Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

September 28, 2018

സ്കൗട്ട് കബ്ബ് യൂണിറ്റ്
കണ്ണൂർ ജില്ലയിലെ എല്ലാ ഹൈസ്കൂൾ , യു.പി, എൽ.പി സ്കൂളുകളിലും സ്കൗട്ട് , കബ്ബ് യൂണിറ്റുകൾ തുടങ്ങേണ്ടതിനാൽ പ്രസ്തുത യൂണിറ്റുകൾ ഇല്ലാത്ത മുഴുവൻ സ്കൂളുകളിലും പ്രസ്തുത യൂണിറ്റുകൾ തുടങ്ങുന്നതിലേക്കായി ബന്ധപ്പെട്ട അദ്ധ്യാപകരെ തയ്യാറാക്കി അയക്കുവാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
                    ബേസിക് ട്രയിനിംഗ് കോഴ്സ് സെപ്തംബർ 29 ന്‌ രാവിലെ 9 മണി മുതൽ ഒക്ടോബർ 5 ന്‌ രാവിലെ 8 മണി വരെ  മുണ്ടേരി എച്ച്.എസ്.എസ് , കാഞ്ഞിരോട് എ.യു.പി.എസ് ൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വെച്ച് നടക്കുന്നതാണ്‌.

കൂടുതൽ വിവരങ്ങൾക്ക്:-1)9495654783
                                                     2)9343314018
                                                     3)9495334456
                                                     4)9400546657 



************************************************************************************************ 


സംസ്‌കൃത അധ്യാപകർക്കുള്ള ദ്വിദിന പരിശീലനം 

                            തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ സംസ്‌കൃത ഭാഷാ അധ്യാപകർക്ക് സംസ്‌കൃത അക്കാഡമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദിനദ്വയാത്മക പരിശീലനം 2018 സെപ്റ്റംബർ 28 (വെള്ളി), 29 (ശനി) തീയതികളിൽ കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്. ആയതിനാൽ പ്രസ്‌തുത പരിശീലന പരിപാടിയിൽ എല്ലാ യൂ. പി. വിഭാഗം സംസ്‌കൃതം അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

***********************************************************************************