ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി പ്രധാനാദ്ധ്യാപകർക്കുള്ള സുപ്രധാന അറിയിപ്പ്
1 . സ്കൂളിന് ഏറ്റവും സമീപമുള്ള പ്രൈമറി ഹെൽത്ത് സെന്റർ, ആശുപത്രി, ഫുഡ് സേഫ്റ്റി ഓഫീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഓഫീസ്, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉച്ചഭക്ഷണ വിഭാഗത്തിലെ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ എല്ലാവരും കാണത്തക്കവിധത്തിൽ സ്കൂൾ ഓഫീസിന്റെ പുറം ചുമരിലോ, ഓഫീസിനു പുറത്തു സ്ഥാപിച്ചിട്ടുള്ള ബോർഡിലോ സ്ഥിരമായി എഴുതി പ്രദര്ശിപ്പിക്കേണ്ടതാണ്.
2 . ഉച്ച ഭക്ഷണ പദ്ധതി നടത്തിപ്പിൽ പ്രധാനാദ്ധ്യാപകനെ സഹായിക്കുന്നതിനു വേണ്ടി 2 അധ്യാപകരെ ചുമതലപ്പെടുത്തേണ്ടതും ടി അധ്യാപകരുടെ പേരും, ഫോൺ നമ്പറും 30 - 06 - 2018 നു മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
3. വിദ്യാർഥികൾക്കു നൽകുന്ന അയൺ ഫോളിക് ആസിഡ് ഗുളികകളുടെയും വിര നിവാരണ ഗുളികകളുടെയും എണ്ണം ( ഒരു വർഷത്തേക്ക് ആവശ്യമായത്) 30 - 06 - 2018 ന് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ടി വിവരങ്ങൾ എല്ലാം ക്രോഡീകരിച്ചു 01 - 07 - 2018 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു സമർപ്പിക്കേണ്ടതിനാൽ മേൽ ചേർത്ത സമയക്രമം കൃത്യമായി പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു.