Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 30, 2021


    Immediate attention to the headmasters who sanctioned funds for the construction of the kitchen-cum-store room.  

March 17, 2021

PREMETRIC SCHOLARSHIP 2014-15

 വളരെ അടിയന്തിരം 

2014 -15 വർഷത്തെ പ്രീമെട്രിക് സ്‌കോളർഷിപ്പ് അനുവദിച്ച് നല്കുന്നതിലേക്കായി ഇതിനോടകം നൽകിയ പട്ടികയിൽ കണ്ടെത്താൻ സാധിക്കാതിരുന്ന കുട്ടികളുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു .പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ ബാങ്ക് അക്കൗണ്ട്  സംബന്ധിച്ച വിശദാംശങ്ങൾ അടിയന്തിരമായി ശേഖരിച്ച് നല്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ  ആവശ്യപ്പെട്ടിട്ടുള്ളതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും ടി വിവരങ്ങൾ 18 -03 -2021 ന് ഉച്ചയ്ക്ക് 12  മണിക്ക് മുമ്പായി ശേഖരിച്ച് നൽകേണ്ടതാണ്. പ്രസ്തുത വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിച്ചാലും ലഭിച്ചിട്ടില്ലെങ്കിലും  ആയത് രേഖാമൂലം ഈ ഓഫിസിൽ അറിയിക്കേണ്ടതാണ് .സമയ പരിധി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .

പട്ടിക 

March 09, 2021

DETAILS OF PROTECTED TEACHERS

 സംരക്ഷിതാദ്ധ്യാപകരുടെ വിവരശേഖരണം

ഇരിട്ടി ഉപജില്ലയിലെ സംരക്ഷിതാദ്ധ്യാപകരുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു.പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അദ്ധ്യാപകരുടെ മാത്യവിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകർ 10-3-2021 ന്‌ ഉച്ചയ്ക്ക് മുമ്പായി  ടി പട്ടികയിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി നൽകേണ്ടതാണ്‌. നിലവിൽ പുനർവിന്യസിച്ചിട്ടുള്ള  വിദ്യാലയത്തിന്റെ പേര്‌ , ഏത് തീയതി മുതലാണ്‌ പുനർ വിന്യസിച്ചിട്ടുള്ളത് , മാത്യവിദ്യാലയത്തിൽ പുനപ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽ പുനപ്രവേശിച്ച തീയതിയും  ,  വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് നമ്പറും തീയതിയും തുടങ്ങിയ വിശദാംശങ്ങളാണ്‌ നൽകേണ്ടത്. സംശയങ്ങൾക്ക് ബി സെക്ഷനുമായി ബന്ധപ്പെടുക (9946114125)

ഗൂഗിൾ ഷീറ്റ്


March 05, 2021

2020-21 വർഷത്തെ IEDC കുട്ടികളുടെ ലിസ്റ്റ് പരിശോധിച്ച് അപാകതകൾ ഉണ്ടെങ്കിൽ ആയത് ഉടൻ ഡി സെക്ഷനെ അറിയിക്കേണ്ടതാണ് .ലിസ്റ്റ് നാളെ (06.02.2021 ) തന്നെ മേൽ ഓഫീസിൽ സമർപ്പിക്കേണ്ടതിനാൽ സമയപരിധി കർശനമായും പാലിക്കേണ്ടതാണ് .

 IEDC RENEWAL & FRESH LIST CLICK HERE

March 04, 2021

                                                  അടിയെന്തിരം 

കാഴ്‌ച  പരിമിതിയുള്ള അധ്യാപകരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള നാല് ദിവസത്തെ ഐ.സി.ടി  പരിശീലനം 2021 മാർച്ച് 8 (തിങ്കൾ )മുതൽ മാർച്ച് 12 (വെള്ളി )വരെ കൈറ്റിന്റെ  ജില്ലാ ഓഫീസിൽ വെച്ച് (ജി.വി.എച്ച് എസ്  എസ് (സ്പോർട്സ് )

സ്കൂളിൽ വെച്ച് നടത്തുന്നു .ഇ  ഉപജില്ലയുടെ കീഴിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യേണ്ട കാഴ്ച പരിമിതി ഉള്ള അധ്യാപകരുണ്ടെങ്കിൽ രാവിലെ  ഒൻപതരയ്ക്ക് പരിശീലനകേന്ദ്രത്തിൽ  എത്തിച്ചേരേണ്ടതാണ് വിശദ വിവരങ്ങൾക്ക്  താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് 

(നളിനാക്ഷൻ -9496360909 )

March 03, 2021


2020 -2021 വർഷത്തെ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ റിന്യൂവൽ ലിസ്റ്റ് ചുവടെ ചേർക്കുന്നു.ആയതു പരിശോധിച്ചു സ്കൂളിലില്ലാത്ത കുട്ടികളുടെ വിവരങ്ങൾ സീരിയൽ നമ്പർ സഹിതം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്



 https://drive.google.com/file/d/1MkYh7wIe8pqq9r683ex5UgMfFucSCV2b/view?usp=sharing