Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 31, 2015

അന്തർജില്ലാ സ്ഥലം മാറ്റം
2015-16 അദ്ധ്യയനവർഷം അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. 16-01-2016 ന്‌ വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്‌.

2014-15 വര്‍ഷത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്  അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ Bank Account വിവരങ്ങള്‍ ഇത് വരെ Update ചെയ്യാത്ത പ്രധാനാധ്യാപകര്‍ ഇതൊടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോര്‍മ പൂരിപ്പിച്ച് ഇന്നു വൈകുന്നേരം (31-12-2015) എ ഇ ഒ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.നേരത്തെ Update ചെയ്ത പ്രധാനാധ്യാപകര്‍ ആ വിവരം ആഫീസില്‍ അറിയിക്കേണ്ടതാണ്


December 30, 2015

വളരെ അടിയന്തിരം
2015-16 വർഷത്തെ കണ്ണൂർ  റവന്യൂ ജില്ലാ കലോത്സവത്തിന്‌ ഭക്ഷണം വിതരണം ചെയ്യുന്നതിലേക്കായി  വിദ്യാർത്ഥികളുടെ സഹകരണത്തോട്‌ കൂടി വാഴയില സമാഹരിക്കേണ്ടതും , ലഭിച്ച ഇലകളുടെ എണ്ണം 4-1-2016 ന്‌ 10.30 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതുമാണ്‌.അന്ന് തന്നെ ഭക്ഷണകമ്മിറ്റി അംഗങ്ങൾ സ്കൂളിൽ എത്തി ഇലകൾ ശേഖരിക്കുന്നതാണ്‌.

December 29, 2015

വളരെ അടിയന്തിരം
ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകളുടെ  ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി അടിയന്തിരമായി ഈ ഓഫീസിൽ 1-1-2016 വെള്ളിയാഴ്ച 2 മണിക്ക് മുമ്പായി എത്തിക്കേണ്ടതാണ്‌.
           വിശദാംശങ്ങൾക്ക് ജി. സെക്ഷനുമായി ബന്ധപ്പെടുക. ഫോൺ: 9946114125.



December 28, 2015


December 23, 2015

ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കി ,രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി ഓഫീസിൽ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ഏതാനും സ്കൂളുകൾ  ആയത് ഇനിയും സമർപ്പിച്ച് കാണുന്നില്ല.ആയതിനാൽ രജിസ്ട്രേഷൻ  സർട്ടിഫിക്കറ്റിന്റെ കോപ്പി സമർപ്പിക്കുവാൻ ബാക്കിയുള്ള സ്കൂളുകൾ ആയത് ഡിസംബർ 30 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

December 21, 2015

ഗെയിന്‍ പി എഫ്  വെബ് സൈറ്റ് gainpf.kerala.gov.in  വഴി നേരത്തേ നിര്‍ദ്ദേശിച്ച പ്രകാരം ഇപ്പോഴും കെ എ എസ് ഇ പി എഫ് അക്കൗണ്ട് വിവരങ്ങള്‍  പരിശോധിക്കാന്‍ സാധിക്കാത്ത കണ്ണൂര്‍ ജില്ലയിലെ വരിക്കാര്‍ക്ക്  ഈ  ഓഫീസിന്‍റെ വെബ്സൈറ്റ്  www.ddekannur.in ല്‍ ഉള്ള   ട്രഷറി തിരിച്ചുള്ള സ്ക്കൂള്‍ ലിസ്റ്റില്‍ നിന്നും അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കി പരിശോധിക്കാവുന്നതാണെന്ന്  എല്ലാ എയിഡഡ് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരേയും  അറിയിക്കേണ്ടതാണ്. 

                 2015 ഒക്ടോബര്‍ മാസം സ്പാര്‍ക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത വിവരങ്ങളാണ് (പ്രസ്തുത മാസം കെ.എ.എസ്.ഇ.പി.എഫിലേക്ക് തുക അടച്ച പ്രസ്തുത മാസം പി എഫില്‍ നിലനില്‍ക്കുന്ന)  ഗെയിന്‍ പിഎഫ് സൈറ്റില്‍ ലഭിക്കുന്നത്.  പ്രസ്തുത വരിക്കാരുടെ അക്കൗണ്ട് നമ്പറുകളാണ് ഇപ്പോള്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കേണ്ടത്.  ഗെയിന്‍ പിഎഫ് സൈറ്റിലോ ഈ ഓഫീസിന്‍റെ  ബ്ലോഗിലോ ഉള്ള അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കിയപ്പോള്‍ അക്കൗണ്ട് നമ്പറില്‍ വ്യത്യാസം ഉണ്ടെങ്കിലോ വിവരങ്ങള്‍ രണ്ട് വെബ് സൈറ്റിലും  കാണുന്നില്ല എങ്കിലോ പ്രസ്തുത വരിക്കാരുടെ വിശദവിവരങ്ങള്‍ (പേര്, പെന്‍ നമ്പര്‍, ജനതീയതി, അക്കൗണ്ട് നമ്പര്‍, ഒക്ടോബറില്‍ ഇല്ലാതിരിക്കാന്‍ കാരണം) സഹിതം ഇന്ന്  തന്നെ പ്രധാനാദ്ധ്യാപകരോട്   കണ്ണൂർ APFO ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ് . 

December 18, 2015


രണ്ടാം പാദവാർഷിക മൂല്യ നിർണ്ണയം
5,6,7,8 ക്ളാസ്സുകളിലെ കല ,കായിക,ആരോഗ്യ,പ്രവ്യത്തി പഠന വിഷയങ്ങളുടെ ടേം വിലയിരുത്തലുകൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ കൊടുത്തിരിരിക്കുന്നു








December 17, 2015


December 16, 2015

ഗവ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
കേഡർ സ്ട്രെങ്ങ്ത്ത്
ഗവ സ്കൂളുകളിലെ  അദ്ധ്യാപകരുടെ കാറ്റഗറി തിരിച്ചുള്ള കേഡർ സ്ട്രെങ്ങ്ത്ത് സൂക്ഷിക്കുവാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ  നിർദ്ദേശിച്ചിട്ടുണ്ട്. ആയതിലേക്കായി കേഡർ സ്ട്രെങ്ങ്ത്ത്  രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായി എല്ലാ ഗവ സ്കൂൾ അദ്ധ്യാപകരുടേയും സേവന പുസ്തകം പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ച് പരിശോധിക്കുന്നുണ്ട്.എല്ലാ ഗവ പ്രൈമറി അദ്ധ്യാപകരുടേയും  സേവനപുസ്തകം ഇതോടൊപ്പമുള്ള പ്രൊഫോർമ സഹിതം  പരിശോധനാ തിയതിയ്ക്കു മുമ്പായി പരിശോധനാ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർ  എത്തിക്കേണ്ടതാണ്‌.
                   ഇരിട്ടി ഉപജില്ലയുടെ കീഴിലുള്ള എല്ലാ ഗവ പ്രൈമറി സ്കൂളുകളിലേയും അദ്ധ്യാപകരുടെ സേവനപുസ്തക പരിശോധന മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് ഡിസംബർ 28 , 29 തിയതികളിൽ  നടക്കുന്നതാണ്‌.
                             പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഗെയിൻ പി.എഫ്
2016 ജനുവരി  ഒന്നു മുതൽ എല്ലാ കെ.എ.എസ്.ഇ.പി.എഫ് അക്കൗണ്ടുകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഗെയിൻ പി.എഫ് സൈറ്റിൽ നിലവിലുള്ള അക്കൗണ്ട് നമ്പരുകൾ 21-12-2015 ഓടെ സ്പാർക്കിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്‌..നിലവിൽ കെ.എ.എസ്.ഇ.പി.എഫ് അക്കൗണ്ടിൽ  അടച്ച എല്ലാ തുകകളും ഈ അക്കൗണ്ടിലേക്കായിരിക്കും ക്രഡിറ്റ് ചെയ്യുന്നത്.പിന്നീട് ഈ അക്കൗണ്ട് നമ്പറുകളിൽ മാറ്റം വരുത്താൻ സാധിക്കുന്നതല്ല.ആയതിനാൽ എല്ലാ എയിഡഡ് പ്രധാനാധ്യാപകരും19-12-2015 നു മുമ്പായി gainpf.kerala.gov.in എന്ന സൈറ്റ് ഓപ്പൺ ചെയ്ത്  view your account numberഎന്ന ഒപ്ഷനിൽ ക്ളിക്ക് ചെയ്ത് ഓരോ പി.എഫ് വരിക്കാരന്റേയും PEN  നമ്പർ യൂസർ ഐ.ഡി യായും ജനനത്തീയതി പാസ്സ് വേർഡ് ആയും (ജനനതീയതി വെച്ച്‌ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പെന്‍നമ്പര്‍ തന്നെ പാസ്‌വേഡ്‌ ആയി ഉപയോഗിക്കുക) ഉപയോഗിച്ച് ലോഗിൻ  ചെയ്തതിനു ശേഷം കാണുന്ന കെ.എ.എസ്.ഇ.പി.എഫ് അക്കൗണ്ട് നമ്പർ തന്നെയാണോ സേവന പുസ്തകത്തിലുള്ളതെന്ന് പരിശോധിച്ചുറപ്പ് വരുത്തേണ്ടതാണ്‌.എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ  അക്കാര്യം 19-12-2015 നു മുമ്പായി എ.പി.എഫ് ഓഫീസർമാരെ  അറിയിക്കേണ്ടതാണ്‌.
                                     ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക



ശ്രീനിവാസ രാമാനുജം സെമിനാർ
ഇരിട്ടി ഉപജില്ലയിലെ ഹൈസ്കൂൾ ,യു.പി വിഭാഗം കുട്ടികൾക്കുള്ള ശ്രീനിവാസ രാമാനുജം സെമിനാർ ഡിസംബർ 30 ന്‌ ബുധനാഴ്ച 10.30ന്‌ എ.ഇ.ഒ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നു.
വിഷയം 
ഹൈസ്കൂൾ : വട്ടവും  വരയും
യു.പി             : ഗുണിതങ്ങളും ഘടകങ്ങളും
                  ഒരു സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിലും  ഓരോ കുട്ടിക്ക് പങ്കെടുക്കാവുന്നതാണ്‌.

December 15, 2015


December 11, 2015


December 10, 2015




December 09, 2015


December 04, 2015

പ്രധാന അറിയിപ്പ്


ഇരിട്ടി ഉപജില്ലയിലെ സർക്കാർ/എയിഡഡ് യു.പി  വിദ്യാലയങ്ങളിലെ (സ്കൂൾ കോഡ് 14848 മുതൽ 14881 വരെ) പാചകത്തൊഴിലാളികളുടെ 2013-14 , 2014-15 വർഷത്തെ വേതന കുടിശ്ശിക 5-12-2015 ന്‌ ഉച്ചയ്ക്ക് 2 മണി മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്‌ . പ്രധാനാദ്ധ്യാപകൻ നല്കുന്ന പാചകത്തൊഴിലാളിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം , 3 റവന്യൂ സ്റ്റാമ്പ് എന്നിവ സഹിതം ക്യത്യ സമയത്ത് ഹാജരായി തുക കൈപ്പറ്റുവാൻ വേണ്ട നിർദ്ദേശം പ്രധാനാദ്ധ്യാപകർ നല്കേണ്ടതാണ്‌.

December 03, 2015

പ്രധാന അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ സർക്കാർ/എയിഡഡ് എൽ.പി  വിദ്യാലയങ്ങളിലെ (സ്കൂൾ കോഡ് 14801 മുതൽ 14847 വരെ) പാചകത്തൊഴിലാളികളുടെ 2013-14 , 2014-15 വർഷത്തെ വേതന കുടിശ്ശിക 4-12-2015 ന്‌ ഉച്ചയ്ക്ക് 2 മണി മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്‌ . പ്രധാദ്ധ്യാപകൻ നല്കുന്ന പാചകത്തൊഴിലാളിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം , 3 റവന്യൂ സ്റ്റാമ്പ് എന്നിവ സഹിതം ക്യത്യ സമയത്ത് ഹാജരായി തുക കൈപ്പറ്റുവാൻ വേണ്ട നിർദ്ദേശം പ്രധാനാദ്ധ്യാപകർ നല്കേണ്ടതാണ്‌.

അറിയിപ്പ്
2015-16 അദ്ധ്യയന വർഷത്തെ രണ്ടാം വോള്യം പാഠപുസ്തകങ്ങൾ ഇനിയും ആവശ്യമുള്ള സ്കൂളുകൾ  ,ആവശ്യമുള്ള പുസ്തകങ്ങളുടെ പട്ടിക   ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേലൊപ്പോടു കൂടി ജില്ലാ പാഠപുസ്തക വിതരണ കേന്ദ്രത്തിൽ നല്കി, പാഠപുസ്തകങ്ങൾ  ഡിസംബർ 6 നു മുമ്പായി കൈപ്പറ്റേണ്ടതാണ്‌.
   ഈ വർഷത്തെ  പാഠപുസ്തകങ്ങളുടെ ആവശ്യകത സംബന്ധിച്ച് ഡിസംബർ 6 ന്‌ ശേഷം ലഭിക്കുന്ന പരാതികൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല എന്നും പൊതുവിദ്യാഭ്യാസ  ഡയറക്ടർ അറിയിച്ചിട്ടുണ്ട്

അറിയിപ്പ് 
ഇരിട്ടി ഉപജില്ലയിലെ പ്രൈമറി വിഭാഗം ഹെഡ്മാസ്റ്റർമാരുടെ ഒരു യോഗം 5-12-2015 ശനിയാഴ്ച 10.30 ന്‌ ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌ . ഹൈസ്കൂളിൽ നിന്നും ഒരു പ്രതിനിധി പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌.

December 02, 2015

2015-16 വർഷത്തെ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന proforma യിൽ 5-12-2015  ന് മുമ്പായി എ ഇ ഓ ആഫിസിൽ 2 കോപ്പി വീതം സമർപ്പിക്കേണ്ടതാണ് . proforma .