Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

June 04, 2018

പ്രധാനപ്പെട്ട അറിയിപ്പ് 

ഗവൺമെൻറ്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 

             ഗവ. എൽ. പി. / യൂ. പി. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്ത് ചുവടെ കൊടുത്തിരിക്കുന്നു. സമയബന്ധിതമായി ഡി. ഡി. ഇ. യ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടതിനാൽ താത്പര്യമുള്ള വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ 05 / 06 / 2018 (ചൊവ്വ) വൈകുന്നേരം 5 മണിക്ക് മുമ്പായി വിശദമായ പ്രൊഫസലുകളുടെ (ഡി പി ആർ) പ്ലാനും എസ്റ്റിമേറ്റും സഹിതം  എ. ഇ. ഓ. ആഫീസിൽ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കാനാകില്ലെന്ന വിവരവും അറിയിക്കുന്നു. ഡി. പി. ആർ. ലഭ്യമാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയോ പൊതു മരാമത്ത് വകുപ്പിന്റെയോ എൻജിനീയർമാരെ സ്കൂൾ തലത്തിൽ നിന്നും നേരിട്ട് കത്ത് മുഖേന വിഷയത്തിന്റെ അടിയന്തര പ്രാധാന്യം ബോധ്യപ്പെടുത്തി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെടേണ്ടതാണെന്ന് നിർദ്ദേശിക്കുന്നു.