Flash

ഉപ ജില്ലാ തല ഉറുദു സ്കോളർഷിപ് പരീക്ഷ 14/ 10 / 2019 തിങ്കൾ 10 മണിക്ക് ഇരിട്ടി ബി ആർ സി ഹാളിൽ നടക്കുന്നതാണ്
to view map my office vedeo pls click here .
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട 1/ 06 /2019 മുതൽ 31/ 08 / 19 കാലയളവിലെ ബാങ്ക് സ്റ്റെമെന്റ്റ് 23 / 09 / 19 ,5 മണി ക്കു മുന്പായി എ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ് അന്ന് തന്നെ ഡി പി ഐ ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതായതിനാൽ കാല താമസം പാടില്ല എന്നറിയിക്കുന്നു LSS 2019 Result Click here
USS 2019 Result Click here
To submit expenditure for online please click here

November 20, 2019

കൈത്തറി യൂണിഫോം വിതരണം

                      ഈ ഉപജില്ലയിലെ എല്ലാ സർക്കാർ എൽ. പി, യു. പി. വിദ്യാലയങ്ങൾക്കും  ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന എല്ലാ എയ്ഡഡ് എൽ. പി. വിദ്യാലയങ്ങൾക്കും  ലഭിക്കുവാൻ അവശേഷിച്ചിരുന്ന കൈത്തറി യൂണിഫോം തുണി കീഴൂർ വാഴുന്നവർസ് യു. പി. സ്കൂളിൽ എത്തിച്ചിട്ടുണ്ട്.   ഇതുവരെ എടുക്കാത്ത പ്രധാനാദ്ധ്യാപകർ നാളെ  ( 21 / 11 / 2019 ) വൈകുന്നേരം 4  മണിക്ക് മുമ്പായി എടുക്കേണ്ടതാണ്. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ ഈ കാര്യത്തിൽ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.
ശാസ്ത്ര രംഗം ഉപജില്ലാ സംഗമം

    2019-20 വർഷത്തെ ശാസ്ത്ര രംഗം ഉപജില്ലാ സംഗമം 26.11.2019 ന് ചൊവ്വാഴ്ച കീഴുർ വാഴുന്നവർ യു .പി .സ്കൂളിൽ വെച്ച് നടക്കുന്നതാണ് .സ്കൂൾ തല ശാസ്ത്ര സംഗമത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 4 കുട്ടികൾ (സയൻസ് ,സാമൂഹ്യ ശാസ്ത്രം ,ഗണിത ശാസ്ത്രം ,പ്രവൃത്തി പരിചയം എന്നീ ക്ലബ്ബിൽ നിന്നും 1 കുട്ടി വീതം(UP,HS),5 വരെയുള്ള UP പങ്കെടുക്കേണ്ടതില്ല    ) സബ്ബ് ജില്ലാ സംഗമത്തിൽ പങ്കെടുക്കേണ്ടതാണ് .രജിസ്‌ട്രേഷൻ രാവിലെ 9 .30 ന് .
 ന്യുമാറ്റ്സ് പരീക്ഷ അറിയിപ്പ്

23 .11.2019 ശനിയാഴ്ച നടത്താൻ  നിശ്ചയിച്ചിരുന്ന ഉപജില്ലാതല ന്യുമാറ്റ്സ് പരീക്ഷ ജില്ലാ കലോത്സവം നടക്കുന്നതിനാൽ 25.11.2019 (തിങ്കൾ ) ലേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.മറ്റ് നിർദ്ദേശങ്ങളിൽ മാറ്റമില്ല .

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

                            2020 - ൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകർ തങ്ങളുടെ വിദ്യാലയങ്ങളിൽ ഏതു കാലയളവ് വരെ ഓഡിറ്റ് നടത്തിയിട്ടുണ്ട് ( സ്കൂൾ  ഇൻസ്‌പെക്ഷൻ പരിശോധനയല്ല) എന്ന് രേഖാമൂലം 22 - 11 - 2019 (വെള്ളി) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ  കാര്യാലയത്തിലെ ' എ '  സെക്ഷനിൽ ഏല്പിക്കേണ്ടതാണ്. 

*********************************************************************************

                 എല്ലാ പ്രധാനാദ്ധ്യാപകരും  തങ്ങളുടെ  വിദ്യാലയങ്ങളിൽ  വാർഷിക പരിശോധന നടത്തിയ തീയ്യതി രേഖാമൂലം 22 - 11 - 2019 (വെള്ളി) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ  കാര്യാലയത്തിലെ ' എ '  സെക്ഷനിൽ ഏല്പിക്കേണ്ടതാണ്. 

******************************************************

November 19, 2019

അറിയിപ്പ് 

NuMATs പ്രതിഭാനിർണയ പരീക്ഷ 2019 നവംബർ 23 ന് ശനിയാഴ്ച ജി .യു .പി .എസ് .വിളക്കോട് വെച്ച് നടക്കുന്നതാണ് .പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രം സഹിതം രാവിലെ 9 മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ്.
 ഗണിത ശാസ്ത്ര ടാലെന്റ്റ് സെർച് എക്സാമിനേഷൻ  2019-20

വിജയികളുടെ പേര് വിവരം ചുവടെകൊടുക്കുന്നു.

