Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

May 31, 2018

ആറാം പ്രവർത്തി ദിവസത്തെ കണക്കെടുപ്പ് സംബന്ധിച്ച പ്രധാനപ്പെട്ട സർക്കുലർ ഇതോടൊപ്പം നൽകുന്നു. സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായും പാലിക്കേണ്ടതാണ് .ആറാം പ്രവർത്തി ദിവസത്തെ വിവരങ്ങൾ  ഓൺലൈനിൽ അന്നേദിവസം രാവിലെ 10  മണിയ്ക്ക്  മുൻപായി നൽകേണ്ടതാണ് .കുട്ടികളെ സംബന്ധിച്ച എല്ലാവിവരങ്ങളും നൽകിയാൽ മാത്രമേ കണക്ക് പ്രിന്റ് ഔട്ട് എടുക്കാൻ സാധിക്കുകയുള്ളു .ആധാർ നമ്പർ UID /EID എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക  

    
ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് നൽകേണ്ടതാണ് . സന്ദേശം താഴെക്കൊടുക്കുന്നു 

ഉച്ചഭക്ഷണ പരിപാടി
2018-19 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പൊതുമാർഗ്ഗ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌ . ടി സർക്കുലറിന്റെ പ്രിന്റൗട്ട് എടുത്ത് സ്കൂളിൽ സൂക്ഷിക്കേണ്ടതും ,  പേജ് 27 ൽ സർക്കുലർ കൈപ്പറ്റിയതായും , പകർപ്പ് നൂണ്മീൽ കമ്മിറ്റി അംഗങ്ങൾക്ക് നല്കിയതായും രേഖപ്പെടുത്തി പ്രധാനാദ്ധ്യാപകൻ ഒപ്പും സീലും പതിച്ച് 8-6-2018 ന്‌ വിവരശേഖരണത്തിനുള്ള പ്രൊഫോർമയോടൊപ്പം നല്കേണ്ടതാണ്‌.

May 30, 2018

പ്രധാനപ്പെട്ട അറിയിപ്പ് 


പാഠപുസ്‌തക വിതരണം 2018 -19 


                         2018 - 19 അധ്യയന വർഷത്തിൽ സ്ക്കൂൾ തുറക്കുന്ന 01 / 06 / 2018 (വെള്ളി) നു തന്നെ വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികൾക്കും ഒന്നാം വാല്യം പാഠപുസ്‌തകങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. ഉപജില്ലാ തലത്തിൽ പുനക്രമീകരണം നടത്തുവാൻ പാഠപുസ്തക ഓഫീസർ നിർദ്ദേശിച്ചിട്ടുള്ളതിനാൽ സ്കൂളുകളിൽ അധികമുള്ള പാഠപുസ്തകങ്ങൾ സൊസൈറ്റി സെക്രെട്ടറിമാർ മുഖേന എ. ഇ . ഓ. ആഫീസിൽ 01 / 06 / 2018 നു മുമ്പായി എത്തിക്കേണ്ടതാണ്. സ്കൂളുകളിലെ പാഠപുസ്തക വിതരണത്തിൽ അധികമുള്ളതും ഇനി ലഭിക്കാനുള്ളതുമായ പാഠപുസ്തകങ്ങളുടെ പട്ടിക ( Excess / Shortage  Statement ) എല്ലാ പ്രധാനാധ്യാപകരും എ. ഇ. ഓ. ആഫീസിൽ 02 / 06 / 2018 (ശനി) രാവിലെ 11 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. നിർദിഷ്ട സമയ പരിധി കർശനമായി പാലിക്കേണ്ടതാണ്. പിന്നീടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിദ്യാർഥികൾക്ക് യഥാസമയം പാഠപുസ്തകം ലഭിക്കാതെ വന്നാൽ  അതാത് സ്കൂൾ പ്രധാനാധ്യാപകർ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് അറിയിക്കുന്നു. 

May 29, 2018

വിവരശേഖരണം 
ഉച്ചഭക്ഷണ പരിപാടി   2018-19
2018-19 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായുള്ള പ്രൊഫോർമകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത പ്രൊഫോർമയുടെ പി.ഡി.എഫ് ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
                പൂരിപ്പിച്ച പ്രൊഫോർമകൾ 8-6-2018 വെള്ളിയാഴ്ച 12 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. പ്രൊഫോർമകൾ എ4 ഷീറ്റിൽ തയ്യാറാക്കി നല്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌
        പ്രൊഫോർമകൾ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

May 28, 2018

     സ്ക്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ താഴെ കൊടുത്തിരിക്കുന്ന സർക്കുലറിലെ  മാർഗ്ഗ നിർദ്ദേശങ്ങൾ എല്ലാ പ്രധാനാധ്യാപകരും കൃത്യമായി നടപ്പിലാക്കേണ്ടതാണ്. അതീവ ഗൗരവമുള്ള ഈ വിഷയത്തിൽ വീഴ്ച വരുത്തുവാൻ പാടുള്ളതല്ല എന്ന് എല്ലാ ഗവൺമെന്റ്. / എയിഡഡ് / അൺ എയിഡഡ് സ്കൂൾ പ്രധാനാധ്യാപകരെയും അറിയിക്കുന്നു. 


May 27, 2018

സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍
   ആറാം പ്രവര്‍ത്തിദിനത്തില്‍ നടക്കുന്ന കണക്കെടുപ്പിന് മുന്നോടിയായി സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍ ഇനിയും Confirm ചെയ്യാത്ത വിദ്യാലയങ്ങള്‍ ഇത് മെയ് 30 നകം കണ്‍ഫേം ചെയ്യിച്ചു സ്ഥിരീകരിച്ചു ഈ ഓഫീസിലേക്ക് അയച്ചുതരേണ്ടതാണ് .
     Infrastructure Details നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. (ഓണ്‍ലൈന്‍ സ്റ്റാഫ് ഫിക്‌സേഷനില്‍ ക്ലാസ് മുറികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷനുകള്‍ അനുവദിക്കുന്നതിനാല്‍ ഇവ കൃത്യമായി നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്ക്  നിർദ്ദേശം നൽകേണ്ടതാണ്)
     നിലവില്‍ Confirm ചെയ്ത ഡേറ്റാ മാറ്റങ്ങള്‍ വരുത്തുന്നതിന്  DDE യുമായി ബന്ധപ്പെട്ടാല്‍ Reset ചെയ്ത് തരുന്നതാണ്
പ്രധാനപ്പെട്ട  അറിയിപ്പ്  



May 23, 2018

    എയിഡഡ്  സ്‌കൂളുകളിൽ 2018 - 19 അധ്യയന വർഷം ദിനവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നതിന് അനുമതി നൽകി കൊണ്ടുള്ള ഗവൺമെൻറ്  ഉത്തരവ് ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചു 01 / 06 / 2018 നകം താൽക്കാലിക അധ്യാപക നിയമനങ്ങൾ നടത്തേണ്ടതാണെന്ന്  അറിയിക്കുന്നു.


                          ഗവൺമെൻറ്. സ്‌കൂളുകളിൽ 2018 - 19 അധ്യയന വർഷം ദിനവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നതിന് അനുമതി നൽകി കൊണ്ടുള്ള ഗവൺമെൻറ്  ഉത്തരവ് ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചു 01 / 06 / 2018 നകം താൽക്കാലിക അധ്യാപക നിയമനങ്ങൾ നടത്തേണ്ടതാണെന്ന്  അറിയിക്കുന്നു. 







May 22, 2018

             2017 -18 വർഷത്തെ പി ടി എ അവാർഡിനുള്ള അപേക്ഷയും അനുബന്ധരേഖകളും 3 പകർപ്പ് വീതം 30 -06 -2018 ന് 5 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ 24-5-2018 ന്‌ 4 മണിക്കുള്ളിൽ എൻ ട്രി വരുത്തേണ്ടതാണ്‌. ടി വിവരങ്ങൾ അന്ന് തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കേണ്ടതായതിനാൽ കാലതാമസ്സം വരുത്തരുതെന്ന് ഓർമിപ്പിക്കുന്നു.

എൽ. പി. / യൂ. പി. വിഭാഗം പ്രധാനാദ്ധ്യാപകർക്കുള്ള  ഏകദിന പരിശീലനം 


                                         എൽ. പി. / യൂ. പി. വിഭാഗം പ്രധാനാധ്യാപകർക്കുള്ള    ഏകദിന പരിശീലനം 25 / 05 / 2018 (വെളളിയാഴ്ച) എ. ഇ. ഓ. ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ പ്രധാനാധ്യാപകരും കൃത്യം 10 മണിക്ക് എത്തിച്ചേരേണ്ടതാണ്. 
 പ്രധാനാധ്യാപകർ അക്കാദമിക മാസ്റ്റർ പ്ലാൻ കൊണ്ടുവരേണ്ടതാണ്. 

May 21, 2018

കൈത്തറി  യൂണിഫോം വിതരണം 2018 - 19 

                         ഗവൺമെൻറ്  സ്‌കൂളുകളിൽ കൈത്തറി യൂണിഫോം വിതരണം ചെയ്യേണ്ടതു സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിൽ പരാമർശിക്കുന്ന അളവിൽ കൃത്യമായി തുണി മുറിച്ചു വിതരണം ചെയ്യേണ്ടതാണ്. പരാതികൾക്കിട നൽകാത്ത വിധത്തിൽ കൈത്തറി യൂണിഫോം വിതരണം നടത്തേണ്ടതാണെന്നും സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും   അറിയിക്കുന്നു. 

