Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

September 11, 2018

ദുരിതാശ്വാസ പ്രവർത്തനം - വിദ്യാർഥികളിലൂടെ ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച അറിയിപ്പ്

                      പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകാൻ വിദ്യാർഥികളോട് ബഹു. മുഖ്യമന്ത്രി  ശ്രീ. പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. ആയതിന് പ്രകാരം കുട്ടികളുടെ സംഭാവന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്തംബര് 11 (ചൊവ്വാ) ന് ശേഖരിക്കാനാണ് നിർദേശിച്ചിരുന്നത്. കുട്ടികളുടെ ഈ ശേഖരണം സെപ്റ്റംബർ 12 (ബുധൻ) ലേക്ക് കൂടി ദീർഘിപ്പിച്ചു ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉത്തരവായിട്ടുണ്ട് എന്ന വിവരം എല്ലാ പ്രധാനദ്ധ്യാപകരെയും അറിയിക്കുന്നു. 

           പ്രസ്‌തുത തുക താഴെ ചേർത്തിരിക്കുന്ന സർക്കുലറിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിട്ടുള്ള അക്കൗണ്ട് നമ്പറിൽ  മാത്രമേ അടക്കുവാൻ പാടുള്ളൂവെന്നും അറിയിക്കുന്നു.

                        ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളിൽ നിന്നും 11-9-2018, 12 - 9 - 2018 തീയ്യതികളിൽ  ഫണ്ട് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************
         ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടി സ്ക്കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യാതൊരു കാരണവശാലും വിദ്യാർത്ഥികളെ ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്താൻ പാടില്ല എന്ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും മേൽ നിർദ്ദേശം കർശ്ശനമായി പാലിക്കേണ്ടതാണെന്നു അറിയിക്കുന്നു. 
*********************************************************************************