പാഠപുസ്തക വിതരണം
2018-19 വർഷത്തെ രണ്ടാം വാല്യം പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളുകളും ഇന്നലെ വരെ ലഭിച്ച പാഠപുസ്തകങ്ങളുടെ എണ്ണം ഇന്ന് (6-9-2018) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈൻ എൻട്രി വരുത്തേണ്ടതാണ്. സൊസൈറ്റികളായി പ്രവർത്തിക്കുന്ന സ്കൂളുകൾ, ഒരു സൊസൈറ്റി എന്ന നിലയിൽ ആ സൊസൈറ്റിയിലേക്ക് എത്ര പുസ്തകങ്ങൾ ലഭിച്ചുവെന്ന് ആദ്യം എൻട്രി വരുത്തുകയും, തുടർന്ന് സ്കൂളുകൾക്ക് വിതരണം ചെയ്തതിനുശേഷം ഒരു സ്കൂളെന്ന നിലയിൽ എത്ര പുസ്തകം ലഭിച്ചുവെന്നും എൻട്രി വരുത്തേണ്ടതാണ്.
രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ പുനർക്രമീകരണം അടിയന്തിരമായി പൂർത്തിയാക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്കൂളുകളുടെ പേര് വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.