Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 31, 2015

ഉച്ചഭക്ഷണ പരിപാടി
2014-15 വർഷത്തെ വാർഷിക പരിശോധനയുമായി ബന്ധപെട്ട് പൊതുനിർദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.പ്രസ്തുത നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ് . വാർഷിക പരിശോധനയുടെ സമയക്രമം ,ഹാജരാക്കേണ്ട രേഖകൾ എന്നിവ സംബന്ധിച്ച  വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.[ഡൗൺലോഡ് ചെയ്തതിനുശേഷം പ്രിന്റെടുക്കുക]

March 28, 2015

പുകയില വിമുക്ത വിദ്യാലയം
പുകയില വിമുക്ത വിദ്യാലയം സംബന്ധിച്ച ഒരു റിപ്പോർട്ട് ഉടൻ തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . റിപ്പോർട്ടിന്റെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഉച്ചഭക്ഷണ പരിപാടി 2014-15
മാർച്ച് മാസത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാത്ത സ്കൂളുകളും എൻ.എം.പി സമർപ്പിക്കേണ്ടതാണ്.പ്രസ്തുത സ്കൂളുകൾ കാലിച്ചാക്ക് വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ  എൻ.എം.പിയിൽ രേഖപ്പെടുത്തേണ്ടതാണ്.മറ്റ് സ്കൂളുകൾ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റിൽ മാർച്ച് മാസത്തെ ആകെ ചിലവിൽ നിന്നും കാലിച്ചാക്ക് വിൽപ്പനയിലൂടെ ലഭിച്ച തുക കുറവ് ചെയ്ത് ബാക്കി തുക മാത്രമേ ക്ലെയിം ചെയ്യാൻ പാടുള്ളു. കാലിച്ചാക്ക് വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്താത്ത എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് പാസ്സാക്കി നൽകുന്നതല്ല.വാർഷിക പരിശോധന സംബന്ധിച്ച തയ്യാറെടുപ്പുകൾ നടത്തേണ്ടതിനാൽ   എൻ.എം.പി.യോടൊപ്പം എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
വളരെ അടിയന്തിരം
ഭക്ഷ്യ സുരക്ഷാ പദ്ധതി -രജിസ്ട്രേഷൻ 
ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപെട്ട രജിസ്ട്രേഷൻ ഇനിയും പൂർത്തിയാക്കാത്ത സ്കൂളുകൾ ഏപ്രിൽ 20നകം രജിസ്ട്രേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 
വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി 2014-15
ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ പാചകോപകരണങ്ങളും സ്റ്റേഷണറി സാധനങ്ങളും വാങ്ങിക്കുന്നതിന് എം.എം.ഇ ഫണ്ടിൽനിന്നും തുക അനുവദിച്ചിട്ടുണ്ട്.  പ്രസ്തുത തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 23-3-2015ലെ എൻ.എം1/14740/2015/ഡി.പി.ഐ നമ്പർ സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ചിലവഴിക്കേണ്ടതും ,വാങ്ങിയ സാധനങ്ങളുടെ ചിലവു പട്ടിക ,ബില്ലുകൾ/വൗച്ചറുകൾ എന്നിവ പ്രത്യേകം സൂക്ഷിക്കേണ്ടതുമാണ്. ധനവിനിയോഗപത്രം രണ്ടാഴ്ചക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
അനുവദിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

March 26, 2015

സീനിയോരിറ്റി ലിസ്റ്റ് (താൽക്കാലികം)
ഹൈസ്കൂൾ ഭാഷാ അദ്ധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിലേക്കായി അർഹരായ അദ്ധ്യാപകരുടെ മുൻഗണനാ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

March 25, 2015

ഭക്ഷ്യ സുരക്ഷാ പദ്ധതി-രജിസ്ട്രേഷൻ
ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ രജിസ്ട്രേഷനുമായി ബന്ധപെട്ട് താഴെ പറയുന്ന സ്കൂളുകളിലെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ ഇന്ന് തന്നെ(25-3-2015)ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ്.

March 24, 2015

എൽ.എസ്.എസ്./യു.എസ്.എസ് പരീക്ഷ 2015
എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷകളുടെ മാത്യകാ ചോദ്യപേപ്പറുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

March 21, 2015

കിച്ചൺ കം സ്റ്റോർ 2014-15
2014-15 വർഷത്തിൽ കിച്ചൺ കം സ്റ്റോറിന്റെ നിർമ്മാണത്തിന്/നവീകരണത്തിന്  തുക കൈപ്പറ്റിയ സ്കൂളുകൾ പ്രവ്യത്തി പൂർത്തിയാക്കിയ വിവരം ഓഫീസിൽ രേഖാമൂലം അറിയിക്കേണ്ടതാണ്. സർട്ടിഫിക്കറ്റ്  മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.   [മാത്യക ഡൗൺലോഡ് ചെയ്തതിനുശേഷം  പ്രിന്റെടുക്കുക]

March 20, 2015

അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റം 2015-16
പൊതു വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ അദ്ധ്യാപകർ , പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകർ , പ്രൈമറി അദ്ധ്യാപകർ എന്നിവരുടെ 2015-16 വർഷത്തേക്കുള്ള പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ് . അവസാന തിയതി 31-3-2015 5 മണി വരെ. വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ലോഗിൻ ചെയ്യേണ്ട ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക
എൽ.എസ്.എസ് / യു.എസ്.എസ് പരീക്ഷ - മാർച്ച് 2015
2015 മാർച്ചിലെ എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷാ നടത്തിപ്പിനായി ചീഫ് / ഡെപ്യൂട്ടി ചീഫ് / ഇൻവിജിലേറ്റർമാരായി നിയമിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകരുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.നിയമന ഉത്തരവുകൾ ബന്ധപെട്ട ഹെഡ്മാസ്റ്റർമാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും ഇന്ന് തന്നെ(20-3-2015) കൈപ്പറ്റേണ്ടതും മാർച്ച് 23 ലെ പരിശീലന ക്ലാസ്സിൽ പ്രസ്തുത അദ്ധ്യാപകർ പങ്കെടുക്കുമെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

March 19, 2015

സമ്പൂർണ്ണ
സമ്പൂർണ്ണയിൽ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ  കൂട്ടിചേർക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
എൽ.എസ്.എസ് / യു.എസ്.എസ്
2015 മാർച്ച് 28 ന് നടക്കുന്ന എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷയ്ക്ക്  ചീഫ്/ഡെപ്യൂട്ടി ചീഫ്/ഇൻവിജിലേറ്റേഴ്സ്  ആയി നിയോഗിക്കപ്പെട്ട അദ്ധ്യാപകർക്കുള്ള പരിശീലനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് 23-3-2015 ന്  താഴെ പറയുന്ന സമയക്രമത്തിൽ നടക്കുന്നതാണ് .


23-3-2015 കാലത്ത് 10 മണിക്ക് 
എല്ലാ പഞ്ചായത്തുകളിലേയും യു.എസ്.എസ് പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ടവരും , കൂടാതെ ആറളം , അയ്യങ്കുന്ന് ,പായം , തില്ലങ്കേരി പഞ്ചായത്തുകളിൽ നിന്നും എൽ.എസ്.എസ് പരീക്ഷയ്ക്ക്  നിയോഗിക്കപ്പെട്ടവരും 

23-3-2015 ഉച്ചക്ക്  2 മണിക്ക് 
 കീഴൂർ ചാവശ്ശേരി , മുഴക്കുന്ന് , പേരാവൂർ , കോളയാട് , കണിച്ചാർ , കേളകം , കൊട്ടിയൂർ എന്നീ പഞ്ചായത്തുകളിൽ നിന്ന് എൽ.എസ്.എസ് പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ടവർ 

March 17, 2015

സീനിയോറിറ്റി ലിസ്റ്റ് 
2014-15  വർഷത്തിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിന് അർഹരായ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ്  അദ്ധ്യാപകരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.ഇതു സംബന്ധിച്ച് വല്ല പരാതിയോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ
 20-3-2015നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
സീനിയോറിറ്റി ലിസ്റ്റ് 
2015-16 വർഷത്തിൽ ഒഴിവ് വരുന്ന ഗവ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് പ്രൊമോഷൻ വഴി നിയമനം നൽകുന്നതിന് അർഹരായ അദ്ധ്യാപകരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നു.ഗവ ഹൈസ്കൂൾ പ്രധാനാദ്ധ്യാപക നിയമനത്തിന് അർഹരായ യോഗ്യത നേടിയിട്ടുള്ള അദ്ധ്യാപകരുടെ വിവരങ്ങൾ നിർദ്ദിഷ്ട  പ്രൊഫോർമയിൽ 20-3-2015നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങൾക്കും പ്രൊഫോർമയ്ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

March 13, 2015

എൽ.എസ്.എസ് / യു.എസ്.എസ് പരീക്ഷ 2015
2015ലെ എൽ.എസ്.എസ് / യു.എസ്.എസ് പരീക്ഷയുടെ ഇൻവിജിലേറ്ററായി  നിയമിച്ചിട്ടുള്ള അധ്യാപകരുടെ നിയമന ഉത്തരവുകൾ  ബന്ധപെട്ട ഹെഡ്മാസ്റ്റർമാർ 20-3-2015നുള്ളിൽ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും  കൈപ്പറ്റേണ്ടതാണ്.
മുന്നേറ്റം 2015
മുന്നേറ്റം പരിപാടിയുടെ സ്കൂൾതല അന്തിമവിലയിരുത്തൽ , സ്കൂൾതല പ്രഖ്യാപനം സംബന്ധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

March 10, 2015

യാത്രാ ബത്ത
പേരാവൂർ ട്രഷറിയുടെ പരിധിയിൽ വരുന്ന എല്ലാ എയിഡഡ് സ്കൂളുകളും 2015 ഫെബ്രുവരി വരെയുള്ള ടി.എ ബിൽ 11-3-2015 ന് വൈകുന്നേരം 5 മണിക്കുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

March 09, 2015

അദ്ധ്യാപക രക്ഷാകർത്യ സമിതി
ഗവണ്മെന്റ് / എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപക രക്ഷാകർത്യ സമിതിയുടെ പ്രവർത്തനത്തിനുള്ള മാർഗ്ഗനിർദേശങ്ങളിൽ  ഭേദഗതി വരുത്തിയിട്ടുണ്ട് . വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 

March 07, 2015

സംസ്ക്യതം സ്കോളർഷിപ്പ് 2014-15
2014-15 വർഷത്തിലെ സംസ്ക്യതം സ്കോളർഷിപ്പിനർഹരായ വിദ്യാർത്ഥികളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. ബന്ധപെട്ട ഹെഡ്മാസ്റ്റർമാർ സ്കോളർഷിപ്പ് തുക 9-3-2015 തിങ്കളാഴ്ച 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും  കൈപ്പറ്റേണ്ടതാണ്

March 02, 2015

പൊതുസ്ഥലംമാറ്റം 
2015-16 വർഷത്തേക്കുള്ള അദ്ധ്യാപകേതര ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു.  . വിശദവിവരങ്ങൾക്കും പ്രൊഫോർമയ്ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക . പൂർണ്ണമായും പൂരിപ്പിച്ച  അപേക്ഷ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയതി 
20-3-2015. വൈകി കിട്ടുന്ന അപേക്ഷ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.