ക്ലബ് കൺവീനർമാരുടെ യോഗം
ഈ ഉപജില്ലാപരിധിയിൽപ്പെടുന്ന എൽ. പി. / യു. പി. / ഹൈസ്ക്കൂൾ / ഹയർസെക്കണ്ടറി വിഭാഗം വിദ്യാലയങ്ങളിലെ വിവിധ ക്ലബ് കൺവീനർമാരുടെ യോഗം 26 - 06 - 2019 (ബുധൻ) നു ചുവടെ ചേർത്തിട്ടുള്ള സമയക്രമപ്രകാരം എ. ഇ. ഓ. ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്.
സയൻസ് ക്ലബ്, ഗണിതശാസ്ത്ര ക്ലബ് എന്നിവയുടെ യോഗം 26 - 06 - 2019 (ബുധൻ) നു രാവിലെ 10 : 30 മണിക്കും
സാമൂഹ്യശാസ്ത്ര ക്ലബ്, പ്രവർത്തിപരിചയ ക്ലബ് എന്നിവയുടെ യോഗം ഉച്ചയ്ക്ക് 12 മണിക്കും നടക്കുന്നതാണ്.
ആയതിനാൽ വിദ്യാലയങ്ങളിലെ വിവിധ ക്ലബ് കൺവീനർമാർക്ക് പ്രസ്‌തുത യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കുവാനുള്ള നിർദേശം പ്രധാനാദ്ധ്യാപകർ നൽകേണ്ടതാണ്.