                         കൈത്തറി യൂണിഫോം തുണിത്തരങ്ങൾ നിർദിഷ്ട സെന്റർ റിൽ നിന്നും ശേഖരിക്കേണ്ടതും പൂർണമായി ലഭിച്ചിട്ടുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതുമാണ്. പൂർണമായി ലഭിക്കാത്തവരുണ്ടെങ്കിൽ 21 / 05 /2018 (തിങ്കൾ) നകം ഓഫീസിൽ അറിയിക്കേണ്ടതാണ്. 


May 18, 2018

എൽ. എസ്സ്. എസ്സ്.        പുനർ മൂല്യ നിർണയം

                   2017 - 18 അധ്യയന വർഷത്തെ എൽ. എസ്സ്. എസ്സ്. സ്കോളർഷിപ്പ്  പുനർ മൂല്യ നിർണയം  സംബന്ധിച്ച നിർദ്ദേശ്ശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്നു അറിയിക്കുന്നു. പരീക്ഷാർത്ഥികൾ ഓൺലൈനായി രെജിസ്ട്രേഷൻ നടത്തിയതിന്റെ പ്രിന്റ് ഔട്ടും അപേക്ഷ ഫീസും എ. ഇ. ഓ. ആഫീസിൽ 22 / 05 / 2018 (ചൊവ്വ)  വൈകുന്നേരം 4 മണിക്ക്  മുമ്പ് സമർപ്പിക്കേണ്ടതാണ്. 22 / 05 / 2018 ന് ശേഷം ലഭിക്കുന്നതും അപൂർണ്ണമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് അറിയിക്കുന്നു. 


അവധിക്കാല അധ്യാപക പരിശീലനം -  ലൂസേഴ്‌സ് ബാച്ച് 


                    അവധിക്കാല അധ്യാപക പരിശീലനത്തിന്റെ രണ്ടു സ്പെൽ പരിശീലനത്തിന് ശേഷവും പങ്കെടുക്കാൻ പറ്റാത്ത അധ്യാപകർക്കായി നടത്തുന്ന ലൂസേഴ്‌സ് ബാച്ച് താഴെ പറയും പ്രകാരമുള്ള കേന്ദ്രങ്ങളിൽ 21 / 05 / 2018 മുതൽ 29/ 05 / 2018 വരെ നടക്കുന്നതാണ്. അധ്യാപക പരിശീലനത്തിൽ ഇതു വരെയും പങ്കെടുക്കാത്ത അധ്യാപകർ ലൂസേഴ്‌സ് ബാച്ചിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു. പ്രധാനാദ്ധ്യാപകർ കോഴ്സിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് ഇതു സംബദ്ധിച് നിർദ്ദേശം നൽകേണ്ടതാണ്. 


 ക്ലാസ്                       പരിശീലന കേന്ദ്രം 

    1                               ജി. യൂ. പി. എസ്.    താവക്കര 

    2                               കണ്ണൂർ നോർത്ത് ബി. ആർ. സി. ഹാൾ.

    3                              ജി. യൂ. പി. എസ്.  മുഴത്തടം. 

    4                              കണ്ണൂർ നോർത്ത് ബി. ആർ. സി. ഹാൾ.           
    സ്‌കൂളുകളിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധ എൻഡോവ്മെന്റ്കളെ  സംബന്ധിക്കുന്ന വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നത് പ്രകാരം നിർദിഷ്ട പ്രഫോർമ യിൽ 19 / 05 / 2018 നകം  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 


May 17, 2018

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ജൂൺ 1 നു സ്കൂൾ തുറക്കുന്നതിനു മുമ്പായി പ്രധാനാദ്ധ്യാപകർ കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലർ 1സർക്കുലർ 2 . സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

May 16, 2018

ഇൻസ്പെയർ അവാര്ഡുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. അർഹരായ വിദ്യാർത്ഥികളുടെ നോമിനേഷനലുകൾ 2018  ജൂൺ 20 നകം ഓൺലൈനായി ചെയ്ത് ആയതിന്റെ പകർപ്പ് എ. ഇ.  ഓ. ആഫീസിൽ പ്രധാനാദ്ധ്യാപകർ സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു







പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌മാരക സാഹിത്യ അവാർഡ് സംബന്ധിച്ച വിവരങ്ങൾ പ്രധാനാധ്യാപകർ ബന്ധപ്പെട്ട അധ്യാപകരെ അറിയിക്കേണ്ടതാണ്. വിശദ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. 



ഗെയിൻ പി എഫ്. സംബന്ധിച്ച നിർദ്ദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു. നിർദേശങ്ങൾ  കൃത്യമായി പാലിക്കേണ്ടതാണ്. 