യു .പി .വിഭാഗം

I    - SALIH.A.O - GHSS CHAVASSERI
II   -  SREELAKSHMI VINU  -NSSKUPS KOTTIYUR

 ഹൈസ്കൂൾ വിഭാഗം 

I   - ANAMIKA .N.V -ST.JOSEPH HS ADAKKATHODE
II  - AKASH.T           - IRITTY HSS

ഹയർ സെക്കണ്ടറി വിഭാഗം 

I  - AMAL.P      - GHSS CHAVASSERI
II - SITHARA RAJENDRAN  -ST.MARY'S HSS EDOOR
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് നവംബര്‍ 21 നു മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
STEPS-സ്കൂള്‍തല മത്സരത്തില്‍ വിജയികളായവരുടെ ലിസ്റ്റ് 20 -11-19 ഉച്ചക്ക് മുന്പ് ഓഫീസില്‍ എത്തിക്കേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യയന വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക  പരീക്ഷകളുടെ ടൈം ടേബിള്‍ ചുവടെ കൊടുക്കുന്നു

November 18, 2019


 അറിയിപ്പ് 

ബി.എസ്.എന്‍.എല്‍. ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട് ഹൈടെക് പദ്ധതിയില്‍ ഉള്‍പ്പെട്ട സ്കൂളുകളില്‍ നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി KITE ന്റെ ആഭിമുഖ്യത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ടി അദാലത്തിലേക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി പരാതിയുള്ള സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ ബി.എസ്.എന്‍.എല്‍. ജനറല്‍ മാനേജറെ ആഭിസംബോധന ചെയ്ത്കൊണ്ടുള്ള പരാതി തയ്യാറാക്കി KITE ജില്ലാ ഓഫീസിലേക്ക് 21/ 11/ 2019ന് മുമ്പായി എത്തിക്കേണ്ടതാണ്.പരാതിയില്‍ സ്ക്കൂള്‍ കോഡ്, സ്ക്കൂളിന്റെ പേര്, സബ്ബ് ജില്ല, കോണ്‍ടാക്ട് നമ്പര്‍ ഇവ നിര്‍ബന്ധമായും  ഉള്‍പ്പെടുത്തേണ്ടതാണ്.

November 16, 2019

ഉച്ച ഭക്ഷണ പദ്ധതി ഡൈനിങ് ഹാൾ നിർമാണം 

എം പി ലാഡ്‌ ഫണ്ട് ഉപയോഗിച്ചു ഡൈനിങ് ഹാൾ നിർമിക്കുന്നതിന് അപേക്ഷ സമർപ്പിച്ച പ്രധാനാധ്യാപകർ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 12 -11 -2019 കത്ത് ഇതോടൊപ്പം നൽകുന്നു കത്തിൽ പറഞ്ഞിരിക്കുന്ന  മാർഗ നിർദേശങ്ങൾ അനുസരിച്ചു തയ്യാറാക്കിയ പ്രൊപ്പോസലുകൾ (പ്ലാനും എസ്റ്റിമേറ്റും സഹിതം ) 20 -11 -2019 നു 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല വിശദവിരങ്ങൾ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

November 13, 2019

 കലോത്സവ അപ്പീൽ അറിയിപ്പ് 


  സബ് -ജില്ലാതല  സ്റ്റേജിതര (off -stage ) മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള അപ്പീലുകൾ 14/11/2019നു രാവിലെ 10  മണിക്ക്  തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച്  ഹരജിക്കാരെ നേരിട്ട് കേട്ട് തീർപ്പാക്കുന്നതാണ്.     സ്റ്റേജിന  (on -stage) മത്സരങ്ങളുമായി ബന്ധപ്പെട്ട അപ്പീലുകൾ 18 / 11/ 2019 നു തീർപ്പാക്കുന്നതാണ്
സ്റ്റേജിന മത്സരങ്ങളുമായി ബന്ധപ്പെട്ട അപ്പീലുകൾക്ക് മേലുള്ള വാദം കേൾക്കുന്ന സമയക്രമം പിന്നീട് അറിയിക്കുന്നതാണ്


 അറിയിപ്പ് 
മട്ടന്നൂർ മണ്ഡലം എം എൽ എ യുടെ വികസനനിധിയിൽ നിന്നും 2019-20 വർഷം പ്രീ പ്രൈമറി മുതൽ 10 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 1 ഗ്ലാസ് പശുവിൻപാലും 1 കോഴിമുട്ടയും നല്കുന്നതിനുവേണ്ടി ആദ്യ ഗഡു തുക അനുവദിച്ചു ഉത്തരവായിട്ടുണ്ട് .എല്ലാ പ്രധാനാധ്യാപകരും അവരുടെ   ബാങ്ക് അക്കൗണ്ട് പരിശോധിച്ചു തുക  വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ് .കൂടാതെ 2019 നവംബര് മാസം 18 നു തന്നെ ടി പദ്ധതി വിദ്യാലയങ്ങളിൽ ആരംഭിക്കേണ്ടതാണ് .(ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു പാലും മുട്ടയും നൽകാത്ത പ്രവർത്തി ദിവസങ്ങളിലാണ് നൽകേണ്ടത് .)ഉത്തരവും തുകയുമായി ബന്ധപ്പെട്ട വിവരങ്ങളും ചുവടെ കൊടുക്കുന്നു .


PAGE 1

PAGE 2

PAGE 3

PAGE 4 

PAGE 5

PAGE 6

PAGE 7

November 11, 2019

അറിയിപ്പ് 

   ഈ വർഷത്തെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ഉപഡയറക്ടർ അനുമോദനം നൽകുന്നു.സംസ്ഥാന ശാസ്ത്ര -ഗണിത-സാമൂഹ്യ -പ്രവൃത്തി പരിചയ -ഐ .ടി മേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും 12.11.2019 (ചൊവ്വ )ഉച്ചക്ക് 2 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കുന്ന അനുമോദന ചടങ്ങിൽ എത്തി ചേരേണ്ടതാണ് .