വിഷയങ്ങളുടെ 2018-19 വർഷത്തെ ആക്ഷൻ പ്ലാൻ ചുവടെ കൊടുത്തിരിക്കുന്നു.


                                 ഇരിട്ടി ഉപജില്ലാ സംസ്‌കൃത അധ്യാപക കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ സംസ്‌കൃത വിദ്യാർഥികൾക്കായി 09 - 08 - 2018 വ്യാഴാഴ്ച രാവിലെ 10 മണിക്ക് രാമായണ മാസാചരണവും എച്  എസ്സ്‌ / യൂ. പി. വിഭാഗത്തിന് രാമായണ പ്രശ്നോത്തരിയും എൽ. പി. വിഭാഗത്തിന് രാമായണ കഥാകഥനമത്സരവും ഇരിട്ടി ബി. ആർ. സി. ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ സംസ്‌കൃത അധ്യാപകരും കൃത്യസമയത്തുതന്നെ പ്രസ്‌തുത പരിപാടിയിൽ പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു. 
ഇരിട്ടി ഉപജില്ലാതല കായിക മൽസരങ്ങൾ 2018 - 19 

                  വിശദവിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്‌തുത നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. 

www.keralaschoolsports.in എന്ന വെബ്‌സൈറ്റിൽ ഡാറ്റാ എൻട്രി നടത്തേണ്ടതാണ്.