Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

April 27, 2019

എൽ എസ് എസ പരീക്ഷയുടെ ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ www.keralapareekshabhavan.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത്  ആയതിന്റെ പ്രിന്റ് ഔട്ടും  അപേക്ഷ ഫീസ് ആയി ഒരു പേപ്പറിന് 100 രൂപ വീതവും 02/ 05/ 2019 നു മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് മെയ് 2 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അവധിക്കാല അധ്യാപക  പരിശീലനത്തെ കുറിച്ചുള്ള വിശദമായ സർക്കുലർ ഇതോടൊപ്പം നൽകുന്നു ക്ലിക് 

April 24, 2019

വളരെ അടിയന്തിരം 
ഉച്ച ഭക്ഷണം പാചകം ചെയ്യുന്ന പാചകപുരയുടെ അപര്യാപ്തത സംബന്ധിച്ച വിവരം 28/ 04/ 2019  നു മുൻപ് രേഖാമൂലം എ സെക്ഷനിൽ ഏല്പിക്കേണ്ടതാണ് .

1 . സ്കൂൾ കോഡ് 
2 .സ്കൂളിന്റെ പേര് 
3 . നിലവിലുള്ള പാചകപ്പുര അപര്യാപ്തമായതാണോ 
4 . പുതിയ പാചകപ്പുര നിർമ്മിക്കുവാൻ സ്ഥലം ലഭ്യമാണോ അല്ലയോ 
5 . ഉച്ചഭക്ഷണം  വിതരണം നടത്തുവാൻ ഡൈനിങ് ഹാൾ ഉണ്ട് /ഇല്ല

April 20, 2019

               വിദ്യാലയങ്ങളിലെ    റിട്ടയർമെന്റ്  ഓഡിറ്റ്  സംബന്ധിച്ച  വിശദവിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. 


എ  ഇ  ഓ  കോൺഫെറൻസ്‌ (എൽ.പി / യു .പി./എച് എസ് വിഭാഗം)
         25  -  04  -  2019 (വ്യാഴാഴ്ച) രാവിലെ  കൃത്യം  10  മണിക്ക്  എൽ.പി / യു. പി. വിഭാഗം പ്രധാനാദ്ധ്യാപകരുടെ  യോഗം  എ.ഇ.ഒ .ഓഫീസ്  കോൺഫറൻസ് ഹാളിൽ  വെച്ച്  നടത്തപ്പെടുന്നതാണ്. എല്ലാ  എൽ.പി / യു .പി/ എച് എസ് വിഭാഗം പ്രധാനാദ്ധ്യാപകരും  പ്രസ്‌തുത യോഗത്തിൽ കൃത്യസമയത്തു തന്നെ  പങ്കെടുക്കേണ്ടതാണെന്നു   അറിയിക്കുന്നു. 

*********************************************************************************************


25   -  04   - 2019 (വ്യാഴാഴ്ച) -ന്  ഉച്ച കഴിഞ്ഞു രണ്ട്  മണിക്ക്   എ.ഇ.ഒ .ഓഫീസ്   കോൺഫറൻസ് ഹാളിൽ നടക്കുന്ന  അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ഈ ഉപജില്ലയിലെ അംഗീകൃത അധ്യാപക  സംഘടനാ പ്രതിനിധികൾ കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു.
           അജണ്ട  :   അവധിക്കാല അധ്യാപക പരിശീലനം  2019   -  20 
                                        കാലിച്ചാക്കിന്റെ തുക അടച്ചതിന്റെ ടി. ആർ. 5 രസീതി  എ. ഇ. ഓ ആഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണെന്നു അറിയിക്കുന്നു. 

                         കൈത്തറി യൂണിഫോം 2019  -  20                 

                         2019 - 20 വർഷത്തെ കൈത്തറി യൂണിഫോം  കീഴൂർ വാഴുന്നവേർസ് യു. പി. സ്ക്കൂളിൽ നിന്നും താഴെ ചേർത്തിരിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ ഉടൻതന്നെ എടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

April 12, 2019

ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന "PROFORMA" യില്‍ അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തി 2  കോപ്പി ,20/04/2019-ാം തീയതിക്ക് മുന്‍പായി  ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ ലഭ്യമാക്കുവാന്‍  എല്ലാ സ്കൂളുകള്‍ക്കും കര്‍ശന നിർദ്ദേശം നല്‍കുന്നു.  ഉള്‍ക്കൊള്ളിച്ചിരിക്കുന്ന "INSTRUCTIONS" എന്ന ഫയലില്‍ പ്രൊഫൊർമ എങ്ങനെ പൂരിപ്പിക്കണമെന്ന നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. "PROFORMA" യില്‍ മാത്രമേ വിവരങ്ങള്‍ പൂരിപ്പിക്കാവൂ.  സക്കുലറില്‍ പറയുന്ന നിർദ്ദേശങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കി ഈ ആഫീസില്‍ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

April 11, 2019

                    പ്രൊമോഷൻ ലിസ്റ്റ് 

                      എല്ലാ പ്രധാനാദ്ധ്യാപകരും പ്രൊമോഷൻ ലിസ്റ്റിന്റെ രണ്ടു കോപ്പി 23 - 04 - 2019 (ചൊവ്വ) നു വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊമോഷൻ ലിസ്റ്റിനോടൊപ്പം ക്ലാസ്, ഡിവിഷൻ പ്രകാരമുള്ള വിദ്യാർത്ഥികളുടെ കൃത്യമായ എണ്ണം സംബന്ധിക്കുന്ന പട്ടികയും സമർപ്പിക്കേണ്ടതാണ്. 

April 09, 2019

ഉച്ച ഭക്ഷണസംബന്ധിച്ച രേഖകൾ ഓഡിറ്റിനായി 26 -04 -2019 നു മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ് .ഇതോടൊപ്പം ഇവിടെ കൊടുത്തിട്ടുള്ള പ്രൊഫോര്മ 2  കോപ്പികൂടി ഹാജരാക്കേണ്ടതാണ് പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രൊഫോര്മ ഡൌൺലോഡ് ചെയ്ത്  ഉപയോഗിക്കേണ്ടതാണ്


April 03, 2019

                               കൊടും ചൂടും അതിവരൾച്ചയും മൂലം മധ്യവേനലവധി കാലത്ത്‌ സ്‌കൂളുകളിൽ ക്ലാസ്സുകൾ  നടത്തരുതെന്ന ഗവൺമെൻറ് സർക്കുലർ ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്‌തുത സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ പ്രധാനാദ്ധ്യാപകർ കർശ്ശനമായി പാലിക്കേണ്ടതാണ്. 

             കൈറ്റ്  - അവധിക്കാല അധ്യാപക പരിശീലനങ്ങളിൽ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങൾ ഓൺലൈൻ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച നിർദ്ദേശ്ശങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

              പ്രസ്‌തുത  സർക്കുലറിലെ  നിർദ്ദേശ്ശങ്ങൾ പ്രധാനാദ്ധ്യാപകർ കൃത്യമായി പാലിക്കേണ്ടതും അവധിക്കാല അധ്യാപക പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകരുടെ വിവരങ്ങൾ ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യേണ്ടതുമാണ്.


               

April 01, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

   എല്ലാ പ്രധാനാദ്ധ്യാപകരുടെയും പ്രത്യേക ശ്രെദ്ധയ്ക്ക്

പാഠപുസ്‌തക വിതരണം 2019 - 20 

                      അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ സൊസൈറ്റികളിൽ എത്തിച്ചിട്ടുള്ളതിനാൽ പ്രധാനാദ്ധ്യാപകർ സൊസൈറ്റികളിൽ നിന്നും മുൻപ് ഇൻഡന്റ് നൽകിയത് പ്രകാരമുള്ള പാഠപുസ്‌തകങ്ങൾ ഉടൻ തന്നെ എടുക്കേണ്ടതാണ്.  അതാതു വിദ്യാലയങ്ങൾക്കു ആവശ്യമായ 2019 - 20 അധ്യയന വർഷത്തെ ഒന്നാം വാള്യം പാഠപുസ്‌തകങ്ങൾ പൂർണമായും ലഭിച്ചിട്ടുണ്ടെന്ന് പ്രധാനാദ്ധ്യാപകർ പരിശോധിച്ചു ഉറപ്പുവരുത്തി ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിംഗ് സിസ്റ്റം 2019 - 20 സൈറ്റിൽ സ്ക്കൂളിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ കൃത്യമായ എണ്ണം എന്റർ ചെയ്യേണ്ടതാണ്. സൊസൈറ്റി യായി പ്രവർത്തിക്കുന്ന സ്ക്കൂളുകൾ സൊസൈറ്റി എൻട്രിയും സ്‌കൂൾ എൻട്രിയും കൃത്യമായി ചെയ്യേണ്ടതാണ്. ഇതു കൃത്യമായി ചെയ്തതിനു ശേഷം വിദ്യാർത്ഥികൾക്ക് പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യേണ്ടതാണ്. പാഠപുസ്‌തക സൈറ്റിൽ വിദ്യാലയത്തിൽ ലഭിച്ചിട്ടുള്ള  പാഠപുസ്തകങ്ങളുടെ വിവരങ്ങൾ 04 - 04 - 2019 (വ്യാഴാഴ്ച ) വൈകുന്നേരം 5 മണിക്കകം നൽകാത്ത പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ പാഠപുസ്‌തക ഓഫീസർക്ക് സമർപ്പിക്കുന്നതാണ്.  

                                             നിർദിഷ്ട സൈറ്റിൽ വിവരങ്ങൾ എന്റർ ചെയ്യുന്നതിൽ യാതൊരു കാരണവശാലും വീഴ്ച്ച വരുത്തുവാൻ പാടുള്ളതല്ല എന്ന് പ്രത്യേകം അറിയിക്കുന്നു. പാഠപുസ്‌തക വിതരണം സംബന്ധിച്ചു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ എ. ഇ. ഓ ആഫീസിൽ അറിയിക്കേണ്ടതാണ്. 
 (സെക്ഷൻ ക്ലാർക്ക്  മൊബൈൽ നമ്പർ :  9446836781  )  

വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കൃത്യമായി എല്ലാ പാഠപുസ്തകങ്ങളും ലഭിക്കുന്നുണ്ടെന്ന്  പ്രധാനാദ്ധ്യാപകരും ടെക്സ്റ്റ് ബുക്ക് സംബന്ധിച്ചു ചുമതലപ്പെട്ട അധ്യാപകൻ / അധ്യാപികയും അതാതു ക്ലാസ് അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്. അതീവ പ്രാധാന്യമുള്ള ഈ വിഷയത്തിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശ്ശനമായ നടപടി സ്വീകരിക്കുന്നതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.