എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഗെയിൻ പി.എഫ്
2016 ജനുവരി ഒന്നു മുതൽ എല്ലാ കെ.എ.എസ്.ഇ.പി.എഫ് അക്കൗണ്ടുകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഗെയിൻ പി.എഫ് സൈറ്റിൽ നിലവിലുള്ള അക്കൗണ്ട് നമ്പരുകൾ 21-12-2015 ഓടെ സ്പാർക്കിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്..നിലവിൽ കെ.എ.എസ്.ഇ.പി.എഫ് അക്കൗണ്ടിൽ അടച്ച എല്ലാ തുകകളും ഈ അക്കൗണ്ടിലേക്കായിരിക്കും ക്രഡിറ്റ് ചെയ്യുന്നത്.പിന്നീട് ഈ അക്കൗണ്ട് നമ്പറുകളിൽ മാറ്റം വരുത്താൻ സാധിക്കുന്നതല്ല.ആയതിനാൽ എല്ലാ എയിഡഡ് പ്രധാനാധ്യാപകരും19-12-2015 നു മുമ്പായി gainpf.kerala.gov.in എന്ന സൈറ്റ് ഓപ്പൺ ചെയ്ത് view your account numberഎന്ന ഒപ്ഷനിൽ ക്ളിക്ക് ചെയ്ത് ഓരോ പി.എഫ് വരിക്കാരന്റേയും PEN നമ്പർ യൂസർ ഐ.ഡി യായും ജനനത്തീയതി പാസ്സ് വേർഡ് ആയും (ജനനതീയതി വെച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പെന്‍നമ്പര്‍ തന്നെ പാസ്‌വേഡ് ആയി ഉപയോഗിക്കുക) ഉപയോഗിച്ച് ലോഗിൻ ചെയ്തതിനു ശേഷം കാണുന്ന കെ.എ.എസ്.ഇ.പി.എഫ് അക്കൗണ്ട് നമ്പർ തന്നെയാണോ സേവന പുസ്തകത്തിലുള്ളതെന്ന് പരിശോധിച്ചുറപ്പ് വരുത്തേണ്ടതാണ്.എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ അക്കാര്യം 19-12-2015 നു മുമ്പായി എ.പി.എഫ് ഓഫീസർമാരെ അറിയിക്കേണ്ടതാണ്.
ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക
ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക