Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 23, 2017

വളരെ അടിയന്തിരം.
 ഹൈ ടെക് ക്ലാസ്സുമുറി നിർമാണം 

     പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സുമുറികൾ നിർമിക്കുന്നതു സംബന്ധിച്ച വിവരങ്ങൾ എല്ലാ പ്രധാനാദ്ധ്യാപകരും 26 / 12 / 2017 നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
സ്കൂളുകളിലെ ഹൈ ടെക് ക്ലാസ്സ് മുറികളുടെ എണ്ണവും അതിന്റെ നിർമാണ പുരോഗതി സംബന്ധിച്ച വിവരങ്ങളും (ഇല്ലെങ്കിൽ ശൂന്യ റിപ്പോർട്ട്‌) അടിയന്തിരമായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 


ശ്രെദ്ധ പദ്ധതി 

  

                  സ്കൂളുകളിൽ 3 , 5 ക്ലാസ്സുകളിൽ ശ്രെദ്ധ പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം 26/ 12 / 2017 നു ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഹൈസ്കൂളുകൾ എട്ടാം ക്ലാസ്സിലെ ശ്രെദ്ധ പദ്ധതിയിൽ ഉൾപ്പെടുന്നവരുടെ എണ്ണം നൽകേണ്ടതാണ്. 


                     PROPERTY STATEMENT              

                  എല്ലാ എൽ. പി. / യു. പി. വിഭാഗം പ്രധാനാദ്ധ്യാപകരും  2017 വർഷത്തെ PROPERTY STATEMENT രണ്ടു ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഇക്കാര്യത്തിൽ  വീഴ്ച വരുത്താൻ പാടുള്ളതല്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. 

December 21, 2017

സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ 

ഇരിട്ടി ഉപജില്ലയിലെ എൽ. പി. / യു. പി. വിഭാഗം സംസ്‌കൃതം വിദ്യാർഥികൾക്കുള്ള സംസ്‌കൃത സ്കോളർഷിപ് പരീക്ഷ 30 / 01 / 2018 (ചൊവ്വ) രാവിലെ പത്തുമണിക്ക് ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്. പരീക്ഷയിൽ പങ്കെടുക്കേണ്ട വിദ്യാർഥികളും ഉപജില്ലയിലെ മുഴുവൻ സംസ്‌കൃത അധ്യാപകരും കൃത്യസമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാന്നെന്ന് അറിയിക്കുന്നു. 

വളരെ അടിയന്തിരം 

ഡ്രോയിങ്ങ് ആൻഡ് ഡിസ്‌ബേസിംഗ് ഓഫീസര്മാർക്കുള്ള പരിശീലന പരിപാടി 

പുതുക്കിയ തീയ്യതിയും സ്ഥലവും ചുവടെ ചേർക്കുന്നു. 

           ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർവൽക്കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എസ്. എൽ. ഐ. / ജി. ഐ. എസ്. മുൻകാല പ്രീമിയം / വരിസംഖ്യ  അടവ് വിശ്വാസ് സോഫ്റ്റ്‌വെയറിൽ അപ് ലോഡ് ചെയ്യുവാൻ കണ്ണൂർ ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ ഡ്രോയിങ്ങ് ആൻഡ് ഡിസ്‌ബേസിംഗ് ഓഫീസര്മാര്ക്കുള്ള പരിശീലന പരിപാടി ( ഇരിട്ടി ഉപജില്ല) 30  / 12 / 2017 (ശനി ) നു 10 : 30 am  മുതൽ 12 : 30  pm വരെ മട്ടന്നൂർ ഗവണ്മെന്റ്. യു. പി. സ്കൂളിൽ  വെച്ച് നടത്തപ്പെടുന്നു. ഈ ഉപജില്ലയിലെ എല്ലാ ഡ്രോയിങ്ങ് ആൻഡ് ഡിസ്‌ബേസിംഗ് ഓഫീസര്മാരും പ്രസ്തുത  പരിശീലന പരിപാടിയിൽ  നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു. 

December 20, 2017

               ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ സ്റ്റുഡന്റസ് സേവിങ്സ് സ്കീം പദ്ധതി എല്ലാ വിദ്യാലയങ്ങളിലും തുടങ്ങുന്നതിന് മുൻപ് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി വിദ്യാർഥികൾക്ക് നൽകേണ്ട പാസ് ബുക്കുകൾ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലാ ഓഫീസിൽ നിന്നും ( കലക്ടറേറ്റ്, കണ്ണൂർ) കൈപ്പറ്റേണ്ടതാണെന്ന് എല്ലാ പ്രധാനാദ്ധ്യാപകരെയും അറിയിക്കുന്നു. 

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിൽ നിന്നും അക്കൗണ്ട് കീപ്പിംഗ്  ചാർജ്ജ്  , ബാങ്ക് സ്റ്റേറ്റ്.മെന്റ്  ചാർജ്ജ്  തുടങ്ങിയ  ഇനങ്ങളിൽ,  ബാങ്കുകൾ 2016-17 മുതൽ  നാളിതുവരെയായി ഈടാക്കിയ തുക സംബന്ധിച്ച വിശദാംശങ്ങൾ ഇതോടൊപ്പം നല്കിയിട്ടുള്ള പ്രൊഫോർമയിൽ  22-12-2017 വെള്ളിയാഴ്ച 11 മണിക്ക് മുമ്പായി  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. ബാങ്ക് പാസ്സ് ബുക്കിന്റെ ബന്ധപ്പെട്ട പേജിന്റെ  സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി ഹാജരാക്കേണ്ടതാണ്‌. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ,ഇക്കാര്യത്തിൽ യാതൊരുവിധത്തിലുമുള്ള കാലതാമസം വരുത്തരുതെന്ന്  ഓർമ്മിപ്പിക്കുന്നു. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

              ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 2018 ഫെബ്രുവരി 18 ന് നടത്തപ്പെടുന്നതാണ്. നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളെ പ്രസ്തുത വിവരം പ്രധാനാദ്ധ്യാപകർ അറിയിക്കേണ്ടതാണ്. 

December 18, 2017

അയൺ ഗുളിക വിതരണം 
അയൺ ഗുളിക വിതരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌. പ്രതിമാസ റിപ്പോർട്ടുകൾ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി സെക്ഷനിൽ നേരിട്ടു നല്കേണ്ടതാണ്‌. 2017 നവംബർ മാസത്തെ റിപ്പോർട്ട് 20-12-2017 നു 12 മണിക്ക് മുമ്പായി സെക്ഷനിൽ നേരിട്ടു നല്കേണ്ടതാണ്‌.
പ്രതിമാസ റിപ്പോർട്ടിന്റെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഓരോ ക്ലാസ്സിലും സൂക്ഷിക്കേണ്ട ക്ലാസ്സ് തല ഹാജർ  പട്ടികയുടെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

December 14, 2017

അറിയിപ്പ്
പാചകത്തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി 13-12-2017 നു നല്കിയ ഗൂഗിൾ ഷീറ്റിൽ 14-12-2017 നു 12 മണിക്കുള്ളിൽ  വിശദാംശങ്ങൾ രേഖപ്പെടുത്തുവാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുപ്പതോളം സ്കൂളുകൾ വീഴ്ച വരുത്തിയതിനാൽ ആയത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല. ആയതിനാൽ ഇനിയും രേഖപ്പെടുത്തലുകൾ വരുത്താത്ത സ്കൂളുകൾ ആയത് 15-12-2017 നു 11 മണിക്ക് മുമ്പായി രേഖപ്പെടുത്തി നല്കേണ്ടതാണ്‌. 11 മണി വരെ ലഭിച്ച  വിശദാംശങ്ങളോടൊപ്പം 11 മണിക്ക് മുമ്പായി രേഖപ്പെടുത്തലുകൾ വരുത്താത്ത സ്കുളുകളുടെ പട്ടിക സഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.

December 13, 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക് 

2017/18 വര്‍ഷത്തെ ഒ ഇ സി /തത്തുല്യ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം വിതരണം നടത്തുന്നതിനായി അര്‍ഹരായ കുട്ടികളുടെ വിവരങ്ങള്‍ data entry നടത്തിയതില്‍ പല സ്കൂളുകളും കുട്ടികളുടെ വിവരങ്ങള്‍ റിപീറ്റര്‍ എന്ന  ഓപ്ഷനില്‍ തെറ്റായി ഉള്‍പ്പെടുത്തിയിരുന്നു. ആയതിന്‍റെ ഫലമായി ഈ വിദ്യാര്‍ഥികള്‍ക്ക്  ആനുകൂല്യതുകയുടെ പകുതി മാത്രമാണ് ലഭിച്ചത്.മേല്‍ സാഹചര്യത്തില്‍  വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ തുക   അനുവദിച്ചു നല്‍കുന്നതിനായി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ ബാങ്ക് അക്കൌണ്ടിന്‍റെ വിവരങ്ങള്‍ സഹിതം:   

     പിന്നാക്ക വിഭാഗ വികസന വകുപ്പ്,
     കോഴിക്കോട് മേഖല   ഡെപ്യൂട്ടി ഡയരക്ടരുടെ കാര്യാലയം ,              സിവില്‍ സ്റ്റേഷന്‍-കോഴിക്കോട്-673020. 


എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.        

ഫോണ്‍നമ്പര്‍ : 0495-2377786        EMAIL:  bcddkkd@gmail.com

14 / 12 / 2017 - ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം 

 14 / 12 / 2017  ന്  സ്കൂളുകളിൽ രാവിലത്തെ അസംബ്ലിയിൽ താഴെ കൊടുത്തിരിക്കുന്ന പ്രതിജ്ഞ ചൊല്ലേണ്ടതാണ് . 

 പ്രതിജ്ഞ
             ഊർജ്ജ വിഭവങ്ങളുടെ അമിത ചൂഷണവും അമിത ഉപഭോഗവും വരുത്തിവെക്കുന്ന ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും എന്റെ നാടിന്റെയും മുഴുവൻ ലോകത്തിന്റെയും നാശത്തിനു വഴി വെക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
            ജീവ സംരക്ഷണം ഊർജ്ജ സംരക്ഷണത്തിലൂടെയേ സാധ്യമാവൂ എന്നതിനാൽ ഹരിത ഗൃഹ വാതകങ്ങളുടെ നിർഗമനം കൂട്ടുന്ന ഏതു നടപടിയും നിരുത്സാഹപ്പെടുത്തുവാൻ വേണ്ട പ്രചാരണ പ്രബോധന പരിപാടികളിൽ ഞാൻ ഇന്നു മുതൽ സജീവ സാന്നിധ്യമായിരിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു.
              വരും തലമുറകൾക്കുകൂടി ഉപയോഗിക്കാനാവുംവിധം പരിസ്ഥിതി സൗഹൃദ ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുവാനും വ്യാപകമായുപയോഗപ്പെടുത്തുവാനും എവിടെയും എപ്പോഴും ഊർജ്ജ ക്ഷമത ഉയർത്തിപ്പിടിക്കുവാനും വേണ്ടി ആളുകളെ പ്രേരിപ്പിക്കുന്നത് പൗര ധർമമായും സ്വന്തം കടമയായും കണക്കാക്കി, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ ഇനി ആഴത്തിൽ മുഴുകി പ്രവർത്തിക്കുമെന്നും ഞാൻ ദൃഢ പ്രതിജ്ഞ ചെയ്യുന്നു. 

വളരെ അടിയന്തിരം
പാചകത്തൊഴിലാളിയുടെ വിശദാംശങ്ങൾ

2017-18 വർഷത്തിൽ സ്കൂളുകളിൽ ജോലി ചെയ്ത് വരുന്ന പാചകത്തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ഇതോടൊപ്പം നല്കിയിട്ടുള്ള ഗൂഗിൾ ഷീറ്റ് 14-12-2017 നു ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂരിപ്പിച്ച് നല്കേണ്ടതാണ്‌. ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


December 11, 2017

NuMATS  2017 - 18 ഇരിട്ടി ഉപജില്ലാ തല പരീക്ഷ

ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ 



1. വിഷ്ണുദേവ് കെ കെ , GHSS  പാല, GENERAL  - RURAL 
2. ഗോഡ് വിൻ കെ. എസ്, MANHALAMPURAM  UP  സ്കൂൾ,  GENERAL  - RURAL 
3. ഡെൽവിൻ എം. ജെയ്‌സ്, SACRED HEART  UPS അങ്ങാടികടവ്. GENERAL  -                                                                                                                                               RURAL
4. നിത്യ പി, GHSS ചാവശ്ശേരി, GENERAL  - URBAN 
5. കാർത്തിക വി. കെ, ഇരിട്ടി HSS, GENERAL  - URBAN 
6. ആവണി എ, മീത്തലെ പുന്നാട് UPS, GENERAL  - URBAN 
7. ആതിര ചന്ദ്രൻ, VUPS KEEZHUR,  (പട്ടിക വർഗ്ഗ വിഭാഗം) 
8. മേഘ്‌ന മനോജ്, SACRED HEART  UPS അങ്ങാടികടവ് (പട്ടിക ജാതി വിഭാഗം)
9. അനാമിക റഷീദ്, GHSS ചാവശ്ശേരി.  (IEDC  വിഭാഗം) 

December 08, 2017

ഹൈസ്കൂൾ / യു. പി. / എൽ. പി. പ്രധാനാദ്ധ്യാപക പരിശീലനം.

സ്കൂൾ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്  പ്രധാനാദ്ധ്യാപക  പരിശീലനം 11 / 12 / 2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എ ഇ ഓ ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. 

സ്കൂൾ പ്ലാൻ അന്നെ ദിവസം തന്നെ പൂരിപ്പിച്ചു തിരിച്ചേൽപ്പിക്കേണ്ടതിനാൽ ഹൈസ്കൂൾ ഉൾപ്പെടെ  മുഴുവൻ പ്രധാനാദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന്  അറിയിക്കുന്നു. 

വളരെ അടിയന്തിരം 
മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് 11 / 12 / 2017  (തിങ്കൾ) നു താഴെകൊടുത്തിട്ടുള്ള പ്രതിജ്ഞ എല്ലാ വിദ്യാലയങ്ങളിലും  എടുക്കേണ്ടതാണെന്ന് അറിയിക്കുന്നു 

പ്രതിജ്ഞ 

         ഞാൻ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തിൽ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഈ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി എന്റെ കർത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും  ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ,  മനുഷ്യാവകാശത്തെ നേരിട്ടോ, പ്രവർത്തികൊണ്ടോ, വാക്കുകൊണ്ടോ, എന്റെ  ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും മനുഷ്യാവകാശങ്ങളുടെ  അഭിവൃദ്ധിക്കുവേണ്ടി സദാ പ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു. 

മട്ടന്നൂർ എം എ ൽ എ യു ടെ മുട്ടയും പാലും പദ്ധതി വിതരണത്തിന്റെ ധനവിനിയോഗ പത്രം 11 -12 -17 ണ് മുൻപായി എ ഇ  ഒ ആഫീസിൽ സമർപ്പിക്കേണ്ടതാണ് 

December 06, 2017



 എക്സ്പെൻഡിച്ചർ  സ്റ്റേറ്റ്മെൻറ്
എക്സ്പെൻഡിച്ചർ  സ്റ്റേറ്റ്മെൻറ്  സമർപ്പിക്കുമ്പോൾ  വളരെ കൃത്യമായ വിവരങ്ങൾ ചേർക്കേണ്ടതാണ് .ഓണം അഡ്വാൻസ് കുറച്ച  തുക മാത്രമേ പേയുടെ  കോളത്തിൽ ചേർക്കാൻ പാടുള്ളു വാങ്ങുന്ന എല്ലാ തുകയും അതാതു ഇനത്തിന്റെ കോളത്തിൽ തന്നെ ചേർക്കേണ്ടതാണ് . ഉദാ: മെഡിക്കൽ റീമ്പേഴ്‌സ്‌മെന്റ്   ടി എ  എന്നിവ പേ  യിൽ ചേർക്കാൻ പാടില്ല . ഇവ M R  ലും T  A  കോളത്തിലും  മാത്രം ചേർക്കേണ്ടതാണ് . ഓരോ തിയ്യതിക്കും ഒന്നിലധികം ബില്ലുകൾ ഉണ്ടെങ്കിൽ ഓരോന്നും പ്രത്യേകം ചേർക്കേണ്ടതാണ് . നവംബർ മാസത്തിലെ എക്സ്പെൻഡിച്ചർ  സ്റ്റേറ്റ്മെൻറ്  എത്രയും പെട്ടന്ന് ഓൺലൈൻ ചെയ്യേണ്ടതാണ് .പല സ്കൂളുകയും കൃത്യമായി ഓൺലൈൻ ചെയ്തതായി കാണുന്നില്ല .

December 04, 2017

രാമാനുജൻ പേപ്പർ പ്രസന്റേഷൻ


രാമാനുജൻ പേപ്പർ പ്രസന്റേഷൻ 2018 ജനുവരി 3 ന്  (ബുധൻ)  ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്  കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. 

രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിഷയം 

 HS  - പ്രശ്നപരിഹാരം ബീജഗണിതത്തിലൂടെ.  (Problem solving using Algebra)
 UP - ഭിന്നസംഖ്യയും പ്രയോഗവും.  ( Fractions and its applications ) 


വളരെ അടിയന്തിരം 
 എല്ലാ ഗവൺമെൻറ് LP/UP പ്രധാനാദ്ധ്യാപകർക്കും 

    2017 ഡിസംബർ 1 മുതൽ 2018 ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ വിവരം താഴെ കൊടുത്തി രിക്കുന്ന പ്രഫോർമയിൽ രേഖപ്പെടുത്തി 05 / 12 / 2017 (ചൊവ്വ)  5 pm നുള്ളിൽ ഇ- മെയിൽ മുഖേന സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധ വീഴ്ചയും വരുത്തുവാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു. 

സാമൂഹ്യ ശാസ്ത്ര ടാലെന്റ്റ് സെർച്ച് പരീക്ഷ 2017 - 18 


ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള സാമൂഹ്യ ശാസ്ത്ര ടാലെന്റ്റ് സെർച്ച് പരീക്ഷ ഉപജില്ലാതല മത്സരം 06 - 12 - 2017 (ബുധൻ) ന്  ഇരിട്ടി ഹൈസ്കൂളിൽ വെച്ച് രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കുന്നതാണ്.  ഹൈസ്കൂളുകളിൽ നിന്ന് ഒരു വിദ്യാർഥിയെ പങ്കെടുപ്പിക്കേണ്ടതാണ്. പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ് .

ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 9 . 30 ന്  പരീക്ഷ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. 


December 01, 2017

വളരെ അടിയന്തിരം. 
പാഠപുസ്തക ഇൻഡന്റിങ്  2018 - 19 


2018 - 19 പാഠപുസ്തക ഇൻഡന്റ് ഓൺലൈനായി ചെയ്യുമ്പോൾ ആദ്യം തന്നെ School Profile ലെ വിവരങ്ങൾ കൃത്യമായി നൽകിയതിന് ശേഷം പ്രൊഫൈൽ  confirm  ചെയ്യേണ്ടതാണ്. ഇതിനകം 2018 - 19 പാഠപുസ്തക ഇൻഡന്റിങ് കൺഫേം ചെയ്ത പ്രധാനാദ്ധ്യാപകർ ഇക്കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. School Profile നിരവധി പ്രധാനാദ്ധ്യാപകർ കൺഫേം ചെയ്തിട്ടില്ല എന്നാണ് എൻട്രി റിപ്പോർട്ടിൽ നിന്നും ബോധ്യപ്പെടുന്നത്. 
ആയതിനാൽ പ്രൊഫൈൽ എൻട്രി കൃത്യമായി ചെയ്തതിനു ശേഷം ഉടനെ തന്നെ കൺഫേം ചെയ്യേണ്ടതാന്നെന്ന്  അറിയിക്കുന്നു.  ഇതു വരെ പാഠപുസ്തക ഇൻഡന്റിങ് 2018 - 19  പൂർത്തീകരിക്കാത്തവർ എത്രയും വേഗം ഇൻഡന്റിങ് കൃത്യമായി ചെയ്യുവാൻ ശ്രെദ്ധിക്കേണ്ടതാണ് 


ഇൻഡന്റിങ് ചെയ്യുമ്പോൾ  സാങ്കേതികമായി എന്തെങ്കിലും പ്രശ്നങ്ങൾ  നേരിട്ടാൽ ഉടൻ തന്നെ എ ഇ ഓ  ആഫീസിൽ അറിയിക്കേണ്ടതാണ്.
സെക്ഷൻ ക്ലാർക്ക്  Mobile No  - 9446836781 

നവോദയ പ്രവേശന പരീക്ഷ 2018

2018 നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 02 -12 -2017  വരെ ദീർഘിപ്പിച്ചിട്ടുള്ളതായി   അറിയിക്കുന്നു.