Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

October 20, 2016

അറിയിപ്പ്
നം.എ/277/16 തിയതി:20-10-2016
രണ്ടാം വോള്യം പാഠപുസ്തക വിതരണം പൂർത്തിയായതായി കെ.ബി.പി.എസ് അറിയിച്ചിട്ടുണ്ട്. സൊസൈറ്റികളിൽ ലഭിച്ച പുസ്തകങ്ങൾ സ്കൂളുകൾക്ക് നല്കുകയും അന്നു തന്നെ കുട്ടികൾക്ക് വിതരണം ചെയ്യേണ്ടതുമാണ്‌. സ്കൂളുകളിൽ ബാക്കിയുള്ള  പുസ്തകങ്ങൾ ഇന്ന് തന്നെ സൊസൈറ്റികൾക്ക് തിരിച്ച് നല്കണം.മുഴുവൻ പുസ്തകങ്ങളും ലഭിച്ച സ്കൂളുകൾ  കംപ്ളീഷൻ സർട്ടിഫിക്കറ്റ് ഓഫീസിൽ നല്കേണ്ടതാണ്‌.
                        ഇനിയും ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം സൊസൈറ്റി സെക്രട്ടറിക്ക് നല്കണം.പ്രസ്തുത പുസ്തകങ്ങൾ മറ്റ് സൊസൈറ്റികളിൽ ലഭ്യമാണെങ്കിൽ  ആയത് വാങ്ങി ബന്ധപ്പെട്ട സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതാണ്‌. 
                                    ഈ പ്രക്രിയ 21-10-2016 ന്‌ പൂർത്തിയാക്കി തുടർന്നും ആവശ്യമുള്ള പുസ്തകങ്ങളുടെ പട്ടിക ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകരും , സൊസൈറ്റികളിൽ ബാക്കി വന്ന രണ്ടാം വോള്യം പുസ്തകങ്ങളുടെ പട്ടിക ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാരും  22-10-2016 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
                     ഓൺലൈൻ എൻട്രി ചെയ്യാൻ സാധിക്കാത്തവർ സാങ്കേതിക സഹായത്തിനായി 0471-2529800 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്‌.