Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

April 01, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

   എല്ലാ പ്രധാനാദ്ധ്യാപകരുടെയും പ്രത്യേക ശ്രെദ്ധയ്ക്ക്

പാഠപുസ്‌തക വിതരണം 2019 - 20 

                      അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ സൊസൈറ്റികളിൽ എത്തിച്ചിട്ടുള്ളതിനാൽ പ്രധാനാദ്ധ്യാപകർ സൊസൈറ്റികളിൽ നിന്നും മുൻപ് ഇൻഡന്റ് നൽകിയത് പ്രകാരമുള്ള പാഠപുസ്‌തകങ്ങൾ ഉടൻ തന്നെ എടുക്കേണ്ടതാണ്.  അതാതു വിദ്യാലയങ്ങൾക്കു ആവശ്യമായ 2019 - 20 അധ്യയന വർഷത്തെ ഒന്നാം വാള്യം പാഠപുസ്‌തകങ്ങൾ പൂർണമായും ലഭിച്ചിട്ടുണ്ടെന്ന് പ്രധാനാദ്ധ്യാപകർ പരിശോധിച്ചു ഉറപ്പുവരുത്തി ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിംഗ് സിസ്റ്റം 2019 - 20 സൈറ്റിൽ സ്ക്കൂളിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ കൃത്യമായ എണ്ണം എന്റർ ചെയ്യേണ്ടതാണ്. സൊസൈറ്റി യായി പ്രവർത്തിക്കുന്ന സ്ക്കൂളുകൾ സൊസൈറ്റി എൻട്രിയും സ്‌കൂൾ എൻട്രിയും കൃത്യമായി ചെയ്യേണ്ടതാണ്. ഇതു കൃത്യമായി ചെയ്തതിനു ശേഷം വിദ്യാർത്ഥികൾക്ക് പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യേണ്ടതാണ്. പാഠപുസ്‌തക സൈറ്റിൽ വിദ്യാലയത്തിൽ ലഭിച്ചിട്ടുള്ള  പാഠപുസ്തകങ്ങളുടെ വിവരങ്ങൾ 04 - 04 - 2019 (വ്യാഴാഴ്ച ) വൈകുന്നേരം 5 മണിക്കകം നൽകാത്ത പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ പാഠപുസ്‌തക ഓഫീസർക്ക് സമർപ്പിക്കുന്നതാണ്.  

                                             നിർദിഷ്ട സൈറ്റിൽ വിവരങ്ങൾ എന്റർ ചെയ്യുന്നതിൽ യാതൊരു കാരണവശാലും വീഴ്ച്ച വരുത്തുവാൻ പാടുള്ളതല്ല എന്ന് പ്രത്യേകം അറിയിക്കുന്നു. പാഠപുസ്‌തക വിതരണം സംബന്ധിച്ചു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ എ. ഇ. ഓ ആഫീസിൽ അറിയിക്കേണ്ടതാണ്. 
 (സെക്ഷൻ ക്ലാർക്ക്  മൊബൈൽ നമ്പർ :  9446836781  )  

വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കൃത്യമായി എല്ലാ പാഠപുസ്തകങ്ങളും ലഭിക്കുന്നുണ്ടെന്ന്  പ്രധാനാദ്ധ്യാപകരും ടെക്സ്റ്റ് ബുക്ക് സംബന്ധിച്ചു ചുമതലപ്പെട്ട അധ്യാപകൻ / അധ്യാപികയും അതാതു ക്ലാസ് അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്. അതീവ പ്രാധാന്യമുള്ള ഈ വിഷയത്തിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശ്ശനമായ നടപടി സ്വീകരിക്കുന്നതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.