Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

June 30, 2015


June 27, 2015

ലംപ്സംഗ്രാന്റ് വിതരണം 2015-16
2015-16 വർഷത്തിൽ , ഇരിട്ടി ,പേരാവൂർ  ബ്ലോക്കുകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റ് വിതരണം 30-6-2015 ന് ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.നിർദ്ദിഷ്ട മാത്യകയിൽ തയ്യാറാക്കിയ കുട്ടികളുടെ പട്ടിക 2 കോപ്പി വീതം കൊണ്ടുവരേണ്ടതാണ്.

June 25, 2015

സേവനപുസ്തകം
വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുമുള്ള ഓഡിറ്റ് ടീമിന് പരിശോധന നടത്തുന്നതിലേക്കായി 30-6-2016 നുള്ളിൽ വിരമിക്കുന്ന എല്ലാ എയ് ഡഡ് സ്കൂൾ അധ്യാപക/അനധ്യാപക ജീവനക്കാരുടേയും സേവനപുസ്തകം 26-6-2015 വെള്ളിയാഴ്ച 12 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. സമയക്രമം കർശനമായി പാലിക്കേണ്ടതാണ്

വിദ്യാരംഗം
2015-16 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരണയോഗം ജൂലൈ 1 ന് ബുധനാഴ്ച 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് ചേരുന്നതാണ് .എല്ലാ വിദ്യാലയങ്ങളിലേയും വിദ്യാരംഗത്തിന്റെ ചുമതലയുള്ള അധ്യാപകർ പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.

June 23, 2015

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്ന 2015 ജൂൺ 26 ന് സ്കൂളുകളിൽ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കേണ്ടതാണ് . പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ത്രിദിന പരിശീലനം
അഞ്ചാം ക്ലാസ്സ് ഉൾപ്പെടുന്ന എൽ.പി സ്കൂളിൽ ഹിന്ദി കൈകാര്യം ചെയ്യുന്ന അധ്യാപകർക്കുള്ള ത്രിദിന പരിശീലനം ജൂൺ 25,26,27 തിയതികളിൽ ഇരിട്ടി ബി.ആർ.സി യിൽ വച്ച് നടക്കുന്നതാണ് .അഞ്ചാം ക്ലാസ്സിലെ ഹിന്ദി പുസ്തകം , കൈപ്പുസ്തകം എന്നിവ കരുതേണ്ടതാണ്
അറിയിപ്പ് 
2015 വർഷത്തെ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് , സംസ്ഥാന അദ്ധ്യാപക അവാർഡ് നിർണ്ണയം ,2014-15 വർഷത്തെ മികച്ച പി.ടി.എ യെ തെരെഞ്ഞെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
അറിയിപ്പ്
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സംഗീത-ചിത്രകലാ അദ്ധ്യാപകരുടെ ഒരു യോഗം 24-6-2015 ന് 2 മണീക്ക് തലശ്ശേരി ബി.ഇ.എം.പി.എച്ച്.എസിൽ വച്ച് ചേരുന്നതാണ്.എല്ലാ സംഗീത-ചിത്രകലാ അദ്ധ്യാപകരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. 
നവോദയാ പ്രവേശന പരീക്ഷ
2015-16 വർഷത്തിൽ ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം തരത്തിലേക്കുള്ള പ്രവേശനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

June 19, 2015

വിവിധ ക്ലബ്ബുകളുടെ രൂപീകരണയോഗം
26-6-2015 ന് നടക്കുന്ന വിവിധ ക്ലബ്ബുകളുടെ സബ് ജില്ലാതല രൂപീകരണ യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ താഴെപറയുന്ന സമയക്രമത്തിൽ നടക്കുന്നതാണ് .ബന്ധപ്പെട്ട മുഴുവൻ അദ്ധ്യാപകരും ക്യത്യസമയത്തുതന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
                           രാവിലെ 10.30 ന് -സയൻസ് ക്ലബ്ബ്
                                           11.30 ന് - ഗണിത ക്ലബ്ബ്
                           ഉച്ചക്ക്     1.30 ന്  -സോഷ്യൽ സയൻസ് ക്ലബ്ബ്
                                            2.30 ന് പ്രവ്യത്തി പരിചയ ക്ലബ്ബ്
ബാലാവകാശ സംരക്ഷണ നിയമം
പീഡനത്തിനിരയാകുന്ന കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും മാനസികാഘാതം ഒഴിവാക്കുന്നതിനും സ്കൂൾ അധിക്യതർക്കുള്ള ഉത്തരവാദിത്വം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

June 17, 2015

അറിയിപ്പ്
ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ(സ്പോർട്സ് ഡിവിഷൻ) കണ്ണുരിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഡെപ്യൂട്ടി വാർഡനായി വർക്കിംഗ് അറേഞ്ച്മെന്റിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപികമാർ ആയത് രേഖാമൂലം മേലധികാരി മുഖേന 20-6-2015 ന് 3 മണിക്ക് മുമ്പായി കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
അത് ലറ്റിക് ഫണ്ട്/കലോത്സവ ഫണ്ട് ശേഖരണം
2015-16 വർഷത്തെ അത് ലറ്റിക് ഫണ്ടിനത്തിൽ 5 രൂപയും കലോത്സവ ഫണ്ടിനത്തിൽ 5 രൂപയും 5 മുതൽ 7 വരെ കാസ്സുകളിലെ കുട്ടികളിൽ നിന്നും ശേഖരിച്ച് 25-6-2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.                                               പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
[പ്രൊഫോർമ ഡൗൺലോഡ് ചെയ്തതിനുശേഷം പ്രിന്റെടുക്കുക.]
അന്താരാഷ്ട്ര യോഗാ ദിനം 
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്  2015- ജൂൺ 21ന്  രാജ്യ വ്യാപകമായി ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് . വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

June 16, 2015

അടിയന്തിരം
പാഠപുസ്തക വിതരണം
ഓരോ സ്കൂളുകളിലും 2015-16 വർഷം ലഭിച്ച പാഠപുസ്തകങ്ങളിൽ ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ  കഴിച്ച് ബാക്കിയുള്ള പാഠപുസ്തകങ്ങൾ [9,10 ക്ലാസ്സുകളിലേത് ഒഴികെ] അടിയന്തിരമായി അതാത് സൊസൈറ്റികളിൽ 18-6-2015 ന് മുമ്പ് എത്തിക്കേണ്ടതാണ്.സൊസൈറ്റികൾ ഇൻഡന്റും ,ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യയും പരിശോധിച്ച് അധികമുള്ള പുസ്തകങ്ങൾ കൈപ്പറ്റേണ്ടതും 
20-6-2015 നു മുമ്പായി എ.ഇ.ഒ ഓഫീസിൽ കൊണ്ടുവരേണ്ടതുമാണ്.പുസ്തകങ്ങൾ കൊണ്ടുവരുമ്പോൾ  പ്രസ്തുത സൊസൈറ്റിയിൽ ഇനിയും ആവശ്യമായ ബുക്കുകളുടെ വിശദാംശങ്ങൾ കൂടി കൊണ്ടുവരേണ്ടതാണ്.

June 15, 2015

സംയോജിത വിദ്യാഭ്യാസ പദ്ധതി 2015-16
(IED & IEDSS)


2015-16 വർഷത്തെ ഇരിട്ടി ഉപജില്ലയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന, ഇതുവരെ ധനസഹായം കൈപ്പറ്റിയ വിദ്യാർത്ഥികളുടെ പട്ടിക(Renewal List) നിർദ്ദിഷ്ട പ്രൊഫോർമയിൽ 20-6-2015 നുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
                                   ഇതുവരെ ധനസഹായം ലഭിക്കാത്ത വിദ്യാർത്ഥികളെ(Fresh) യാതൊരു കാരണവശാലും റിന്യൂവൽ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പാടില്ല.
                                  പ്രൊഫോർമയിലെ എല്ലാ കോളങ്ങളും ക്യത്യമായി പൂരിപ്പിക്കേണ്ടതാണ്.
                                  കഴിഞ്ഞ വർഷം ധനസഹായം ലഭിച്ച വിദ്യാർത്ഥികൾ ടി.സി വാങ്ങി മറ്റ് സ്കൂളുകളിൽ ചേർന്നിട്ടുണ്ടെങ്കിൽ അതിന്റെ വിവരവും, ടി.സി മുഖാന്തിരം പുതുതായി ചേർന്നിട്ടുണ്ടെങ്കിൽ ഏത് സ്കൂളിൽ നിന്നാണ് എന്ന് കൂടി വ്യക്തമാക്കേണ്ടതാണ്.
                                      പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കായികാദ്ധ്യാപക യോഗം
ഇരിട്ടി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ   ഒരു യോഗം 16-6-2015 ചൊവ്വാഴ്ച ക്യത്യം 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതാണ് . പ്രസ്തുത യോഗത്തിൽ എല്ലാ കായികാദ്ധ്യാപകരും ക്യത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണ്.
സംസ്ക്യത കൗൺസിൽ
സംസ്ക്യത കൗൺസിൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട്  ഒരു യോഗം 16-6-2015 ചൊവ്വാഴ്ച ക്യത്യം 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച്ചേരുന്നതാണ് . പ്രസ്തുത യോഗത്തിൽ എല്ലാ സംസ്ക്യതം അദ്ധ്യാപകരും ക്യത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണ്.

