Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 30, 2019

വളരെ അടിയന്തിരം
അറിയിപ്പ് 

                           സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്‌വെയറിൽ സ്‌റ്റോക്ക് എൻട്രി, നൂൺ ഫീഡിങ്ങ് സ്ട്രെങ്ത്, ഹാജർ, ഭക്ഷ്യധാന്യത്തിന്റെ ഫിസിക്കൽ ബാലൻസ് എന്നിവ ഇനിയും രേഖപ്പെടുത്താത്ത വിദ്യാലയങ്ങൾ ഉണ്ടെങ്കിൽ ആയത് ഇന്ന്  (30 / 01 / 2019, ബുധൻ) തന്നെ പൂർത്തീകരിക്കേണ്ടതാണ്. 2019 ഫെബ്രുവരി മാസം മുതൽ അരിയുടെ ഇൻഡന്റ് പുതിയ സോഫ്റ്റ്‌വെയർ മുഖാന്തിരം പാസ്സാക്കേണ്ടതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഈ വിഷയത്തിൽ എല്ലാ പ്രധാനാദ്ധ്യാപകരും അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണെന്നും ഇതു സംബന്ധിച്ചു ഇനി ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിക്കുന്നു

January 28, 2019



2019 ഫെബ്രുവരി മാസത്തെ സ്കൂൾ വാർഷിക പരിശോധന സംബന്ധിച്ച വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

January 25, 2019

*
മട്ടന്നൂർ നിയോജക മണ്ഡലം പരിധിയിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങൾക്ക് മുട്ടയും പാലും നൽകുന്നതിന് അനുവദിച്ച ഒന്നാം ഘട്ട തുകയുടെ ധനവിനിയോഗ പത്രം KFC 44  ൽ തയ്യാറാക്കി 28 / 01 / 2019 നു 2  മണിക്ക് മുൻപായി നൂൺ മീൽ സെക്ഷനിൽ നൽകേണ്ടതാണ് .1 -04 -2018 മുതൽ 30 -06 -2018 വരെയുള്ള ബാങ്ക് സ്റ്റെമെന്റിന്റെ കോപ്പി സമർപ്പിക്കാതെ സ്‌കൂളുകൾ തിങ്കളാഴ്ച തന്നെ എത്തിക്കേണ്ടതാണ് 

January 21, 2019

വളരെ അടിയന്തിരം  

                 ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ടു നൂൺ മീൽ അക്കൗണ്ടിൻറെ 01 - 04 - 2018 മുതൽ 30 - 06 - 2018 വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ്  കോപ്പി സമർപ്പിക്കുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശ്ശിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും മേൽ കാലയളവിലെ ബാങ്ക് സ്റ്റേറ്റ്മെന്റ്   2 കോപ്പി വീതം 23 / 01 / 2018 (ബുധൻ) ഉച്ചകഴിഞ്ഞു 3 മണിക്ക് മുമ്പായി ഈ ഓഫീസിലെ എ സെക്ഷനിൽ ഏല്പിക്കേണ്ടതാണ്. 
ഇനം തിരിച്ചറിയാത്ത നീക്കിയിരിപ്പ് തുകകളുടെ തിരിച്ചടവ് സംബന്ധിച്ചുള്ള പൊതുവിദ്യാ ഭ്യാസ ഡയറകടറുടെ സർക്കുലർ .പ്രൊഫോർമ എന്നിവ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു .മേൽപറഞ്ഞ തുകകളുണ്ടെങ്കിൽ  പ്രധാനാദ്ധ്യാപകർ സർക്കുലറിലെ നിർദ്ദേശാനുസരണം  തിരിച്ചടച്ചു പ്രസ്‌തുത വിവരം നിർദിഷ്ട പ്രൊഫോർമയിൽ    25 - 01 - 2019 നു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ് 

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌


സംസ്കൃതം സ്കോളര്‍ഷിപ്പ്  പരീക്ഷ ദിവസം മാറ്റം


L P, U P വിഭാഗം സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരീക്ഷ ഫെബ്രുവരി 2 നാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്.അന്നേ ദിവസം ഹിന്ദി പ്രചാര സഭ നടത്തുന്ന സുഗമ പരീക്ഷ ഉള്ളതിനാല്‍, ജനുവരി 31 നു 10.30  മണിക്ക് U P  വിഭാഗം പരീക്ഷയും,11.30 നു L P വിഭാഗം പരീക്ഷയും  നടക്കുന്നതാണ്.


