Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

June 29, 2019

  ഈ അധ്യയന  വർഷം മുതൽ സ്മാർട്ട് എനർജി പ്രോഗ്രാം സ്കൂൾതല രജിസ്ട്രേഷൻ ഓൺലൈൻ വഴി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഓൺലൈൻ എൻട്രോൾ മെൻറ് ചെയ്യുന്നതിനുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു .ലിങ്ക് 

June 28, 2019

                               എല്ലാ പ്രധാനാദ്ധ്യാപകരും  NMP,   K 2, EXPENDITURE  എന്നിവ 29 - 06 - 2019  (ശനി)  വൈകുന്നേരം  5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  പല വിദ്യാലയങ്ങളിലും ഉച്ചഭക്ഷണം നൽകുവാനുള്ള അരി കുറവാണ് എന്ന് അറിയിച്ചിട്ടുണ്ട്.   ആയതിനാൽ  2019  ജൂലൈ  2 നു രാവിലെ 10 മണിക്ക് തന്നെ ഇൻഡന്റ് മാവേലി സ്റ്റോറിൽ നൽകേണ്ടതിനാൽ നിർബന്ധമായും ബന്ധപ്പെട്ട രേഖകൾ നിർദിഷ്ട സമയപരിധിക്കകം ഈ കാര്യാലയത്തിൽ  സമർപ്പിക്കേണ്ടതാണ്. കൂടാതെ എല്ലാ പ്രധാനാദ്ധ്യാപകരും PHYSICAL BALANCE  പരിശോധിച്ച് വ്യത്യാസം ഉണ്ടെങ്കിൽ പ്രസ്‌തുത വിവരവും നാളെത്തന്നെ അറിയിക്കേണ്ടതാണ്.   ഇൻഡന്റ് പാസ്സാക്കിയാൽ പിന്നെ യാതൊരു കാരണവശാലും എഡിറ്റ് ചെയ്യുവാൻ സാധിക്കുകയില്ല എന്നറിയിക്കുന്നു.

June 25, 2019

വളരെ അടിയന്തിരം
ഗവ സ്‌കൂളിലെ നിലവിലുള്ള ഒഴിവുകളുടെ വിവരം തസ്തിക തിരിച് 26 -06 -2019 നു മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് .

June 24, 2019

       സമന്വയ  ഓൺലൈൻ  നിയമനാംഗീകാരം

                             സമന്വയ  ഓൺലൈൻ  നിയമനാംഗീകാരം സംബന്ധിച്ച പ്രൊപ്പോസലുകൾ 29 / 06 / 2019  (ശനി) നു മുമ്പായി ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്. നിയമനത്തോടൊപ്പം സമർപ്പിക്കുന്ന എല്ലാ രേഖകളും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.  ടി വിവരങ്ങൾ പ്രധാനാദ്ധ്യാപകർ ബന്ധപ്പെട്ട സ്ക്കൂൾ മാനേജർമാരെ അറിയിക്കേണ്ടതാണ്.  
******************************************************

     തസ്തിക നിർണ്ണയം 2019  - 20


                                          തസ്തിക നിർണ്ണയവുമായി  ബന്ധപ്പെട്ട  പ്രൊപ്പോസൽ 25 / 06 / 2019 (ചൊവ്വ) മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 

*********************************************************************************
  ക്ലബ് കൺവീനർമാരുടെ   യോഗം

                          ഈ ഉപജില്ലാപരിധിയിൽപ്പെടുന്ന  എൽ. പി.  /   യു.  പി.  /  ഹൈസ്ക്കൂൾ   /    ഹയർസെക്കണ്ടറി വിഭാഗം വിദ്യാലയങ്ങളിലെ വിവിധ ക്ലബ് കൺവീനർമാരുടെ   യോഗം  26 - 06 - 2019   (ബുധൻ)  നു ചുവടെ ചേർത്തിട്ടുള്ള സമയക്രമപ്രകാരം എ. ഇ. ഓ. ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്.   

                             സയൻസ്  ക്ലബ്,  ഗണിതശാസ്ത്ര ക്ലബ്  എന്നിവയുടെ യോഗം   26 - 06 - 2019   (ബുധൻ) നു രാവിലെ 10  :  30  മണിക്കും 

സാമൂഹ്യശാസ്ത്ര  ക്ലബ്,   പ്രവർത്തിപരിചയ ക്ലബ് എന്നിവയുടെ യോഗം  ഉച്ചയ്ക്ക് 12 മണിക്കും  നടക്കുന്നതാണ്. 

                      ആയതിനാൽ വിദ്യാലയങ്ങളിലെ  വിവിധ ക്ലബ് കൺവീനർമാർക്ക്  പ്രസ്‌തുത യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കുവാനുള്ള  നിർദേശം പ്രധാനാദ്ധ്യാപകർ നൽകേണ്ടതാണ്. 

June 22, 2019

സൗജന്യ യൂണിഫോം  മൂന്നാം  ഘട്ടം  തുക

2018 -19  വർഷത്തെ സൗജന്യ യൂണിഫോം  മൂന്നാം  ഘട്ടം  തുക അതാതു സ്കൂൾ പ്രധാനാദ്ധ്യാപകരുടെ  ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയിട്ടുണ്ട്. തുക പിൻവലിച്ചു വിതരണം ചെയ്തതിന്റെ  ധനവിനിയോഗ പത്രവും  അക്വിറ്റൻസും  30 -06 -2019  നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . തുക വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .

June 21, 2019

മെഡി സെപ് അടിയന്തിര ശ്രദ്ധക്ക് 
മെഡി സെപ് സൈറ്റിൽ ഉള്ള ബന്ധപ്പെട്ട സ്ഥാപനത്തിൽ സ്ഥലം മാറി പ്പോയ  ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ deactivte ചെയ്യാൻ പാടില്ല dactivate ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ activate ചെയ്യേണ്ടതാണ് 
സ്ഥാപനത്തിന്റെ യൂസർ id യും പാസ്സ്‌വേർഡും മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ പാടില്ല 

ഇതുവരെ മെഡി സെപ് വിവരങ്ങൾ verify ചെയ്യാത്ത ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 22 / 07 2019 നു മുൻപായി ആഫീസിൽ അറിയിക്കേണ്ടതാണ് 
1 Total no of employye as per medisep report
2.No of employee verified
3.No of employee omitted
4.Remarks

ഗൈൻ പി എഫ്  പ്രധാനാദ്ധ്യാപകരുടെ ശ്രെദ്ധയ്ക്ക് 
എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും ഗൈൻ പി എഫ് സംവിധാനവുമായി ബന്ധപെട്ടു പി എഫ് സൈറ്റിൽ സെറ്റ് ചെയ്യേണ്ട മീനുകൾ സംബന്ധിച്ചും  സൈറ്റിൽ അതാതു സ്കൂളിലെ പ്രധാനാദ്ധ്യാപകനുൾപ്പെടെയുള്ള എല്ലാ പിഎഫ് വരിക്കാരുടെയും വിവരങ്ങൾ ചേർക്കുന്നത് സംബന്ധിച്ചും ഉള്ള നിർദേശങ്ങൾ നിരവധി തവണ നൽകിയിട്ടും ശരിയായ വിവരങ്ങൾ അതാതു മെനുവിൽ സെറ്റ് ചെയ്യാത്തതിനാൽ  ക്രെഡിറ്റ് കാർഡ് തയ്യാറാക്കുന്ന ജോലി സാധിക്കാതെ വരുന്നു എന്ന ഡി പി ഐ  അറിയിച്ചിട്ടുണ്ട് . ജീവനക്കാർക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കാതെ വന്നാൽ  അതിനുള്ള ഉത്തരവാദിത്വം അതാതു പ്രധാനാദ്ധ്യാപകന് മാത്രമായിരിക്കും .ഗൈൻ പി എഫിൽ സ്കൂൾ പ്രധാനാദ്അപകന്റെ ഐ ഡി യിൽ മാത്രമേ മെനുകൾ  സെറ്റ് ചെയ്യാൻ പാടുള്ളു . ഇതോടൊപ്പം ഉള്ള സർക്കുലർ എല്ലാ പ്രധാനാദ്ധ്യാപകരും പ്രിന്റ് എടുത്തു ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം  ഈ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് . സര്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക .

June 19, 2019

    എല്ലാ സർക്കാർ എൽ. പി.  / യു. പി. വിഭാഗം പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രെദ്ധയ്ക്ക്

                    ഗവ. എൽ. പി. / യു. പി വിഭാഗം വിദ്യാലയങ്ങളിൽ ഈ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ വർദ്ധനവ് കാരണം അധികമുണ്ടാകുന്ന തസ്‌തികകളുടെ വിവരങ്ങളും ഡിവിഷൻ കുറയുന്നതു കാരണം നഷ്‌ടപ്പെടുന്ന തസ്‌തികകളുടെ വിവരങ്ങളും ആറാം അധ്യയന വർഷത്തെ കണക്കുകൾ പ്രകാരം താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന പ്രൊഫോർമകളിൽ തയ്യാറാക്കി പ്രധാനാദ്ധ്യാപകർ ഈ കാര്യാലയത്തിലെ സി സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അധിക തസ്തിക അനുവദിക്കുന്നതിനുള്ള കെട്ടിട സൗകര്യങ്ങൾ സ്ക്കൂളിൽ ലഭ്യമാണെന്നുള്ള സാക്ഷ്യപത്രം പ്രധാനാദ്ധ്യാപകർ സമർപ്പിക്കേണ്ടതാണ്. അല്ലാത്തവർ ശൂന്യ റിപ്പോർട്ട് ( Nil  Report ) സമർപ്പിക്കേണ്ടതാണ്. 

പ്രഫോർമ   -  എ

പ്രഫോർമ   -  ബി
വളരെ പ്രധാനപ്പെട്ട അറിയിപ്പ്

                      അവധിക്കാല അധ്യാപക പരിശീലനത്തിലും ഐ. സി. റ്റി. പരിശീലനത്തിലും പങ്കെടുക്കാത്ത അധ്യാപകരുടെ  വിശദീകരണം പ്രധാനാദ്ധ്യാപകർ രേഖാമൂലം എഴുതി വാങ്ങി 21 / 06 / 2019 (വെള്ളി) നു ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. യാതൊരു കാരണവശാലും ഈ വിഷയത്തിൽ വീഴ്ച വരുത്തുവാൻ പാടുള്ളതല്ല. ടി അധ്യാപകർ മുൻവർഷങ്ങളിലെ അവധിക്കാല അധ്യാപക പരിശീലനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ എന്ന വിവരവും പ്രധാനാദ്ധ്യാപകർ സമർപ്പിക്കേണ്ടതാണ്. സമയബന്ധിതമായി വിശദീകരണം  സമർപ്പിക്കാത്തവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. 
വിദ്യാരംഗം കലാസാഹിത്യവേദി  -   2019 - 20 അധ്യയന വർഷത്തെ രൂപവത്കരണത്തെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലർ എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും തുടർനടപടികൾക്കുമായി ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. പ്രസ്‌തുത സർക്കുലറുകളിലെ നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാരംഗം കലാസാഹിത്യവേദി മാർഗ്ഗരേഖയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


June 18, 2019

                                            അഡിഷണൽ പാഠപുസ്തക ഇൻഡന്റിങ് 2019 - 20 നുള്ള സമയപരിധി 20 - 06 - 2019 (വ്യാഴാഴ്ച) അവസാനിക്കുന്നതിനാൽ ഇൻഡന്റ് ഓൺലൈനായി സമർപ്പിക്കുവാൻ ബാക്കിയുള്ളവർ ഉടൻ തന്നെ കൃത്യമായി ചെയ്യേണ്ടതാണ്. . കൂടാതെ അഡിഷണൽ ഇൻഡന്റ് നൽകുമ്പോൾ രണ്ടും മൂന്നും വോളിയം പാഠപുസ്തകങ്ങളുടെ എണ്ണവും കൃത്യമായി നൽകുവാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.

June 14, 2019

സമന്യയ   സോഫ്റ്റ്‌വെയർ പരിശീലനം

15 - 06 - 2019 (ശനി) ഉച്ചകഴിഞ്ഞു കൃത്യം 2 മണിക്ക് ആരംഭിക്കുന്നതാണ്. 


   ( സർക്കാർ  /  എയ്‌ഡഡ്‌ സ്ക്കൂൾ  പ്രധാനാധ്യാപകർക്ക് )  

                     2019  - 20  അധ്യയന വർഷത്തെ തസ്‌തിക നിർണ്ണയം സമന്യയ സോഫ്റ്റ്‌വെയർ മുഖേന ഓൺലൈനായി നടത്തുന്നതുമായി ബന്ധപ്പെട്ട് ഈ ഉപജില്ലയിലെ എല്ലാ സർക്കാർ /  എയ്‌ഡഡ്‌   ( എൽ. പി.  /  യു. പി. വിഭാഗം )  സ്ക്കൂൾ പ്രധാനാദ്ധ്യാപകർക്കും 15 - 06 - 2019 (ശനിയാഴ്ച)  നു ഉച്ചകഴിഞ്ഞു  കൃത്യം 2  മണി മുതൽ എ. ഇ. ഓ. ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് പരിശീലനം  നൽകുന്നതാണ്. ടി  പരിശീലനത്തിൽ നിർബന്ധമായും എല്ലാ സർക്കാർ /   എയ്‌ഡഡ്‌  സ്ക്കൂൾ  പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതും സമയനിഷ്ഠ കർശ്ശനമായി പാലിക്കേണ്ടതുമാണ്.

June 13, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് - സമയബന്ധിതം 

പാഠപുസ്തക ഇൻഡന്റിങ് 2019 - 20


         2019 - 20  അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിവസത്തെ കണക്കു പ്രകാരം അധികമായി പാഠപുസ്തക ഇൻഡന്റിങ് ഓൺലൈനായി നൽകുന്നത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ  സർക്കുലറിന്റെ പകർപ്പ് എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കും തുടർനടപടികൾക്കുമായി ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. പ്രസ്‌തുത സർക്കുലറിലെ  നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിച്ചു പ്രധാനാധ്യാപകർ 20 / 06 / 2019 നു മുമ്പായി അഡിഷണൽ ഇൻഡന്റിങ് കൃത്യമായി ചെയ്യേണ്ടതാണ്. 
                 
വിദ്യാലയങ്ങൾ അഡിഷണൽ ഇൻഡന്റിങ് കൺഫേം ചെയ്‌തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം വരുത്തുവാൻ സാധ്യമല്ലാത്തതിനാൽ വളരെ ശ്രെദ്ധിച്ചു അഡിഷണൽ ഇൻഡന്റിങ് നൽകേണ്ടതാണെന്നു പ്രത്യേകം അറിയിക്കുന്നു.  (RESET  ഓപ്ഷൻ അഡിഷണൽ ഇൻഡന്റിങ്ങിനു ഇല്ല)

  2019  - 20  അധ്യയന വർഷത്തിൽ പുതുതായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങിയിട്ടുള്ള വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഐ. ടി. @ സ്കൂൾ ( KITE ) ഓഫീസിൽ സ്ക്കൂൾ കോഡ് സഹിതം ഇമെയിലായി ഇംഗ്ലീഷ് മീഡിയം  പാഠപുസ്തക ഇൻഡന്റിങ് നൽകുന്നതിനുള്ള അപേക്ഷ  എത്രയും പെട്ടെന്ന് തന്നെ  സമർപ്പിക്കേണ്ടതാണ്. 

             പാഠപുസ്തക ഇൻഡന്റിങ് ചെയ്യുന്നതിനുള്ള സമയപരിധി 20 / 06 / 2019  നു അവസാനിക്കുന്നതിനാൽ പ്രധാനാധ്യാപകർ ഈ വിഷയത്തിൽ സത്വര നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു. വിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ നിർബന്ധമായും പാഠപുസ്‌തക ഇൻഡന്റിങ് ചെയ്യേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കകം അധികമായി ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ഇൻഡന്റിങ് നൽകുവാൻ യാതൊരു കാരണവശാലും അവസരം ലഭിക്കുന്നതല്ല. ആയതിനാൽ ഈ അവസരം പ്രയോജനപ്പെടുത്തി കൃത്യമായി അഡിഷണൽ പാഠപുസ്തക ഇൻഡന്റിങ് നൽകാത്ത പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
                   ഈ  അധ്യയന വർഷത്തെ ഒന്നാം വാള്യം പാഠപുസ്തകവിതരണം   സംബന്ധിച്ച വിവരങ്ങൾ ടെക്സ് ബുക്ക് സപ്ലൈ മോണിറ്ററിങ് സിസ്റ്റം 2019 - 20 ൽ ഓൺലൈനായി ചെയ്യുവാൻ ബാക്കിയുള്ള വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ ആയത് ഇന്ന്  ( 13 / 06 / 2019,  വെള്ളി) വൈകുന്നേരം 5 മണിക്കകം പൂർത്തീകരിക്കേണ്ടതാണ്.  ഇൻഡന്റ് ചെയ്തത് പ്രകാരം ഇനിയും ലഭിച്ചിട്ടില്ലാത്ത പാഠപുസ്തകങ്ങളുടെ വിവരങ്ങൾ പ്രധാനാധ്യാപകർ 13 - 06 - 2019 (വ്യാഴാഴ്ച ) നു വൈകുന്നേരം 5 മണിക്കകം ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. 

June 12, 2019

 വളരെ അടിയന്തിരം 
2019 ജൂൺ മുതൽ 2020 march വരെ ആവശ്യമായ അയൺ ഫോളിക് ആസിഡ് ഗുളികളുടെയും,വിര നിവാരണ ഗുളികളുടെയും എണ്ണം യു പി /എച് എസ് 6  ക്ലാസ്സ് മുതൽ 10 ക്‌ളാസ്സുവരെ 15 /06 / 2019  നു 2 മണിക്ക് രേഖാമൂലം സമർപ്പിക്കേണ്ടതാണ്. അന്ന് 5 മണിക്ക് ഡി പി ഐ ക്ക് നൽകേണ്ടതിനാൽ സമയക്രമം നിർബന്ധമായും പാലിക്കേണ്ടതാണ്
6th Working  Day  -    അടിയന്തിര  ശ്രെദ്ധയ്ക്ക് 

ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകർ   ചെയ്യേണ്ട   കാര്യങ്ങൾ 
1. 2018 -19  അധ്യയന വർഷത്തിൽ   ഉണ്ടായിരുന്ന അർഹരായ എല്ലാ  കുട്ടികളെയും 2019 -20 വർഷത്തേക്ക് സമ്പൂർണയിൽ ക്ലാസ് പ്രൊമോഷൻ / ക്ലാസ് ട്രാൻസ്ഫർ നടത്തിയിട്ടുണ്ടെന്നും എല്ലാവരെയും സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക 
2 .പുതുതായി ചേർന്ന എല്ലാകുട്ടികളെയും സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു  ഉറപ്പുവരുത്താനും പുതുതായി വന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ  താമസംവിനാ രേഖപെടുത്തുവാനും പ്രത്യേകം ശ്രെദ്ധിക്കുക.
3 .നിലവിലുള്ള കുട്ടികളെ സംബന്ധിക്കുന്ന സമ്പൂർണയിൽ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാവിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നു ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പു വരുത്തുക 
4 .വിടുതൽ സർട്ടിഫിക്കറ്റ് വിതരണം, നീക്കംചെയ്യൽ, പുതിയ പ്രവേശനം എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതാണ് 
5 .സ്കൂളിനെ സംബന്ധിക്കുന്ന നിലവിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ കൃത്യമായും രേഖപ്പെടുത്തുക .
6 . മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം, അറബിക്, ഉറുദു, സംസ്‌കൃതം, തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം സമ്പൂർണയിൽ രേഖപ്പെടുത്തുമ്പോൾ പ്രധാന അധ്യാപകർ അതീവ ജാഗ്രത പാലിക്കേണ്ടതാണ് 
ആറാം പ്രവർത്തി ദിവസത്തെ വിവരങ്ങൾ സമ്പൂർണയിൽ എന്റർ ചെയ്തതിനുശേഷം പ്രൊഫോര്മ 2 യിൽ synchronize എന്ന ബട്ടൺ അമർത്തിയാൽ മാത്രമേ  വിവരങ്ങൾ അപ്ഡേറ്റ് ആവുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് 
വിവരങ്ങൾ ആറാം പ്രവൃത്തി ദിനത്തിൽ (13 / 06 / 2019) രാവിലെ  11 മണിക്കകം കൺഫേം ചെയ്യേണ്ടതും റിപ്പോർട്ട് ( 3 കോപ്പി ) പ്രധാനാദ്ധ്യാപകർ ഒപ്പും സീലും പതിച്ചു  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.

പ്രധാനാദ്ധ്യാപകർക്കുള്ള  നിർദ്ദേശം

2019-20 വർഷത്തെ തസ്തിക നിർണ്ണയം പൂർണ്ണമായും, ഈ വർഷം സമ്പൂർണ്ണയിൽ  ചേർക്കുന്ന ആറാം പ്രവർത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തെ Online ആയി ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കുമെന്ന് ഡി.ജി.ഇ.അധികൃതർ അറിയിച്ചിട്ടുണ്ട്.

ആറാം പ്രവർത്തി ദിവസം വൈകുന്നേരം മൂന്നു മണിയോടെ *സമ്പൂർണ്ണയിൽ* രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ KITE അധികൃതർ ലോക്ക് ചെയ്ത് ഡി.ജി.ഇ.ക്ക് കൈമാറിക്കഴിഞ്ഞാൽ പിന്നീട് ടി വിശദാംശങ്ങളിൽ യാതൊരു തരത്തിലുള്ള തിരുത്തലുകളും സാധ്യമല്ല.

ആയതിനാൽ *അറബിക്, ഉറുദു, സംസ്കൃതം തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം സമ്പൂർണ്ണയിൽ (പ്രത്യേകിച്ചും എൽ.പി ക്ലാസിലെ അഡീഷണൽ അറബിക് പോലുള്ളത്)* രേഖപ്പെടുത്തുമ്പോൾ പ്രധാനാദ്ധ്യാപകർ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും, *ടി വിഷയത്തിൽ സംഭവിക്കുന്ന ചെറിയ അബദ്ധങ്ങൾ / ശ്രദ്ധക്കുറവുകൾ പോലും തസ്തികകൾ നിർണ്ണയിക്കുന്നതിൽ വലിയ തോതിലുള്ള തെറ്റുകൾ സംഭവിക്കുന്നതിലേക്കും, തസ്തിക നഷ്ടം ഉൾപ്പടെയുള്ള കാര്യങ്ങളിലേക്കും കാരണമാകുന്നതാണ്.

ആയതിനാൽ മേൽ വിഷയത്തിന്റെ ഗൗരവം സമ്പൂർണ്ണയിലെ വിശദാംശങ്ങൾ രേഖപ്പെടുത്തുവാൻ സഹായിക്കുന്ന മറ്റു ജീവനക്കാരെയും ബോദ്ധ്യപ്പെടുത്തേണ്ടതും,  Online ആയി Confirm ചെയ്യുന്നതിനു മുൻപ് ടി വിശദാംശങ്ങളുടെ കൃത്യത എല്ലാ പ്രധാനാദ്ധ്യാപകരും നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുമാണ്.

June 10, 2019

ഗവ എൽ പി,ഗവ യു പി ,എയ്ഡഡ് സ്‌കൂളുകൾക്കാവശ്യമായ ടൂർ TA ഇനത്തിൽ ആവശ്യമായ തുകയുടെ വിവരം ഇതോടൊപ്പമുള്ള മാതൃകയിൽ 15 -06 -2019 നു മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ്.വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല 
*************************************************
1 .ഡി ഡി ഓ കോഡ് 
2 .സ്‌കൂളിന്റെ പേര് 
3 .31  -03 -2019 വരെ ആവശ്യമായ തുക 
4 .31-03 -2020 വരെ ആവശ്യമായ തുക 
ഇൻസ്പയർ അവാർഡ്  2019 - 20

                        ഇൻസ്പയർ അവാർഡ്  2019 - 20 ലേക്ക് തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഓൺലൈൻ എൻട്രി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ പകർപ്പ് താഴെ ലിങ്കിൽ എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും തുടർനടപടികൾക്കുമായി നൽകുന്നു. പ്രസ്‌തുത കത്തിലെ നിർദ്ദേശ്ശങ്ങൾ പ്രധാനാധ്യാപകർ കൃത്യമായി പാലിച്ചു വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടില്ലാത്ത വിദ്യാലയങ്ങൾ ഉടൻ രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്ക്കൂൾ തലത്തിൽ ഇൻസ്പയർ അവാർഡ് 2019 - 20 നു അർഹരായ വിദ്യാർത്ഥികളുടെ നോമിനേഷൻ 2019 ജൂലൈ 31 നു മുമ്പായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ മുഖേന ഇൻസ്പയർ അവാർഡിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളുടെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർ 2019 ആഗസ്റ്റ് 5 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

                      പ്രധാനാദ്ധ്യാപകർ ഈ വിഷയത്തിൽ യാതൊരുവിധ വീഴ്ചയും  വരുത്തുവാൻ പാടുള്ളതല്ല. എല്ലാ വിദ്യാലയങ്ങളിൽ നിന്നും സമയബന്ധിതമായി അപേക്ഷ സമർപ്പിക്കാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 


June 08, 2019

വളരെ  പ്രധാനപ്പെട്ട അറിയിപ്പ്

വിദ്യാലയങ്ങളിൽ  കുടിവെള്ള ദൗർലഭ്യം  നേരിടുന്ന പക്ഷം ആയതു പരിഹരിക്കുന്നതിനായി പ്രധാനാദ്ധ്യാപകർ പഞ്ചായത്ത് ഭരണസമിതിയുമായി കൂടിയാലോചിച്ചു സത്വര നടപടി സ്വീകരിക്കേണ്ടതാണ്. 
കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ജില്ലാ പഞ്ചായത്തു മുഖേന പഞ്ചായത്തുകൾക്ക് ഇതു സംബന്ധിച്ച നിർദ്ദേശ്ശങ്ങൾ നൽകിയിട്ടുണ്ട്. കുടിവെള്ള ദൗർലഭ്യം കാരണം സ്കൂൾ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്ന പക്ഷം പ്രധാനാദ്ധ്യാപകർ പ്രസ്തുത വിവരം ഉടനടി ഈ കാര്യാലയത്തിൽ ഫോൺ മുഖേന അറിയിക്കേണ്ടതാണ്. 
സെക്ഷൻ ക്ലാർക്ക് മൊബൈൽ നം.    9446836781 
            ഇതു സംബന്ധിച്ച കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്തിന്റെ പകർപ്പ് താഴെ കൊടുത്തിരിക്കുന്നു. 

June 07, 2019

വളരെ അടിയന്തരം 
                       സ്കൂളുകളിൽ അധ്യയന വർഷാരംഭത്തിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ 

                       എല്ലാ പ്രധാനാദ്ധ്യാപകരും  താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണെന്നു അറിയിക്കുന്നു. 

                      സർക്കുലറിനായി താഴെ കൊടുത്തിരിക്കുന്ന പേജ് നമ്പറിൽ ക്ലിക്ക് ചെയ്യുക. 






June 06, 2019

വളരെ അടിയന്തിരം

മെഡിസെപ്

നിർദ്ദേശങ്ങൾ

1)എല്ലാ ഡി.ഡി.ഒ മാരും തങ്ങളുടെ ഡി.ഡി.ഒ കോഡ് യൂസർനെയിം ആയും  ഡി.ഡി.ഒ യുടെ മൊബൈൽ നമ്പർ പാസ്സ് വേർഡ് ആയും ഉപയോഗിച്ച് മെഡിസെപ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതാണ്‌.
2) ഹോം പേജിൽ ഓഫീസ് സെലക്ട് ചെയ്തതിനുശേഷം ഓരോ ജീവനക്കാരന്റേയും  പെൻ നമ്പർ ഉപയോഗിച്ച് സേർച്ച് ചെയ്യുക
3)തുറന്ന് വരുന്ന പേജിൽ ജീവനക്കാരന്റെ പേരിനു നേരെ റിട്റ്റയർമെന്റ് തീയതിക്കു ശേഷം View/Update എന്നത് പച്ച നിറത്തിൽ കാണുന്നുവെങ്കിൽ നല്കിയ വിവരങ്ങൾ ക്യത്യമല്ല.
4)തിരുത്തൽ വരുത്തുന്നതിന്‌ View/Update  ൽ ക്ലിക്ക് ചെയ്ത് പേജിന്‌ ഏറ്റവും താഴെയുള്ള EDIT ൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതും വെരിഫൈ ചെയ്യേണ്ടതുമാണ്‌
5)ആശ്രിതരെ പുതുതായി ഉൾപ്പെടുത്താനും മാറ്റങ്ങൾ വരുത്താനും ഡി ഡി ഒ യ്ക്ക് കഴിയുന്നതാണ്‌.
30-5-2019 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്‌.മുൻപ് മറ്റ് സ്‌കൂളുകളിൽ നിന്ന് സ്ഥലം മാറി വന്നവരുടെ വിവരങ്ങൾ മാറ്റം വരുത്തുന്നതിന് 
ലോഗിൻ ചെയ്തതിനുശേഷം പഴയ സ്‌കൂൾ തിരഞ്ഞെടുത്ത് , pen no കൊടുത്ത് സെർച്ച്‌ ചെയ്യുക. വിശദാംശങ്ങൾ ലഭ്യമാകുമ്പോൾ അതിലെ view/update ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.  ക്ലിക്ക് ചെയ്യുമ്പോൾ ആ ജീവനക്കാരന്റെ details കിട്ടും. Edit ഓപ്ഷൻ ഉപയോഗിച്ച് നിലവിലെ സ്‌കൂൾ കൊടുത്താൽ മാറി വരും

ഉച്ചഭക്ഷണ സംബന്ധമായ പ്രധാന അറിയിപ്പ് .



June 04, 2019

 പ്രധാനപ്പെട്ട അറിയിപ്പ് 

ബഹുമാനപെട്ട വിദ്യാഭ്യാസ വകുപ് മന്ത്രി യുടെ സന്ദേശം ഇതോടൊപ്പം നൽകുന്നു  സ്‌കൂൾ തുറക്കുന്ന ദിവസം നടക്കുന്ന അസെംബ്ലിയിൽ സന്ദേശം നൽകേണ്ടതാണ് 


 ഉച്ചഭക്ഷണ പരിപാടി
2019 -20 വർഷത്തെ ഉച്ചഭക്ഷണ പരിപാടി അധ്യയന വര്ഷം ആരംഭിക്കുന്ന ദിവസം തന്നെ ആരംഭിക്കുകയാണ് .കുടിവെള്ള ക്ഷാമം നേരിടുന്ന സ്‌കൂളുകളിൽ ജലവിതരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട പഞ്ചായത്തുകളുമായി ബന്ധപെട്ടു സ്വീകരിക്കേണ്ടതാണ് എന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു

June 03, 2019

കൈത്തറി യൂണിഫോം 
ഇതോടൊപ്പമുള്ള ലിസ്റ്റ് പ്രകാരമുള്ള സ്‌കൂളുകൾ യൂണിഫോം ഇന്ന് തന്നെ (3 -06 -2019 ) കീഴൂർ വാഴുന്നവർസ്  യു പി സ്‌കൂളിൽ നിന്നും കൈപ്പറ്റേണ്ടതാണ് .ഇനിയും ആവശ്യമായ യൂണിഫോം  ലഭിക്കാത്ത സ്‌കൂളുകൾ 4 -06 -2019  നു 4 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ അറിയിക്കേണ്ടതാണ് 


യൂണിഫോം തുണികൾ താഴെക്കൊടുത്തിരിക്കുന്ന നിർദേശ പ്രകാരം മാത്രമേ തുണികൾ വിദ്യാർത്ഥികൾക്ക് നൽകാവൂ