Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

August 31, 2019

സർക്കാർ എൽ. പി.  ,  യു.  പി.  വിഭാഗം പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രെദ്ധയ്ക്ക് 

   കേഡർ സ്ട്രെങ്ത്  

                     മുൻപ് നിർദേശിച്ചിരുന്നത് പ്രകാരം കേഡർ സ്ട്രെങ്ത് സംബന്ധിച്ച നിർദിഷ്ട പ്രൊഫോർമകൾ 03 / 09 / 2019 (ചൊവ്വ) നു സമർപ്പിക്കുന്നതോടൊപ്പം ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്ന പ്രൊഫോർമ എ5 (4) ,  പ്രൊഫോർമ  എ5 (5) എന്നിവ കൂടി ഉൾ പ്പെടുത്തുവാൻ ഗവ. എൽ. പി.  ,   യു. പി. വിഭാഗം വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്.  

പ്രൊഫോർമ എ5  (4) നായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രൊഫോർമ എ 5 (5)  നായി ഇവിടെ ക്ലിക്ക് ചെയ്യുക


ഗവ യുപി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
 റിക്കോർഡ് അറ്റൻഡർ തസ്തികയിൽ പ്രൊമോഷൻ ലഭിക്കുന്നതിന് വേണ്ടി താല്പര്യമുള്ള, sslc പാസായതോ  റെക്കോർഡ് അറ്റൻഡർ പരീക്ഷ പാസ്സായതോ ആയ ഓഫീസ് അറ്റന്ഡന്റ് മാരിൽ നിന്നും ഇതോടൊപ്പം ഉളടക്കം ചെയ്യുന്ന സർവീസ് കാർഡ് 2 കോപ്പി  വീതം പൂരിപ്പിച്ചു മേലധികാരി സാക്ഷ്യപ്പെടുത്തി 2 -09 -2019 2 മണിക്ക് മുൻപായി എ സെക്ഷനിൽ എത്തിക്കേണ്ടതാണ് അപേക്ഷാർത്ഥികൾ ആരും ഇല്ല എങ്കിൽ ശൂന്യ  റിപ്പോർട്ട് നിർ ബന്ധമായി എത്തിക്കേണ്ടതാണ്.വൈകി ലഭിക്കുന്ന അ പേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല .proforma താഴെ കൊടുത്തിരിക്കുന്നു right click -save as  image  ചെയ്ത് ഉപയോഗിക്കാവുന്നതാണ് 


August 30, 2019

  ഹൈടെക്ക് സ്ക്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ,എയിഡഡ് പ്രൈമറി,അപ്പര്‍പ്രൈമറി,ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി  സ്ക്കൂളുകള്‍ക്കുള്ള ഐ സി ടി ഉപകരണങ്ങള്‍  (ലാപ്‌ടോപ്പ്, പ്രൊജക്ടര്‍ , സ്പീക്കര്‍)  സപ്തംബര്‍ 3,സപ്തംബര്‍ 4 (ചൊവ്വ, ബുധന്‍) എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നു. വിതരണം കൈറ്റിന്റെ ജില്ലാ കേന്ദ്രത്തില്‍ (ജി.വി.എച്ച്.എസ്സ്.സ്പോര്‍ട്സ്, കണ്ണൂര്‍) വച്ച് നടത്തുന്നു. ഇരിട്ടി ഉപജില്ലയിലെ സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം  അറ്റാച്ച് ചെയ്തിരിക്കുന്നു. 
നിര്‍ദ്ദേശങ്ങള്‍
  • ഓരോ വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും ) തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍ വച്ച് കൊണ്ടുവരേണ്ടതാണ്.
  • ഹെഡ്മാസ്റ്റര്‍മാര്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം Office seal, Designation seal സഹിതം ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
  • പ്രഥമാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letter ഹാജരാക്കണം.
  • ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
  • ധാരണാപത്രത്തിലെ സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും പ്രതിനിധീകരിക്കുന്നവരായിരിക്കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
  • പ്രധാനാദ്ധ്യാപകർ അതാതു സ്‌കൂളുകൾക്ക് അനുവദിച്ചിരിക്കുന്ന താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന സമയപരിധി കർശ്ശനമായി പാലിക്കേണ്ടതാണ്. 
(പ്രത്യക ശ്രദ്ധക്ക് : ധാരണാപത്രം, ഹെഡ്മാസ്റ്റര്‍മാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം എന്നിവ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച് മെന്റ് കാണുക).

സർക്കാർ ഉത്തരവ്, ധാരണാപത്രം ഇവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

സ്ക്കൂൾ  ലിസ്റ്റിനും തീയ്യതി, സമയവിവരപ്പട്ടിക ഇവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക  

 

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

                   എല്ലാ സർക്കാർ  എൽ. പി.  ,  യു.  പി. വിഭാഗം പ്രധാനാദ്ധ്യാപകരും കേഡർ സ്ട്രെങ്ത്  സംബന്ധിച്ച പ്രഫോർമ   ഇന്ന്  ( 30 - 08 - 2019,  വെള്ളി)  ഉച്ചകഴിഞ്ഞു 4 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലെ ' സി '  സെക്ഷനിൽ നിന്നും കൈപ്പറ്റേണ്ടതാണ്.  

                  പ്രസ്‌തുത പ്രൊഫോർമകൾ  കൃത്യമായി പൂരിപ്പിച്ചു പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി  03 / 09 / 2019 നു ( ചൊവ്വ ) വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലെ ' സി ' സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാലും കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാലും സമയപരിധി കർശ്ശനമായി പാലിക്കേണ്ടതാണ്. 

******************************************************
നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 2020  


                               നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രധാനാദ്ധ്യാപകർ അർഹരായ വിദ്യാർത്ഥികൾ നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്തേണ്ടതും ആവശ്യമായ മാർഗനിർദ്ദേശ്ശങ്ങൾ നൽകേണ്ടതുമാണ്. 
ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള 
അവസാന തീയ്യതി :   15  - 09 - 2019 
******************************************************

August 29, 2019

എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്

സംരക്ഷിത അദ്ധ്യാപകരെ നിയമിക്കുന്നതിന് അദ്ധ്യാപക ബാങ്കിൽ നിന്ന്  വിദ്യാഭ്യാസ ഉപഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി എയ്ഡഡ് സ്കൂൾ മാനേജര്മാര്ക്ക് നിയമനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവായതിന്റെ  പകർപ്പും സംരക്ഷിത അദ്ധ്യാപകരുടെ ലിസ്റ്റുംപ്രിന്റ് ഔട്ട് എടുത്ത് പ്രധാനാദ്ധ്യാപകർ ബന്ധപ്പെട്ട മാനേജർമാർക്ക് നൽകേണ്ടതാണ് . മാനേജർമാർ കൈപറ്റിയതിന്റെ രസീതി 30 / 08 / 2019  മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.pege I,page2, page3

August 27, 2019

*********************************************************************************

               നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ പുതുതായി രജിസ്‌ട്രേഷൻ നടത്തി അപേക്ഷ ഫോറത്തിന്റെ ഹാർഡ് കോപ്പി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിച്ചിട്ടും ഇതുവരെ  അപ്പ്രൂവൽ ചെയ്‌തുകൊണ്ടുള്ള മെസ്സേജ് ലഭിക്കാത്ത സ്ക്കൂളുകളും, അപ്പ്രൂവൽ ചെയ്‌ത ശേഷം പുതിയ പാസ്സ്‌വേർഡ് ലഭിക്കാത്തതുമായ സ്ക്കൂളുകളും ആയതു ലഭിക്കുന്നതിനായി 31 / 08 / 2019 നകം കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുമായി ബന്ധപ്പെടേണ്ടതാണ്.  

മൊബൈൽ നമ്പർ   :    8075000794  

*********************************************************************************

ഫിറ്റ് ഇന്ത്യ മൂവ്‌മെൻറ്    

                     2019 ആഗസ്റ്റ് 29 നു ബഹു. പ്രധാനമന്ത്രി ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിനു തുടക്കം കുറിക്കുകയാണ്. ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ താഴെ ലിങ്കിൽ കൊടുത്തിരിക്കുന്നു. പ്രസ്‌തുത സർക്കുലറിലെ  നിർദ്ദേശ്ശങ്ങൾ പ്രധാനാദ്ധ്യാപകർ കൃത്യമായി പാലിക്കേണ്ടതാണ്. 



സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

August 24, 2019

                 ***************************************************************************************************
               വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലർ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു.  പ്രസ്‌തുത സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ പ്രധാനാദ്ധ്യാപകർ കൃത്യമായി പാലിക്കേണ്ടതാണ്. 
              ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച തുക പ്രധാനാദ്ധ്യാപകർ ബാങ്ക് അക്കൗണ്ട് മുഖേന അടക്കേണ്ടതും, ഇപ്രകാരം അടച്ച തുകയുടെ രസീതിയുടെ പകർപ്പ് സഹിതമുള്ള റിപ്പോർട്ട് ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതുമാണ്.

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

***************************************************************************************************
                   പ്രൈമറി വിദ്യാലയങ്ങളിലേക്കുള്ള HiTech ഉപകരണങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ മുഴുവന്‍ വിദ്യാലയങ്ങളും KITE മായി Agreement ഒപ്പിടേണ്ടതാണ്. Agreement ന്റെ മാതൃകയും വിശദാംശങ്ങളും Attach ചെയ്തിട്ടുണ്ട്. അര്‍ഹരായ സ്കൂളുകളുടെ ലിസ്റ്റും അറ്റാച്ച്ചെയ്തിട്ടുണ്ട്. ടി വിദ്യാലയങ്ങള്‍ Agreement തയ്യാറാക്കി ഉപകരണവിതരണ സമയത്തു കൊണ്ടു വരേണ്ടതാണെന്നു കൈറ്റിൽ നിന്നും അറിയിച്ചിട്ടുണ്ട്.  ഇതു സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. 



                                 ഈ അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷ -  എൽ. പി.  /   യു.  പി. വിഭാഗം പുനഃക്രമീകരിച്ച ടൈംടേബിളിനായി ഇവിടെ ക്ലിക്ക് ചെയ്യുക

       ഈ അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്ന സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ പ്രധാനാദ്ധ്യാപകർ കൃത്യമായി പാലിക്കേണ്ടതാണ്. 


സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

August 22, 2019

  പ്രധാനാധ്യാപകരുടെ യോഗം
ൽ പി / യു പി വിഭാഗം പ്രധാനാധ്യാപകരുടെ ഒരു അടിയന്തിര യോഗം 24 -8 2019 ശനിയാഴ്ച 10  മണിക്ക് എ ഇ ഓ ആഫീസിൽ ചേരുന്നതാണ് എല്ലാവരും കൃത്യ സമയത്ത് തന്നെ ഹാജരാകേണ്ടതാണെന്ന് എ ഇ ഓ അറിയിക്കുന്നു അജണ്ട : ഓണ പരീക്ഷ നടത്തിപ്പ്
ഗവ സ്‌കൂളുകളിലെ നിലവിലുള്ള ഒഴിവുകളുടെ വിവരം താഴെ കൊടുത്ത പ്രൊഫോർമയിൽ ഇന്ന് തന്നെ (22  -08 -2019 ) ആഫീസിൽ സി സെക്ഷനിൽ നൽകേണ്ടതാണ് 
-------------------
|തസ്തിക |
|ഒഴിവുകളുടെ എണ്ണം |
|ഒഴിവുവന്ന തീയ്യതി |
|ഒഴിവു വരാനുള്ള കാരണം (റിട്ടയർമെന്റ് /അധിക തസ്തിക/പ്രൊമോഷൻ സ്ഥലമാറ്റം /മറ്റുവിധത്തിൽ)|
----------------------------------------------------------------------

August 21, 2019

                   പ്രീമെട്രിക് സ്കോളർഷിപ്പ് സ്ക്കൂൾതല രജിസ്‌ട്രേഷനുള്ള സമയപരിധി 25 / 08 / 2019 (ഞായർ) വരെ ദീർഘിപ്പിച്ചിട്ടുള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ നിർദിഷ്ട സമയപരിധിയ്ക്കു മുമ്പായി (  ഇതുവരെ സ്ക്കൂൾതല രജിസ്‌ട്രേഷൻ ചെയ്‌തിട്ടില്ലാത്തവർ )  രജിസ്‌ട്രേഷൻ നടപടികൾ പ്രധാനാദ്ധ്യാപകർ പൂർത്തീകരിക്കേണ്ടതാണ്.  കൂടാതെ പ്രിന്റ് ഔട്ട് എടുത്തു  നോഡൽ ഓഫീസറുടെ പേരും ഒപ്പും പ്രധാനാദ്ധ്യാപകന്റെ ഒപ്പും സ്ക്കൂൾ സീലും പതിച്ചു 26 / 08 / 2019 (തിങ്കൾ)  ഉച്ചയ്ക്ക് 12 മണിക്ക്  മുമ്പായി ഈ കാര്യാലയത്തിലെ ഡി സെക്ഷനിൽ  ഏൽപ്പിക്കുവാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.  പ്രസ്‌തുത പ്രിന്റ് ഔട്ട് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു സമർപ്പിക്കേണ്ടതിനാൽ സമയപരിധി കർശ്ശനമായി പാലിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. 
                          ഈ അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷയുടെ സമയ വിവര പട്ടിക ചുവടെ എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും തുടർനടപടികൾക്കുമായി നൽകുന്നു. 


                                    പാഠപുസ്‌തക വിതരണം


                                   കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും (  മുൻപ് ലഭിക്കാൻ ബാക്കിയുണ്ടായിരുന്നതും   കാലവർഷക്കെടുതിയിൽ പാഠപുസ്‌തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകേണ്ടതുമായ )  പാഠപുസ്‌തകങ്ങൾ ലഭ്യമായിട്ടുണ്ട്. ആയതിനാൽ പ്രധാനാദ്ധ്യാപകർ  22 / 08 / 2019 (വ്യാഴായ്ച) വൈകുന്നേരം 5 മണിക്ക് മുമ്പായി രസീതി ഹാജരാക്കി ആവശ്യമായ പാഠപുസ്‌തകങ്ങൾ ഈ കാര്യാലയത്തിൽ നിന്നും കൈപ്പറ്റേണ്ടതാണെന്നു അറിയിക്കുന്നു.  

August 16, 2019

പ്രധാനപ്പെട്ട അറിയിപ്പ് 
2019 ജൂലൈ മുതൽ പാചകത്തൊഴിലാളികളുടെ വേതനം  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം ട്രെഷറി allottment വഴിയാണ് നൽകുന്നത് ബില്ല്  തയ്യാറാക്കി ട്രെഷറിയിൽ നൽകിയിട്ടുണ്ട് ട്രെഷറിയിൽ നിന്ന് ബില് പാസാക്കുന്ന മുറക്ക് ബന്ധപ്പെട്ട പാചകത്തൊഴിലാളികളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതാണ് എന്ന വിവരം എല്ലാ പ്രധാ നാധ്യാപകരും പാചകത്തൊഴിലാളികളെ അറിയിക്കേണ്ടതാണ് .തുടർന്നുള്ള മാസങ്ങളിലും ഇതേ രീതിയിലാണ് ക്രെഡിറ്റ് ചെയ്യുക എന്നും അറിയിക്കുന്നു 

August 15, 2019

BUDGET URGENT TIME LIMIT 
2020-21 വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇതോടൊപ്പമുള്ള പ്രൊഫോർമകൾ എല്ലാ പ്രധാനാധ്യാപകരും പൂരിപ്പിച്ച നാളെ വൈകുന്നേരം 5 മണി ക്കുള്ളിൽ  A സെക്ഷനിൽ  സമർപ്പിക്കേണ്ടതാണ് ഓരോ ഹെഡ് ഓഫ് അക്കൗണ്ടിലും ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ  എണ്ണം മുൻ വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ statement മായി ഒത്തു നോക്കി പരിശോദിച്ചു വേണം proposal തയ്യാറാക്കാൻ. മുൻ വർഷത്തെ പ്രൊപ്പോസലിനേക്കാൾ ശ്രദ്ദേയമായ വ്യത്യാസം വരികയാണെങ്കിൽ വ്യക്തമായ വിശദീകരണം നൽകണം. budget തയ്യാറാക്കുമ്പോൾ 1/04/20 ലെ ശമ്പളം അടിസ്ഥാനമാക്കി  വേണം വിവരം നൽകേണ്ടത്. സ്പാർക്കിലെ  വിവരങ്ങളുമായി പരിശോധിച്ചു  സ്റ്റാഫിൻറെ  എണ്ണ ത്തിൽ കൃത്യത വരുത്തേണ്ടതാണ് 
proforma 2...3...4....5

വളരെ പ്രധാനപ്പെട്ട അറിയിപ്പ്


ഇൻസ്പയർ അവാർഡ്  2019 - 20

                        നാളിതുവരെ ഇൻസ്പയർ അവാർഡിന് നോമിനേഷൻ സമർപ്പിക്കാത്തവർ നിർബന്ധമായും രണ്ടു വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു  ഓൺലൈൻ മുഖേന നോമിനേഷൻ നൽകേണ്ടതാണ്. കൂടാതെ  പ്രധാനാദ്ധ്യാപകർ പ്രസ്‌തുത വിവരം രേഖാമൂലം 27 / 08 / 2019 (ചൊവ്വ) നു വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. ഈ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം ഉൾക്കൊണ്ടു കൃത്യമായി നോമിനേഷൻ സമർപ്പിച്ചിട്ടില്ലാത്ത പ്രധാനാദ്ധ്യാപകർക്കെതിരെ കർശ്ശനനടപടി സ്വീകരിക്കുന്നതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുള്ളതിനാൽ ഈ കാര്യത്തിൽ പ്രധാനാദ്ധ്യാപകർ വ്യക്തിപരമായി ശ്രെദ്ധിക്കേണ്ടതാണ്.  
                           ഇൻസ്പയർ അവാർഡ്  2019 - 20 ലേക്ക് തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഓൺലൈൻ എൻട്രി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ പകർപ്പ് താഴെ ലിങ്കിൽ എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും തുടർനടപടികൾക്കുമായി നൽകുന്നു. പ്രസ്‌തുത കത്തിലെ നിർദ്ദേശ്ശങ്ങൾ പ്രധാനാധ്യാപകർ കൃത്യമായി പാലിച്ചു വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടില്ലാത്ത വിദ്യാലയങ്ങൾ ഉടൻ രജിസ്റ്റർ ചെയ്യേണ്ടതാണ്.  

                      പ്രധാനാദ്ധ്യാപകർ ഈ വിഷയത്തിൽ യാതൊരുവിധ വീഴ്ചയും  വരുത്തുവാൻ പാടുള്ളതല്ല. എല്ലാ വിദ്യാലയങ്ങളിൽ നിന്നും സമയബന്ധിതമായി അപേക്ഷ സമർപ്പിക്കാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 

August 13, 2019

വളരെ അടിയന്തിരം 
     കാലവർഷകെടുതിയിൽ സ്‌കൂളുകളിൽ നാശനഷ്ടങ്ങൾ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ കണക്കുകളും വിശദ വിവരങ്ങളും  ഇന്ന് വൈകുന്നേരം 3 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .

August 07, 2019

എൽ പി യു പി സ്‌കൂൾ ഹൈ സ്‌കൂൾ   തല സ്‌കൂൾ ഇ   ടി ക്ലബ് കൺവീനർ മാരുടെ ഒരു യോഗം  9 -08 -2019 ഉച്ചയ്ക്ക് 2 .30 മണിക്ക് എ ഇ ഓ ആഫീസിൽ ചേരുന്നു എല്ലാവരും കൃത്യ സമയത്തു തന്നെ യോഗത്തിന് എത്തിച്ചേരണമെന്ന് എ ഇ ഓ അറിയിക്കുന്നു

August 06, 2019

                         സംസ്‌കൃത ദിനാചരണവും  രാമായണ മാസാചരണവും 
            -   07  /  08  /  2019   -  (  ബുധൻ)  


                                            ഇരിട്ടി ഉപജില്ലാ സംസ്‌കൃത അക്കാദമിക കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തെ സംസ്‌കൃത ദിനാചരണവും  രാമായണ മാസാചരണവും 07 / 08 / 2019 (ബുധൻ)  നു രാവിലെ 9 മണി മുതൽ തൊണ്ടിയിൽ സെന്റ്. ജോൺസ് യു. പി. സ്ക്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്. 
                                               എൽ. പി. വിഭാഗം സംസ്‌കൃതം വിദ്യാർത്ഥികൾക്ക് കഥാകഥനം മൽസരം നടത്തുന്നതിനാൽ പ്രധാനാദ്ധ്യാപകർ വിദ്യാലയങ്ങളിൽ നിന്നും എൽ. പി. വിഭാഗത്തിലെ ഒരു വിദ്യാർത്ഥിയെ പങ്കെടുപ്പിക്കേണ്ടതാണ്. 

                                              ഹൈസ്ക്കൂൾ, യു.പി. വിഭാഗം വിദ്യാർഥികൾക്ക് രാമായണ പ്രശ്നോത്തരി മത്സരം നടത്തുന്നതാണ്. ഹൈസ്ക്കൂൾ, യു.പി. വിഭാഗം വിദ്യാലയങ്ങളിൽ നിന്നും അർഹരായ രണ്ടു വിദ്യാർത്ഥികളെ വീതം പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്.  

August 02, 2019

                      തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേൽ കത്തിലെ നിർദ്ദേശ പ്രകാരം നാളെ (03 / 08 / 2019, ശനി) രാവിലെ 9 . 30 മണി മുതൽ കതിരൂർ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വെച്ചു നടത്തപ്പെടുന്ന സ്മാർട്ട് എനർജി പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് ബന്ധപ്പെട്ട  അദ്ധ്യാപകരെ പ്രധാനാദ്ധ്യാപകർ ചുമതലപ്പെടുത്തേണ്ടതാണ്. ഏതെങ്കിലും കോ-ഓർഡിനേറ്റർക്കു വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം പങ്കെടുക്കാൻ കഴിയാതെ വന്നാൽ പകരം മറ്റൊരാളെ പ്രധാനാദ്ധ്യാപകർ പങ്കെടുപ്പിക്കേണ്ടതാണ്. 
 വളരെ അടിയന്തിരം-സമയ ബന്ധിതം 
കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെയും ഇതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ചെയർമാനായ ഉന്നതാധികാര സമിതിയുടയും നിർദേശാനുസരണം വിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ അധ്യാപക അനധ്യാപക ( പി ടി സി എം ഒഴികെയുള്ള ) ജീവനക്കാരുടെയും വിവരം പിന്നോക്ക വിഭാഗ കമ്മീഷന്റെ വെബ് സൈറ്റിൽ (e -CDESK )രേഖപ്പെടുത്തുന്നതിനായി  ഇതോടൊപ്പമുള്ള ഡാറ്റ  എൻട്രി ഫോമിൽ രേഖപ്പെടുത്തി ആഗസ്ത് 6 നു 5 pm മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് .വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ വളരെ അധികം ശ്രദ്ധ ചെലുത്തേണ്ടതാണ്  
Data entry form  
Instructions to fill up the form

August 01, 2019

ഐ ഇ ഡി ഗ്രീവൻസ് റീഡ്രസ്സൽ കമ്മിറ്റി രൂപികരിച്ചു അതിനു ഒരു അധ്യാപകന്  ചുമതല നൽകി, ആ  അധ്യാപകന്റെ പേരുവിവരം ഇതോടൊപ്പം കൊടുത്ത ഫോമിൽ ഇന്ന് തന്നെ (1 / 8 / 2019 )ഓൺലൈൻ ആയി എന്റർ ചെയ്യേണ്ടതാണ്.  വിവരങ്ങൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

വിവരങ്ങൾ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകേണ്ടതിനാൽ സമയക്രമം   നിശ്ചയമായും പാലിക്കേണ്ടതാണ്