Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 31, 2019

 പ്രധാനാധ്യാപകരുടെ ശ്രദ്ധക്കായി 

 പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ചു 
 സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അറിയിപ്പ് 
സ്‌റ്റെപ്പ്സ് (STEPS)ഉപജില്ലാതല പരീക്ഷ 04.01.2020 ന് ശനിയാഴ്ച 10 മണിമുതൽ സെൻറ് .ജോൺസ് യു.പി .സ്കൂൾ തുണ്ടിയിൽ വെച്ച് നടത്തുന്നതാണ് .സ്കൂൾ തലത്തിൽ അർഹത നേടിയ എല്ലാ കുട്ടികളും പ്രധാനാധ്യാപകൻറെ സാക്ഷ്യ പത്രം സഹിതം 9 മണിക്ക് എത്തിച്ചേരേണ്ടതാണ്. 
രജിസ്‌ട്രേഷൻ 9 മണിക്ക് ആരംഭിക്കുന്നതാണ് .

December 30, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 
EXPENDITURE  സ്റ്റേറ്റ്മെൻറ്

                               EXPENDITURE  സ്റ്റേറ്റ്മെൻറ്   ഓൺലൈൻ മുഖേന (ഓഫീസ്  ബ്ലോഗ്ഗിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ)   എല്ലാ മാസവും കൃത്യമായി ചെയ്യുവാൻ ( തൊട്ടടുത്ത മാസം അഞ്ചാം തീയ്യതിക്ക്‌  മുമ്പായി)  പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. പല പ്രധാനാധ്യാപകരും EXPENDITURE  സ്റ്റേറ്റ്മെൻറ് എല്ലാ മാസവും    ഓൺലൈൻ മുഖേന കൃത്യമായി ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നതായി പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ 31 / 12 / 2019 നു വൈകുന്നേരം 4 മണിക്കു മുമ്പായി   EXPENDITURE  സ്റ്റേറ്റ്മെൻറ്   ഓൺലൈൻ മുഖേന ചെയ്യുവാൻ ബാക്കിയുള്ളവർ ആയതു പൂർത്തീകരിക്കേണ്ടതാണ്. 
******************************************************

December 21, 2019

 ഗവ .സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
01 .12 .2014 മുതൽ 30 .06 .2015 വരെ യുള്ള കാലയളവിൽ യു .പി .എസ് .എ തസ്തികയിൽ ഒഴിവുകൾ ഉണ്ടായിരുന്നോ എന്നും ഒഴിവുണ്ടായെങ്കിൽ ഏതു പീരീഡ് മുതൽ ഏതു പീരീഡ് വരെയാണ് എന്ന വിവരം വാട്ട്സ് അപ്പ് മുഖാന്തിരം ഇന്നുതന്നെ      (21.12.2019 )അറിയിക്കുക

December 20, 2019

             ബഹു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 19 / 12 / 2019 ലെ ക്യു. ഐ. പി. (1) / 36862 / 2019 / ഡി. ജി. ഇ. നമ്പർ കത്ത് പ്രകാരം വാഹന ദൗർലഭ്യം മൂലം 17 / 12 / 2019 (ചൊവ്വ) ലെ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത കുട്ടികൾക്ക് സ്കൂൾ തലത്തിൽ തന്നെ ചോദ്യപേപ്പറുകൾ തയ്യാറാക്കി സൗകര്യപ്രദമായ തീയ്യതിയിൽ പരീക്ഷകൾ നടത്തുന്നതിന് പ്രധാനാധ്യാപകരെ / പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തിയിട്ടുള്ളതായി അറിയിക്കുന്നു.  
 

അടിയന്തിരം- ശാസ്ത്രരംഗം ജില്ലാ തല സംഗമം - സംബന്ധിച്ച്.


     ശാസ്ത്ര രംഗം ജില്ലാ തല സംഗമം  ചെറുകുന്ന് ജിജിവിഎച്ച്എസ്എസില്‍
വെച്ച്  2019 ഡംസംബര്‍ 27,28 തീയ്യതികളില്‍    നടക്കുകയാണ്.   പ്രസ്തുത പരിപാടിയിലേക്ക് ഉപജില്ലാ ശാസ്ത്ര സംഗമത്തില്‍ പങ്കെടുത്ത് മികച്ച പ്രവര്‍ത്തനം  നടത്തിയ വിദ്യാര്‍ത്ഥികളെ     ക്ഷണിക്കുന്നതിന് വേണ്ട  നിര്‍ദ്ദേശം ബന്ധപ്പെട്ട   സ്കൂള്‍ മുഖാന്തരം നല്കേണ്ടതാണ്,    ജില്ലാ തല സംഗമത്തില്‍ പങ്കെടുക്കുന്ന   കുട്ടികള്‍  മുന്‍കൂട്ടി ചെയ്ത് കൊണ്ടുവരേണ്ടതിന്‍റെ  വിവരങ്ങളും ഇതോടൊപ്പം അയക്കുന്നു. 

LETTER 1

LETTER 2

LETTER 3

December 18, 2019

// പ്രധാനാധ്യാപകരുടെ  ശ്രദ്ധക്ക്//


സൂര്യഗ്രഹണം  സ്കൂൾ തല  പ്രവർത്തനത്തെ  പറ്റിയുള്ള  കത്ത്  താഴെ  കൊടുക്കുന്നു 

Letter


        രാമാനുജൻ ഗണിത ശാസ്ത്ര സെമിനാർ                  ( എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക്)ജനുവരി 3 ശനിയാഴ്ച 10 മണിക്ക് എ .ഇ .ഒ .കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നു.
വിഷയം 
എച്ച്.എസ്                 :  ബഹുഭുജങ്ങളുടെ നിർമ്മിതി (construction of polygons)

എച്ച്.എസ്.എസ്    : Irrational Numbers
 
അറിയിപ്പ് 
ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവ സംഘാടക സമിതി യോഗം നാളെ 19.12.2019 വ്യഴാഴ്ച്ച വൈകുന്നേരം 3 മണിക്ക് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നു .സംഘാടകസമിതിയിലെ മുഴുവൻ അംഗങ്ങളുടെയും സാന്നിധ്യം കൃത്യ സമയത്തു പ്രതീക്ഷിക്കുന്നു.

ഉപജില്ലാ വിദ്യാഭാസ ഓഫീസർ 
ഇരിട്ടി


December 16, 2019

നൂൺ മീൽ bims ൽ നിന്നും എടുക്കുന്ന വിധം 


                   സംസ്കൃത അക്കാഡമിക് കൗൺസിൽ ജനറൽ ബോഡി 

                                     ഇരിട്ടി ഉപജില്ലാ സംസ്കൃത അക്കാഡമിക് കൗൺസിൽ ജനറൽ ബോഡി 18 - 12 - 2019 ( ബുധൻ )  നു രാവിലെ 10 : 30 നു എ. ഇ. ഓ ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച്  ചേരുന്നതാണ്. ഈ ഉപജില്ലയിലെ മുഴുവൻ സംസ്കൃതം അധ്യാപകരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. 
 ശുചിത്വ റിപ്പോർട്ട് ഇനിയും സമർപ്പിക്കാത്ത സ്കൂളുകൾ ഇന്ന്  16.12.19 നുതന്നെ ഈ ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .
    
      ടെക്സ്റ്റ് ബുക്ക് വോളിയം II ,III ഓൺലൈനിൽ എൻട്രി വരുത്താത്ത സ്കൂളുകൾ ഇന്നുതന്നെ സൈറ്റിൽ എൻട്രി രേഖപ്പെടുത്തേണ്ടതാണ് .
 വോളിയം III പുസ്തകത്തിന്റെ excess ,shortage  വിഷയം തിരിച്ചു ഇന്നുതന്നെ  16.12.19 ന്  റിപ്പോർട്ട് നൽകേണ്ടതാണ്.
 വളരെ അടിയന്തിരം 
16.12.19 ന് ഉച്ചക്ക് 2.30 ന് എൽ .പി ,യു .പി വിഭാഗം പ്രധാനാധ്യാപകരുടെ അടിയന്തിര യോഗം   എ .ഇ .ഒ .ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുന്നു. ബഹു.ഡി.ജി .ഇ യുടെ നിർദ്ദേശപ്രകാരം എല്ലാ പ്രധാനാധ്യാപകരും സമ്പൂർണയിൽ വിവരങ്ങൾ കൃത്യമായി അപ്പ്ലോഡ് ചെയ്യുകയും പ്രൊഫോർമ പൂരിപ്പിച്ചു കൊണ്ടുവരേണ്ടതുമാണ് . സർക്കുലറും പ്രഫോർമയും താഴെ കൊടുക്കുന്നു

സർക്കുലർ 

 പ്രഫോർമക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

December 11, 2019


ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ എടുക്കാനാവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്

CLICK HERE 






December 05, 2019

സംഘാടക സമിതി യോഗം 

                          ഇരിട്ടി ഉപജില്ലാ ശാസ്ത്രമേള  2019 - 20  സംഘാടക സമിതി യോഗം 06 - 12 - 2019 ( വെള്ളി ) ഉച്ചകഴിഞ്ഞു 3 മണിക്ക്  എടൂർ സെൻറ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ചേരുന്നതാണ്. എല്ലാ സംഘാടക സമിതി അംഗങ്ങളും പ്രസ്തുത യോഗത്തിൽ കൃത്യസമയത്തു പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 
പ്രധാനാദ്ധ്യാപകരുടെ  യോഗം 
( എൽ. പി,  യു. പി. വിഭാഗം)

                    ഈ ഉപജില്ലയിലെ എൽ. പി,  യു. പി. വിഭാഗം പ്രധാനാധ്യാപകരുടെ ഒരു  യോഗം 07  -  12  -  2019 (ശനി) നു രാവിലെ 10 മണിക്ക് എ. ഇ. ഓ ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്. എല്ലാ എൽ. പി,  യു. പി. വിഭാഗം പ്രധാനാദ്ധ്യാപകരും  പ്രസ്തുത യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

                      വിദ്യാലയ ശുചീകരണ പ്രവർത്തന റിപ്പോർട്ട്  സമർപ്പിക്കാത്ത  പ്രധാനാദ്ധ്യാപകർ ആയതു കൊണ്ടുവരേണ്ടതാണ്. 

December 04, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ്              --   സമയബന്ധിതം  --

                      കണ്ണൂർ എ. പി. എഫ്. ഒ  ആഫീസിൽ നിന്നും നാളെ  ( 05 - 12  - 2019, ബുധൻ) ഉച്ചയ്ക്ക് മുമ്പായി 2016 - 17 വർഷത്തെ കെ. എ. എസ്. ഇ. പി. എഫ്. ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുന്നതാണെന്നു അറിയിച്ചിട്ടുണ്ട്.ആയതിനാൽ എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും  2016 - 17 വർഷത്തെ മുഴുവൻ ജീവനക്കാരുടെയും ക്രെഡിറ്റ് കാർഡുകൾ പരിശോധിച്ചു വെരിഫൈ ചെയ്തെന്നു ഉറപ്പുവരുത്തേണ്ടതാണ്.  കൃത്യമായി വെരിഫൈ ചെയ്‌തിട്ടുള്ള  വിവരം  എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും  aeoiritty2016@gmail.com  എന്ന ഇ - മെയിലിൽ 05 / 12 / 2019 (ബുധൻ) നു  രാവിലെ 10 : 30 നു മുമ്പായി അറിയിക്കേണ്ടതാണ്. എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകർ ഈ കാര്യത്തിൽ പ്രത്യേക ശ്രെദ്ധ ചെലുത്തേണ്ടതും നിർദിഷ്ട സമയപരിധിയ്ക്കു മുമ്പായി മെയിൽ അയക്കേണ്ടതുമാണ്. യാതൊരു കാരണവശാലും ഇതിൽ വീഴ്ച വരുത്താൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു. 

November 30, 2019

2019 ഡിസംബർ മാസത്തെ സ്‌കൂൾ വാർഷികപരിശോധനതീയ്യതി താഴെ കൊടുക്കുന്നു .പരിശോധന വേളയിൽ ബന്ധപ്പെട്ട പ്രധാനാധ്യാപകർ നിർബന്ധമായുംസ്‌കൂളിൽ ഉണ്ടായിരിക്കേണ്ടതാണ് പരിശോധന വേളയിൽ എല്ലാ രെജിസ്റ്ററുകളും പരിശോധനക്ക് ഹാജരാക്കേണ്ടതാണ് .
1 പെരുമ്പറമ്പ യു പി സ്‌കൂൾ  2 / 12 /1 9
2 ജി എൽ പി സ്‌കൂൾ കാവും പടി  5 -12 -2019 
3ജി എൽ പി പടിക്കച്ചാൽ 9 -12 -2019 
 4 ജി എൽ പി വയന്നൂർ  11-12 -2019 
5  വെക്കളം എ യു പി സ്‌കൂൾ 13 -12 -2019 
6 വാണിവിലാസം എൽ പി എസ് 17 -12 -2019


 സ്‌കോളർഷിപ്പ് അറിയിപ്പ് 

  പ്രീമെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് , അംഗ പരിമിതരായിട്ടുള്ള കുട്ടികളുള്ള സ്കോളർഷിപ്പ് , നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS)എന്നീ സ്കോളര്ഷിപ്പുകൾക്ക് അപേക്ഷ നൽകിയിട്ടും വിവിധ സ്കൂളുകളിൽ സൂക്ഷ്മ പരിശോധന നടത്താതെ സ്കൂൾ തലത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തേണ്ട അവസാന തീയതി 10.12.2019  ആയി  ദീർഘിപ്പിച്ചിരിക്കുന്നു   . അടിയന്തരമായി സ്കൂൾ വെരിഫിക്കേഷൻ നടത്തേണ്ടതാണ് .

November 29, 2019

ഇരിട്ടി ഉപജില്ലയിൽ നിന്നും ശാസ്ത്രരംഗം ജില്ലാ തല സംഗമത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ 
ഗണിതം 
  1. മുഹമ്മദ് കെ .വി , വാഴുന്നവർ യു .പി സ്കൂൾ 
  2. കെവിൻ ജിമ്മി ,മഞ്ഞളാമ്പുറം യു .പി എസ് 
  3. അലൻ ജോബി ,SHHS അങ്ങാടിക്കടവ് 
സയൻസ് 
  1. യദുകൃഷ്ണ ,SHUPS അങ്ങാടിക്കടവ് 
  2. മരിയ ജോമോൻ ,മഞ്ഞളാമ്പുറം യു .പി എസ്
  3. ഡോൺ ജോസഫ് ,ST.JOSEPH HS ADAKKATHODE
സാമൂഹ്യ ശാസ്ത്രം 
  1. നിയ മരിയ ജെയ്‌സൺ,NSSKUPS KOTTIYOOR
  2. ജിയോ അരുൺ ,SSUPS VEERPADU
  3. അഗസ്റ്റസ് ജെയിംസ് ,SHHS അങ്ങാടിക്കടവ്
പ്രവൃത്തി പഠനം 
  1. സ്റ്റിവോ ജോസഫ്,മഞ്ഞളാമ്പുറം യു .പി എസ്
  2. മുഹമ്മദ് സിനാൻ,സുഹ്‌റ യു .പി .എസ് ,വെള്ളരിവയൽ 
  3. അൽന എം.അജയൻ ,CHMHSS KAVUMPADY



November 28, 2019



 പെൻഷൻ പ്രൊപ്പോസൽ  സമർപ്പിച്ച എല്ലാ അധ്യാപകരും ഒറിജിനൽ ഫോട്ടോയും, ഐഡെന്റിഫിക്കേഷനും സ്പെസിമെൻ സിഗ്നേച്ചറും പതിച്ച പേജിൻറെ ഹാർഡ് കോപ്പിയും 2 പകർപ്പ്  വീതം  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
 വളരെ അടിയന്തിരം 
  എല്ലാ ഗവ.യു .പി സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

പേജ് 1
 പേജ് 2 
പ്രഫോർമ 


 NuMATS RESULT


DETAILS OF SELECTED STUDENTS CLICK HERE
അറിയിപ്പ് 

കേരള സർക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ചെറുകിട സംരംഭകരേയും സ്വയം സഹായ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ സരസ മേള - 2019 ഡിസംബർ 20  മുതൽ 31 വരെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് ഗ്രൗണ്ടിൽ (മാങ്ങാട്ടുപറമ്പ്) വെച്ച് നടത്തുന്നു. ഇതോടനുബന്ധമായി ജില്ലയിലെ LP, UP, HS വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം 21 .12 .2019 ന് ഉച്ചക്ക് 2 മണിക്ക് സരസ് വേദിയിൽ വെച്ച് നടത്തുന്നു. സ്‌കൂൾ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക്‌ ആയിരിക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. ആയതിനാൽ സ്‌കൂൾ തല മത്സരങ്ങൾ ഡിസംബർ പത്താം തീയ്യതിക്കകം നടത്താനും വിജയികളെ ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കാനും   ശ്രെദ്ധിക്കേണ്ടതാണ് 

   അറിയിപ്പ് 
 
    കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ സംസ്ഥാനതലത്തിൽ നടക്കും. ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരവും ഇതിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും  cbcphotoksbb@gmail.com  ലും, ഉപന്യാസം  cbcessayksbb@gmail.com ലും, പെയിന്റിംഗ്   cbcpaintksbb@gmail.com ലും ഡിസംബർ 20നു മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.keralabiodiversity.org  യിൽ ലഭിക്കും.

November 27, 2019

/ പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

അറബിക്  സെമിനാർ  നോട്ടീസും  CIRCULARഉം  കാണുക 

CIRCULAR   ലെ  നിർദ്ദേശങ്ങൾ   പാലിക്കുക 


       അറിയിപ്പ് 

  പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ സാമൂഹിക പ്രാധാന്യമുള്ള ഉത്പന്നങ്ങൾ നിർമാണം നടത്തുന്ന യൂണിറ്റുകൾ ആരംഭിക്കുന്നു. താത്പര്യമുള്ള വിദ്യാലയങ്ങൾ അതാതു AEO  മുഖേന DGE ക്ക് അപേക്ഷ സമർപ്പിക്കണം. അതോടൊപ്പം ആവശ്യമായ സാധന സാമഗ്രികളുടെയും പ്രവർത്തന ചിലവുകളുടെയും ഏകദേശ കണക്കുൾപ്പെട്ട വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടും സമർപ്പിക്കണം. AEO ക്ക് ലഭിക്കുന്ന അപേക്ഷകൾ  07   .12 .2019 നകം  ഈ ഓഫീസിൽ   ലഭ്യമാക്കണം.

നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
2018-19 വർഷം USS ലഭിച്ച കുട്ടികളുടെ രജിസ്റ്റര്‍ നമ്പറും പേരും സഹിതം ഓഫീസില്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്

November 25, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ്    -    സമയബന്ധിതം  - 

            മൈനോറിറ്റി സ്റ്റാറ്റസ്   (ന്യുനപക്ഷ പദവി) ഉള്ള വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്ന പ്രൊഫോർമ കൃത്യമായി പൂരിപ്പിച്ചു സാക്ഷ്യപ്പെടുത്തി ഇ - മെയിൽ മുഖേന 25 - 11 - 2019 (തിങ്കൾ)  നു വൈകുന്നേരം 4    മണിക്ക് മുമ്പായി അയയ്‌ക്കേണ്ടതാണ്. ബഹു. ബാലാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ മേൽ സമയപരിധി കർശ്ശനമായി പാലിക്കേണ്ടതാണ്. 

പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


സ്മാർട്ട്‌ എനർജി പ്രോഗ്രാം തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഊർജോത്സവം 2019 ഡിസംബർ 21 ശനിയാഴ്ച, കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടക്കും. Reg.time :9.30am  അതോടനുബന്ധിച്ച മത്സരങ്ങൾ താഴെ കൊടുക്കുന്നു. 1.ഉപന്യാസം (hs, up):വിഷയം :rebuilding an energy efficient kerala. (മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം ). 2.കാർട്ടൂൺ :(hs, up). വിഷയം. Carbon neutral lifestyle. 3. ക്വിസ് (hs, up)(ഒരു വിദ്യാലയത്തിൽനിന്നും രണ്ടു പേരുള്ള ഒരു teem). പങ്കെടുക്കുന്ന വിദ്യാലയങ്ങൾ താഴെ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡിസംബർ അഞ്ചിന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ :9746455519.

November 23, 2019

// പ്രധാനധ്യാപകരുടെ  അടിയന്തിര ശ്രെദ്ധക്ക് // 

2020 -2021  വർഷത്തെ  ടെക്സ്റ്റ്   ബുക്ക്  ഇൻഡന്റ്  ചെയ്യാനുളള  നിർദ്ദേശങ്ങൾ   അടങ്ങിയ   circular  താഴെ  കൊടുക്കുന്നു . 26 -11 -19  മുൻപ്  ഇൻഡന്റ്  ചെയ്ത്  printout  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

Circular
 നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ  ഏതെങ്കിലും കാരണത്താൽ വെരിഫിക്കേഷൻ ചെയ്യാൻ സാധിക്കാതെ വരുന്നതും മെർജ് ചെയ്യാനുള്ളതുമായ സ്കൂളുകൾ ഉണ്ടെങ്കിൽ അറിയിക്കുക.
 വളരെ അടിയന്തിരം 
  ചുവടെ  പറയുന്ന  നിർദ്ദേശങ്ങൾ  പാലിച്ച്  റിപ്പോർട്ട്  നവംബർ   30  മുൻപായി  ഓഫീസിൽ  എത്തിക്കേണ്ടതാണ്

പാദരക്ഷകൾ വിലക്കരുത്
* സ്‌കൂൾ പരിസരത്തെ പാഴ്‌വസ്തുക്കൾ ഉടൻ നീക്കണം


വയനാട് ഗവൺമെന്റ് സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഷഹല ഷെറീൻ പാമ്പ് കടിയേറ്റ് മരണമടഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും വൃത്തിയായി സംരക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. . എല്ലാ സ്‌കൂളുകളിലും 30നകം പി.ടി.എ മീറ്റിംഗ് അടിയന്തരമായി വിളിച്ചുചേർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിലേതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലകൾ എടുക്കും. ക്ലാസ് പി.ടി.എ.കൾ ചേരാനും ഡയറക്ടറുടെ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാഴ്‌ച്ചെടികളും, പടർപ്പുകളും, വെട്ടിമാറ്റി സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സത്വരനടപടി കൈക്കൊള്ളണം. വൃത്തിയുള്ള സ്ഥിതി തുടരുന്നതിന് ജനപ്രതിനിധികളുമായും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് നടപടി സ്വീകരിക്കണം. ക്ലാസ്മുറികൾ, ചുറ്റുമതിലുകൾ, ശുചിമുറികൾ തുടങ്ങിയ സ്ഥലങ്ങളിൽ ദ്വാരങ്ങളോ, വിള്ളലുകളോ ഉണ്ടെങ്കിൽ ഡിസംബർ അഞ്ചിനകം സിമന്റും മണലും ഉപയോഗിച്ച് അടച്ച് സുരക്ഷ ഉറപ്പാക്കണം. സ്‌കൂൾ പരിസരത്ത് കൂട്ടിയിട്ടിട്ടുള്ള പാഴ്‌വസ്തുക്കൾ ഉടൻ നീക്കം ചെയ്യണം. ഇവയെല്ലാം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശുചിമുറികൾ സ്വാഭാവികവെളിച്ചം ഇല്ലെങ്കിൽ ലൈറ്റുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികൾക്ക് പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്. വിദ്യാർത്ഥികൾ പറയുന്ന ചെറിയ അസ്വസ്ഥതകൾക്കുപോലും ശ്രദ്ധ നൽകി ജാഗ്രതയോടെ സത്വരനടപടികൾ സ്വീകരിക്കണം. ഇതിനായി ലഭ്യമാകുന്ന ഏത് വാഹനവും അടിയന്തര പ്രാധാന്യം നൽകി ഉപയോഗിക്കണം. അദ്ധ്യയന സമയം കഴിഞ്ഞാൽ ക്ലാസ്മുറികളുടെ വാതിലുകളും ജനലുകളും പൂട്ടി ഭദ്രമാക്കണം. ഇക്കാര്യങ്ങൾക്ക് പി.ടി.എയും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും അനദ്ധ്യാപകരും അതീവ പ്രാധാന്യം നൽകണമെന്നും നിർദ്ദേശം നൽകി.

ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക.നിര്‍ദേശങ്ങള്‍ അടിയന്തിരമായി പാലിക്കേണ്ടതാണ്.

November 22, 2019

  അറിയിപ്പ് 

18 / 10 / 2019  തീയ്യതിയിലെ  QI P  തീരുമാന  പ്രകാരം  30 .11 .2019  സ്‌കൂളുകൾക്ക്‌  പ്രവൃത്തി  ദിവസമായി  നിശ്ചയിച്ചിരുന്നു ;
എന്നാൽ  ചില  പ്രത്യകേ  സാഹചര്യം  കണക്കിലെടുത്തു  30 .11 .2019 ന്  പ്രവൃത്തി  ദിവസം  ആയിരിക്കില്ലെന്ന്  ഇതിനാൽ  അറിയിക്കുന്നു.
കൂടാതെ  23 .11 .2019  നും  പ്രവൃത്തി  ദിവസമല്ല  എന്ന  കാര്യം കൂടി  ഇതിനാൽ  അറിയിക്കുന്നു .  സ്കൂളുകളിൽ  പ്രസ്തുത  ദിവസങ്ങളിൽ 
നടത്താൻ  നിശ്ചയിച്ചിരുന്ന  പരീക്ഷകളിൽ  മാറ്റമില്ല.  

November 20, 2019

കൈത്തറി യൂണിഫോം വിതരണം

                      ഈ ഉപജില്ലയിലെ എല്ലാ സർക്കാർ എൽ. പി, യു. പി. വിദ്യാലയങ്ങൾക്കും  ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന എല്ലാ എയ്ഡഡ് എൽ. പി. വിദ്യാലയങ്ങൾക്കും  ലഭിക്കുവാൻ അവശേഷിച്ചിരുന്ന കൈത്തറി യൂണിഫോം തുണി കീഴൂർ വാഴുന്നവർസ് യു. പി. സ്കൂളിൽ എത്തിച്ചിട്ടുണ്ട്.   ഇതുവരെ എടുക്കാത്ത പ്രധാനാദ്ധ്യാപകർ നാളെ  ( 21 / 11 / 2019 ) വൈകുന്നേരം 4  മണിക്ക് മുമ്പായി എടുക്കേണ്ടതാണ്. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ ഈ കാര്യത്തിൽ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.
ശാസ്ത്ര രംഗം ഉപജില്ലാ സംഗമം

    2019-20 വർഷത്തെ ശാസ്ത്ര രംഗം ഉപജില്ലാ സംഗമം 26.11.2019 ന് ചൊവ്വാഴ്ച കീഴുർ വാഴുന്നവർ യു .പി .സ്കൂളിൽ വെച്ച് നടക്കുന്നതാണ് .സ്കൂൾ തല ശാസ്ത്ര സംഗമത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 4 കുട്ടികൾ (സയൻസ് ,സാമൂഹ്യ ശാസ്ത്രം ,ഗണിത ശാസ്ത്രം ,പ്രവൃത്തി പരിചയം എന്നീ ക്ലബ്ബിൽ നിന്നും 1 കുട്ടി വീതം(UP,HS),5 വരെയുള്ള UP പങ്കെടുക്കേണ്ടതില്ല    ) സബ്ബ് ജില്ലാ സംഗമത്തിൽ പങ്കെടുക്കേണ്ടതാണ് .രജിസ്‌ട്രേഷൻ രാവിലെ 9 .30 ന് .
 ന്യുമാറ്റ്സ് പരീക്ഷ അറിയിപ്പ്

23 .11.2019 ശനിയാഴ്ച നടത്താൻ  നിശ്ചയിച്ചിരുന്ന ഉപജില്ലാതല ന്യുമാറ്റ്സ് പരീക്ഷ ജില്ലാ കലോത്സവം നടക്കുന്നതിനാൽ 25.11.2019 (തിങ്കൾ ) ലേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.മറ്റ് നിർദ്ദേശങ്ങളിൽ മാറ്റമില്ല .

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

                            2020 - ൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകർ തങ്ങളുടെ വിദ്യാലയങ്ങളിൽ ഏതു കാലയളവ് വരെ ഓഡിറ്റ് നടത്തിയിട്ടുണ്ട് ( സ്കൂൾ  ഇൻസ്‌പെക്ഷൻ പരിശോധനയല്ല) എന്ന് രേഖാമൂലം 22 - 11 - 2019 (വെള്ളി) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ  കാര്യാലയത്തിലെ ' എ '  സെക്ഷനിൽ ഏല്പിക്കേണ്ടതാണ്. 

*********************************************************************************

                 എല്ലാ പ്രധാനാദ്ധ്യാപകരും  തങ്ങളുടെ  വിദ്യാലയങ്ങളിൽ  വാർഷിക പരിശോധന നടത്തിയ തീയ്യതി രേഖാമൂലം 22 - 11 - 2019 (വെള്ളി) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ  കാര്യാലയത്തിലെ ' എ '  സെക്ഷനിൽ ഏല്പിക്കേണ്ടതാണ്. 

******************************************************

November 19, 2019

അറിയിപ്പ് 

NuMATs പ്രതിഭാനിർണയ പരീക്ഷ 2019 നവംബർ 23 ന് ശനിയാഴ്ച ജി .യു .പി .എസ് .വിളക്കോട് വെച്ച് നടക്കുന്നതാണ് .പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രം സഹിതം രാവിലെ 9 മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ്.
 ഗണിത ശാസ്ത്ര ടാലെന്റ്റ് സെർച് എക്സാമിനേഷൻ  2019-20

വിജയികളുടെ പേര് വിവരം ചുവടെകൊടുക്കുന്നു.

യു .പി .വിഭാഗം

I    - SALIH.A.O - GHSS CHAVASSERI
II   -  SREELAKSHMI VINU  -NSSKUPS KOTTIYUR

 ഹൈസ്കൂൾ വിഭാഗം 

I   - ANAMIKA .N.V -ST.JOSEPH HS ADAKKATHODE
II  - AKASH.T           - IRITTY HSS

ഹയർ സെക്കണ്ടറി വിഭാഗം 

I  - AMAL.P      - GHSS CHAVASSERI
II - SITHARA RAJENDRAN  -ST.MARY'S HSS EDOOR
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് നവംബര്‍ 21 നു മുന്‍പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
STEPS-സ്കൂള്‍തല മത്സരത്തില്‍ വിജയികളായവരുടെ ലിസ്റ്റ് 20 -11-19 ഉച്ചക്ക് മുന്പ് ഓഫീസില്‍ എത്തിക്കേണ്ടതാണ്.
//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യയന വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക  പരീക്ഷകളുടെ ടൈം ടേബിള്‍ ചുവടെ കൊടുക്കുന്നു

November 18, 2019


 അറിയിപ്പ് 

ബി.എസ്.എന്‍.എല്‍. ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട് ഹൈടെക് പദ്ധതിയില്‍ ഉള്‍പ്പെട്ട സ്കൂളുകളില്‍ നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി KITE ന്റെ ആഭിമുഖ്യത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ടി അദാലത്തിലേക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി പരാതിയുള്ള സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ ബി.എസ്.എന്‍.എല്‍. ജനറല്‍ മാനേജറെ ആഭിസംബോധന ചെയ്ത്കൊണ്ടുള്ള പരാതി തയ്യാറാക്കി KITE ജില്ലാ ഓഫീസിലേക്ക് 21/ 11/ 2019ന് മുമ്പായി എത്തിക്കേണ്ടതാണ്.പരാതിയില്‍ സ്ക്കൂള്‍ കോഡ്, സ്ക്കൂളിന്റെ പേര്, സബ്ബ് ജില്ല, കോണ്‍ടാക്ട് നമ്പര്‍ ഇവ നിര്‍ബന്ധമായും  ഉള്‍പ്പെടുത്തേണ്ടതാണ്.

November 16, 2019

ഉച്ച ഭക്ഷണ പദ്ധതി ഡൈനിങ് ഹാൾ നിർമാണം 

എം പി ലാഡ്‌ ഫണ്ട് ഉപയോഗിച്ചു ഡൈനിങ് ഹാൾ നിർമിക്കുന്നതിന് അപേക്ഷ സമർപ്പിച്ച പ്രധാനാധ്യാപകർ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 12 -11 -2019 കത്ത് ഇതോടൊപ്പം നൽകുന്നു കത്തിൽ പറഞ്ഞിരിക്കുന്ന  മാർഗ നിർദേശങ്ങൾ അനുസരിച്ചു തയ്യാറാക്കിയ പ്രൊപ്പോസലുകൾ (പ്ലാനും എസ്റ്റിമേറ്റും സഹിതം ) 20 -11 -2019 നു 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല വിശദവിരങ്ങൾ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

November 13, 2019

 കലോത്സവ അപ്പീൽ അറിയിപ്പ് 


  സബ് -ജില്ലാതല  സ്റ്റേജിതര (off -stage ) മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള അപ്പീലുകൾ 14/11/2019നു രാവിലെ 10  മണിക്ക്  തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച്  ഹരജിക്കാരെ നേരിട്ട് കേട്ട് തീർപ്പാക്കുന്നതാണ്.     സ്റ്റേജിന  (on -stage) മത്സരങ്ങളുമായി ബന്ധപ്പെട്ട അപ്പീലുകൾ 18 / 11/ 2019 നു തീർപ്പാക്കുന്നതാണ്
സ്റ്റേജിന മത്സരങ്ങളുമായി ബന്ധപ്പെട്ട അപ്പീലുകൾക്ക് മേലുള്ള വാദം കേൾക്കുന്ന സമയക്രമം പിന്നീട് അറിയിക്കുന്നതാണ്


 അറിയിപ്പ് 
മട്ടന്നൂർ മണ്ഡലം എം എൽ എ യുടെ വികസനനിധിയിൽ നിന്നും 2019-20 വർഷം പ്രീ പ്രൈമറി മുതൽ 10 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 1 ഗ്ലാസ് പശുവിൻപാലും 1 കോഴിമുട്ടയും നല്കുന്നതിനുവേണ്ടി ആദ്യ ഗഡു തുക അനുവദിച്ചു ഉത്തരവായിട്ടുണ്ട് .എല്ലാ പ്രധാനാധ്യാപകരും അവരുടെ   ബാങ്ക് അക്കൗണ്ട് പരിശോധിച്ചു തുക  വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ് .കൂടാതെ 2019 നവംബര് മാസം 18 നു തന്നെ ടി പദ്ധതി വിദ്യാലയങ്ങളിൽ ആരംഭിക്കേണ്ടതാണ് .(ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു പാലും മുട്ടയും നൽകാത്ത പ്രവർത്തി ദിവസങ്ങളിലാണ് നൽകേണ്ടത് .)ഉത്തരവും തുകയുമായി ബന്ധപ്പെട്ട വിവരങ്ങളും ചുവടെ കൊടുക്കുന്നു .


PAGE 1

PAGE 2

PAGE 3

PAGE 4 

PAGE 5

PAGE 6

PAGE 7

November 11, 2019

അറിയിപ്പ് 

   ഈ വർഷത്തെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ഉപഡയറക്ടർ അനുമോദനം നൽകുന്നു.സംസ്ഥാന ശാസ്ത്ര -ഗണിത-സാമൂഹ്യ -പ്രവൃത്തി പരിചയ -ഐ .ടി മേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും 12.11.2019 (ചൊവ്വ )ഉച്ചക്ക് 2 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കുന്ന അനുമോദന ചടങ്ങിൽ എത്തി ചേരേണ്ടതാണ് .
TEXT BOOK INDENT VERY URGENT

CIRCULAR CLICK HERE

2019-20അധ്യയന വർഷം (2020 മാർച്ച് 31 വരെ)പുതുതായി ന്യൂനപക്ഷ പദവി ലഭിച്ച സ്കൂളുകളുടെ വിവരവും 2018 -19 വർഷം വരെ ന്യൂനപക്ഷ പദവിലഭിക്കുകയും   ചെയ്ത സ്കൂളുകളുടെയും വിവരങ്ങൾ പ്രഫോർമയിൽ നാളെ   12.11.2019 ന് 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

PRAFORMA CLICK HERE
 'വിദ്യാലയംപ്രതിഭകളോടൊപ്പം
    
       പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയംപ്രതിഭകളോടൊപ്പം' എന്ന പരിപാടി നവംബർ 14 മുതൽ 28 വരെയാണ് നടക്കുന്നത്. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന, വിദ്യാലയത്തിനടുത്ത് പ്രയാസം കൂടാതെ എത്തിപ്പെടാൻ പറ്റുന്ന  ദൂരപരിധിയിൽ താമസിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ വീട്ടിലെത്തി ആദരവ് പ്രകടിപ്പിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ശിശുദിനമായ നവംബർ 14 ന് ഒരു പ്രതിഭയെയെങ്കിലും ആദരിക്കേണ്ടതാണ്. ഇതോടൊപ്പം നൽകിയിരിക്കുന്ന ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് സന്ദർശിക്കാനുദ്ദേശിക്കുന്ന പ്രതിഭകൾക്ക് മുൻകൂട്ടി നൽകി അനുമതി നേടാൻ പ്രഥമാധ്യാപകൻ  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാലയത്തിനകത്തുള്ള ജൈവ വൈവിധ്യ ഉദ്യാനത്തിൽനിന്നും പറിച്ചെടുത്ത പൂക്കൾ (പ്ലാസ്റ്റിക്കിൽ പൊതിയാതെ) ആദരവിന്റെ ഭാഗമായി പ്രതിഭകൾക്ക് നൽകാവുന്നതാണ്. കുട്ടികൾ സന്ദർശിക്കേണ്ട പ്രതിഭകളുടെ ലിസ്റ്റ് അയക്കേണ്ട മാതൃക അറ്റാച്ച് ചെയ്തിട്ടുണ്ട്.
 

November 08, 2019

' വിദ്യാലയം പ്രതിഭകളോടൊപ്പം ' പദ്ധതി 
എൽ. പി,   യു.   പി. വിഭാഗം പ്രധാനാധ്യാപകയോഗം   11 - 11 - 2019 (തിങ്കൾ)  രാവിലെ 11 : 30 നു എ. ഇ. ഓ ആഫീസ്, കോൺഫറൻസ് ഹാളിൽ 
*********************************************************************************
                                      '   വിദ്യാലയം  പ്രതിഭകളോടൊപ്പം  '   പദ്ധതിയുമായി ബന്ധപ്പെട്ടു എൽ. പി,  യു. പി. സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ  യോഗം 11 / 11 / 2019 തിങ്കളാഴ്ച രാവിലെ 11 :  30 നു എ. ഇ. ഓ ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്. വരുമ്പോൾ സ്കൂളിന് സമീപപ്രദേശത്തുള്ള കല, സാഹിത്യം, കായികം, ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളുടെ ലിസ്റ്റും പ്രധാനാദ്ധ്യാപകർ കൊണ്ടുവരേണ്ടതാണ്. കൂടാതെ നവംബർ 14 നു കാണേണ്ട പ്രതിഭയുടെ വിവരവും കൊണ്ടുവരേണ്ടതാണ്. 
*********************************************************************************
സ്റ്റെപ്‌സ് (STEPS ) 2019-2020
സാമൂഹ്യശാസ്ത്രം -പ്രതിഭാ പോഷണ പരിപാടി 

സ്കൂൾ തല തെരഞ്ഞെടുപ്പ് -പൊതു നിർദ്ദേശങ്ങൾ 

സ്റ്റെപ്‌സ് ഉള്ളടക്കം  
അറിയിപ്പ് 
സബ്ബ് ജില്ലയിലെ മുഴുവൻ യു .പി വിഭാഗം പ്രധാനാദ്ധ്യാപകർ ,UP Attached  ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകർ എന്നിവരുടെ യോഗം 11.11.2019 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എ ഇ ഒ കോൺഫറൻസ് ഹാളിൽ ചേരുന്നു.ബന്ധപ്പെട്ടവർ കൃത്യ സമയത്ത്  എത്തേണ്ടതാണ്.

അജണ്ട  : STEPS -സാമൂഹ്യ ശാസ്ത്ര പ്രതിഭ പോഷണ പരിപാടി

November 07, 2019

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് നവംബര്‍  8 നു വൈകിട്ട് 5 മണിക്ക് മുമ്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.
പ്രോഫോര്‍മ
    പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

വിദ്യാലയം പ്രതിഭകളോടൊപ്പം സർകുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അറിയിപ്പ് 
16.11.2019 ശനിയാഴ്ച്ച നടക്കുന്ന ഗണിത ശാസ്ത്ര ടാലെന്റ്റ് സെർച് എക്സാമിനേഷൻ കീഴൂർ വാഴുന്നവർ യു പി സ്കൂളിൽവെച്ച് നടക്കുന്നതാണ്.എടൂർ എച്ച്.എസ് .എസ് ൽ എന്നാണ് ആദ്യം അറിയിച്ചത് .സൗകര്യാർത്ഥമാണ് VUPS ലേക്ക് മാറ്റിയത് .

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  1. രജിസ്‌ട്രേഷൻ  രാവിലെ  9.30 ന്
  2.  പരീക്ഷാ സമയം : 10.30 മുതൽ 12.30 വരെ 
  3.  കുട്ടികൾക്ക് എഴുതാനുള്ള പേപ്പർ നൽകുന്നതാണ്.ആവശ്യമാണെങ്കിൽ റൈറ്റിങ് ബോർഡ് കൊണ്ടുവരാവുന്നതാണ് .
  4. ഒരു സ്കൂളിൽ നിന്ന് ഒരാൾ മാത്രം 
  5. Printed Question Paper ഉണ്ടായിരിക്കും 

                     വളരെ അടിയന്തിരം -ഉച്ചഭക്ഷണ പരിപാടി

   നൂൺമീൽ സോഫ്റ്റ്‌വെയറിൽ  COOK DETAILS ഇനിയും കൊടുക്കാൻ ബാക്കിയുള്ള സ്കൂളുകാർ  11 -11 -2019  നു 2  മണിക്ക് മുൻപായി COMPLETE ചെയ്യേണ്ടതാണ് . എല്ലാ സ്കൂളിന്റെയും COOK DETAILS UNLOCK ചെയ്തിട്ടുണ്ട് . നവംബർ  മാസം മുതൽ മുതൽ COOK SALARY സോഫ്റ്റ്‌വെയറിൽ നിന്നും എടുക്കേണ്ടതിനാൽ  എഇഒ തലത്തിൽ കുക്കിനെ ACTIVE ചെയ്യേണ്ടതുണ്ട് .എല്ലാ DETAILS ഉം  പൂർത്തിയായാൽ മാത്രമേ കുക്കിനെ ആക്റ്റീവ് ചെയ്യുവാൻ കഴിയുകയുള്ളു .അല്ലാത്ത പക്ഷം കുക്ക് സാലറി പാസ്സാക്കുവാൻ കഴിയുന്നതല്ല . എല്ലാവരും ശ്രദ്ധിക്കുക .

November 05, 2019

കായികമേള അറിയിപ്പ്

ക്രോസ്സ് കൺട്രി മത്സരം 07 .11 .2019 രാവിലെ 6.15 ന് മാങ്ങാട്ട് പറമ്പ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിന്റെ എൻട്രൻസ് ൽ വെച്ച് നടക്കുന്നതാണ് .
സബ്ബ് ജില്ലയിൽ നിന്ന് സബ്ബ് ജൂനിയർ ,ജൂനിയർ,സീനിയർ വിഭാഗത്തിൽ ഒന്ന് ,രണ്ട് സ്ഥാനം ലഭിച്ച കുട്ടികൾക്കും റിലേ മത്സരത്തിന് സെലെക്ഷൻ കിട്ടിയ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് .മത്സരം സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വിവരം മുഴുവൻ കുട്ടികളെയും അറിയിക്കേണ്ടതാണ് .
സിന്തറ്റിക് ട്രാക്കിൽ ഉപയോഗിക്കുന്ന സ്പൈക്ക് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് .
ന്യുമാറ്റ്സ് അറിയിപ്പ് 
 
ന്യുമാറ്റ്സ് സ്കൂൾതല തെരഞ്ഞെടുപ്പ് നടത്തി കുട്ടികളുടെ ലിസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കാനുള്ള തീയ്യതി 2019 നവംബർ 10 വരെ ദീർഘിപ്പിച്ചിരിക്കുന്നു .

