Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

February 29, 2020

എൽ.എസ്‌.എസ്‌/യു.എസ്‌.എസ്‌ 2020
ചീഫ്‌ സൂപ്രണ്ടുമാരുടെ ശ്രദ്ധയ്ക്ക്‌
ആബ്സന്റീസ്‌ സ്റ്റേറ്റ്മെന്റിന്റെ  പകർപ്പ്‌ ചുവടെ നൽകിയിട്ടുണ്ട്‌. ചീഫ്‌ സൂപ്രണ്ടുമാർ ആവശ്യമുള്ള കോപ്പികൾ പ്രിന്റെടുത്ത്‌  പൂർണ്ണമായി പൂരിപ്പിച്ച്‌  29-2-2020 നു തന്നെ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. കൂടാതെ ആബ്സന്റായ കുട്ടികളുടെ വിശദാംശങ്ങൾ aeoiritty@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്‌

February 28, 2020

എൽ.എസ്‌.എസ്‌/യു.എസ്‌.എസ്‌ 2020
പരീക്ഷാ കേന്ദ്രത്തിലേക്ക്‌ ആവശ്യമായ അറ്റൻഡൻസ്‌ ഷീറ്റ്‌ , അക്വിറ്റൻസ്‌ എന്നിവയുടെ പകർപ്പ്‌ ചുവടെ ചേർക്കുന്നു. ചീഫ്‌ സൂപ്രണ്ടുമാർ ആവശ്യമുള്ള കോപ്പികൾ പ്രിന്റെടുത്ത്‌ സൂക്ഷിക്കേണ്ടതും ആയത്‌ പൂർണ്ണമായി പൂരിപ്പിച്ച്‌  29-2-2020 നു തന്നെ  ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌. കണ്ടിജന്റ്‌ ചാർജ്ജിനത്തിൽ അനുവദിച്ച തുകയ്ക്കുള്ള ബിൽ കൂടി ഹാജരാക്കേണ്ടതാണ്‌.

February 27, 2020

                                      അറിയിപ്പ്

           
        2020 ഫെബ്രുവരി  മാസത്തിൽ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട NMP , K2 , Expenditure Statement ഉം 2020  മാർച്ച് മാസത്തിൽ Cooking Cost  ഇനത്തിൽ അഡ്വാൻസ് ആയി അനുവദിക്കേണ്ട തുകയുടെ വിവരവും (ഏതു ഷെയറിലാണ് Central / State ) 29/02/2020  5 മണിക്ക് മുൻപായി എഇഒ ഓഫീസിൽ  എത്തിക്കേണ്ടതാണ് . 2020 മാർച്ച് 10 നകം എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചു  വിവരം DDE  യിൽ അറിയിക്കേണ്ടതിനാൽ  കാലതാമസം പാടില്ല എന്നറിയിക്കുന്നു .

February 26, 2020

അറബിക്  അക്കാദമിക്  കോംപ്ലക്സ്  മൂന്നാംഘട്ടം 

               ഈ വർഷത്തെ അറബിക്  അക്കാദമിക്  കോംപ്ലക്സ്  മൂന്നാംഘട്ടം  ഈ സബ്ജില്ലയിലെ ഉളിയിൽ "ദാറുൽ ഖിദ്മ " ഓഡിറ്റോറിയത്തിൽ വെച്ച് 2020  മാർച്ച് - 3 ചൊവ്വാഴ്ച  നടക്കുന്നതാണ്. അറബിക് സാഹിത്യ സെമിനാറിൽ എല്ലാ എൽ .പി /   യു .പി / ഹൈസ്കൂൾ  അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ്

February 25, 2020

വളരെ അടിയന്തിരം
കേന്ദ്രാവിഷ്ക്യത പദ്ധതികൾ
2010-11 മുതൽ 2014-15 വരെയുള്ള കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ്‌ സംബന്ധിച്ച രേഖകൾ  ബഹുമാനപ്പെട്ട അക്കൗണ്ടന്റ്‌ ജനറൽ നേരിട്ട്‌ ജില്ലാതലത്തിൽ പരിശോധന നടത്തുമെന്നും ആയതിലേക്ക്‌ കേന്ദ്രാവിഷ്ക്യത പദ്ധതിയുമായി ബന്ധപ്പെട്ട ധനവിനിയോഗ പത്രവും മറ്റനുബന്ധരേഖകളും പരിശോധനയ്ക്ക്‌ സജ്ജമാക്കി വയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്‌.
മേൽസാഹചര്യത്തിൽ ഇരിട്ടി ഉപജില്ലയുടെ പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളിലും 2010-11 മുതൽ 2014-15 വരെയുള്ള കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ്‌ സംബന്ധിച്ച രേഖകൾ പരിശോധനയ്ക്ക്‌ ഉതകും വിധം സജ്ജമാക്കി വയ്ക്കേണ്ടതും ആവശ്യപ്പെടുന്ന മുറയ്ക്ക്‌ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ എത്തിക്കേണ്ടതുമാണ്‌.
രേഖകൾ പരിശോധനയ്ക്ക്‌ ഉതകും വിധം സജ്ജമാക്കിയിട്ടുണ്ട്‌ എന്ന വിവരം 29-02-2020 നുള്ളിൽ രേഖാമൂലം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. 

February 24, 2020

ടൈം ടേബിൾ
2019-20 വർഷത്തെ വാർഷിക പരീക്ഷയുടെ ടൈം ടേബിളിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.

February 22, 2020

ഗവ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്‌
എസ്‌.സി/എസ്‌.ടി പ്രതിനിധ്യവുമായി ബന്ധപ്പെട്ട്‌ ചുവടെ നൽകിയിട്ടുള്ള പ്രൊഫോർമ പൂരിപ്പിച്ച്‌ 24-02-2020 തിങ്കളാഴ്ച 12 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
പ്രൊഫോർമ-           എക്സൽ ഫോർമാറ്റ്‌
                                   പി.ഡി.എഫ്‌ ഫോർമാറ്റ്‌

വിവരശേഖരണം
സ്കൂളുകളിലെ  അനദ്ധ്യാപക ജീവനക്കാരുടെ (NON TEACHING STAFF)  വിവരശേഖരണവുമായി ബന്ധപ്പെട്ട ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. ആവശ്യപ്പെട്ട വിവരങ്ങൾ 22-02-2020 നു വൈകുന്നേരം 4 മണിക്ക്‌ മുമ്പായി രേഖപ്പെടുത്തി നൽകേണ്ടതാണ്‌.

എൽ.എസ്‌.എസ്‌/യു.എസ്‌.എസ്‌ 2020
2020 ഫെബ്രുവരി 29 നു നടക്കുന്ന എൽ.എസ്‌.എസ്‌ / യു.എസ്‌.എസ്‌ പരീക്ഷയുടെ നടത്തിപ്പിലേക്കായി നിയോഗിച്ചിട്ടുള്ള ചീഫ്‌ / ഡെപ്യൂട്ടി ചീഫ്‌ /ഇൻവിജിലേറ്റർ മാരുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രഥമാദ്ധ്യാപകർക്കും അദ്ധ്യാപകർക്കും 26-2-2020 ബുധനാഴ്ച കാലത്ത്‌ 10 മണിക്ക്‌ എ.ഇ.ഒ ഹാളിൽ വെച്ച്‌ പരിശീലനം നൽകുന്നതാണ്‌. ബന്ധപ്പെട്ടവർ നിർബന്ധമായും പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതാണ്‌. യാതൊരു കാരണവശാലും പരീക്ഷാ ചുമതലയിൽ നിന്നും ഒഴിവാക്കി നൽകുന്നതല്ല.

February 20, 2020

ഐ.ഇ.ഡി സ്കോളർഷിപ്പ്‌ 2019-20
2019-20 വർഷത്തിൽ ഐ.ഇ.ഡി സ്കോളർഷിപ്പിന്‌ അർഹരായ വിദ്യാർത്ഥികളുടെ  സ്കോളർഷിപ്പ്‌ തുക ടി വിദ്യാർത്ഥികളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ഇ-ട്രാൻസ്ഫർ ചെയ്ത്‌ നൽകിയിട്ടുണ്ട്‌. തുക കൈപ്പറ്റുന്നതിന്‌ വിദ്യാർത്ഥികൾക്ക്‌ നിർദ്ദേശം നൽകേണ്ടതാണ്‌.