May 14, 2018

പ്രധാനാദ്ധ്യാപക യോഗം

16 -05 -2018  ബുധനാഴ്ച 10  മണിക്ക് എല്ലാ എൽ പി / യു പി  പ്രധാനാദ്ധ്യാപകരുടെ  യോഗം എഇഒ ഓഫീസിൽ വച്ച് നടക്കുന്നതാണ് . യോഗത്തിൽ എല്ലാവരും താഴെ പറയുന്ന വിവരങ്ങൾ കൊണ്ടുവരേണ്ടതാണ് .

1 ) . 2017 -18  വർഷത്തിൽ  ഒന്നാം തരത്തിലെ കുട്ടികളുടെ എണ്ണം 
2 ) . 2018 -19   വർഷത്തിൽ ഒന്നാം തരത്തിൽ ഇതുവരെ ചേർന്ന കുട്ടികളുടെ എണ്ണം 
3 )കോഴ്സിൽ പങ്കെടുക്കാത്തവരുടെ പേര് വിവരം 
4 ). നൂൺ  മീൽ  പ്രഫോർമ

May 13, 2018

പുതിയതായി പ്രധാനാധ്യാപകരായി ചാർജ് എടുത്തിട്ടുള്ള വർക്ക് ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിശീലന പരിപാടിയിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ള പ്രധാനാധ്യാപകർ തിങ്കളാഴ്ച (14 -05 -2018 ) ന് എ ഇ ഓ ആഫീസിൽ അറിയിക്കേണ്ടതാണ് .എല്ലാ അധ്യാപകരുടെയും പങ്കാളിത്തം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് എന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു

May 11, 2018

ഗവ യുപി എൽ പി സ്‌കൂളുകളിലെ  കൈത്തറി യൂണിഫോമിനുള്ള തുണി വാഴുന്നവർ യുപി സ്‌കൂളിൽ നിന്നും  2 ദിവസത്തിനകം   കൈപ്പറ്റേണ്ടതാണ്

May 10, 2018

നൂൺ മീൽ കണക്കു സംബന്ധിച്ച ഇതോടൊപ്പം കൊടുത്തിട്ടുള്ള പ്രൊഫോര്മ പൂരിപ്പിച്ചു 15 -05 -2018 നകം എ ഇ ഓ ആഫീസിൽ എത്തിക്കേണ്ടതാണ്

May 05, 2018

അവധിക്കാല അധ്യാപക  പരിശീലനം -ഗണിതം

    GUPS ULIYIL ൽ മെയ് 8  ന് ആരംഭിക്കുന്ന  ഗണിതം അവധിക്കാല 
അധ്യാപക  പരിശീലനത്തിൽ  Batch 1 (may 8,9,10,11) ൽ ആറളം,
അയ്യങ്കുന്ന്‌ ,ഇരിട്ടി, പായം പഞ്ചായത്തിലുള്ളവരും Batch 2
(may 14,15,16,17)ൽ പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ,
 മുഴക്കുന്ന് , തില്ലങ്കേരി പഞ്ചായത്തിലുള്ളവരും പങ്കെടുക്കണമെന്ന് 
ബി പി ഒ  അറിയിക്കുന്നു .

TRANSPORT FECILITY-REMOTE HABITATION

              ഇരിട്ടി ബി ആർ സി യിലെ 2017 -18 വർഷത്തെ റിമോട്ട് 
ഹേബിറ്റേഷനിലുള്ള  കുട്ടികൾക്കുള്ള  ട്രാൻസ്‌പോർട് ഫെസിലിറ്റിക്കുള്ള  
തുക മെയ് 8 ,9  തീയതികളിൽ ബി ആർ സി യിൽ വച്ച് വിതരണം 
നടത്തുന്നതാണ് . കൊട്ടിയൂർ ,കേളകം ,മുഴക്കുന്ന് , 
പേരാവൂർ, കണിച്ചാർ പഞ്ചായത്തിലുള്ളവർക്കു  മെയ് 8 നും  തില്ലങ്കേരി ,
പായം, ആറളം , ഇരിട്ടി , അയ്യങ്കുന്ന്‌ പഞ്ചായത്തിലുള്ളവർക്കും  
മെയ് 9  നും  ബി ആർ സി യിൽ വച്ച് വിതരണം നടത്തുന്നതാണ് .
പ്രധാനാധ്യപകന്റെ സാക്ഷ്യപത്രത്തോടെ രക്ഷിതാവിനോടൊപ്പം 
കുട്ടിയും വന്ന് തുക കൈപ്പറ്റേണ്ടതാണ് .കുട്ടികളുടെ ലിസ്റ്റ് ഇരിട്ടി 
ബി. ആർ. സി. യുടെ ബ്ലോഗിൽ ലഭ്യമാണ്.