വളരെ പ്രധാനപ്പെട്ട അറിയിപ്പ്
2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ ശമ്പളവും മറ്റും ഉൾപ്പെടുന്ന വിദ്യാലയത്തിന്റെ Expenditure Statement ഓൺലൈൻ മുഖേന സമർപ്പിക്കുവാൻ അവശേഷിച്ചിട്ടുള്ള സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ആയതു 15 / 07 / 2020 (ബുധൻ) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി നിർബന്ധമായും ഓൺലൈൻ മുഖേന ചെയ്യേണ്ടതാണ്. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ക്രോഡീകരിച്ച റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കേണ്ടതിനാൽ യാതൊരു കാരണവശാലും സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഈ കാര്യത്തിൽ വീഴ്ച വരുത്തുവാൻ പാടുള്ളതല്ല. ഓരോ മാസവും 5 നു മുമ്പായി കഴിഞ്ഞ മാസത്തെ Expenditure Statement ഓൺലൈൻ മുഖേന സമർപ്പിക്കുവാൻ സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.