Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 31, 2019

 പ്രധാനാധ്യാപകരുടെ ശ്രദ്ധക്കായി 

 പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ചു 
 സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അറിയിപ്പ് 
സ്‌റ്റെപ്പ്സ് (STEPS)ഉപജില്ലാതല പരീക്ഷ 04.01.2020 ന് ശനിയാഴ്ച 10 മണിമുതൽ സെൻറ് .ജോൺസ് യു.പി .സ്കൂൾ തുണ്ടിയിൽ വെച്ച് നടത്തുന്നതാണ് .സ്കൂൾ തലത്തിൽ അർഹത നേടിയ എല്ലാ കുട്ടികളും പ്രധാനാധ്യാപകൻറെ സാക്ഷ്യ പത്രം സഹിതം 9 മണിക്ക് എത്തിച്ചേരേണ്ടതാണ്. 
രജിസ്‌ട്രേഷൻ 9 മണിക്ക് ആരംഭിക്കുന്നതാണ് .

December 30, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 
EXPENDITURE  സ്റ്റേറ്റ്മെൻറ്

                               EXPENDITURE  സ്റ്റേറ്റ്മെൻറ്   ഓൺലൈൻ മുഖേന (ഓഫീസ്  ബ്ലോഗ്ഗിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ)   എല്ലാ മാസവും കൃത്യമായി ചെയ്യുവാൻ ( തൊട്ടടുത്ത മാസം അഞ്ചാം തീയ്യതിക്ക്‌  മുമ്പായി)  പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. പല പ്രധാനാധ്യാപകരും EXPENDITURE  സ്റ്റേറ്റ്മെൻറ് എല്ലാ മാസവും    ഓൺലൈൻ മുഖേന കൃത്യമായി ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നതായി പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ 31 / 12 / 2019 നു വൈകുന്നേരം 4 മണിക്കു മുമ്പായി   EXPENDITURE  സ്റ്റേറ്റ്മെൻറ്   ഓൺലൈൻ മുഖേന ചെയ്യുവാൻ ബാക്കിയുള്ളവർ ആയതു പൂർത്തീകരിക്കേണ്ടതാണ്. 
******************************************************

December 21, 2019

 ഗവ .സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
01 .12 .2014 മുതൽ 30 .06 .2015 വരെ യുള്ള കാലയളവിൽ യു .പി .എസ് .എ തസ്തികയിൽ ഒഴിവുകൾ ഉണ്ടായിരുന്നോ എന്നും ഒഴിവുണ്ടായെങ്കിൽ ഏതു പീരീഡ് മുതൽ ഏതു പീരീഡ് വരെയാണ് എന്ന വിവരം വാട്ട്സ് അപ്പ് മുഖാന്തിരം ഇന്നുതന്നെ      (21.12.2019 )അറിയിക്കുക

December 20, 2019

             ബഹു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 19 / 12 / 2019 ലെ ക്യു. ഐ. പി. (1) / 36862 / 2019 / ഡി. ജി. ഇ. നമ്പർ കത്ത് പ്രകാരം വാഹന ദൗർലഭ്യം മൂലം 17 / 12 / 2019 (ചൊവ്വ) ലെ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത കുട്ടികൾക്ക് സ്കൂൾ തലത്തിൽ തന്നെ ചോദ്യപേപ്പറുകൾ തയ്യാറാക്കി സൗകര്യപ്രദമായ തീയ്യതിയിൽ പരീക്ഷകൾ നടത്തുന്നതിന് പ്രധാനാധ്യാപകരെ / പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തിയിട്ടുള്ളതായി അറിയിക്കുന്നു.  
 

അടിയന്തിരം- ശാസ്ത്രരംഗം ജില്ലാ തല സംഗമം - സംബന്ധിച്ച്.


     ശാസ്ത്ര രംഗം ജില്ലാ തല സംഗമം  ചെറുകുന്ന് ജിജിവിഎച്ച്എസ്എസില്‍
വെച്ച്  2019 ഡംസംബര്‍ 27,28 തീയ്യതികളില്‍    നടക്കുകയാണ്.   പ്രസ്തുത പരിപാടിയിലേക്ക് ഉപജില്ലാ ശാസ്ത്ര സംഗമത്തില്‍ പങ്കെടുത്ത് മികച്ച പ്രവര്‍ത്തനം  നടത്തിയ വിദ്യാര്‍ത്ഥികളെ     ക്ഷണിക്കുന്നതിന് വേണ്ട  നിര്‍ദ്ദേശം ബന്ധപ്പെട്ട   സ്കൂള്‍ മുഖാന്തരം നല്കേണ്ടതാണ്,    ജില്ലാ തല സംഗമത്തില്‍ പങ്കെടുക്കുന്ന   കുട്ടികള്‍  മുന്‍കൂട്ടി ചെയ്ത് കൊണ്ടുവരേണ്ടതിന്‍റെ  വിവരങ്ങളും ഇതോടൊപ്പം അയക്കുന്നു. 

LETTER 1

LETTER 2

LETTER 3

December 18, 2019

// പ്രധാനാധ്യാപകരുടെ  ശ്രദ്ധക്ക്//


സൂര്യഗ്രഹണം  സ്കൂൾ തല  പ്രവർത്തനത്തെ  പറ്റിയുള്ള  കത്ത്  താഴെ  കൊടുക്കുന്നു 

Letter


        രാമാനുജൻ ഗണിത ശാസ്ത്ര സെമിനാർ                  ( എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക്)ജനുവരി 3 ശനിയാഴ്ച 10 മണിക്ക് എ .ഇ .ഒ .കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നു.
വിഷയം 
എച്ച്.എസ്                 :  ബഹുഭുജങ്ങളുടെ നിർമ്മിതി (construction of polygons)

എച്ച്.എസ്.എസ്    : Irrational Numbers
 
അറിയിപ്പ് 
ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവ സംഘാടക സമിതി യോഗം നാളെ 19.12.2019 വ്യഴാഴ്ച്ച വൈകുന്നേരം 3 മണിക്ക് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നു .സംഘാടകസമിതിയിലെ മുഴുവൻ അംഗങ്ങളുടെയും സാന്നിധ്യം കൃത്യ സമയത്തു പ്രതീക്ഷിക്കുന്നു.

ഉപജില്ലാ വിദ്യാഭാസ ഓഫീസർ 
ഇരിട്ടി


December 16, 2019

നൂൺ മീൽ bims ൽ നിന്നും എടുക്കുന്ന വിധം 


                   സംസ്കൃത അക്കാഡമിക് കൗൺസിൽ ജനറൽ ബോഡി 

                                     ഇരിട്ടി ഉപജില്ലാ സംസ്കൃത അക്കാഡമിക് കൗൺസിൽ ജനറൽ ബോഡി 18 - 12 - 2019 ( ബുധൻ )  നു രാവിലെ 10 : 30 നു എ. ഇ. ഓ ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച്  ചേരുന്നതാണ്. ഈ ഉപജില്ലയിലെ മുഴുവൻ സംസ്കൃതം അധ്യാപകരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. 
 ശുചിത്വ റിപ്പോർട്ട് ഇനിയും സമർപ്പിക്കാത്ത സ്കൂളുകൾ ഇന്ന്  16.12.19 നുതന്നെ ഈ ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .
    
      ടെക്സ്റ്റ് ബുക്ക് വോളിയം II ,III ഓൺലൈനിൽ എൻട്രി വരുത്താത്ത സ്കൂളുകൾ ഇന്നുതന്നെ സൈറ്റിൽ എൻട്രി രേഖപ്പെടുത്തേണ്ടതാണ് .
 വോളിയം III പുസ്തകത്തിന്റെ excess ,shortage  വിഷയം തിരിച്ചു ഇന്നുതന്നെ  16.12.19 ന്  റിപ്പോർട്ട് നൽകേണ്ടതാണ്.
 വളരെ അടിയന്തിരം 
16.12.19 ന് ഉച്ചക്ക് 2.30 ന് എൽ .പി ,യു .പി വിഭാഗം പ്രധാനാധ്യാപകരുടെ അടിയന്തിര യോഗം   എ .ഇ .ഒ .ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുന്നു. ബഹു.ഡി.ജി .ഇ യുടെ നിർദ്ദേശപ്രകാരം എല്ലാ പ്രധാനാധ്യാപകരും സമ്പൂർണയിൽ വിവരങ്ങൾ കൃത്യമായി അപ്പ്ലോഡ് ചെയ്യുകയും പ്രൊഫോർമ പൂരിപ്പിച്ചു കൊണ്ടുവരേണ്ടതുമാണ് . സർക്കുലറും പ്രഫോർമയും താഴെ കൊടുക്കുന്നു

സർക്കുലർ 

 പ്രഫോർമക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

December 11, 2019


ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ എടുക്കാനാവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്

CLICK HERE 






December 05, 2019

സംഘാടക സമിതി യോഗം 

                          ഇരിട്ടി ഉപജില്ലാ ശാസ്ത്രമേള  2019 - 20  സംഘാടക സമിതി യോഗം 06 - 12 - 2019 ( വെള്ളി ) ഉച്ചകഴിഞ്ഞു 3 മണിക്ക്  എടൂർ സെൻറ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ചേരുന്നതാണ്. എല്ലാ സംഘാടക സമിതി അംഗങ്ങളും പ്രസ്തുത യോഗത്തിൽ കൃത്യസമയത്തു പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 
പ്രധാനാദ്ധ്യാപകരുടെ  യോഗം 
( എൽ. പി,  യു. പി. വിഭാഗം)

                    ഈ ഉപജില്ലയിലെ എൽ. പി,  യു. പി. വിഭാഗം പ്രധാനാധ്യാപകരുടെ ഒരു  യോഗം 07  -  12  -  2019 (ശനി) നു രാവിലെ 10 മണിക്ക് എ. ഇ. ഓ ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്. എല്ലാ എൽ. പി,  യു. പി. വിഭാഗം പ്രധാനാദ്ധ്യാപകരും  പ്രസ്തുത യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

                      വിദ്യാലയ ശുചീകരണ പ്രവർത്തന റിപ്പോർട്ട്  സമർപ്പിക്കാത്ത  പ്രധാനാദ്ധ്യാപകർ ആയതു കൊണ്ടുവരേണ്ടതാണ്. 

December 04, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ്              --   സമയബന്ധിതം  --

                      കണ്ണൂർ എ. പി. എഫ്. ഒ  ആഫീസിൽ നിന്നും നാളെ  ( 05 - 12  - 2019, ബുധൻ) ഉച്ചയ്ക്ക് മുമ്പായി 2016 - 17 വർഷത്തെ കെ. എ. എസ്. ഇ. പി. എഫ്. ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുന്നതാണെന്നു അറിയിച്ചിട്ടുണ്ട്.ആയതിനാൽ എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും  2016 - 17 വർഷത്തെ മുഴുവൻ ജീവനക്കാരുടെയും ക്രെഡിറ്റ് കാർഡുകൾ പരിശോധിച്ചു വെരിഫൈ ചെയ്തെന്നു ഉറപ്പുവരുത്തേണ്ടതാണ്.  കൃത്യമായി വെരിഫൈ ചെയ്‌തിട്ടുള്ള  വിവരം  എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും  aeoiritty2016@gmail.com  എന്ന ഇ - മെയിലിൽ 05 / 12 / 2019 (ബുധൻ) നു  രാവിലെ 10 : 30 നു മുമ്പായി അറിയിക്കേണ്ടതാണ്. എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകർ ഈ കാര്യത്തിൽ പ്രത്യേക ശ്രെദ്ധ ചെലുത്തേണ്ടതും നിർദിഷ്ട സമയപരിധിയ്ക്കു മുമ്പായി മെയിൽ അയക്കേണ്ടതുമാണ്. യാതൊരു കാരണവശാലും ഇതിൽ വീഴ്ച വരുത്താൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു.