Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 26, 2016

വിദ്യാരംഗം കലാസാഹിത്യ വേദി
ഇരിട്ടി ഉപജില്ലാതല സാഹിത്യ ശില്പശാല നവംബർ 7 തിങ്കളാഴ്ച 10 മണി മുതൽ കീഴൂർ വി.യു.പി.എസിൽ വെച്ച് നടക്കുന്നതാണ്‌.
ശില്പശാലയിൽ പങ്കെടുക്കേണ്ട കുട്ടികളുടെ എണ്ണം
യു.പി വിഭാഗം
ഹൈസ്കൂൾ വിഭാഗം
കഥ                           -1
കഥ                       -1
കവിത                       -1
കവിത                   -1
ചിത്ര രചന                -1
ചിത്ര രചന            -1
കാവ്യാലാപനം           -1
കാവ്യാലാപനം       -1
നാടൻപാട്ട്                 -3
നാടൻപാട്ട്             -3
അഭിനയം                  -2
അഭിനയം              -2

പുസ്തകചർച്ച       -1
ആകെ -9
ആകെ -10


സ്കൂൾ തല സാഹിത്യ ശില്പശാലകൾ പൂർത്തിയാക്കി പങ്കെടുക്കുന്നവരുടെ പേര്‌ വിവരം നവംബർ 4 ന്‌ എ.ഇ.ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്‌. പങ്കെടുക്കുന്ന ഓരോ കുട്ടിക്കും ,10 രൂപ വീതം രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതാണ്‌.

October 25, 2016

വളരെ അടിയന്തിരം
CWSN GIRLS STUDENTS DATA
സവിശേഷ സഹായം ആവശ്യമുള്ള പെൺകുട്ടികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് അനുവദിക്കുന്നതിലേക്കായി അർഹരായ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ ഇന്ന് (25-10-2016 ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി aeoiritty2016@gmail.com എന്ന  അഡ്ഡ്രസ്സിലേക്ക് മാത്രം ഇ-മെയിൽ ചെയ്യേണ്ടതാണ്‌. ഓഫീസിന്റെ മറ്റ് മെയിൽ അഡ്ഡ്രസ്സുകളിലേക്ക് മെയിൽ ചെയ്യാൻ പാടില്ല. ആയതിന്റെ കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതില്ല . തന്നിരിക്കുന്ന എക്സൽ ഫോർമാറ്റിൽ മാത്രമേ വിവരങ്ങൾ അയക്കാൻ പാടുള്ളൂ. ലഭിക്കുന്ന വിവരങ്ങൾ കൺസോളിഡേറ്റ് ചെയ്ത് 12.30 നു തന്നെ അയച്ചുകൊടുക്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌. ഇ-മെയിൽ സൗകര്യം ലഭ്യമല്ലെങ്കിൽ ഫോൺ മുഖാന്തിരം വിവരം അറിയിക്കേണ്ടതാണ്‌.
                             പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

October 20, 2016

അറിയിപ്പ്
നം.എ/277/16 തിയതി:20-10-2016
രണ്ടാം വോള്യം പാഠപുസ്തക വിതരണം പൂർത്തിയായതായി കെ.ബി.പി.എസ് അറിയിച്ചിട്ടുണ്ട്. സൊസൈറ്റികളിൽ ലഭിച്ച പുസ്തകങ്ങൾ സ്കൂളുകൾക്ക് നല്കുകയും അന്നു തന്നെ കുട്ടികൾക്ക് വിതരണം ചെയ്യേണ്ടതുമാണ്‌. സ്കൂളുകളിൽ ബാക്കിയുള്ള  പുസ്തകങ്ങൾ ഇന്ന് തന്നെ സൊസൈറ്റികൾക്ക് തിരിച്ച് നല്കണം.മുഴുവൻ പുസ്തകങ്ങളും ലഭിച്ച സ്കൂളുകൾ  കംപ്ളീഷൻ സർട്ടിഫിക്കറ്റ് ഓഫീസിൽ നല്കേണ്ടതാണ്‌.
                        ഇനിയും ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം സൊസൈറ്റി സെക്രട്ടറിക്ക് നല്കണം.പ്രസ്തുത പുസ്തകങ്ങൾ മറ്റ് സൊസൈറ്റികളിൽ ലഭ്യമാണെങ്കിൽ  ആയത് വാങ്ങി ബന്ധപ്പെട്ട സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതാണ്‌. 
                                    ഈ പ്രക്രിയ 21-10-2016 ന്‌ പൂർത്തിയാക്കി തുടർന്നും ആവശ്യമുള്ള പുസ്തകങ്ങളുടെ പട്ടിക ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകരും , സൊസൈറ്റികളിൽ ബാക്കി വന്ന രണ്ടാം വോള്യം പുസ്തകങ്ങളുടെ പട്ടിക ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാരും  22-10-2016 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
                     ഓൺലൈൻ എൻട്രി ചെയ്യാൻ സാധിക്കാത്തവർ സാങ്കേതിക സഹായത്തിനായി 0471-2529800 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്‌.

October 19, 2016

അറിയിപ്പ്
ശാസ്ത്രമേളയോടനുബന്ധിച്ച് ഡാറ്റാ എൻട്രി പൂർത്തിയാക്കാത്ത വിദ്യാലയങ്ങൾ ആയത് 20/10/2016  വ്യാഴാഴ്ച 5 മണിക്കുള്ളിൽ പൂർത്തിയാക്കേണ്ടതാണ്‌.

അറിയിപ്പ്
ശാസ്ത്രമേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചനാ മത്സരവും അറ്റ്ലസ് നിർമ്മാണവും 26/10/16  ബുധനാഴ്ച 10 മണിക്ക് ആറളം ജി.എച്ച്.എസ് .എസിൽ വച്ച നടത്തുന്നതാണ്‌. ഹൈസ്കൂൾ/ഹയർ സെക്കണ്ടറി വിഭാഗം  വിദ്യാർത്ഥികൾ രാവിലെ 9.30 ന്‌ എത്തിച്ചേരേണ്ടതാണ്‌.

October 18, 2016



പാഠപുസ്തകവിതരണം
എല്ലാ പ്രധാനാദ്ധ്യാപകരും  സൊസൈറ്റികളിലും സ്‌കൂളുകളിലും ലഭിച്ചിട്ടുള്ള രണ്ടാം വാല്യം പാഠപുസ്തകങ്ങൾ ഐ.ടി @ സ്‌കൂളിന്റെ മോണിറ്ററിങ് സോഫ്ട്‍വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് .

October 17, 2016

വളരെ അടിയന്തിരം 

 സ്പെഷ്യൽ ഫീസ് ശേഖരണവുമായി ബന്ധപെട്ട പ്രൊഫോർമ  സ്കൂളുകളിൽ നിന്നും ലഭിച്ചുകാണുന്നില്ല  പൊതു വിദ്യാഭ്യാസ ഡയറക്‌ട്രേറ്റിലേക്കു  അടിയന്തിരമായി അയച്ചു കൊടുക്കേണ്ടതിനാൽ 18 -10 -2016  നു 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

October 15, 2016

hnZym-cwKw Iem-km-ln-Xy-thZn
kmln-tXym-Õhw 2016-þ17

യു.പി വിഭാഗം മൊഡ്യൂളിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

എൽ.പി വിഭാഗം മൊഡ്യൂളിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
സേവനപുസ്തകം
2016-17 വർഷത്തിൽ വിരമിക്കുന്ന  അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുടെ സേവനപുസ്തകങ്ങൾ 17-10-2016 തിങ്കളാഴ്ച 10 മണിക്ക് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌. വിദ്യാഭ്യാസ  ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുമുള്ള ഓഡിറ്റ് ടീം സേവനപുസ്തക പരിശോധനയ്ക്കായി 17-10-2016ന്‌ 10 മണിക്ക് എത്തുമെന്നതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌.

ശാസ്ത്ര ,ഗണിതശാസ്ത്ര  പ്രവൃത്തിപരിചയ ഐ ടി  മേള 31 -10 -2016 ,01 -11 -2016  എന്നീ തിയ്യതിയിലേക്കു  മാറ്റിയതായി  അറിയിക്കുന്നു .31 -10 -2016  നു ശാസ്ത്ര ,ഗണിതശാസ്ത്ര ഐ ടി മേള യും , 01 -11 -2016  നു സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളയുമാണ്  നടക്കുക  ഡാറ്റ എൻട്രി  കൺഫേം ചെയ്യേണ്ട  അവസാന തിയ്യതി 20 -10 -2016  നു ആണ് .
  ഐ ടി ക്വിസ് മത്സരം 19 -10 -2016  നു രാവിലെ 10  മണിക്ക്  ആറളം ജി എച്  എസ്സ്  ൽ  നടക്കുന്നതാണ് .

യു പി  വിഭാഗം        -   10  മുതൽ 11  വരെ
എച് എസ്                -  11  മുതൽ 12  വരെ
എച് എസ്  എസ്       -12  മുതൽ 1 മണി വരെ
 ഐ ടി  ക്വിസ് മത്സരം 19  നു നടക്കേണ്ടതിനാൽ ഐ ടി മേളയുമായി ബന്ധപെട്ട  ഡാറ്റ  എൻട്രി  17 -10 -2016  നു കൺഫേം  ചെയ്യേണ്ടതാണ്  കൂടുതൽ വിവരങ്ങൾക്കായി   Mob  No -9446833958  എന്ന നമ്പറിൽ ബന്ധപെടുക .

ഗണിത ക്ലബ്     -                 എ ഒ   വിനോദ്                   9961528198
സയൻസ് ക്ലബ്                -അശോകൻ  പി  ആർ          9446653440
സോഷ്യൽ സയൻസ്  ക്ലബ്   -മാത്യു  കെ എ                  9745128717
പ്രവൃത്തി പരിചയ  ക്ലബ്  അമർനാഥ് പി പി   -               9947914333

October 14, 2016

ഇരിട്ടി  ഉപജില്ലാ വിദ്യാരംഗം  സാഹിത്യോത്സവം  സ്കൂൾ തല കൺവീനർ  മാരുടെ  ഒരു യോഗം 18 -10 -2016  ചൊവ്വാഴ്ച  10 -30  മുതൽ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ  വച്ച് ചേരുന്നതാണ്  എൽ പി /യു പി എച്  എസ  വിദ്യാലയത്തിൽ നിന്ന്  വിദ്യാരംഗം ചുമതലയുള്ള ഒരാൾ പങ്കെടുക്കേണ്ടതാണ്
ശാസ്ത്ര  ക്വിസ്‌ -2016 -17 

  ഇരിട്ടി  ഉപജില്ലാ ശാസ്ത്ര ക്വിസ്‌ എൽ പി /യു പി വിഭാഗം 18 -10 2016  നു രാവിലെ 10  മണിക്ക് ഇരിട്ടി ബി ആർ സിയിൽ വച്ച് നടക്കുന്നതാണ്  ഒരു വിഭാഗത്തിൽ ഒരു കുട്ടിക്ക് പങ്കെടുക്കാം
സാമൂഹ്യ  ശാസ്ത്ര  മേളയോടനുബന്ധിച്ചു   നടത്തുന്ന  സാമൂഹ്യശാസ്ത്ര  ക്വിസ്‌  മത്സരം 15 -10 -2016  നു എൽ  പി / യു  പി  വിഭാഗത്തിൽ 10 -30  മുതൽ  11 -30  വരെയും  എച്  എസ് / എച്  എസ് എസ്  വിഭാഗത്തിൽ  11 -30  മുതൽ 12 -30  വരെയും  ഇരിട്ടി ബി ആർ സി  യിൽ വച്ച് നടക്കുന്നതായിരിക്കും  ഓരോ വിഭാഗത്തിലും രണ്ടുപേർ അടങ്ങുന്ന  ടീമുകൾക്ക്  പങ്കെടുക്കാം
ഇരിട്ടി  ഉപജില്ലാ  കലാമേളയുടെ  2016 -17  വർഷത്തെ  സംഘാടക  സമിതി  രൂപീകരണം 17 -10 -2016  നു  തിങ്കളാഴ്ച  1 -30  നു കേളകം  സെന്റ്  തോമസ് ഹൈ  സ്കൂളിൽ  നടക്കുന്നതാണ്  ഹയർ  സെക്കന്ററി  പ്രിൻസിപ്പൽ  ഹൈ  സ്കൂൾ / പ്രൈമറി  പ്രധാനാദ്ധ്യാപകർ / സംഘടനാ ഭാരവാഹികൾ  എന്നിവർ  പങ്കെടുക്കേണ്ടതാണ് .
ഇതു വരെ ലഭിച്ച രണ്ടാം വാല്യം പാഠപുസ്തകങ്ങള്‍ സൊസൈറ്റി സെക്രട്ടറിമാര്‍ it@school വെബ്സൈറ്റില്‍14-10-2016 ന് 12 മണിക്ക് മുന്‍പായി update ചെയ്യേണ്ടതാണ്. അതു പോലെ പുസ്തകങ്ങള്‍ ഇന്നു തന്നെ ബന്ധപെട്ട പ്രധാനാധ്യാപകര്‍ക്ക് നല്‍കുകയും പ്രധാനാധ്യാപകര്‍ക്ക് ലഭിച്ചതായി വെബ്സൈറ്റ് ഓണ്‍ലൈന്‍ എന്‍ട്രി ഇന്ന് 12 മണിക്ക് മുന്‍പായി ചെയ്യേണ്ടതാണ് ഇതില് വീഴ്ച വരുത്തുന്നവരുടെ പേര് വിവരങ്ങള്‍ വിദ്യാഭ്യാസ ഡയരക്ടറെ അറിയിക്കുന്നതാണ്
കൂടാതെ ഇതോടൊപ്പം കൊടുത്തിരിക്കുന്ന Excel format  fill  ചെയ്തു aeoiritty2016@gmail.com എന്ന വിലാസത്തിൽ email  ചെയ്യേണ്ടതാണ് click here for Excel Proforma
ഇരിട്ടി  ഉപജില്ലാ  കായിക മേളകളുടെ 17 -10 -2016  നു  നടത്താൻ  നിശ്ചയിച്ച  സംഘാടക  സമിതി  യോഗം  18 -10 -2016  നു  2 -30  നു പേരാവൂർ  st  ജോസഫ്'സ്  എച്  എസ്  എസിൽ  നടക്കുന്നതാണെന്നു  അറിയിക്കുന്നു

October 08, 2016








October 07, 2016

അറിയിപ്പ്
ശമ്പളപരിഷ്കരണം നടത്താത്ത അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം ഇന്ന്(7-10-2016) 4.30 നുള്ളിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്‌. ബ്ളോഗ് സന്ദർശിക്കുന്ന അദ്ധ്യാപകർ  ഈ അറിയിപ്പ് മറ്റ് പ്രധാനാദ്ധ്യാപകരേക്കൂടി അറിയിക്കുവാൻ താല്പ്പര്യപ്പെടുന്നു.






അറിയിപ്പ്
പാഠപുസ്തകവിതരണം
രണ്ടാം വോള്യം പാഠപുസ്തകങ്ങൾ 11-10-2016 ചൊവ്വാഴ്ച വിതരണം ചെയ്യുന്നതാണ്‌.പ്രസ്തുത ദിവസം എല്ലാ  സൊസൈറ്റി സെക്രട്ടറിമാരും സ്കൂളിൽ ഹാജരായിരിക്കേണ്ടതാണ്‌. ഹെഡ്മാസ്റ്റർമാർ ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്‌.


October 06, 2016

സ്മാര്‍ട്ട് എനര്‍ജി ഊര്‍ജോല്‍സവം 2016 സംബന്ധിച്ച മല്‍സര പരിപാടികള്‍ ഒക്ടോബര്‍ 22 ന് 9 മണി മുതല്‍ തലശേരി നോര്‍ത്ത് ബി ആര്‍ സി യില്‍ നടക്കുന്നു ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

October 05, 2016

ശാസ്ത്രമേളയുമായി ബന്ധപെട്ട  ഡാറ്റ  എൻട്രി ചെയ്യുന്നതിനുള്ള  സൈറ്റ്  ഓപ്പൺ ആയിട്ടുണ്ട് 

     user  id     :   school  code 

  pass word  :   school  code 

 confirm  ചെയ്യുന്നതിനുള്ള  അവസാന  തിയ്യതി 16 -10 -2016 

  എൻട്രി  ചെയ്ത  പ്രിന്റ്  ഔട്ട്  ഉപജില്ലാ  വിദ്യാഭ്യാസ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്

October 04, 2016

സ്പെഷ്യൽ ഫീ-നീക്കിയിരിപ്പ്
എല്ലാ പ്രധാനാദ്ധ്യാപകരും  പി.ഡി അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള തുകയുടെ ഇനം തിരിച്ചുള്ള കണക്ക് ഫോം-2 ൽ തയ്യാറാക്കി 5-10-2016 ലെ കോൺഫറൻസിൽ കൊണ്ടു വരേണ്ടതാണ്‌.
                   ഫോം 2 നായി ഇവിടെ ക്ളിക്ക് ചെയ്യുക.

UID /EID  ചേർക്കാത്ത  കുട്ടികളുണ്ടെങ്കിൽ   അവരുടെ  വിവരങ്ങൾ 05/ 10/ 2016  നു  11 മണിക്ക് മുമ്പായി  ഈ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
 പേര്                         :
പ്രവേശന  നമ്പർ    :
ക്ലാസ്                       :
കാരണം                 :
ഗവഃ  എൽ പി / യു  പി  സ്കൂളുകൾ സ്ഥിതി  ചെയ്യുന്ന  സ്ഥലത്തിൻറെ ഏരിയ  സംബന്ധിച്ച  വിവരം  ഇന്ന്  2  മണിക്ക്  മുമ്പായി  9447791775  എന്ന  ഫോൺ  നമ്പറിൽ  അറിയിക്കേണ്ടതാണ്

October 03, 2016

ഗാന്ധി  ജയന്തി  വാരാഘോഷത്തിന്റെ  ഭാഗമായി  സ്കൂളുകളും  പരിസരവും  വൃത്തിയായി  സൂക്ഷിക്കാനും  മാലിന്യ  രഹിത  ക്യാമ്പസ്സുകളാക്കി  മാറ്റാനും  എല്ലാ  പ്രധാനാദ്ധ്യാപകരും  ആവശ്യമായ  നടപടികൾ  സ്വീകരിക്കണമെന്ന്  ഉപജില്ലാ  വിദ്യാഭ്യാസ  ഓഫീസർ  അറിയിക്കുന്നു

    സംസ്കൃത   ശില്പശാല 

     തലശ്ശേരി  വിദ്യാഭ്യാസ  ജില്ല  സംസ്കൃതം  കൗൺസിലിൻറെ  ആഭിമുഖ്യത്തിൽ  MATTANUR  ഹയർ സെക്കന്ററി  സ്കൂളിൽ  വച്ച് 07 /10 /2016 നു ഏകദിന  പഠനോപകരണ  ശില്പശാല  നടത്തപെടുന്നു . എൽ  പി  തലത്തിൽ  സംസ്കൃതം  പഠിപ്പിക്കുന്ന  മുഴുവൻ  യു  പി / ഹൈ  സ്കൂൾ  അദ്ധ്യാപകരും  പങ്കെടുക്കേണ്ടതാണ്.

October 01, 2016




ത്വക്ക് രോഗ നിർണ്ണയം
കേരള ആരോഗ്യവകുപ്പ് 2016 ഒക്ടോബർ 3 മുതൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ത്വക്ക് രോഗ നിർണ്ണയ ക്യാമ്പുകൾ നടത്തുന്നതാണ്‌.വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റർമാരും , അധ്യാപകരും , രക്ഷിതാക്കളും ഈ പരിശോധനയുമായി സഹകരിക്കേണ്ടതാണ്‌.
പാഠപുസ്തകം -രണ്ടാം വോള്യം വിതരണം
എല്ലാ സൊസൈറ്റികളും,സ്കൂളുകളും ഇതുവരെ  ലഭിച്ച രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ എണ്ണം ഇന്ന്(1-10-2016) 3 മണിക്കുള്ളിൽ ഓൺലൈൻ എൻട്രി വരുത്തേണ്ടതും , ബാക്കിയുള്ള പുസ്തകങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഓൺലൈൻ എൻ ട്രി വരുത്തേണ്ടതുമാണ്‌.ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ഒന്നാം  പാദവാർഷിക  പരീക്ഷയുടെ  മൂല്യനിർണയം  വിലയിരുത്തുന്നതിനായി  4 ,7 ,8  ക്ലാസ്സുകളിലെ  കുട്ടികളുടെ  വിഷയം തിരിച്ചുള്ള  ഗ്രേഡ്  ചേർത്ത ഫോർമാറ്റ്  05 -10 -2016  വൈകുന്നേരം 5  മണിക്ക് മുമ്പായി ബി  ആർ സി യിൽ  എത്തിക്കേണ്ടതാണ്
ഏകദിന  പരിശീലനം 

   05 -10 -2016  ബുധനാഴ്ച  ഇരിട്ടി  ഉപജില്ലയിലെ  പ്രധാനാദ്ധ്യാപകർക്കുള്ള  ഏകദിന  പരിശീലനം  നടക്കുന്നതാണ്. പ്രൈമറി  വിഭാഗം  പ്രവർത്തിക്കുന്ന ഹൈ  സ്കൂളുകളിൽ  നിന്ന്  ഒരു   പി ഡി  ടീച്ചറെ  ഈ  പരിശീലനത്തിൽ  പങ്കെടുപ്പിക്കേണ്ടതാണ് . പ്രൈമറി പ്രധാനാദ്ധ്യാപകർ  ലാപ്‌ടോപ്പുകൾ  സഹിതം (ലഭ്യമാണെങ്കിൽ) പരിശീലന  പരിപാടിയിൽ  രാവിലെ  10  മണിക്ക്  തന്നെ എത്തിചേരണമെന്നു  ഉപജില്ലാ  വിദ്യാഭ്യാസ  ഓഫീസർ  അറിയിക്കുന്നു
മേളകളുടെ നടത്തിപ്പ്
2016-17 വർഷത്തെ ഉപജില്ലാതല മേളകളുടെ നടത്തിപ്പിലേക്കായി താഴെപ്പറയും പ്രകാരമുള്ള നിരക്കിൽ തുക ശേഖരിക്കേണ്ടതാണ്‌.
എൽ.പി വിഭാഗം-Rs.5/-
യു.പി വിഭാഗം-Rs.15/-
എച്ച്.എസ് -Rs.35/-
എച്ച്.എസ്.എസ്-Rs.25/- + Rs.25/- (സ്പെഷ്യൽ ഫീസ്)
അദ്ധ്യാപകർ-Rs.200/-
                               മേളയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും കുട്ടികളിൽ നിന്നും തുക പിരിക്കാൻ പാടില്ല. രക്ഷിതാക്കളിൽ നിന്നും നേരിട്ട് തുക ശേഖരിച്ച് 15-10-2016 നുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.