വളരെ പ്രധാനപ്പെട്ട അറിയിപ്പ് - സമയബന്ധിതം
പാഠപുസ്തക ഇൻഡന്റിങ് 2018 - 19
2018 - 19 അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിവസത്തെ കണക്കു പ്രകാരം അധികമായി പാഠപുസ്തക ഇൻഡന്റിങ് സംബന്ധിച്ച പാഠപുസ്‌തക ഓഫീസറുടെ അറിയിപ്പ് ചുവടെ കൊടുത്തിരിക്കുന്നു.
Sir,
It has been reported by some schools that they cannot make indent for English medium text books since the classes are started from this academic year onwards. In such cases kindly direct the schools concerned to send an e-mail to IT@School (KITE) with school code with a request to open their page for making indent for required number of text books. This facility can be availed upto 21.6.2018 1.00 p.m. This may be treated as urgent.
2018 - 19 അധ്യയന വർഷത്തിൽ പുതുതായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങിയിട്ടുള്ള വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഐ. ടി. @ സ്കൂൾ ( KITE ) ഓഫീസിൽ സ്ക്കൂൾ കോഡ് സഹിതം ഇമെയിലായി ഇംഗ്ലീഷ് മീഡിയം പാഠപുസ്തക ഇൻഡന്റിങ് നൽകുന്നതിനുള്ള അപേക്ഷ 20 / 06 / 2018 (ബുധൻ) നകം സമർപ്പിക്കേണ്ടതാണ്.
പാഠപുസ്തക ഇൻഡന്റിങ് ചെയ്യുന്നതിനുള്ള സമയപരിധി 20 / 06 / 2018 നു അവസാനിക്കുന്നതിനാൽ പ്രധാനാധ്യാപകർ ഈ വിഷയത്തിൽ സത്വര നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു. വിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ നിർബന്ധമായും പാഠപുസ്‌തക ഇൻഡന്റിങ് ചെയ്യേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കകം അധികമായി ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ഇൻഡന്റിങ് നൽകുവാൻ യാതൊരു കാരണവശാലും അവസരം ലഭിക്കുന്നതല്ല. ആയതിനാൽ ഈ അവസരം പ്രയോജനപ്പെടുത്തി കൃത്യമായി അഡിഷണൽ പാഠപുസ്തക ഇൻഡന്റിങ് നൽകാത്ത പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.