Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

June 26, 2020

വളരെ പ്രധാനപ്പെട്ട  അറിയിപ്പ്


പ്രീ മെട്രിക് സ്കോളർഷിപ്പ്   2019 -2020 
2019 -2020  വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പിന്  അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സ്കൂൾതല വെരിഫിക്കേഷൻ നടത്താത്തതിനുള്ള വിശദീകരണം ലിസ്റ്റിലുള്ള സ്കൂളുകളിലെ 
പ്രധാനാധ്യാപകർ 30 / 6 / 2020 -ന് (ചൊവ്വാഴ്ച)മുൻപായി കണ്ണൂർ  വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നേരിട്ട് നൽകേണ്ടതാണ്  

June 25, 2020

പ്രീമെട്രിക്‌ സ്കോളർഷിപ്പ്‌ 2019-20
2019-20 വർഷത്തെ  പ്രീമെട്രിക്‌ സ്കോളർഷിപ്പിന്‌ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സ്കൂൾതല വേരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ സ്കോളർഷിപ്പ്‌ തുക നഷ്ടമാകുന്ന സാഹചര്യം സാംജാതമായിട്ടുള്ളതിനാൽ ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള  സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ 27-6-2020 നു വൈകുന്നേരം 5 മണിക്ക്‌ മുമ്പായി സ്കൂൾതല വേരിഫിക്കേഷൻ പൂർത്തിയാക്കി വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്‌. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത്‌ സ്കൂളിനു സമീപത്തുള്ള അൺ എയിഡഡ്‌ സ്കൂളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ടി വിവരം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകരെ  അറിയിക്കേണ്ടതാണ്‌.


June 15, 2020

വളരെ അടിയന്തിരം 
11 ആം ശമ്പള കമ്മീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച്‌ 16-6-2020 ചൊവ്വാഴ്ച 11 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. സ്കൂളിൽ നിലവിലുള്ള ഏതെങ്കിലും തസ്തിക ടി പ്രൊഫോർമയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ആയത്‌ പ്രത്യേകം ചേർത്ത്‌ നൽകേണ്ടതാണ്‌. ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.




June 14, 2020

എല്ലാ എയിഡഡ്  സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് 

 എല്ലാ എയിഡഡ്  സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും സർവീസ് വെരിഫിക്കേഷൻ നടത്തുന്നതിനായി 01 -04 -2019  മുതൽ 31 -03 -2020  വരെയുള്ള ഹാജർ പട്ടിക അതാതു സെക്ഷനിൽ 15 -06 -2020  തിങ്കളാഴ്ച്ച  എത്തിക്കേണ്ടതാണ്  എന്ന് അറിയിക്കുന്നു . കൂടാതെ 2010  വർഷത്തെ സെൻസസ് ഡ്യൂട്ടിയുമായി  ബന്ധപെട്ടു എട്ടു ദിവസത്തിൽ കൂടുതൽ സറണ്ടർ ചെയ്ത  അധ്യാപകരുടെ പേരും തുക തിരിച്ചടച്ചിട്ടുണ്ടെങ്കിൽ തുകയുടെ വിവരങ്ങൾ 15 -06 -2020 ന് തന്നെ ബി സെക്ഷനിൽ അറിയിക്കേണ്ടതാണ് 

June 12, 2020

അറിയിപ്പ്‌
2019-20 വർഷത്തിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുകയുടെ ധനവിനിയോഗ പത്രം ബന്ധപ്പെട്ട കൺവീനർ മാർ 19-6-2020 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
കൂടാതെ മികച്ച ക്ലബ്ബുകൾക്കായുള്ള ധനസഹായം ലഭിച്ച സ്കൂളുകളും  19-6-2020 നു മുമ്പായി ധനവിനിയോഗ പത്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

മുസ്ലീം/നാടാർ/ആംഗ്ലോ ഇന്ത്യൻ / മറ്റ്‌ പിന്നോക്ക വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്‌ / എൽ.എസ്‌.എസ്‌  സ്കോളർഷിപ്പ്‌
2018-19 വർഷത്തെ  മുസ്ലീം/നാടാർ/ആംഗ്ലോ ഇന്ത്യൻ / മറ്റ്‌ പിന്നോക്ക വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്‌ / എൽ.എസ്‌.എസ്‌  സ്കോളർഷിപ്പ്‌ ഇനത്തിൽ ചുവടെ കൊടുത്തിരിക്കുന്ന പട്ടിക പ്രകാരം ബന്ധപ്പെട്ട സ്കൂളുകളുടെ അക്കൗണ്ടിലേക്ക്‌ തുക 30-3-2020 ന്‌ ഇ-ട്രാൻസ്ഫർ ചെയ്ത്‌ നൽകിയിട്ടുണ്ട്‌. പ്രസ്തുത തുക അടിയന്തിരമായി പിൻവലിച്ച്‌ വിതരണം ചെയ്യേണ്ടതും ആയതിന്റെ ധനവിനിയോഗപത്രം 19-6-2020 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌ .

ശ്രദ്ധ പദ്ധതി- 2019-20
2019-20 വർഷത്തെ ശ്രദ്ധ പദ്ധതിയുടെ   ധനവിനിയോഗ പത്രം 19-6-2020 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌  

സംസ്ക്യതം സ്കോളർഷിപ്പ്‌ 2019-20
2019-20 വർഷത്തെ സംസ്ക്യതം സ്കോളർഷിപ്പ്‌ തുക പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടിലേക്ക്‌ 29-5-2020 ന്‌ ഇ-ട്രാൻസ്ഫർ ചെയ്ത്‌ നൽകിയിട്ടുണ്ട്‌. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഓരോ ക്ലാസ്സിലേയും 10 കുട്ടികൾക്കാണ്‌ സ്കോളർഷിപ്പ്‌ നൽകേണ്ടത്‌. എന്നാൽ 10 ൽ കൂടുതൽ കുട്ടികൾ സ്കോളർഷിപ്പിന്‌ അർഹത നേടിയിട്ടുള്ളതിനാൽ തുക ആനുപാതികമായി വീതം വെച്ച്‌ നൽകിയിട്ടുള്ളതിനാൽ വിവിധ സ്കൂളുകൾക്ക്‌ ലഭിച്ച തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്‌. അനുവദിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. ടി തുക അടിയന്തിരമായി വിതരണം ചെയ്ത്‌  ധനവിനിയോഗ പത്രം 19-6-2020 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌  

June 09, 2020

അറിയിപ്പ്‌
കൊട്ടിയൂർ , കേളകം , കണിച്ചാർ , പേരാവൂർ , മുഴക്കുന്ന് , തില്ലങ്കേരി , കോളയാട്‌ എന്നീ പഞ്ചായത്തുകളിലെ പ്രൈമറി സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 10-06-2020  ബുധനാഴ്ച രാവിലെ 10.30  ന്‌ പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ച്‌ ചേരുന്നതാണ്‌.
 ആറളം , പായം , അയ്യങ്കുന്ന് , ഉളിക്കൽ എന്നീ പഞ്ചായത്തുകളിലേയും  ഇരിട്ടി മുനിസിപ്പാലിറ്റിയിലേയും  പ്രൈമറി സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 10-06-2020  ബുധനാഴ്ച ഉച്ചയ്ക്ക്‌ 1.30  ന്‌ കുന്നോത്ത്‌ യു.പി സ്കൂളിൽ വെച്ച്‌ ചേരുന്നതാണ്‌.
എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. പ്രധാനാദ്ധ്യാപകർ വിരമിച്ചിട്ടുള്ള സ്കൂളുകളിൽ നിന്നും ചാർജ്ജുള്ള അദ്ധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.