Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

July 28, 2020

GAIN PF



വളരെ പ്രധാനപ്പെട്ട അറിയിപ്പ്     -   സമയബന്ധിതം   - 
ഗെയിൻ പി. എഫ്.  ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷൻ

                       എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും അറിവിലേക്കും സത്വര തുടർ നടപടികളുമായി ഗെയിൻ  പി എഫ് ( KASEPF ) ക്രെഡിറ്റ് കാർഡ് ഓൺലൈൻ വെരിഫിക്കേഷൻ സംബന്ധിച്ച കണ്ണൂർ അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസറുടെ സുപ്രധാന സർക്കുലർ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശപ്രകാരം എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ 2016 - 17 വർഷം മുതൽ 2018 - 19 വർഷം വരെയുള്ള ഗെയിൻ പി. എഫ്. ക്രെഡിറ്റ് കാർഡുകളിലെ വിവരങ്ങൾ സ്കൂൾ രേഖകളുമായി ഒത്തുനോക്കി 05 / 08 / 2020 നു മുമ്പായി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്. മുൻപ് പലതവണ ഈ കാര്യാലയത്തിൽ നിന്നും ടി   വിഷയത്തിൽ അറിയിപ്പ് നൽകിയിരുന്നു.  പേരാവൂർ സബ്-ട്രഷറി പരിധിയിലുള്ള എയ്ഡഡ് വിദ്യാലയങ്ങൾ അടക്കം ഇനിയും ധാരാളം എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ നാളിതു വരെ ഗെയിൻ പി എഫ് ഓൺലൈൻ വെരിഫിക്കേഷൻ നടത്തിയിട്ടില്ലെന്ന് കണ്ണൂർ എ. പി. എഫ്. ഒ അറിയിച്ചിട്ടുള്ളതിനാൽ നിർദിഷ്ട സമയപരിധിക്കകം ഗെയിൻ പി. എഫ്. ഓൺലൈൻ വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർക്കെതിരെ കർശ്ശനനടപടി സ്വീകരിക്കുന്നതാണെന്നു അറിയിക്കുന്നു. 

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാന അദ്ധ്യാപക അവാർഡ്‌ 2020-21

സംസ്ഥാന അദ്ധ്യാപക അവാർഡ്‌ 2020-21
2020-21 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡുമായി ബന്ധപ്പെട്ട സർക്കുലറിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.

ബെസ്റ്റ്‌ പി.ടി.എ 2019-20

ബെസ്റ്റ്‌ പി.ടി.എ 2019-20
 2019-20 വർഷത്തെ ബെസ്റ്റ്‌ പി.ടി.എ അവാർഡിനുള്ള നോമിനേഷനുകൾ 3 സെറ്റ്‌  5-8-2020 നു വൈകുന്നേരം 5 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക

July 22, 2020

എൽ.എസ്‌.എസ്‌ പരീക്ഷ-പുനർമൂല്യനിർണ്ണയം
2020 ഫെബ്രുവരി 29 നു നടന്ന എൽ.എസ്‌.എസ്‌ പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ രക്ഷിതാക്കൾ നേരിട്ട്‌ ഓഫീസിൽ സമർപ്പിക്കാതെ  ആയത്‌ കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്‌ സ്കൂളുകളിൽ സ്വീകരിക്കേണ്ടതും ഫീസ്‌ രശീതി നൽകേണ്ടതുമാണ്‌.  അപേക്ഷ സമർപ്പിക്കുന്നതിനുള്ള  അവസാന തീയതിയായ  31-7-2020 വരെ  സ്കൂളുകളിൽ ലഭ്യമായ അപേക്ഷകളും ശേഖരിച്ച ഫീസും  കവറിംഗ്‌ ലെറ്റർ സഹിതം പ്രധാനാദ്ധ്യാപകൻ 3-8-2020 തിങ്കളാഴ്ച രാവിലെ 11 മണിക്ക്‌ മുമ്പായി   ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. രക്ഷിതാക്കൾ നേരിട്ട്‌ ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ ഹാജരാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതും പുനർമൂല്യനിർണ്ണയം ആവശ്യമുള്ള  എല്ലാ കുട്ടികളും  അപേക്ഷ സമർപ്പിച്ചിട്ടുണ്ട്‌ എന്നും പ്രധാനാദ്ധ്യാപകർ ഉറപ്പ്‌ വരുത്തേണ്ടതാണ്‌.

July 14, 2020

വളരെ അടിയന്തിരം
ഒന്നാം വോള്യം പാഠപുസ്തകങ്ങൾ ടെസ്റ്റ്‌ ബുക്ക്‌ ഡിപ്പോയിൽ നിന്നും ബന്ധപ്പെട്ട സ്കൂൾ സൊസൈറ്റിയിലേക്ക്‌ എത്തിച്ച വകയിൽ സ്കൂൾ വാഹനങ്ങൾക്ക്‌ ഇന്ധനം നിറച്ച ഇനത്തിൽ ചിലവായ തുക അനുവദിച്ച്‌ നൽകുന്നതിലേക്കയി സൊസൈറ്റി സെക്രട്ടറിമാർ ഇതോടൊപ്പമുള്ള രശീതി പൂരിപ്പിച്ച്‌ ആയതിന്റെ അസ്സൽ രണ്ട്‌ കോപ്പി ആമുഖ കത്ത്‌ സഹിതം നാളെ (15-7-2020) ഉച്ചയ്ക്ക്‌ 3 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. ഉപജില്ലാതലത്തിൽ  അനുവദിച്ചു നൽകേണ്ട ആകെ തുകയുടെ കണക്ക്‌ 3.30ന്‌ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക്‌ അയച്ചു കൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ കാലതാമസം വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഒന്നിലധികം ദിവസങ്ങളിൽ ഹബ്ബിൽ പോയിട്ടുണ്ടെങ്കിൽ ഓരോ ദിവസത്തിനും പ്രത്യേകം രശീതി നൽകേണ്ടതാണ്‌.നിശ്ചിത സമയത്തിനുള്ളിൽ രശീതി ഹാജരാക്കിയിട്ടില്ലെങ്കിൽ തുക അനുവദിച്ചു നൽകുന്നതല്ലായെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.


വളരെ അടിയന്തിരം
പാഠപുസ്തക വിതരണം 

ഇൻഡന്റ്‌ ചെയ്തിട്ടും  ലഭ്യമാകാതിരുന്ന ഏതാനും പുസ്തകങ്ങൾ ബന്ധപ്പെട്ട സൊസൈറ്റികൾക്ക്‌ 14-7-2020 ന്‌ എ.ഇ.ഒ ഓഫീസിൽ നിന്നും വിതരണം ചെയ്യുകയുണ്ടായി.ആയത്‌ കൈപ്പറ്റുവാൻ ബാക്കിയുള്ള സൊസൈറ്റികൾ 15-7-2020 നു കാലത്ത്‌ തന്നെ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌. പ്രസ്തുത പുസ്തകങ്ങൾ സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകൾക്ക്‌ അടിയന്തിരമായി വിതരണം ചെയ്യേണ്ടതും സൈറ്റിൽ ഓൺലൈൻ എൻട്രി വരുത്തേണ്ടതുമാണ്‌.
മേൽ സൂചിപ്പിച്ച പ്രവർത്തികൾ അടിയന്തിര പ്രാധാന്യമുള്ളതായതിനാൽ സമയബന്ധിതമായി പൂർത്തിയാക്കിയതിനുശേഷം ഓരോ സ്കൂളിലും അധികമുള്ള പുസ്തകങ്ങളുടെ എണ്ണവും ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണവും ചുവടെ കൊടുത്തിരിക്കുന്ന  എക്സൽ ഷീറ്റിൽ രേഖപ്പെടുത്തി 16-7-2020 ഉച്ചയ്ക്ക്‌ 12 മണിക്ക്‌ മുമ്പായി aeoiritty2013@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്‌ മാത്രം ഇ-മെയിൽ ചെയ്ത്‌ നൽകേണ്ടതാണ്‌.ഓഫീസിന്റെ മറ്റ്‌ ഇ-മെയിൽ വിലാസങ്ങളിലേക്ക്‌ അയക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. പ്രസ്തുത എക്സൽ ഷീറ്റിൽ മാറ്റം വരുത്തരുത്‌. ഏത്‌ പുസ്തകമാണോ നീക്കിയിരിപ്പുള്ളത്‌/ ആവശ്യമുള്ളത്‌ , അതിന്റെ നേരെ  ബന്ധപ്പെട്ട കോളത്തിൽ എണ്ണം രേഖപ്പെടുത്തിയാൽ മതിയാകും

EXCESS/SHORTAGE PROFORMA

Excess/ Shortage  ലിസ്റ്റ്‌ ഓഫീസിൽ സമർപ്പിക്കുന്നതിനു മുമ്പായി മറ്റ്‌ സൊസൈറ്റികളിൽ ലഭ്യമായ പുസ്തകങ്ങൾ പ്രധാനാദ്ധ്യാപകർക്ക്‌ ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർക്ക്‌ രശീതി നൽകി കൈപ്പറ്റാവുന്നതാണ്‌.അങ്ങിനെ കൈപ്പറ്റുന്ന പുസ്തകങ്ങളുടെ എണ്ണം  Excess/ Shortage  ലിസ്റ്റിൽ നിന്നും ഒഴിവാക്കേണ്ടതാണ്‌.

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

                        2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ ശമ്പളവും മറ്റും ഉൾപ്പെടുന്ന വിദ്യാലയത്തിന്റെ Expenditure  Statement ഓൺലൈൻ മുഖേന സമർപ്പിക്കുവാൻ അവശേഷിച്ചിട്ടുള്ള സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ആയതു 15 / 07 / 2020 (ബുധൻ) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി നിർബന്ധമായും ഓൺലൈൻ മുഖേന ചെയ്യേണ്ടതാണ്. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ക്രോഡീകരിച്ച റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കേണ്ടതിനാൽ യാതൊരു കാരണവശാലും സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഈ കാര്യത്തിൽ വീഴ്ച വരുത്തുവാൻ പാടുള്ളതല്ല. ഓരോ മാസവും  5 നു മുമ്പായി കഴിഞ്ഞ മാസത്തെ Expenditure  Statement ഓൺലൈൻ മുഖേന സമർപ്പിക്കുവാൻ  സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 
വളരെ അടിയന്തിരം
പാഠപുസ്തക വിതരണം 
ഇൻഡന്റ്‌ ചെയ്ത  ഒന്നാം വോള്യം പാഠപുസ്തകങ്ങളിൽ   ഇനിയും ലഭിക്കാനുള്ള പുസ്തകങ്ങൾ എ.ഇ.ഒ ഓഫീസിൽ ഇപ്പോൾ  ലഭ്യമാണ്‌. ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാരോ/ചുമതലപ്പെടുത്തിയിട്ടുള്ള ആളോ  ചുവടെ കൊടുത്തിരിക്കുന്ന സമയക്രമത്തിൽ ഹാജരായി പുസ്തകങ്ങൾ ഇന്ന് (14-7-2020) തന്നെ കൈപ്പറ്റേണ്ടതാണ്‌.ഇൻഡന്റ്‌ ചെയ്ത പുസ്തകങ്ങൾ മാത്രമേ ഇപ്പോൾ വിതരണം ചെയ്യുന്നുള്ളൂ.  സൊസൈറ്റിയുടെ സീൽ കരുതേണ്ടതാണ്‌.

സെന്റ്‌ തോമസ്‌ എച്ച്‌ എസ്‌ കിളിയന്തറ-11.30

സെന്റ്‌ ജോസഫ്‌ യു.പി എസ്‌ കുന്നോത്ത്‌-12.00

എൻ.എസ്‌.എസ്‌.കെ യു പി സ്കൂൾ കൊട്ടിയൂർ-12.30

സെന്റ്‌ ജോസഫ്‌ എച്ച്‌ എസ്‌ പേരാവൂർ-01.30

ഇരിട്ടി എച്ച്‌.എസ്‌ , പെരുമ്പറമ്പ യു.പി , മീത്തലെ 
പുന്നാട്‌ യു.പി ,ഗവ യു പി ഉളിയിൽ-02.00

സെന്റ്‌ തോമസ്‌  യു പി എസ്‌ കരിക്കോട്ടക്കരി , എസ്‌.എച്ച്‌.യു.പി അങ്ങാടിക്കടവ്‌ , സെന്റ്‌ മേരീസ്‌ എച്ച്‌ എസ്‌ എടൂർ-2.30

ജി.എച്ച്‌.എസ്‌.എസ്‌ ചാവശ്ശേരി , ജി.യു.പി.എസ്‌ വിളക്കോട്‌ , ജി.എച്ച്‌.എസ്‌.എസ്‌ മണത്തണ-02.45

സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌ കേളകം , സെന്റ്‌ സെബാസ്റ്റ്യൻസ്‌ യു പി എസ്‌ കാപ്പാട്‌ , 
ജി.യു.പി.എസ്‌ അടയ്ക്കാത്തോട്‌ ,ജി.യു.പി.എസ്‌ ചുങ്കക്കുന്ന്-03.00

July 13, 2020

വളരെ അടിയന്തിരം
ഗവ/എയിഡഡ്‌/അൺ എയിഡഡ്‌ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2019-20 അധ്യയന വർഷം പഠിച്ചിരുന്ന കുട്ടികളിൽ ടി.സി വാങ്ങാതെ പഠനം നിർത്തിയ കുട്ടികളുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള  പ്രൊഫോർമയിൽ 16-7-2020 ന്‌ ഉച്ചയ്ക്ക്‌ 12 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
പ്രൊഫോർമ
ഉച്ചഭക്ഷണ പദ്ധതി 2020 -21 
        2020 -21 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപെട്ട് ഇതോടപ്പമുള്ള പ്രൊഫോർമ 2 കോപ്പി വീതം 20 -07 -2020 നു മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് .സമയ പരിധി കർശനമായും പാലിക്കേണ്ടതാണ് .പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

July 10, 2020

                       അടിയന്തിര അറിയിപ്പ് 

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ താഴെ പറയുന്ന തീയതികളിൽ  ഓഡിറ്റ് പരിശോധനക്കായി  പ്രധാനാദ്ധ്യാപകർ  ഈ ഓഫീസിൽ  ഹാജരാക്കേണ്ടതാണ് 

13 .7 .2020 - ആറളം പഞ്ചായത്ത് ഉൾപ്പെടുന്ന  സ്കൂളുകൾ 

15 .7 .2020 -ഇരിട്ടി  മുനിസിപ്പാലിറ്റിയിൽ  ഉൾപ്പെടുന്ന  സ്കൂളുകൾ 

17 .7 .2020 -അയ്യൻകുന്ന് പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ 

21 .7 .2020 -കണിച്ചാർ &കേളകം പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ 

23 .7 .2020 - കോളയാട് &കൊട്ടിയൂർ  പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ 

27 .7  .2020 - മുഴക്കുന്ന് &പായം  പഞ്ചായത്ത് ഉൾപ്പെടുന്ന  സ്കൂളുകൾ 

29 .7 .2020 - പേരാവൂർ &തില്ലങ്കേരി &ഉളിക്കൽ  പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്കൂളുകൾ 

ഓഡിറ്റിന്  സമർപ്പിക്കേണ്ട  രേഖകളുടെ വിവരവും 
പ്രൊഫോർമയും  ബ്ലോഗ്ഗിൽ  കൊടുത്തിട്ടുണ്ട് 








July 08, 2020

                                       വളരെ  അടിയന്തിരം 

  ഉച്ചഭക്ഷണ പദ്ധതി  2019-2020 -ലെ  വാർഷിക  ഓഡിറ്റുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ട  വിദ്യാലയങ്ങൾ ബന്ധപ്പെട്ട രേഖകൾ 10.7.2020 -ന് രണ്ടു മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 




July 06, 2020

വളരെ അടിയന്തിരം
ഗവ/എയിഡഡ്‌ യു.പി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്‌
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 4-5-2019 ലെ എച്ച്‌3/18716/2018/ഡി.പി.ഐ  നമ്പർ കത്തിൽ ആവശ്യപ്പെട്ടതനുസരിച്ച്‌ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  സ്പെഷ്യൽ ഫീസ്‌ അക്കൗണ്ടിൽ ചെലവാകാതെ അവശേഷിക്കുന്ന തുക 15-5-2019 നു മുമ്പ്‌ പിൻവലിക്കുവാനും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുവാനും ആയത്‌ സംബന്ധിച്ച വിശദമായ റിപ്പോർട്ടും 16-5-2019 ലെ സ്പെഷ്യൽ ഫീസ്‌ അക്കൗണ്ടിലെ നീക്കിയിരിപ്പ്‌ തുക എത്രയാണെന്നും അറിയിക്കുവാനും ഇതിനോടകം ഈ ഓഫീസിൽ നിന്നും 2019 മെയ്‌ മാസത്തിൽ അറിയിപ്പ്‌ നൽകിയിരുന്നു.
ടി പ്രവർത്തനങ്ങളുടെ ക്രോഡീകരിച്ച റിപ്പോർട്ടും സ്കൂൾ തിരിച്ചുള്ള നീക്കിയിരിപ്പ്‌ തുകയും അടിയന്തിരമായി  അറിയിക്കുവാൻ വിദ്യാഭ്യാസ ഉപഡയറക്ടർ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ എല്ലാ ഗവ/എയിഡഡ്‌ യു.പി സ്കൂൾ പ്രധാനാദ്ധ്യാപകരും സ്പെഷ്യൽ ഫീസ്‌ വിനിയോഗവും നീക്കിയിരിപ്പ്‌ തുകയും സംബന്ധിച്ച വിശദാംശങ്ങൾ 8-7-2020 നു വൈകുന്നേരം 3 മണിക്ക്‌ മുമ്പായി ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്‌.

July 02, 2020

                                                     അറിയിപ്പ് 
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഫണ്ട് വിതരണം നടത്തുന്നതിനായി സ്കൂൾ 
പ്രധാനാധ്യാപകർ ട്രഷറി സേവിങ്സ് അക്കൗണ്ട് ആരംഭിക്കേണ്ടതാണ് എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട് .നിലവിൽ ടി .എസ് .ബി അക്കൗണ്ടുകൾ ഉള്ള സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിക്കു മാത്രമായി പുതിയ ടി .എസ് .ബി അക്കൗണ്ട് തുടങ്ങേണ്ടതില്ല എന്നും അറിയിക്കുന്നു 

                           അടിയന്തിര അറിയിപ്പ് 

2020-2021 അധ്യയന വർഷം പ്രീ -പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെ ഉള്ള  ക്ലാസുകളിലേക്ക് എൻറോൾ  ചെയ്തിട്ടുള്ള  കുട്ടികളുടെ എണ്ണവും ഉച്ച ഭക്ഷണ പദ്ധതിക്ക് താൽപര്യം 
പ്രകടിപ്പിച്ചിട്ടുള്ള കുട്ടികളുടെ എണ്ണവും (ഫീഡിങ് സ്ട്രെങ്ത് ) ജൂലൈ -5 -  തീയ്യതിക്കുള്ളിൽ 
(5/7/2020 ) എം .ഡി .എം .എസ്  സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യുകയും പ്രസ്‌തുത ഡേറ്റ അപ്ഡേറ്റ് ചെയ്‍ത തിനുശേഷം ക്ലാസ്സ് തിരിച്ചുള്ള ഫീഡിങ് സ്ട്രെങ്തിൻറെ  ലിസ്റ്റ് 06.7.2020 -ന്
5-മണിക്കുള്ളിൽ നേരിട്ട് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ് 



July 01, 2020

വളരെ അടിയന്തിരം 
സ്കൂൾ ബസ്‌ ജീവനക്കാർക്കുള്ള ധനസഹായം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുമുള്ള 01-7-2020 ലെ കത്ത്‌ പ്രകാരം  സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലങ്ങളിലേയും സ്കൂൾ ബസ്‌ ജീവനക്കാരുടെയും വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. മേൽ സാഹചര്യത്തിൽ ഇരിട്ടി ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ്‌ ജീവനക്കാരുടെ വിവരങ്ങൾ  4-7-2020 ന്‌ വൈകുന്നേരം 5 മണിക്ക്‌ മുമ്പായി ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്‌.(സ്വകാര്യ വാഹനങ്ങളിലെ  ജീവനക്കാരുടെ വിവരങ്ങൾ നൽകേണ്ടതില്ല)