സര്‍ക്കാര്‍ ഓഫിസുകളില്‍ ചുമരില്‍ വെക്കാവുന്ന ഫോട്ടോ സംബന്ധിച്ച നിര്‍ദേശം -ഉത്തരവ് 

ഉത്തരവ്


January 18, 2019

സ്‌കൂൾ നൂൺ മീൽ സോഫ്റ്റ്വയരിൽ ഡിസംബർ മാസം വരെ ഉള്ള physical stock ഇന്ന് തന്നെ രേഖപെടുത്തേണ്ടതാണ് എന്നാൽ മാത്രമേ  അടുത്തമാസത്തെ ഇൻഡന്റ് പാസ്സാക്കി നല്കാൻ സാധിക്കുകയുള്ളു എന്ന കാര്യം ഓർമിപ്പിക്കുന്നു .തുടർന്ന് എല്ലാ മാസവസാനവും  physical stock ചേർക്കേണ്ടതാണ് 
ഉച്ച ഭക്ഷണ വുമായി ബന്ധപ്പെട്ട School level  Health data  21-1-2019 നു മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്  to download Health Data pls click here
ഗവ / എയ്‌ഡഡ്‌ സ്‌കൂളുകളിൽ പി ടി എ  നടത്തുന്ന പ്രീ പ്രൈമറി വിഭാഗത്തിലെ സ്‌കൂളുകളുടെ വിവര ശേഖരണം സംബന്ധിച്ച പ്രൊഫോര്മ ഇതോടൊപ്പം നൽകുന്നു പ്രൊഫോര്മ പൂരിപ്പിച്ച 21 -01-2019 നു മുൻപായി ആഫീസിൽ ഹാജരാക്കേണ്ടതാണ് പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക  (Proforma ) download ചെയ്ത് ഉപയോഗിക്കേണ്ടതാണ് 

January 17, 2019

ഗണിത ക്വിസ് 

23 -01 -2019  ബുധനാഴ്ച രാവിലെ  10 -30  നു എൽ പി / യു പി  വിഭാഗം കുട്ടികളുടെ  ഗണിത ക്വിസ്സ്  ഇരിട്ടി ബി ആർ സിയിൽ  വച്ച് നടക്കുന്നതാണ് . ഓരോ വിഭാഗത്തിൽ നിന്നും ഓരോ കുട്ടിയെ വീതം പങ്കെടുപ്പിക്കാവുന്നതാണ് . 

യു പി  വിഭാഗം കുട്ടികളുടെ  ഗണിത സെമിനാർ 11 -30  ത്തിനു നടക്കുന്നതാണ് .

         വിഷയം         :    ഗുണിതങ്ങളും  ഘടകങ്ങളും

January 15, 2019

പഠനോത്സവം 2019
 പഠനോത്സവം 2019 സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലർ  ചുവടെ ലിങ്കിൽ നൽകിയിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും  സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.പഠനോത്സവം 2019 സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

                   
സംസ്‌കൃത ശിൽപ്പശാല 

                               ഈ ഉപജില്ലയിലെ 5, 6, 7 ക്ലാസ്സുകളിലെ സംസ്‌കൃതം വിദ്യാർത്ഥികൾക്കായി 2019 ജനുവരി 18 (വെള്ളി),  19 (ശനി) ദിവസങ്ങളിൽ തില്ലങ്കേരി ഗവ. യൂ. പി. സ്ക്കൂളിൽ വെച്ച് 2 ദിവസത്തെ സംസ്‌കൃതം ശില്പശാല നടത്തപ്പെടുന്നതാണ്. പ്രസ്‌തുത സംസ്‌കൃതം ശില്പശാലയിൽ ഓരോ വിദ്യാലയത്തിൽ നിന്നും 2 വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്. ഈ ഉപജില്ലയിലെ സംസ്‌കൃതം അധ്യാപകർ ശില്പശാലയിൽ കൃത്യസമയത്തു പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

January 14, 2019


ഈ വർഷത്തെ LSS, USS പരീക്ഷയ്ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. സ്കൂളുകൾ ജനുവരി 17 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രിന്റ്‌ ഔട്ട് (Final list of All Candidates) ജനുവരി 19ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

സ്കൂളുകൾ Sign In ചെയ്യുന്നതിന് അവരുടെ സ്കൂൾ കോഡിന് മുമ്പിൽ S (In Capital Letter) ചേർക്കണം. സ്കൂളുകൾക്ക് User Name, Password എന്നിവ ഒന്നുതന്നെയാണ്.

