വളരെ പ്രധാനപ്പെട്ട അറിയിപ്പ്
അവധിക്കാല അധ്യാപക പരിശീലനത്തിലും ഐ. സി. റ്റി. പരിശീലനത്തിലും പങ്കെടുക്കാത്ത അധ്യാപകരുടെ വിശദീകരണം പ്രധാനാദ്ധ്യാപകർ രേഖാമൂലം എഴുതി വാങ്ങി 21 / 06 / 2019 (വെള്ളി) നു ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. യാതൊരു കാരണവശാലും ഈ വിഷയത്തിൽ വീഴ്ച വരുത്തുവാൻ പാടുള്ളതല്ല. ടി അധ്യാപകർ മുൻവർഷങ്ങളിലെ അവധിക്കാല അധ്യാപക പരിശീലനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ എന്ന വിവരവും പ്രധാനാദ്ധ്യാപകർ സമർപ്പിക്കേണ്ടതാണ്. സമയബന്ധിതമായി വിശദീകരണം സമർപ്പിക്കാത്തവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.