November 04, 2019

//അറിയിപ്പ്//
അണ്‍ എകണോമിക് സ്കൂളുകളെ കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും റിസര്‍ച്ച് സ്കോളര്‍ പൌര്‍ണമിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.ആയതിനാല്‍ സ്കൂളിന്‍റെ പ്രവര്‍ത്തനത്തിന് തടസ്സം വരാത്ത രീതിയില്‍ ആവശ്യമായ സൗകര്യം ചെയ്ത് കൊടുക്കേണ്ടതാണ്.
// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

സമ്പൂർണയിൽ  വിദ്യാർത്ഥികളുടെ   UID   സംബന്ധമായ  എല്ലാ വിധ  തെറ്റ് തിരുത്തലുകളും    നടത്തുവാനുള്ള  സമയപരിധി  7 / 11 / 19  വരെ  ദീ ർ ഘി പ്പിച്ചി ട്ടുണ്ട് . ഈ  തീയതിക്ക്  ശേഷം  നടത്തുന്ന  ഫിസിക്കൽ  വെരിഫിക്കേഷനിൽ   കൃതിമങ്ങൾ  കണ്ടെത്തിയാൽ  കുറ്റക്കാർക്കെതിരെ  കർശന  അച്ചടക്ക  നടപടി  സ്വീകരിക്കുന്നതാണ്  എന്ന്  പൊതു വിദ്യാഭ്യാസ  ഡയറക്ടർ  1 -11 -19  ന്  അയച്ച  കത്തിൽ   അറിയിച്ചിട്ടുണ്ട്

November 02, 2019

സ്‌കൂളുകളിൽ MPLAD ഫണ്ട് ഉപയോഗിച്ചു ഡൈനിങ്ങ് ഹാൾ നിർമിക്കുന്നതിന് പ്രൊപോസൽ സമർപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട് ആയതിനാൽ ഡൈനിങ്ങ് ഹാൾ ആവശ്യമുള്ള സ്‌കൂളുകൾ പ്രസ്തുത വിവരം രേഖാമൂലം ആഫീസിൽ നവംബര് 5 നു 4  മണിക്ക് മുൻപായി അറിയിക്കേണ്ടതാണ് .വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല ഗവ സ്‌കൂളുകൾക്ക് മുൻ ഗണന  നൽകുന്നതായിരിക്കും.

November 01, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

                         തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ഈ ഉപജില്ലയിലെ ഏതെങ്കിലും വിദ്യാലയങ്ങളിൽ പാചകപ്പുര നിർമ്മിക്കുകയോ  / നിർമ്മാണം നടന്നുവരികയോ ചെയ്യുന്നുണ്ടെങ്കിൽ പ്രസ്തുത വിവരം നാളെ ( 02 / 11 / 2019) രാവിലെ 11 മണിക്ക് മുമ്പായി ഇമെയിൽ മുഖേനയോ ഫോൺ മുഖേനയോ ഈ കാര്യാലയത്തിലെ ' എ ' സെക്ഷനെ അറിയിക്കേണ്ടതാണ്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പാടില്ല എന്നറിയിക്കുന്നു. 
സാമൂഹ്യശാസ്ത്ര ടാലന്റ് സെർച്ച് മത്സരം 

( ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് )


                                 വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന സാമൂഹ്യശാസ്ത്ര ടാലന്റ് സെർച്ച് മത്സരത്തിന്റെ ഇരിട്ടി ഉപജില്ലാതല മത്സരം  08 - 11 - 2019 (വെള്ളി) നു ഇരിട്ടി ബി. ആർ. സി ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. 

            സമയം   :      ഹൈസ്ക്കൂൾ  വിഭാഗം  -  9 : 30  am
                       ഹയർ സെക്കണ്ടറി വിഭാഗം  -  1 :  30 pm 



                    ഓരോ വിദ്യാലയത്തിൽ നിന്നും  ഹൈസ്ക്കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ അർഹരായ ഓരോ വിദ്യാർത്ഥികളെ  വീതം പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ / പ്രിൻസിപ്പാൾ  ശ്രെദ്ധിക്കേണ്ടതാണ്.

Contact  No :   7510588276
*********************************************************************************
പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് 
 അറിയിപ്പ്

2019-20 വർഷത്തെ ന്യൂനപക്ഷ   സ്കോളർഷിപ്പിന്  സ്കോളര്ഷിപ്പിനായുള്ള ഓൺലൈൻ അപേക്ഷകൾ (ഫ്രഷ് /റിന്യൂവൽ )  സമർപ്പിക്കുന്നതിനുള്ള  അവസാന തീയതി, സ്കൂൾ തലത്തിൽ വെരിഫയ്‌ ചെയ്യാനുള്ള അവസാന തീയതി എന്നിവ  2019 നവംബർ 15 വരെ   ദീർഘിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യുന പക്ഷ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് .
അറിയിപ്പ് 
MATHS TALENT SEARCH EXAMINATION

 Maths Talent Search Examination  16.11.2019 ശനിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ എടൂർ സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നതാണ് .ഒരു സ്കൂളിൽ നിന്നും ഒരു കുട്ടിക്ക് (UP-1,HS-1,HSS-1) മാത്രമേ പങ്കെടുക്കാൻ പറ്റുകയുള്ളു .

October 31, 2019

// അറിയിപ്പ് // 

സ്റ്റുഡന്റസ് സേവിങ്സ് സ്കീം നടപ്പാക്കിയ  സ്കൂളുകൾ   താഴെ  കൊടുത്ത   വിവരങ്ങൾ    01 / 11 / 2019 ന് 2 മണിക്ക് മുമ്പായി   ഓഫീസിൽ  അറിയിക്കേണ്ടതാണ് 
സ്റ്റുഡന്റസ് സേവിങ്സ് സ്കീം
ക്രമ നമ്പർ
സ്കൂളിന്റെ  പേര് 
സ്റ്റുഡന്റസ് സേവിങ്സ് സ്കീം എൻറോൾ ചെയ്ത  വിവരം   
അക്കൗണ്ടിലുള്ള ആകെ തുക
ടി.എസ്.ബിഎസ. ബി