Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

September 29, 2018

          മഹാത്മാഗാന്ധിയുടെ 150 -)0 ജന്മദിനാഘോഷം - സ്‌കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ താഴെകൊടുത്തിട്ടുള്ള സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ എല്ലാ പ്രധാനാധ്യാപകരും വിദ്യാലയങ്ങളിൽ കൃത്യമായി നടപ്പിലാക്കേണ്ടതാണെന്നു അറിയിക്കുന്നു. 

ഒക്ടോബര് -2  ഗാന്ധിജയന്തി 
 എട്ടാം ഉത്സവം 

           മേൽ ലിങ്കിൽ കൊടുത്തിട്ടുള്ള ഒക്ടോബർ 2 - ഗാന്ധി ജയന്തി സംബന്ധിച്ച മാർഗനിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്നു എല്ലാ സർക്കാർ  / എയിഡഡ് / അൺഎയിഡഡ് സ്ക്കൂൾ പ്രധാനാധ്യാപകരെയും അറിയിക്കുന്നു. 

വിദ്യാരംഗം കലാസാഹിത്യവേദി സര്‍ഗോല്‍സവം , കുട്ടികളുടെ ശില്പശാല, സംസ്ഥാനതല സാഹിത്യ സെമിനാറുകള്‍ എന്നിവ സംബന്ധിച്ച സര്‍ക്കുലറുകള്‍ താഴെ ലിങ്കില്‍ കൊടുക്കുന്നു.

വിദ്യാരംഗം സര്ഗോത്സവം

വിദ്യാരംഗം സാഹിത്യ സെമിനാര്‍

പട്ടിക ജാതി വികസനം ഇ-ഗ്രാന്‍റ് - പദ്ധതി - കുട്ടികളുടെ വിവരങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച  തുടര്‍ നിര്‍ദേശങ്ങള്‍ പട്ടിക ജാതി വികസന ഓഫിസില്‍ നിന്നും പ്രധാനാധ്യാപകര്‍ക്ക് ലഭിക്കുന്നതാണ്.

ഇ ഗ്രാന്‍റ്സ് (3.0)          

മഹാത്മാ ഗാന്ധിയുടെ നൂറ്റി  അന്‍പതാം ജന്മദിനം "നയീ താലീം " വാരമായി ആഘോഷിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ ലിങ്കില്‍ കൊടുക്കുന്നു. 

September 28, 2018

U/17&U/19 football camp 30/9/18 രാവിലെ 7 മണിക്ക് (final selection) പേരാവൂർ Hss  
Cricket camp U/19 &U/17 രാവിലെ 10 മണി Global India Public School Vilakkode ലും നടത്തപ്പെടുന്നു  cricket kit മായി എത്തിച്ചേരുക
കണ്ണൂർ റവന്യൂ ജില്ലാ സ്ക്കൂൾ കായികമേള 2018 - 19

                                  കണ്ണൂർ റവന്യൂ ജില്ലാ സ്ക്കൂൾ ( ഗെയിംസ്, നീന്തൽ, കായികമേള) മത്സരങ്ങളുടെ തീയ്യതി ക്രമം ചുവടെ ചേർക്കുന്നു. ഉപജില്ലാതല മത്സരങ്ങളിൽ സെലക്ഷൻ ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ചെയ്‌ത്‌ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്തു എത്തിച്ചേരേണ്ടതാണെന്നു അറിയിക്കുന്നു. 


                          

        ഒന്നാം പാദവാർഷിക പരീക്ഷ 

                        ഈ അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സുപ്രധാന അറിയിപ്പ് താഴെ കൊടുത്തിരിക്കുന്നു. എല്ലാ സർക്കാർ / എയിഡഡ് / അൺഎയിഡഡ് സ്ക്കൂൾ പ്രധാനാധ്യാപകരും പ്രസ്‌തുത മാർഗ്ഗനിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു.
 

സ്കൗട്ട് കബ്ബ് യൂണിറ്റ്
കണ്ണൂർ ജില്ലയിലെ എല്ലാ ഹൈസ്കൂൾ , യു.പി, എൽ.പി സ്കൂളുകളിലും സ്കൗട്ട് , കബ്ബ് യൂണിറ്റുകൾ തുടങ്ങേണ്ടതിനാൽ പ്രസ്തുത യൂണിറ്റുകൾ ഇല്ലാത്ത മുഴുവൻ സ്കൂളുകളിലും പ്രസ്തുത യൂണിറ്റുകൾ തുടങ്ങുന്നതിലേക്കായി ബന്ധപ്പെട്ട അദ്ധ്യാപകരെ തയ്യാറാക്കി അയക്കുവാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
                    ബേസിക് ട്രയിനിംഗ് കോഴ്സ് സെപ്തംബർ 29 ന്‌ രാവിലെ 9 മണി മുതൽ ഒക്ടോബർ 5 ന്‌ രാവിലെ 8 മണി വരെ  മുണ്ടേരി എച്ച്.എസ്.എസ് , കാഞ്ഞിരോട് എ.യു.പി.എസ് ൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വെച്ച് നടക്കുന്നതാണ്‌.

കൂടുതൽ വിവരങ്ങൾക്ക്:-1)9495654783
                                                     2)9343314018
                                                     3)9495334456
                                                     4)9400546657 



************************************************************************************************ 


സംസ്‌കൃത അധ്യാപകർക്കുള്ള ദ്വിദിന പരിശീലനം 

                            തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ സംസ്‌കൃത ഭാഷാ അധ്യാപകർക്ക് സംസ്‌കൃത അക്കാഡമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദിനദ്വയാത്മക പരിശീലനം 2018 സെപ്റ്റംബർ 28 (വെള്ളി), 29 (ശനി) തീയതികളിൽ കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്. ആയതിനാൽ പ്രസ്‌തുത പരിശീലന പരിപാടിയിൽ എല്ലാ യൂ. പി. വിഭാഗം സംസ്‌കൃതം അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

***********************************************************************************

 

 

POSHAN ABHIYAN- OBSERVING POSHAN MAA ( MONTH OF NUTRITION) DURING SEPTEMBER 2018

POSHAN ABHIYAN is a flagship programme of Ministry of Women and Child Development (MWCD), Government of India which ensures convergence with various other centrally sponsored programmes having nutrition as a component. Ministry of Human Resources Department is a partner ministry of MWCD in this venture. 

National Council of POSHAN held on 24.07.2018 decided to celebrate "Rashitrya POSHAN MAA" *( Month of POSHAN) during the month of September 2018. The following programmes need to be undertaken under Mid day Meal Scheme as part of observing Rashtriya POSHAN MAA. All AEOs, Senior Superintendents and NMOs must join hands to implement the following programmes/activities during this month to celebrate the month of POSHAN. 
POSHAN means nutrition or nourishment. 

Activities to be organized:-

(1) Awareness campaign for children especially adolescent girls. Awareness programmes/ classes shall be conducted in schools for the children and parent community. Awareness  regarding the importance of nutrition, cleanliness, good health, balanced diet, consumption of green leafy vegetables and pulses, safe menstrual health, setting up kitchen gardens in schools, etc shall be carried out with the support of Department of Agriculture, Department of Health and Family Affairs and Food Safety Department. Officials of the departments of Agriculture, Food Safety and Health & Family Affairs may be invited to take classes/awareness programmes in schools. 

(2) School Mid day Meal Committees shall be exclusively convened during the last week of September 2018 to discuss issues related to nutrition, hand-wash, setting up kitchen gardens, use of water filters, etc.

(4) The programmes/activities shall be organized in at least 25 schools under each AEO  due to time constraints and due to the fact that  there are only a few days left for the close of September 2018.

(3) All the above activities shall be organized before 30.09.2018. The list of participants ( children and adults) shall be properly recorded and the data handed over to DDEs concerned in the following format

Name of AEO      -          Activities Conducted       -          In convergence with which department       -                              
                                    Total No of Participants 
                                                                                                                                          Boys     Girls    Adult Male    Adult Female 
NMMS സ്കോളർഷിപ്പ്
2018-19 വർഷത്തെ NMMS സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31-10-2018 ആണ്‌. അപേക്ഷ സമർപ്പണം/സൂക്ഷ്മ പരിശോധന എന്നിവ സംബന്ധിച്ച വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രീമെട്രിക് സ്കോളർഷിപ്പ്
2018-19 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30-9-2018 ആണ്‌. അപേക്ഷ സമർപ്പണം/സൂക്ഷ്മ പരിശോധന എന്നിവ സംബന്ധിച്ച വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തേണ്ട അവസാനതീയതി 15-10-2018.
Swatchhata Hi Sewa 2018
Swatchhata Hi Sewa 2018 എന്ന പദ്ധതിയുമായി ബന്ധപ്പെട്ട്    വിദ്യാർത്ഥികൾക്ക് വേണ്ടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പോസ്റ്റ്കാർഡ് രചനാ മത്സരം സംഘടിപ്പിക്കുന്നു. “സ്വച്ഛഭാരത രൂപീകരണത്തിൽ തങ്ങളുടെ പങ്ക്, ഭാവി പ്രതീക്ഷ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രധാനമന്ത്രിക്കാണ്‌ പോസ്റ്റ്കാർഡിൽ കത്തെഴുതേണ്ടത്.സ്കൂൾ തലത്തിൽ തെരെഞ്ഞെടുക്കപ്പെടുന്ന മികച്ച രചനകൾ miskeralaplanning@gmail.com എന്ന വിലാസത്തിലേക്ക് സെപ്തംബർ 21 നകം അയച്ചുകൊടുക്കേണ്ടതാണ്‌.

