അറിയിപ്പ്
2015-16 അദ്ധ്യയന വർഷത്തെ രണ്ടാം വോള്യം പാഠപുസ്തകങ്ങൾ ഇനിയും ആവശ്യമുള്ള സ്കൂളുകൾ ,ആവശ്യമുള്ള പുസ്തകങ്ങളുടെ പട്ടിക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേലൊപ്പോടു കൂടി ജില്ലാ പാഠപുസ്തക വിതരണ കേന്ദ്രത്തിൽ നല്കി, പാഠപുസ്തകങ്ങൾ ഡിസംബർ 6 നു മുമ്പായി കൈപ്പറ്റേണ്ടതാണ്.
ഈ വർഷത്തെ പാഠപുസ്തകങ്ങളുടെ ആവശ്യകത സംബന്ധിച്ച് ഡിസംബർ 6 ന് ശേഷം ലഭിക്കുന്ന പരാതികൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്