February 17, 2020

ശ്രദ്ധ 2020
“ശ്രദ്ധ” പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സർക്കാർ സ്കൂളുകളുടെ പട്ടികയും അനുവദിച്ച തുകയും  ചുവടെ ചേർക്കുന്നു.പ്രസ്തുത സ്കൂളുകൾ ടി തുകയ്ക്കുള്ള ബില്ലുകളും വൗച്ചറുകളും ധനവിനിയോഗപത്രവും 19-2-2020 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

February 15, 2020

വളരെ അടിയന്തിരം 
നിയമസഭാ ചോദ്യം -1943
നിയമസഭാ ചോദ്യം 1943-ന്റെ മറുപടി നൽകുന്നതിലേക്കായി  ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഇന്ന് (15-02-2020) ഉച്ചയ്ക്ക്‌ 2 മണിക്ക്‌ മുമ്പായി പൂരിപ്പിച്ച്‌ നൽകേണ്ടതാണ്‌. ഇക്കാര്യത്തിൽ സമയക്രമം കർശ്ശനമായി പാലിക്കേണ്ടതാണ്‌. 

February 14, 2020

സംസ്ക്യതം സ്കോളർഷിപ്പ്‌
2019-20 വർഷത്തെ സംസ്ക്യതം സ്കോളർഷിപ്പിന്‌ അർഹരായ വിദ്യാർത്ഥികളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. സ്കോളർഷിപ്പിന്‌ അർഹത നേടിയിട്ടുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന്റെ/പ്രധാനാദ്ധ്യാപകരുടെ  ബാങ്ക്‌ പാസ്സ്ബുക്കിന്റെ പകർപ്പ്‌ 15-2-2020 നു തന്നെ "ഡി" സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്‌.

February 13, 2020

വളരെ അടിയന്തിരം
2020 ജൂണിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ സ്കൂളുകളിൽ നടുന്നതിനാവശ്യമായ വ്യക്ഷ തൈകളുടെ എണ്ണം ഇതോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഷീറ്റിൽ 14-2-2020 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്‌ മുമ്പായി രേഖപ്പെടുത്തി നൽകേണ്ടതാണ്‌.
ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക .

February 05, 2020

ഉച്ചഭക്ഷണ പദ്ധതി
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പാചകച്ചെലവിനായി അനുവദിച്ച തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 4-2-2020 ലെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
4-2-2020 ലെ കത്തിലെ നിർദ്ദേശങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 5-2-2020 ലെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ബിംസ് മുഖേന സറണ്ടർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഹാൻഡ് വാഷിനുള്ള തുക അനുവദിച്ചുകൊണ്ടുള്ള പട്ടിക

                                             നൂൺമീൽ അറിയിപ്പ് 


             നൂൺമീൽ പാചക ചിലവിനുള്ള  തുക സറണ്ടർ ചെയ്യുന്നത് സംബന്ധിച്ച  വിശദ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക, പ്രഫോർമ I

February 04, 2020

വളരെ അടിയന്തിരം 

8-1-2020 ലെ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട്‌ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഇന്ന് (4-2-2020) ന്‌ 2 മണിക്ക്‌ മുമ്പായി  പൂരിപ്പിച്ച്‌ നൽകേണ്ടതാണ്‌.
വളരെ അടിയന്തിരം 
കൊറോണ  വൈറസ്‌ സംബന്ധിച്ച ആശങ്ക അകറ്റുന്നതിനായി ആരോഗ്യ വകുപ്പ്‌ തയ്യാറാക്കിയ വീഡിയോ കൈറ്റ്‌ വിക്ടേഴ്സ്‌ ചാനലിലൂടെ  ഫെബ്രുവരി 3 ന്‌ ഉച്ചയ്ക്ക്‌ 2,3,4  മണിക്ക്‌ മൂന്നു തവണ പ്രദർശ്ശിപ്പിച്ചിരുന്നു. എല്ലാ വിദ്യാലയങ്ങളിലും പ്രസ്തുത വീഡിയോ പ്രദർശ്ശിപ്പിക്കുവാൻ നിർദ്ദേശം നൽകിയിരുന്നു.
പ്രസ്തുത വീഡിയോ പ്രദർശ്ശിപ്പിച്ച സ്കൂളുകൾ  വീഡിയോ കണ്ട അദ്ധ്യാപകരുടെ എണ്ണം , കുട്ടികളുടെ എണ്ണം എന്നിവ ഇന്ന് (4-2-2020) ഉച്ചയ്ക്ക്‌ 2 മണിക്ക്‌ മുമ്പായി ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്‌