Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

September 11, 2018

   സ്ക്കൂൾ  ഉച്ചഭക്ഷണ പരിപാടി സംബന്ധിച്ച അറിയിപ്പ് 

                   എല്ലാ  (സർക്കാർ / എയിഡഡ് ) എൽ. പി. / യൂ. പി. / ഹൈസ്ക്കൂൾ  വിഭാഗം പ്രധാനാദ്ധ്യാപകരും ഉച്ചഭക്ഷണ പരിപാടിയുടെ EXPENDITURE പാസ്സാക്കി നൽകുന്നതിനായി  ചെലവായ തുകയുടെ അസ്സൽ വൗച്ചറുകൾ എല്ലാ മാസവും പത്താം തീയതിക്ക് മുമ്പായി എ. ഇ. ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണെന്നു കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ നിർദിഷ്ട സമയപരിധിക്കുള്ളിൽ ചെലവായ തുകയുടെ അസ്സൽ വൗച്ചറുകൾ ഓഫീസിൽ സമർപ്പിച്ചെങ്കിൽ മാത്രമേ EXPENDITURE STATEMENT പാസ്സാക്കി നൽകുവാൻ സാധിക്കുകയുള്ളൂ എന്ന് അറിയിക്കുന്നു. 


*********************************************************************************

                    സർക്കാർ നിർദ്ദേശപ്രകാരം പ്രവൃത്തി ദിനമാക്കിയിട്ടുള്ള ശനിയാഴ്ച ദിവസങ്ങളിൽ സ്‌കൂളുകളിൽ പതിവുപോലെ ഉച്ചഭക്ഷണം നൽകേണ്ടതാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ പ്രസ്‌തുത നിർദ്ദേശം എല്ലാ പ്രധാനാധ്യാപകരും കൃത്യമായി പാലിക്കേണ്ടതാണെന്നു അറിയിക്കുന്നു. 

*********************************************************************************