September 25, 2018

പ്രധാനപ്പെട്ട അറിയിപ്പ് 

ഉച്ച ഭക്ഷണ പരിപാടി  സംബന്ധിച്ച പുതിയ സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പരിശീലനം നാളെ 26 -09 -2018 ബുധനാഴ്ച താഴെക്കൊടുത്തിരിക്കുന്ന സമയ ക്രമം അനുസരിച് എ ഇ ഓ ആഫീസിൽ വെച് നടക്കുന്നതാണ് പ്രൈമറി  സ്‌കൂളുകളിൽ നിന്ന് പ്രധാനാധ്യാപകനും  ഉച്ചഭക്ഷണ ചാർജുള്ള ഒരധ്യാപകനും പങ്കെടുക്കേണ്ടതാണ് .ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് ഉച്ച ഭക്ഷണ ചാർജുള്ള അധ്യാപകൻ പങ്കെടുത്താൽ മതിയാകും.

സമയം രാവിലെ 10  മണി

കൊട്ടിയൂർ,കേളകം ,മുഴക്കുന്നു ,കണിച്ചാർ,കോളയാട്,പേരാവൂർ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന സ്‌കൂളുകൾ  കൂടാതെ ,MGLC ആറളം ഫാം 11/1,11/2,13/1,13/2, MGLC പൂ ക്കുണ്ട് തുടങ്ങിയ MGLC കളും  പങ്കെടുക്കേണ്ടതാണ്
ഉച്ചക്ക് 1 .30 മണി 
തില്ലങ്കേരി,പായം,ആറളം,അയ്യങ്കുന്ന്‌,പഞ്ചായത്തുകളിലും ഇരിട്ടി മുൻസിപ്പാലിറ്റികളി ലും  പെട്ട സ്‌കൂളുകളും MGLC നരിക്കടവ്,ചാവശ്ശേരിപറമ്പിൽ ,നെല്ലിയാട് ,അമ്പലക്കണ്ടി,ചതിരുർ 110,വീർപാട്  കൂടാതെ വികാസ് ഭവൻ,സെന്റ് കാമിലസ് എന്നീ സ്പെഷ്യൽ സ്‌കൂളുകളും പങ്കെടുക്കേണ്ടതാണ് 
*****************************************************
pls click here for user manual 


ഉപ ജില്ലാ തല സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരത്തിന്റെ സമയ ക്രമം താഴെ കൊടുക്കുന്നു

അറിയിപ്പ് 

25 / 09/  2018  നു ഉപജില്ലാ ക്രിക്കറ്റ്‌  മത്സരം പേരാവൂർ സെന്റ് ജോസഫ്‌സ്  എച് എസ്സിലും ലും  ഷട്ടിൽ മത്സരം എച് എസ് എസ്  കേളകത്തും  രാവിലെ 8  മണി മുതൽ നടക്കുന്നതാണ്

September 24, 2018

          ഉപജില്ലാ അക്വാട്ടിക്‌സ് ചാംപ്യൻഷിപ് 25 - 09 - 2018 (ചൊവ്വ) നു കക്കാട് സ്വിമ്മിങ്ങ് പൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓൺലൈൻ എൻട്രി മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും മത്സരദിവസം രാവിലെ 9 മണിക്ക് കക്കാട് സ്വിമ്മിങ് പൂളിൽ എലിജിബിലിറ്റി സഹിതം റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.

       ഇരിട്ടി ഉപജില്ലാ സ്പോർട്സ് സെക്രട്ടറി 
                              ശ്രീ. വിനോദൻ സാർ, GHSS ആറളം 

                                      മൊബൈൽ നമ്പർ, 9446097041 

September 18, 2018

              




2018 - 19 അധ്യയന വർഷത്തെ ഇരിട്ടി ഉപജില്ലാതല വിവിധ മേളകളുമായി ബന്ധപ്പെട്ട യോഗം 

24 / 09/ 2018 (തിങ്കൾ) ഉച്ചകഴിഞ്ഞു 2 : 30  മണിക്ക് എ. ഇ. ഓ. ആഫീസ്, കോൺഫറൻസ് ഹാളിൽ 
                      
                      2018 - 19 അധ്യയന വർഷത്തെ വിവിധ മേളകളുമായി ബന്ധപ്പെട്ട് ഇരിട്ടി ഉപജില്ലയിലെ സർക്കാർ / എയിഡഡ് / അൺഎയിഡഡ് ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽമാരുടെയും ഹൈസ്ക്കൂൾ വിഭാഗം പ്രധാനാധ്യാപകരുടെയും ഉപജില്ലാ ഹെഡ്മാസ്റ്റർ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ഉപജില്ലയിലെ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെയും ഉപജില്ലാ വിവിധ ക്ലബുകളുടെ സെക്രട്ടറിമാരുടെയും യോഗം 24 - 09 - 2018 (തിങ്കൾ) ഉച്ചകഴിഞ്ഞു 2 : 30 മണിക്ക് എ. ഇ . ഓ. ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്.   ബന്ധപ്പെട്ടവർ കൃത്യസമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു. 

                                   ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, 
                                                            ഇരിട്ടി 
      

  


                           

September 15, 2018

ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് 2018 -19
2018-19 വർഷത്തെ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 25-9-2018. വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലറിനും അപേക്ഷാ ഫോമിനുമായി  ഇവിടെ ക്ലിക്ക് ചെയ്യുക.

September 14, 2018

പ്രതിജ്ഞ
സംസ്ക്യതം ദിനത്തിൽ വിദ്യാലയങ്ങളിൽ ചൊല്ലേണ്ട പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂനപക്ഷപ്രീമെട്രിക് സ്കോളർഷിപ്പ്
ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനായുള്ള  അപേക്ഷകൾ (ഫ്രഷ്/റിന്യൂവൽ) സെപ്തംബർ 30 നുള്ളിൽ  ഓൺലൈനായി സമർപ്പിക്കേണ്ടതാണ്‌. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി യാതൊരു കാരണവശാലും ദീർഘിപ്പിച്ചു നല്കുന്നതല്ലായെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുള്ളതിനാൽ നിശ്ചിത സമയത്തിനുള്ളിൽ അർഹരായ മുഴുവൻ കുട്ടികളുടേയും ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.
              2018 - 19 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ് അപേക്ഷകൾ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ സമർപ്പിക്കുന്ന അന്ന് തന്നെ ഓൺലൈനായി വെരിഫിക്കേഷൻ നടത്തുവാൻ പ്രധാനാധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഈ വിഷയത്തിൽ വീഴ്‌ച വരുത്തുവാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു. 

September 11, 2018

എൽ.എസ്.എസ് സ്കോളർഷിപ്പ്
2018-19 വർഷത്തിൽ എൽ.എസ്.എസ് സ്കോളർഷിപ്പിനത്തിൽ ആവശ്യമുള്ള തുകയുടെ റിക്വയർമെന്റ് ഇതിനോടകം ഓഫീസിൽ നല്കിയിട്ടുള്ള സ്കൂളുകൾ ഇതോടൊപ്പമുള്ള പ്രൊഫോർമ 12-9-2018 വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നല്കേണ്ടതാണ്‌.പ്രസ്തുത പ്രൊഫോർമ കൺസോളിഡേറ്റ് ചെയ്ത് 5 മണിക്ക് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഇ-മെയിൽ ചെയ്ത് നല്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ധനശേഖരണം
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളിൽ നിന്നും 11 , 12 തീയതികളിൽ  ഫണ്ട് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സന്ദേശം , പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ എന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ദുരിതാശ്വാസ പ്രവർത്തനം - വിദ്യാർഥികളിലൂടെ ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച അറിയിപ്പ്

                      പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകാൻ വിദ്യാർഥികളോട് ബഹു. മുഖ്യമന്ത്രി  ശ്രീ. പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. ആയതിന് പ്രകാരം കുട്ടികളുടെ സംഭാവന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്തംബര് 11 (ചൊവ്വാ) ന് ശേഖരിക്കാനാണ് നിർദേശിച്ചിരുന്നത്. കുട്ടികളുടെ ഈ ശേഖരണം സെപ്റ്റംബർ 12 (ബുധൻ) ലേക്ക് കൂടി ദീർഘിപ്പിച്ചു ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉത്തരവായിട്ടുണ്ട് എന്ന വിവരം എല്ലാ പ്രധാനദ്ധ്യാപകരെയും അറിയിക്കുന്നു. 