LSS /USS notification 
REGISTRATION LINK
ഗൈൻ  പി എഫ്  വളരെ അടിയന്തിരം 

എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും  ശ്രദ്ധയ്ക്ക് 

ഗൈൻ  പി എഫ് സംബന്ധിച്ച്  നിരവധി തവണ  ഈ ഓഫീസിൽ നിന്നും  അറിയിപ്പ് നൽകിയിട്ടും  ഇതുവരെയായും സ്കൂൾ പ്രധാനാദ്ധ്യാപകരുടെ  ഐ ഡിയിൽ  കൃത്യമായ മെനുകൾ സെറ്റ് ചെയ്യാനോ  സൈറ്റിൽ ആവശ്യമായ എൻട്രികൾ വരുത്തുകയോ ചെയ്തിട്ടില്ല.  ഇത് കാരണം പല സ്കൂളുകളുടെയും ക്രെഡിറ്റ് കാർഡുകൾ തയ്യാറാക്കുന്നതിന്  കാലതാമസം വരുകയാണ്  . ആയതിനാൽ ഇതോടൊപ്പം  ഉള്ള സിർക്കുലറിന്റെ  പ്രിന്റ് എടുത്തു എല്ലാ പ്രധാനാദ്ധ്യാപകരും ആവശ്യമായ തിരുത്തലുകൾ വരുത്തി  മുഴുവൻ പി എഫ്  വരിക്കാരുടെയും  ഓ ബി 2016 -17 , ഒ  ബി  ലോൺ  എന്നിവയുടെ പ്രിന്റ് എടുത്തു 16 -01 -2019  നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . സർക്കുലറിനായി  ഇവിടെ  ക്ലിക്ക് ചെയ്യുക .

January 09, 2019

  എൽ എസ് എസ് /യു എസ് എസ്  പരീക്ഷ 2019
2019  ലെ എൽ എസ് എസ് /യു എസ് എസ്  പരീക്ഷയുടെ ഓൺലൈൻ രെജിസ്ട്രേഷൻ 9/ 01/ 2019 മുതൽ നടത്താവുന്നതാണ് ബ്ലോഗിന്റെ വലതു വശത്തു കൊടുത്തിരിക്കുന്നLSS/USS EXAM 2019 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഓൺലൈൻ എൻട്രി നടത്താവുന്നതാണ് .ആദ്യമായി സൈറ്റിൽ എന്റർ ചെയ്യുന്നതിന് സ്‌കൂൾ കോഡിന്റെ കൂടെ S ചേർത്ത്  യൂസർ ഐഡി യും പാസ്സ്‌വേർഡ് ഉം നൽകി സൈറ്റിൽ പ്രവേശിക്കാവുന്നതാണ് (ഉദാ:സ്‌കൂൾ കോഡ് 14860 ആണെങ്കിൽ userid &password S14860 )പിന്നീട് നിർദേശാനുസരണം  പാസ്സ്‌വേർഡ് ഉം മറ്റു വിവരങ്ങളും മാറ്റി രേഖപെടുത്താവുന്നതാണ് click here for LSS/USS Notification

January 04, 2019

വളരെ അടിയന്തരം 
മെഡിസെപ് സംബന്ധിച്ച വിവരങ്ങൾ (Employee details,Dependent details എന്നിവ ) ഇതൊടോ പ്പം കൊടുത്തിട്ടുള്ള ഗൂഗിൾ ഷീറ്റിൽ 5-01-2019 ന് 5 മണിക്ക് മുൻപായി രേഖപ്പെടുത്തേണ്ടതാണ് .നിലവിൽ രേഖപെടുത്തിയിട്ടുള്ള വിവരങ്ങൾ മാറ്റം വരുത്താൻ പാടില്ല രേഖപ്പെടുത്താൻ വിട്ടുപോയ കോളങ്ങൾ മാത്രമേ പൂരിപ്പിക്കേണ്ടതുള്ളൂ,  നിലവിൽ  രേഖപ്പെടുത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ  ഓഫീസിൽ അറിയിക്കാതെ മാറ്റം വരുത്താൻ പാടുള്ളതല്ല സ്‌കൂളിന്റെ ഡിഡിഒ  code,  Treasury code എന്നിവ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിവരങ്ങൾ സമർപ്പിക്കേണ്ടതിനാൽ സമയം നീട്ടി നൽകുന്നതല്ല വിവരങ്ങൾ  രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക