Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

May 30, 2019

      സ്ക്കൂൾ  ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  2019 - 20 

                                2019 - 20 അധ്യയന വർഷത്തെ സ്ക്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ   വിദ്യാലയത്തിലെ ക്ലാസ് റൂമുകളുടെ നീളം, വീതി, ഉയരം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നു പ്രധാനാദ്ധ്യാപകർ പരിശോധിച്ചു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഈ  കാര്യാലയത്തിൽ  സമർപ്പിക്കുവാൻ പാടൂള്ളൂ   എന്ന് അറിയിക്കുന്നു.  

May 29, 2019

 ഉച്ചഭക്ഷണ പദ്ധതി: വളരെ അടിയന്തര ശ്രദ്ധയ്ക്ക് 
2019 -20  വർഷത്തെ നൂൺ  മീൽ പദ്ധതി സംബന്ധിച്ച സർക്കുലർ  ഇതോടൊപ്പം നൽകുന്നു സർക്കുലറിലുള്ള നിർദേശങ്ങൾ എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതും സർക്കുലർ ഇവിടെനിന്നും ഡൌൺലോഡ് ചെയ്തു എന്നതിന്റെ സാക്ഷ്യപത്രം ആഫീസിൽ സമർ പ്പിക്കേണ്ടതാണ്.സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
-------------------------------------------------------------------------------
    ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള പ്രൊഫോര്മ 2 കോപ്പി വീതം ആറാം പ്രവർത്തിദിവസം വൈകുന്നേരം 4 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

May 27, 2019

              എല്ലാ എൽ. പി.   /    യു. പി. വിഭാഗം  സർക്കാർ  /  എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും  2019 - 20  അധ്യയന വർഷത്തെ വിദ്യാലയത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  03 - 06 - 2019 ( തിങ്കൾ) നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

May 24, 2019

അറിയിപ്പ്

                       സംസ്ഥാനത്തെ എല്ലാ സർക്കാർ / എയ്‌ഡഡ്‌ / അംഗീകൃത അൺ എയ്‌ഡഡ്‌ , സി. ബി. എസ്. ഇ,   ഐ. സി. എസ്. ഇ. സ്‌കൂളുകളിൽ ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ. ഇ. സി. വിഭാഗം വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം നടപ്പു വർഷം മുതൽ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഒ. ഇ. സി. വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ  വിദ്യാർഥികൾ 2019 മെയ് 31 നകം അവരവരുടെയും രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കേണ്ടതാണ്. നിലവിൽ ബാങ്ക് അക്കൗണ്ട് ഉള്ള വിദ്യാർത്ഥികൾ ബാങ്കുമായി ബന്ധപ്പെട്ടു ആയതു ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്. 

May 22, 2019

                    വളരെ പ്രധാനപ്പെട്ട അറിയിപ്പ്.  
       ആറാം പ്രവർത്തിദിനം - സമ്പൂർണ

                എല്ലാ പ്രധാനാദ്ധ്യാപകരും വിദ്യാലയത്തിന്റെ അടിസ്ഥാന വിവരങ്ങൾ (Basic details)  സമ്പൂർണ്ണയിൽ  കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. (നിലവിൽ പ്രധാനാധ്യാപകൻ / പ്രധാനാധ്യാപിക ഇല്ലെങ്കിൽ പകരം ചുമതല  വഹിക്കുന്ന വ്യക്തിയുടെ പേര് നൽകേണ്ടതാണ്.)
           പ്രസ്‌തുത സോഫ്ട്‍വെയറിൽ ഇപ്പോൾ മുതൽ തന്നെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർക്ക്  എൻട്രി ചെയ്യുവാൻ സാധിക്കുന്നതാണ്. ആയതിനാൽ അവസാന സമയത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾത്തന്നെ ക്ലാസ് പ്രൊമോഷൻ,  പുതിയ അഡ്‌മിഷൻ മുതലായ വിവരങ്ങൾ സമ്പൂർണ്ണയിൽ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്. 
                               STAFF DETAILS, SCHOOL INFRASTRUCTURE മുതലായ വിവരങ്ങളും സമ്പൂർണയിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 

          എല്ലാ വിദ്യാർത്ഥികളുടെയും കൃത്യമായ യൂ. ഐ. ഡി. സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതാണ്. ജാതി, മതം മുതലായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്
          സമ്പൂർണ്ണയിൽ ചേർത്തിരിക്കുന്ന. വിദ്യാർത്ഥികളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം കൃത്യമാണെന്ന്  ക്ലാസ് അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും  കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ എണ്ണം , അഡിഷണൽ ലാംഗ്വേജ്  - സംസ്‌കൃതം, അറബിക്, ഉറുദു എന്നിവ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം മുതലായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 

                  ഓരോ ക്ലാസ് അടിസ്ഥാനത്തിലും എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ  ഉൾപ്പെടുത്തിയതിനു ശേഷം ആയതിന്റെ പ്രിന്റ്  എടുത്ത് ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും പ്രധാനാദ്ധ്യാപകരും പരിശോധിച്ചു പൂർണമായും ശരിയാണെന്നു ഉറപ്പുവരുത്തേണ്ടതാണ്. സമ്പൂർണയിൽ വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയതിനുശേഷം യാതൊരു കാരണവശാലും കൺഫേം  ( CONFIRM ) ചെയ്യുവാൻ പാടുള്ളതല്ല. പ്രധാനാദ്ധ്യാപകർ ഈ കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതും ബന്ധപ്പെട്ട ക്ലാസ് അധ്യാപകർക്ക് ഇതു സംബന്ധിച്ച നിർദേശം നൽകേണ്ടതുമാണ്. ( വിദ്യാർത്ഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്ന അവസരത്തിൽ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം കൺഫേം ചെയ്താൽ മതിയാകും ) 
സമ്പൂർണ സംബന്ധിച്ച  പ്രശ്നപരിഹാരത്തിന്  സമ്പൂർണ - ഹോം പേജിൽ നൽകിയിട്ടുള്ള കണ്ണൂർ ജില്ലാ റിസോഴ്സ് സെന്റർ റിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
    സ്‌കൂളുകളിലെ പി. ടി. എ. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ പകർപ്പ് ഈ ഉപജില്ലയിലെ എല്ലാ സർക്കാർ / എയ്‌ഡഡ്‌  സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും അനന്തര നടപടികൾക്കുമായി താഴെ കൊടുത്തിരിക്കുന്നു. പ്രസ്‌തുത കത്തിലെ നിർദ്ദേശ്ശങ്ങൾ പ്രധാനാധ്യാപകർ കൃത്യമായി പാലിക്കേണ്ടതാണ്. നിയമാനുസൃതമല്ലാത്ത തുക പി. ടി. എ. ഫണ്ടിനത്തിൽ ഈടാക്കുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു

                  സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി 2019 - 20  - അധ്യയന വർഷാരംഭത്തിന് മുന്നോടിയായി സ്‌കൂളുകളിൽ നടപ്പാക്കേണ്ട അടിയന്തിര നടപടികൾ സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ  എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കും തുടർനടപടികൾക്കുമായി നൽകുന്നു. 

        സർക്കുലറിനായി താഴെ ചേർത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

സർക്കുലർ പേജ് നം. 1 

സർക്കുലർ പേജ് നം.  2       

സ്ക്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള അറിയിപ്പ്
വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

  

പാഠപുസ്‌തക വിതരണം 2019 - 20 

                      അതാതു വിദ്യാലയങ്ങൾക്കു ആവശ്യമായ 2019 - 20 അധ്യയന വർഷത്തെ ഒന്നാം വാള്യം പാഠപുസ്‌തകങ്ങൾ പൂർണമായും ലഭിച്ചിട്ടുണ്ടെന്ന് പ്രധാനാദ്ധ്യാപകർ പരിശോധിച്ചു ഉറപ്പുവരുത്തി ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിംഗ് സിസ്റ്റം 2019 - 20 സൈറ്റിൽ സ്ക്കൂളിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ കൃത്യമായ എണ്ണം എന്റർ ചെയ്യേണ്ടതാണ്. സൊസൈറ്റി യായി പ്രവർത്തിക്കുന്ന സ്ക്കൂളുകൾ സൊസൈറ്റി എൻട്രിയും സ്‌കൂൾ എൻട്രിയും കൃത്യമായി ചെയ്യേണ്ടതാണ്. ഇതു കൃത്യമായി ചെയ്തതിനു ശേഷം വിദ്യാർത്ഥികൾക്ക് പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യേണ്ടതാണ്. പാഠപുസ്‌തക സൈറ്റിൽ ഇതുവരെ വിദ്യാലയത്തിൽ ലഭിച്ചിട്ടുള്ള  പാഠപുസ്തകങ്ങളുടെ വിവരങ്ങൾ      22 - 05 - 2019 (ബുധൻ)  വൈകുന്നേരം 5 മണിക്കകം നൽകാത്ത പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ പാഠപുസ്‌തക ഓഫീസർക്ക് സമർപ്പിക്കുന്നതാണ്.  

                                             നിർദിഷ്ട സൈറ്റിൽ വിവരങ്ങൾ എന്റർ ചെയ്യുന്നതിൽ യാതൊരു കാരണവശാലും വീഴ്ച്ച വരുത്തുവാൻ പാടുള്ളതല്ല എന്ന് പ്രത്യേകം അറിയിക്കുന്നു. പാഠപുസ്‌തക വിതരണം സംബന്ധിച്ചു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ എ. ഇ. ഓ ആഫീസിൽ അറിയിക്കേണ്ടതാണ്. 
 (സെക്ഷൻ ക്ലാർക്ക്  മൊബൈൽ നമ്പർ :  9446836781  )  

വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കൃത്യമായി എല്ലാ പാഠപുസ്തകങ്ങളും ലഭിക്കുന്നുണ്ടെന്ന്  പ്രധാനാദ്ധ്യാപകരും ടെക്സ്റ്റ് ബുക്ക് സംബന്ധിച്ചു ചുമതലപ്പെട്ട അധ്യാപകൻ / അധ്യാപികയും അതാതു ക്ലാസ് അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്. അതീവ പ്രാധാന്യമുള്ള ഈ വിഷയത്തിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശ്ശനമായ നടപടി സ്വീകരിക്കുന്നതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. 

May 20, 2019

      വളരെ പ്രധാനപ്പെട്ട അറിയിപ്പ് 
  എല്ലാ പ്രധാനാദ്ധ്യാപകരുടെയും സത്വര ശ്രെദ്ധയ്ക്ക്
 
           സ്ക്കൂൾ സുരക്ഷ മാർഗ്ഗനിർദ്ദേശ്ശങ്ങൾ 

                     ദേശീയ ദുരന്ത നിവാരണ അതോറിറ്റി  - സ്ക്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശ്ശങ്ങൾ / കർമ്മ പദ്ധതി സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരിപത്രത്തിന്റെ പകർപ്പ് എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കും അനന്തരനടപടികൾക്കുമായി നൽകുന്നു. പ്രസ്‌തുത പരിപത്രത്തിലെ മാർഗ്ഗനിർദ്ദേശ്ശങ്ങൾ പ്രധാനാധ്യാപകർ കൃത്യമായി പാലിക്കേണ്ടതാണ്. 

സ്ക്കൂൾ സുരക്ഷ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

May 18, 2019

വളരെ അടിയന്തിരം 


                      മട്ടന്നൂർ മണ്ഡലം എം. എൽ. എ ഫണ്ട് രണ്ടാം ഗഡു തുകയുടെ ധനവിനിയോഗപത്രം  ( Utilisation  Certificate ) നിർദിഷ്ട കെ. എഫ്. സി. ഫോറം 44 ൽ തയ്യാറാക്കി പ്രധാനാദ്ധ്യാപകർ 20 / 05 / 2019 (തിങ്കൾ) നു വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ കാര്യലയത്തിലെ ' എ ' സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. 

May 16, 2019

വളരെ അടിയന്തിരം 

 2018 -19  വർഷത്തിൽ ട്രഷറി ക്യുവിൽ ഉൾപ്പെട്ട ബില്ലുകൾ  ഉണ്ടെങ്കിൽ ആയതിന്റെ വിവരം രേഖാമൂലം ഇന്ന് 2  മണിക്ക്  ഓഫീസിൽ അറിയിക്കേണ്ടതാണ് .

ബില്ലിന്റെ ഇനം 
ഹെഡ് ഓഫ് അക്കൗണ്ട് 
തുക

May 15, 2019

               പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന്റെ പകർപ്പ്  അറിവിലേക്കും അനന്തര നടപടികൾക്കുമായി ചുവടെ ലിങ്കിൽ നൽകിയിരിക്കുന്നു. 


  ദേശീയ അധ്യാപക അവാർഡ് 

                    ദേശീയ അധ്യാപക അവാർഡിന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കത്തും വിശദ വിവരങ്ങളും ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. 15 / 06 / 2019 നകം  ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സർക്കാർ ഉത്തരവിന്റെ പകർപ്പ് എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും അനന്തരനടപടികൾക്കുമായി ചുവടെ  കൊടുത്തിരിക്കുന്നു.
  

ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാർഡ്

                         ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാർഡ് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ കത്തിന്റെ പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  പ്രധാനാദ്ധ്യാപകർ വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും പ്രസ്‌തുത വിവരങ്ങൾ കൃത്യമായി അറിയിക്കേണ്ടതാണ്

                മികച്ച പി. ടി. എ. യ്ക്കുള്ള അവാർഡ്  2018 - 19 


                                      2018 - 19 അധ്യയന വർഷത്തെ മികച്ച പി. ടി. എ. യ്ക്കുള്ള അവാർഡ്  ( സർക്കാർ / എയ്‌ഡഡ്‌ സ്‌കൂളുകളെ  ഒരുമിച്ചാണ് പരിഗണിക്കുന്നത്.  30 / 06 / 2019 വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതാണ്.)  സംബന്ധിച്ച അപേക്ഷകൾ 3 കോപ്പി നിർദിഷ്ട മാതൃകയിൽ കൃത്യമായി തയ്യാറാക്കി 05 / 07 / 2019 വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഇതു സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലറിന്റെയും മാതൃകാഫോറത്തിന്റെയും പകർപ്പ് ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. 

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മാതൃകാഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കൈത്തറി സൗജന്യ സ്ക്കൂൾ യൂണിഫോം വിതരണം 2019 - 20 

                                  2019 - 20 അധ്യയന വർഷത്തെ കൈത്തറി യൂണിഫോം                   ( സർക്കാർ സ്‌കൂളുകളിലെ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലേയും എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലെയും കുട്ടികൾക്ക്)  കീഴൂർ വാഴുന്നവർസ് യു. പി. സ്ക്കൂളിൽ എത്തിച്ചിട്ടുള്ളതിനാൽ അർഹരായ വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ ഉടൻ തന്നെ കൈപ്പറ്റി  വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ടതാണെന്നു  അറിയിക്കുന്നു.

May 13, 2019

മെഡിസെപ് വിവര ശേഖരണവുമായി ബന്ധപ്പെട്ട നാളിതുവരെ അംഗത്വ അപേക്ഷ സമർപ്പിക്കാത്തവരുടെയും പുതിയതായി സർവീസിൽ പ്രവേശിച്ചവരുടെയും വിവരങ്ങൾ ഇതോടൊപ്പമുള്ള excel sheet  ൽ തയ്യാറാക്കി 14 / 05/ 2019 നു മുൻപായി ഇമെയിൽ മുഖാന്തിരം സമർപ്പിക്കേണ്ടതാണ് നിശ്ചിത സമയത്തിനകം സമർപ്പിക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല
excel sheet  ക്ലിക്ക് here

May 09, 2019

       സർക്കാർ എൽ. പി. / യു. പി . വിഭാഗം വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ സ്റ്റാഫ് ലിസ്റ്റ് സഹിതം 10 - 05 - 2019 (വെള്ളി) രാവിലെ 10 മണിക്ക് എ. ഇ. ഓ ആഫീസിൽ ഹാജരാകേണ്ടതാണെന്നു അറിയിക്കുന്നു
*********വളരെ പ്രധാനപ്പെട്ട അറിയിപ്പ്*********
സ്പെഷ്യൽ ഫീ ഫണ്ട് വിനിയോഗം

സ്പെഷ്യൽ ഫീ ഫണ്ട് വിനിയോഗം സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സുപ്രധാന സർക്കുലർ ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണ്. സ്പെഷ്യൽ ഫീ ഫണ്ടിൽ തുക അവശേഷിക്കുന്ന  വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ 14 / 05 / 2019 (ചൊവ്വ) നു മുമ്പായി പ്രസ്തുത സർക്കുലറിലെ  നിർദ്ദേശാനുസരണം തുക പിൻവലിക്കേണ്ടതാണ്. പ്രസ്‌തുത സമയപരിധി കർശ്ശനമായി പാലിക്കേണ്ടതാണ്. തുക പിൻവലിച്ചത് സംബന്ധിച്ച വിശദാംശങ്ങൾ 14 / 05 / 2019 (ചൊവ്വ) വൈകുന്നേരം 4 മണിക്ക് മുമ്പായി എ. ഇ. ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്. 15  / 05 / 2019 നു ശേഷം സ്പെഷ്യൽ ഫീ അക്കൗണ്ടിലെ തുക വിനിയോഗിക്കാത്ത പ്രധാനാധ്യാപകർക്കെതിരെ കർശ്ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്

May 07, 2019

സർക്കാർ സ്‌കൂളുകളുടെ കെട്ടിട നിർമാണത്തിനായി തുക ആവശ്യമുണ്ടെങ്കിൽ വിശദമായ എസ്റിമേറ്റ്  പ്ലാൻ എന്നിവ സഹിതം 2 ആഴ്ചക്കുള്ളിൽ  അപേക്ഷ എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് 

May 02, 2019


 
സൗജന്യ യൂണിഫോം യൂണിഫോം തുക വിതരണം 
2018 -19 വർഷത്തെ സൗജന്യ യൂണിഫോം യൂണിഫോം  രണ്ടാം ഘട്ട തുക  അതാതു പ്രധാനാദ്ധ്യാപകരുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ട് . പ്രധാനാദ്ധ്യാപകർ തുക പിൻവലിച്ചു  യൂണിഫോമിനത്തിൽ ചിലവഴിച്ചതിന്റെ  അക്വിറ്റൻസ് ധനവിനിയോഗ പത്രം  എന്നിവ 15 / 05 2019 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .മൂന്നാം ഘട്ട അലോട്ട്മെന്റ് വൈകാതെ ലഭ്യമാക്കുന്നതാണ് . എന്നാൽ ഇതുവരെ ലഭിച്ച തുകയുടെ  ധനവിനിയോഗപത്രം , അക്വിറ്റൻസ്  എന്നിവ സമർപ്പിക്കാത്ത   സ്കൂളുകൾക്ക് മൂന്നാംഘട്ട  അലോട്ട്മെന്റ് തുക ലഭിക്കുന്നതല്ല . അനുവദിച്ച തുകയുടെ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .
അവധിക്കാല അധ്യാപക പരിശീലനം  2019 - 20

                       ഈ ഉപജില്ലയിലെ അവധിക്കാല അധ്യാപക പരിശീലന കേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും അവധിക്കാല അധ്യാപക പരിശീലനം  2019 - 20 പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങൾ തങ്ങളുടെ വിദ്യാലയങ്ങളിലെ അധ്യാപകരെ കൃത്യമായി അറിയിക്കേണ്ടതും പ്രസ്തുത പരിശീലന പരിപാടിയിൽ എല്ലാ അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുമാണ്.