           പ്രസ്‌തുത തുക താഴെ ചേർത്തിരിക്കുന്ന സർക്കുലറിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിട്ടുള്ള അക്കൗണ്ട് നമ്പറിൽ  മാത്രമേ അടക്കുവാൻ പാടുള്ളൂവെന്നും അറിയിക്കുന്നു.

                        ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളിൽ നിന്നും 11-9-2018, 12 - 9 - 2018 തീയ്യതികളിൽ  ഫണ്ട് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************
         ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടി സ്ക്കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യാതൊരു കാരണവശാലും വിദ്യാർത്ഥികളെ ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്താൻ പാടില്ല എന്ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും മേൽ നിർദ്ദേശം കർശ്ശനമായി പാലിക്കേണ്ടതാണെന്നു അറിയിക്കുന്നു. 
*********************************************************************************
   സ്ക്കൂൾ  ഉച്ചഭക്ഷണ പരിപാടി സംബന്ധിച്ച അറിയിപ്പ് 

                   എല്ലാ  (സർക്കാർ / എയിഡഡ് ) എൽ. പി. / യൂ. പി. / ഹൈസ്ക്കൂൾ  വിഭാഗം പ്രധാനാദ്ധ്യാപകരും ഉച്ചഭക്ഷണ പരിപാടിയുടെ EXPENDITURE പാസ്സാക്കി നൽകുന്നതിനായി  ചെലവായ തുകയുടെ അസ്സൽ വൗച്ചറുകൾ എല്ലാ മാസവും പത്താം തീയതിക്ക് മുമ്പായി എ. ഇ. ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണെന്നു കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ നിർദിഷ്ട സമയപരിധിക്കുള്ളിൽ ചെലവായ തുകയുടെ അസ്സൽ വൗച്ചറുകൾ ഓഫീസിൽ സമർപ്പിച്ചെങ്കിൽ മാത്രമേ EXPENDITURE STATEMENT പാസ്സാക്കി നൽകുവാൻ സാധിക്കുകയുള്ളൂ എന്ന് അറിയിക്കുന്നു. 


*********************************************************************************

                    സർക്കാർ നിർദ്ദേശപ്രകാരം പ്രവൃത്തി ദിനമാക്കിയിട്ടുള്ള ശനിയാഴ്ച ദിവസങ്ങളിൽ സ്‌കൂളുകളിൽ പതിവുപോലെ ഉച്ചഭക്ഷണം നൽകേണ്ടതാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ പ്രസ്‌തുത നിർദ്ദേശം എല്ലാ പ്രധാനാധ്യാപകരും കൃത്യമായി പാലിക്കേണ്ടതാണെന്നു അറിയിക്കുന്നു. 

*********************************************************************************

September 10, 2018

ഫണ്ട് ശേഖരണം
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളിൽ നിന്നും 11-9-2018 ന്‌ ഫണ്ട് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

September 07, 2018


September 06, 2018

പാഠപുസ്തക വിതരണം
2018-19 വർഷത്തെ  രണ്ടാം വാല്യം പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട്  എല്ലാ സ്കൂളുകളും ഇന്നലെ വരെ ലഭിച്ച പാഠപുസ്തകങ്ങളുടെ എണ്ണം ഇന്ന് (6-9-2018) വൈകുന്നേരം 5 മണിക്ക് മുമ്പായി  ഓൺലൈൻ എൻട്രി വരുത്തേണ്ടതാണ്‌. സൊസൈറ്റികളായി പ്രവർത്തിക്കുന്ന സ്കൂളുകൾ, ഒരു സൊസൈറ്റി എന്ന നിലയിൽ ആ സൊസൈറ്റിയിലേക്ക് എത്ര പുസ്തകങ്ങൾ ലഭിച്ചുവെന്ന് ആദ്യം എൻട്രി വരുത്തുകയും, തുടർന്ന് സ്കൂളുകൾക്ക് വിതരണം ചെയ്തതിനുശേഷം ഒരു സ്കൂളെന്ന നിലയിൽ എത്ര പുസ്തകം ലഭിച്ചുവെന്നും എൻട്രി വരുത്തേണ്ടതാണ്. 
           രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ പുനർക്രമീകരണം അടിയന്തിരമായി പൂർത്തിയാക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്കൂളുകളുടെ പേര്‌ വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.
അറിയിപ്പ്
ഒരേ സ്കൂളിലെ എൽ.പി, യു.പി , ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വ്യത്യസ്ത (ഫ്ലക്സിബിൾ ആയ) സമയക്രമം സ്വീകരിച്ചിട്ടുള്ള സ്കൂളുകൾ പ്രസ്തുത വിവരം 6-9-2018 നുള്ളിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്‌.

പ്രൊമോഷൻ
2018-19 വർഷത്തിൽ എച്ച്.എസ്.എ( കോർ  വിഷയങ്ങൾ) തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കുന്നതിലേക്കായി അർഹരായ പ്രൈമറി അദ്ധ്യാപകരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത ലിസ്റ്റ് സംബന്ധിച്ച എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ ആയത്  15-9-2018 നുള്ളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മുമ്പാകെ  രേഖാമൂലം സമർപ്പിക്കേണ്ടതാണ്‌.

September 05, 2018

             
         ഓണം സ്പെഷ്യൽ അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട Expenditure Statement  പൂരിപ്പിച്ചു  2 കോപ്പി വൗച്ചർ സഹിതം പ്രധാനാധ്യാപകർ 11 / 09 / 2018 ( ചൊവ്വ) നകം ഓഫീസിൽ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.  സ്റ്റെമെന്റിനായി ഇവിടെ ക്ലിക്ക്  ചെയ്യുക 

വളരെ അടിയന്തിരം 

ഗെയിൻ പി എഫ്  ക്യാമ്പ് 
എല്ലാ എയ്ഡഡ് പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക് 

ഗെയിൻ പി എഫ് സംവിധാനം  വിജയകരമാക്കുന്നതിനായി  അതാതു സ്കൂൾ രേഖകളുമായി  ഒത്തു നോക്കി പരിശോധിക്കുന്നതിനായി  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ കേന്ദ്രീകരിച്ചു  ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട് . ടി അതിനായി പ്രധാനാദ്ധ്യാപകർ തയ്യാറാക്കി വയ്ക്കേണ്ട രേഖകൾക്കായും നിർദേശങ്ങൾക്കായും ഇവിടെ ക്ലിക്ക് ചെയ്യുക .പേജ് 1 , പേജ് 2 , പേജ് 3 .

September 03, 2018

വളരെ അടിയന്തിരം expenditure  സ്റ്റേറ്റ്മെന്റ്

   മെയ് , ജൂൺ , ജൂലൈ , ഓഗസ്റ്റ്  മാസത്തിലെ expenditure  സ്റ്റേറ്റ്മെന്റ് ഇതുവരെ ഓൺലൈൻ ചെയ്യാത്തവർ ഇന്ന് 3 -09 -18   5  മണിക്ക് മുമ്പായി ഓൺലൈൻ  ചെയ്യേണ്ടതാണ് . 
ജി യു പി  അടക്കത്തോട്      ജി എൽ പി പേരട്ട
ജി യു പി തലക്കാണി            ജി എൽ പി ഇടവേലി
ജി യു പി തില്ലങ്കേരി         ജി എൽ പി കാവുംപടി
ജി  യു പി വിളക്കോട്       ജി എൽ പി  കൊളക്കാട്
ജി യു പി ചുങ്കക്കുന്നു     ജി എൽ പി   കോളിത്തട്ടു
ജി യു പി പായം 
ജി യു പി  മേനചൊടി  എന്നീ സ്കൂളുകൾ   എത്രയും പെട്ടന്ന് ഓൺലൈൻ ചെയ്യുക ഒരു മാസം കഴിഞ്ഞു അടുത്ത മാസം  5 - തിയ്യതിക്ക്‌ മുൻപ്  തന്നെ  ഓൺലൈൻ ചെയ്യേണ്ടതാണ്

September 01, 2018

എ. ഇ. ഓ    കോൺഫറൻസ് (എൽ. പി.  / യൂ.  പി.  വിഭാഗം) 


                         04 - 09 - 2018 (ചൊവ്വ )  ഉച്ചകഴിഞ്ഞു 2 മണിക്ക്  (  എൽ. പി.   / യൂ.  പി. വിഭാഗം ) പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം  എ. ഇ. ഓ. ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്.  എല്ലാ എൽ. പി. /  യൂ.  പി. വിഭാഗം പ്രധാനാധ്യാപകരും കൃത്യസമയത്തുതന്നെ കോൺഫെറെൻസിൽ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു.