ഗെയിന്‍ പി എഫ് വെബ് സൈറ്റ് gainpf.kerala.gov.in വഴി നേരത്തേ നിര്‍ദ്ദേശിച്ച പ്രകാരം ഇപ്പോഴും കെ എ എസ് ഇ പി എഫ് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കാത്ത കണ്ണൂര്‍ ജില്ലയിലെ വരിക്കാര്‍ക്ക് ഈ ഓഫീസിന്‍റെ വെബ്സൈറ്റ് www.ddekannur.in ല്‍ ഉള്ള ട്രഷറി തിരിച്ചുള്ള സ്ക്കൂള്‍ ലിസ്റ്റില്‍ നിന്നും അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കി പരിശോധിക്കാവുന്നതാണെന്ന് എല്ലാ എയിഡഡ് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരേയും അറിയിക്കേണ്ടതാണ്.
2015 ഒക്ടോബര്‍ മാസം സ്പാര്‍ക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത വിവരങ്ങളാണ് (പ്രസ്തുത മാസം കെ.എ.എസ്.ഇ.പി.എഫിലേക്ക് തുക അടച്ച പ്രസ്തുത മാസം പി എഫില്‍ നിലനില്‍ക്കുന്ന) ഗെയിന്‍ പിഎഫ് സൈറ്റില്‍ ലഭിക്കുന്നത്. പ്രസ്തുത വരിക്കാരുടെ അക്കൗണ്ട് നമ്പറുകളാണ് ഇപ്പോള്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കേണ്ടത്. ഗെയിന്‍ പിഎഫ് സൈറ്റിലോ ഈ ഓഫീസിന്‍റെ ബ്ലോഗിലോ ഉള്ള അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കിയപ്പോള്‍ അക്കൗണ്ട് നമ്പറില്‍ വ്യത്യാസം ഉണ്ടെങ്കിലോ വിവരങ്ങള്‍ രണ്ട് വെബ് സൈറ്റിലും കാണുന്നില്ല എങ്കിലോ പ്രസ്തുത വരിക്കാരുടെ വിശദവിവരങ്ങള്‍ (പേര്, പെന്‍ നമ്പര്‍, ജനതീയതി, അക്കൗണ്ട് നമ്പര്‍, ഒക്ടോബറില്‍ ഇല്ലാതിരിക്കാന്‍ കാരണം) സഹിതം ഇന്ന് തന്നെ പ്രധാനാദ്ധ്യാപകരോട് കണ്ണൂർ APFO ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ് .