Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

November 11, 2019

 'വിദ്യാലയംപ്രതിഭകളോടൊപ്പം
    
       പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയംപ്രതിഭകളോടൊപ്പം' എന്ന പരിപാടി നവംബർ 14 മുതൽ 28 വരെയാണ് നടക്കുന്നത്. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന, വിദ്യാലയത്തിനടുത്ത് പ്രയാസം കൂടാതെ എത്തിപ്പെടാൻ പറ്റുന്ന  ദൂരപരിധിയിൽ താമസിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ വീട്ടിലെത്തി ആദരവ് പ്രകടിപ്പിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ശിശുദിനമായ നവംബർ 14 ന് ഒരു പ്രതിഭയെയെങ്കിലും ആദരിക്കേണ്ടതാണ്. ഇതോടൊപ്പം നൽകിയിരിക്കുന്ന ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് സന്ദർശിക്കാനുദ്ദേശിക്കുന്ന പ്രതിഭകൾക്ക് മുൻകൂട്ടി നൽകി അനുമതി നേടാൻ പ്രഥമാധ്യാപകൻ  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാലയത്തിനകത്തുള്ള ജൈവ വൈവിധ്യ ഉദ്യാനത്തിൽനിന്നും പറിച്ചെടുത്ത പൂക്കൾ (പ്ലാസ്റ്റിക്കിൽ പൊതിയാതെ) ആദരവിന്റെ ഭാഗമായി പ്രതിഭകൾക്ക് നൽകാവുന്നതാണ്. കുട്ടികൾ സന്ദർശിക്കേണ്ട പ്രതിഭകളുടെ ലിസ്റ്റ് അയക്കേണ്ട മാതൃക അറ്റാച്ച് ചെയ്തിട്ടുണ്ട്.