Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

June 27, 2018

ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി പ്രധാനാദ്ധ്യാപകർക്കുള്ള  സുപ്രധാന അറിയിപ്പ് 


       1 .    സ്കൂളിന് ഏറ്റവും സമീപമുള്ള  പ്രൈമറി ഹെൽത്ത് സെന്റർ, ആശുപത്രി, ഫുഡ് സേഫ്റ്റി ഓഫീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഓഫീസ്, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉച്ചഭക്ഷണ വിഭാഗത്തിലെ  ഫോൺ നമ്പർ, ഇമെയിൽ വിലാസം  എന്നിവ എല്ലാവരും കാണത്തക്കവിധത്തിൽ സ്കൂൾ ഓഫീസിന്റെ പുറം ചുമരിലോ, ഓഫീസിനു പുറത്തു സ്ഥാപിച്ചിട്ടുള്ള ബോർഡിലോ സ്ഥിരമായി എഴുതി പ്രദര്ശിപ്പിക്കേണ്ടതാണ്.
       2 .     ഉച്ച ഭക്ഷണ പദ്ധതി നടത്തിപ്പിൽ പ്രധാനാദ്ധ്യാപകനെ സഹായിക്കുന്നതിനു വേണ്ടി 2 അധ്യാപകരെ ചുമതലപ്പെടുത്തേണ്ടതും ടി അധ്യാപകരുടെ പേരും, ഫോൺ നമ്പറും
30 - 06 - 2018 നു മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
       3.      വിദ്യാർഥികൾക്കു നൽകുന്ന അയൺ ഫോളിക് ആസിഡ് ഗുളികകളുടെയും വിര നിവാരണ ഗുളികകളുടെയും എണ്ണം ( ഒരു വർഷത്തേക്ക് ആവശ്യമായത്)
30 - 06 - 2018 ന് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
                         
ടി വിവരങ്ങൾ എല്ലാം ക്രോഡീകരിച്ചു 01 - 07 - 2018 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു സമർപ്പിക്കേണ്ടതിനാൽ മേൽ ചേർത്ത സമയക്രമം കൃത്യമായി പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു. 

June 23, 2018

സൗജന്യ യൂണിഫോം 2018 -19 

 ഒന്ന്  മുതൽ എട്ടു വരെ ക്ലാസ്സുകളിലെ ഗവഃ  യു പി എ പി എൽ ആൺകുട്ടികൾ / എല്ലാ എയ്ഡഡ് കുട്ടികൾക്കുമുള്ള  സൗജന്യ യൂണിഫോം തുക ഇനിയും പിൻവലിച്ചു  ഉപയോഗിക്കാത്തവർ എത്രയും പെട്ടന്ന് തുക വിനിയോഗിച്ചതിന്റെ  ധനവിനിയോഗപത്രം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കൂടാതെ തുക ആവശ്യമുള്ളവർ 25 -06 -2018  നു 5  മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ് .
 അധിക തുക അക്കൗണ്ടിൽ ലഭിച്ചിട്ടുള്ളവർ 25 -06 -2018  നു 5  മണിക്ക് മുമ്പായി തുകയുടെ വിവരം അറിയിക്കേണ്ടതാണ് .(വളരെ  അടിയന്തിരം)

June 19, 2018

വളരെ പ്രധാനപ്പെട്ട അറിയിപ്പ് - സമയബന്ധിതം 

പാഠപുസ്തക ഇൻഡന്റിങ് 2018 - 19 


         2018 - 19 അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിവസത്തെ കണക്കു പ്രകാരം അധികമായി പാഠപുസ്തക ഇൻഡന്റിങ് സംബന്ധിച്ച പാഠപുസ്‌തക ഓഫീസറുടെ അറിയിപ്പ് ചുവടെ കൊടുത്തിരിക്കുന്നു. 


    Sir,

It has been reported by some schools that they cannot make indent for English medium text books since the classes are started from this academic year onwards.  In such cases kindly direct the schools concerned to send an e-mail to IT@School (KITE) with school code with a request to open their page for making indent for required number of text books.  This facility can be availed upto 21.6.2018 1.00 p.m.  This may be treated as urgent.

                 
                2018 - 19 അധ്യയന വർഷത്തിൽ പുതുതായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങിയിട്ടുള്ള വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഐ. ടി. @ സ്കൂൾ ( KITE ) ഓഫീസിൽ സ്ക്കൂൾ കോഡ് സഹിതം ഇമെയിലായി ഇംഗ്ലീഷ് മീഡിയം  പാഠപുസ്തക ഇൻഡന്റിങ് നൽകുന്നതിനുള്ള അപേക്ഷ  20 / 06 / 2018 (ബുധൻ) നകം സമർപ്പിക്കേണ്ടതാണ്. 

             പാഠപുസ്തക ഇൻഡന്റിങ് ചെയ്യുന്നതിനുള്ള സമയപരിധി 20 / 06 / 2018 നു അവസാനിക്കുന്നതിനാൽ പ്രധാനാധ്യാപകർ ഈ വിഷയത്തിൽ സത്വര നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു. വിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ നിർബന്ധമായും പാഠപുസ്‌തക ഇൻഡന്റിങ് ചെയ്യേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കകം അധികമായി ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ഇൻഡന്റിങ് നൽകുവാൻ യാതൊരു കാരണവശാലും അവസരം ലഭിക്കുന്നതല്ല. ആയതിനാൽ ഈ അവസരം പ്രയോജനപ്പെടുത്തി കൃത്യമായി അഡിഷണൽ പാഠപുസ്തക ഇൻഡന്റിങ് നൽകാത്ത പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. 

June 14, 2018

സ്മാർട്ട് എനർജി പ്രോഗ്രാം 2018-19
2018-19 വർഷത്തെ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

June 04, 2018

അറിയിപ്പ്
2019 മാർച്ച് , ഏപ്രിൽ , മെയ് , ജൂൺ  മാസങ്ങളിൽ വിരമിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ പട്ടിക  ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ അടുത്ത കോൺഫറൻസിന്റെ ദിവസം ഓഫീസിലെ A സെക്ഷനിൽ ഏല്പിക്കേണ്ടതാണ്‌.
              പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാനപ്പെട്ട അറിയിപ്പ് 

ഗവൺമെൻറ്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 

             ഗവ. എൽ. പി. / യൂ. പി. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്ത് ചുവടെ കൊടുത്തിരിക്കുന്നു. സമയബന്ധിതമായി ഡി. ഡി. ഇ. യ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടതിനാൽ താത്പര്യമുള്ള വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ 05 / 06 / 2018 (ചൊവ്വ) വൈകുന്നേരം 5 മണിക്ക് മുമ്പായി വിശദമായ പ്രൊഫസലുകളുടെ (ഡി പി ആർ) പ്ലാനും എസ്റ്റിമേറ്റും സഹിതം  എ. ഇ. ഓ. ആഫീസിൽ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കാനാകില്ലെന്ന വിവരവും അറിയിക്കുന്നു. ഡി. പി. ആർ. ലഭ്യമാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയോ പൊതു മരാമത്ത് വകുപ്പിന്റെയോ എൻജിനീയർമാരെ സ്കൂൾ തലത്തിൽ നിന്നും നേരിട്ട് കത്ത് മുഖേന വിഷയത്തിന്റെ അടിയന്തര പ്രാധാന്യം ബോധ്യപ്പെടുത്തി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെടേണ്ടതാണെന്ന് നിർദ്ദേശിക്കുന്നു. 


June 01, 2018

      വിദ്യാർത്ഥികൾ ലഹരിയുടെ പിടിയിൽ പെടാതിരിക്കാനായി സ്‌കൂളുകളിൽ അധ്യാപക - രക്ഷാകർത്തൃ  - വിദ്യാർത്ഥി സൗഹൃദ പരിപാടികൾ പ്രധാനാദ്ധ്യാപകർ ആസൂത്രണം ചെയ്യേണ്ടതാണ്. ഇതു സംബന്ധിച്ച കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് പ്രഥമ പരിഗണന നൽകേണ്ടതാണ്. എക്‌സൈസ്  വകുപ്പിന്റെ ലഹരി വിരുദ്ധ സന്ദേശവും സേവനങ്ങളും അധ്യയന വർഷാരംഭത്തിൽ തന്നെ വിദ്യാർഥികൾക്ക് ഉപയുക്തമാകുന്ന വിധം ക്രമീകരിക്കുവാനും സ്കൂൾ അസ്സംബ്ലികളിലും പി. ടി. എ. മീറ്റിംഗുകളിലും  എക്‌സൈസ് ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിക്കുവാനും ശ്രെദ്ധിക്കേണ്ടതാണ്. 
ഇതു സംബന്ധിച്ച റിപ്പോർട്ട്  2018 ജൂൺ 25 നകം സമർപ്പിക്കേണ്ടതാണ്. 
താഴെ കൊടുത്തിരിക്കുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ അസ്സംബ്ലിയിൽ ചൊല്ലേണ്ടതാണ്.  

ലഹരി വിരുദ്ധ പ്രതിജ്ഞ
               മദ്യം, മയക്കുമരുന്ന്, പുകയില, പാൻമസാല തുടങ്ങിയ ലഹരി പദാർഥങ്ങൾ വ്യക്തികളേയും, കുടുംബങ്ങളേയും ആരോഗ്യപരമായും, സാമ്പത്തികമായും, സാമൂഹികമായും, സാംസ്‌കാരികമായും നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണ് എന്ന് ഞാൻ മനസിലാക്കുന്നു. ആയതിനാൽ ഏതെങ്കിലും ലഹരി പദാർഥങ്ങൾ ഉപയോഗിക്കുകയോ അത് ഉപയോഗിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു എന്റേതായ കടമ നിറവേറ്റുമെന്നും, ലഹരി വിമുക്ത സമൂഹത്തിനായി പ്രയത്നിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. 

           അധ്യയന വർഷാരംഭത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുവാനായി ബഹു. മുഖ്യമന്ത്രിയുടെ കത്തും, ജീവിത പഠനത്തിന് സഹായകരമായ ചില ചിന്തകളും അടങ്ങിയ കൈപുസ്തകങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. 

            ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്ക് വേണ്ടി പാഠത്തിനപ്പുറം എന്ന പുസ്തകവും അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കു വേണ്ടി ജീവിതപാഠം എന്ന പുസ്തകവുമാണ് ഒരുക്കിയിട്ടുള്ളത്. 

            എല്ലാ (ഗവ. / എയിഡഡ് / അൺ എയ്ഡഡ്)  എൽ. പി. / യൂ . പി. സ്ക്കൂൾ പ്രധാനാധ്യാപകരും എ. ഇ. ഓ. ആഫീസിൽ നിന്നും 02 / 06 / 2018 നകം പുസ്തകങ്ങൾ കൈപ്പറ്റി 05 / 06 / 2018 നു എല്ലാ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യേണ്ടതാണ്.   

       പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി സർക്കാർ / എയിഡഡ് സ്‌കൂളുകളിൽ സാമൂഹിക പ്രാധാന്യമുള്ള ഉത്പന്നങ്ങൾ നിർമ്മാണം നടത്തുന്ന യൂണിറ്റുകൾ ആരംഭിക്കുന്നതിനു താല്പര്യമുള്ള വിദ്യാലയങ്ങൾ അപേക്ഷയും ഉത്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഉത്പന്നങ്ങളുടെയും അതിലേക്ക് ആവശ്യമായ സാധന സാമഗ്രികളുടെയും പ്രവർത്തന ചെലവുകളുടേയും ഏകദേശ കണക്കുൾപ്പെട്ട വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് 10 / 06 / 2018 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രെദ്ധയ്ക്ക് 

 
           2018 - 19 അധ്യയന വർഷം മുതൽ പട്ടിക വർഗ്ഗ  വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നേരിട്ട് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യേണ്ടതിനാൽ പ്രധാനാധ്യാപകർ പ്രസ്‌തുത വിദ്യാർഥികളുടെ വിവരങ്ങൾ താഴെ ചേർത്തിരിക്കുന്ന പ്രൊഫോർമ പ്രകാരം ഇ മെയിൽ വഴിയും രേഖാമൂലവും 15 / 06 / 2018 നകം കണ്ണൂർ ഐ. ടി. ഡി. പി. പ്രൊജക്റ്റ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. ഇക്കാര്യത്തിൽ മുൻപ് നിർദ്ദേശം നൽകിയിട്ടും നാമമാത്രമായ സ്കൂളുകളിൽ നിന്ന് മാത്രമേ വിവരങ്ങൾ ലഭിച്ചിട്ടുള്ളൂ എന്ന് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചിട്ടുള്ളതിനാൽ പ്രധാനാദ്ധ്യാപകർ ഈ വിഷയത്തിൽ വ്യക്തിപരമായി ശ്രെദ്ധിക്കേണ്ടതും 15 / 06 / 2018 നകം കൃത്യമായ വിവരങ്ങൾ സമർപ്പിക്കേണ്ടതുമാണ് . 

ഇ-മെയിൽ ഐ. ഡി.  -      cnritdp@gmail .com 

പ്രഫോർമ   

ക്രമ നം   കുട്ടിയുടെ പേര്   ആധാർ നം    ജാതി  ക്ലാസ്  അക്കൗണ്ട് നം 
                                                                                                                  IFSC  കോഡ്   ബ്രാഞ്ച്