Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

June 01, 2018

      വിദ്യാർത്ഥികൾ ലഹരിയുടെ പിടിയിൽ പെടാതിരിക്കാനായി സ്‌കൂളുകളിൽ അധ്യാപക - രക്ഷാകർത്തൃ  - വിദ്യാർത്ഥി സൗഹൃദ പരിപാടികൾ പ്രധാനാദ്ധ്യാപകർ ആസൂത്രണം ചെയ്യേണ്ടതാണ്. ഇതു സംബന്ധിച്ച കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് പ്രഥമ പരിഗണന നൽകേണ്ടതാണ്. എക്‌സൈസ്  വകുപ്പിന്റെ ലഹരി വിരുദ്ധ സന്ദേശവും സേവനങ്ങളും അധ്യയന വർഷാരംഭത്തിൽ തന്നെ വിദ്യാർഥികൾക്ക് ഉപയുക്തമാകുന്ന വിധം ക്രമീകരിക്കുവാനും സ്കൂൾ അസ്സംബ്ലികളിലും പി. ടി. എ. മീറ്റിംഗുകളിലും  എക്‌സൈസ് ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിക്കുവാനും ശ്രെദ്ധിക്കേണ്ടതാണ്. 
ഇതു സംബന്ധിച്ച റിപ്പോർട്ട്  2018 ജൂൺ 25 നകം സമർപ്പിക്കേണ്ടതാണ്. 
താഴെ കൊടുത്തിരിക്കുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ അസ്സംബ്ലിയിൽ ചൊല്ലേണ്ടതാണ്.  

ലഹരി വിരുദ്ധ പ്രതിജ്ഞ
               മദ്യം, മയക്കുമരുന്ന്, പുകയില, പാൻമസാല തുടങ്ങിയ ലഹരി പദാർഥങ്ങൾ വ്യക്തികളേയും, കുടുംബങ്ങളേയും ആരോഗ്യപരമായും, സാമ്പത്തികമായും, സാമൂഹികമായും, സാംസ്‌കാരികമായും നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണ് എന്ന് ഞാൻ മനസിലാക്കുന്നു. ആയതിനാൽ ഏതെങ്കിലും ലഹരി പദാർഥങ്ങൾ ഉപയോഗിക്കുകയോ അത് ഉപയോഗിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു എന്റേതായ കടമ നിറവേറ്റുമെന്നും, ലഹരി വിമുക്ത സമൂഹത്തിനായി പ്രയത്നിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.