ഉച്ചഭക്ഷണ പരിപാടി 2014-15
മാർച്ച് മാസത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാത്ത സ്കൂളുകളും എൻ.എം.പി സമർപ്പിക്കേണ്ടതാണ്.പ്രസ്തുത സ്കൂളുകൾ കാലിച്ചാക്ക് വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ എൻ.എം.പിയിൽ രേഖപ്പെടുത്തേണ്ടതാണ്.മറ്റ് സ്കൂളുകൾ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റിൽ മാർച്ച് മാസത്തെ ആകെ ചിലവിൽ നിന്നും കാലിച്ചാക്ക് വിൽപ്പനയിലൂടെ ലഭിച്ച തുക കുറവ് ചെയ്ത് ബാക്കി തുക മാത്രമേ ക്ലെയിം ചെയ്യാൻ പാടുള്ളു. കാലിച്ചാക്ക് വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്താത്ത എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് പാസ്സാക്കി നൽകുന്നതല്ല.വാർഷിക പരിശോധന സംബന്ധിച്ച തയ്യാറെടുപ്പുകൾ നടത്തേണ്ടതിനാൽ എൻ.എം.പി.യോടൊപ്പം എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.