June 12, 2015

ഫിനാൻഷ്യൽ ഡാറ്റ 2014-15
2014-15 വർഷത്തെ ഫിനാൻഷ്യൽ ഡാറ്റ  പൂരിപ്പിച്ച് 2 കോപ്പി 18-6-2015നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
                 വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പേജ് 1 , പേജ് 2. 
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പേജ് 1, പേജ് 2.
അറിയിപ്പ്
വളരെ അടിയന്തിരം

ഇരിട്ടി ഉപജില്ലയിലെ പാഠപുസ്തക വിതരണവുമായി ബന്ധപെട്ട്  സ്കൂളുകളിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരം നേരത്തേ ഇൻഡന്റ് ചെയ്ത സൈറ്റിൽ യൂസർനെയിമും , പാസ്സ് വേർഡും ഉപയോഗിച്ച് പുസ്തകം ലഭിക്കുന്ന അന്ന് തന്നെ രേഖപ്പെടുത്തണമെന്ന് ഓഫീസിൽനിന്നും നിർദ്ദേശം നൽകിയിരുന്നു.എന്നാൽ താഴെ പറയുന്ന സ്കൂളുകൾ ഇതുവരെയായും പാഠപുസ്തകം ലഭിച്ച വിവരം സൈറ്റിൽ  രേഖപ്പെടുത്തിയിട്ടില്ല.ആയതിനാൽ ടി സ്കൂളുകൾ പാഠപുസ്തകം ലഭിച്ച വിവരം ഇന്ന് (12-6-2015 വെള്ളിയാഴ്ച) 5 മണിക്ക് മുമ്പായി സൈറ്റിൽ രേഖപ്പെടുത്തി പ്രസ്തുത വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്. സ്കൂളുകളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

June 11, 2015


ടീച്ചേഴ്സ് അപ്പ്രൈസൽ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക .  
സ്കൂൾ അപ്പ്രൈസൽ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

June 09, 2015


June 06, 2015

പ്രൈമറി ഹെഡ്മാസ്റ്റർ-പ്രൊമോഷൻ
2015-16 വർഷത്തിൽ ഗവ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവരുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഒ.ഇ.സി ആനുകൂല്യം
ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്  ഒ.ഇ.സി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം നൽകുന്നത് സംബന്ധിച്ച ഉത്തരവിനും പട്ടികയ്ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

June 05, 2015

ടൈം ടേബിൾ
2015-16 വർഷത്തെ പുതുക്കിയ ടൈം ടേബിൾ സംബന്ധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പരിസ്ഥിതി ദിനം 
പരിസ്ഥിതി ദിന പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ
2015-16 അധ്യയന വർഷത്തിലെ ആറാം പ്രവർത്തി ദിനത്തിലെ അംഗസംഖ്യ ഓൺലൈനായി രേഖപ്പെടുത്തുന്നതുമായി ബന്ധപെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ സർക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക.  ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
 നിര്‍ദ്ദേശങ്ങള്‍
1. സമ്പൂർണ യുസെർനയിം പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

2. ആറാം പ്രവർത്തിദിന വിവര ശേഖരണത്തിനുള്ള പ്രോഫോർമയിൽ സമ്പൂർണയിൽ രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം ഓരോ ക്ലാസ്സായി തരംതിരിച്ചിട്ടുണ്ട് .

3. ദൃശ്യമാകുന്ന വിവരങ്ങൾ മാറ്റം വരുത്തേണ്ടതുണ്ട് എങ്കിൽ Edit ലിങ്ക് ക്ലിക്ക് ചെയ്യുക.

4.നല്കിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തി Confirm ചെയ്യുക.
                    ഓഫീസിൽ നിന്നും നൽകിയ ഇംഗ്ലീഷിലുള്ള പ്രൊഫോർമയിൽ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളുടെ എണ്ണം കൂടി പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

June 03, 2015

എൽ.എസ്.എസ് റിസൾട്ട് 
2014-15 വർഷത്തെ എൽ.എസ്.എസ്. റിസൾട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക 


June 01, 2015

പ്രവേശനോത്സവം -റിപ്പോർട്ട്
പ്രവേശനോത്സവത്തേക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് 6/6/2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
ബാലാവകാശ കമ്മീഷൻ ദിനം
ബാലാവകാശ കമ്മീഷൻ ദിനത്തോടനുബന്ധിച്ച് 3-6-2015 ന് അസ്സംബ്ലിയിൽ പ്രതിജ്ഞയെടുക്കേണ്ടതും സന്ദേശം വായിക്കേണ്ടതുമാണ്. വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക