*********വളരെ പ്രധാനപ്പെട്ട അറിയിപ്പ്*********
സ്പെഷ്യൽ ഫീ ഫണ്ട് വിനിയോഗം
സ്പെഷ്യൽ ഫീ ഫണ്ട് വിനിയോഗം സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സുപ്രധാന സർക്കുലർ ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണ്. സ്പെഷ്യൽ ഫീ ഫണ്ടിൽ തുക അവശേഷിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ 14 / 05 / 2019 (ചൊവ്വ) നു മുമ്പായി പ്രസ്തുത സർക്കുലറിലെ നിർദ്ദേശാനുസരണം തുക പിൻവലിക്കേണ്ടതാണ്. പ്രസ്‌തുത സമയപരിധി കർശ്ശനമായി പാലിക്കേണ്ടതാണ്. തുക പിൻവലിച്ചത് സംബന്ധിച്ച വിശദാംശങ്ങൾ 14 / 05 / 2019 (ചൊവ്വ) വൈകുന്നേരം 4 മണിക്ക് മുമ്പായി എ. ഇ. ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്. 15 / 05 / 2019 നു ശേഷം സ്പെഷ്യൽ ഫീ അക്കൗണ്ടിലെ തുക വിനിയോഗിക്കാത്ത പ്രധാനാധ്യാപകർക്കെതിരെ കർശ്ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.