6th Working Day - അടിയന്തിര ശ്രെദ്ധയ്ക്ക്
ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ
1. 2018 -19 അധ്യയന വർഷത്തിൽ ഉണ്ടായിരുന്ന അർഹരായ എല്ലാ കുട്ടികളെയും 2019 -20 വർഷത്തേക്ക് സമ്പൂർണയിൽ ക്ലാസ് പ്രൊമോഷൻ / ക്ലാസ് ട്രാൻസ്ഫർ നടത്തിയിട്ടുണ്ടെന്നും എല്ലാവരെയും സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക
2 .പുതുതായി ചേർന്ന എല്ലാകുട്ടികളെയും സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ഉറപ്പുവരുത്താനും പുതുതായി വന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ താമസംവിനാ രേഖപെടുത്തുവാനും പ്രത്യേകം ശ്രെദ്ധിക്കുക.
3 .നിലവിലുള്ള കുട്ടികളെ സംബന്ധിക്കുന്ന സമ്പൂർണയിൽ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാവിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നു ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പു വരുത്തുക
4 .വിടുതൽ സർട്ടിഫിക്കറ്റ് വിതരണം, നീക്കംചെയ്യൽ, പുതിയ പ്രവേശനം എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതാണ്
5 .സ്കൂളിനെ സംബന്ധിക്കുന്ന നിലവിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ കൃത്യമായും രേഖപ്പെടുത്തുക .
6 . മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം, അറബിക്, ഉറുദു, സംസ്കൃതം, തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം സമ്പൂർണയിൽ രേഖപ്പെടുത്തുമ്പോൾ പ്രധാന അധ്യാപകർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്
ആറാം പ്രവർത്തി ദിവസത്തെ വിവരങ്ങൾ സമ്പൂർണയിൽ എന്റർ ചെയ്തതിനുശേഷം പ്രൊഫോര്മ 2 യിൽ synchronize എന്ന ബട്ടൺ അമർത്തിയാൽ മാത്രമേ വിവരങ്ങൾ അപ്ഡേറ്റ് ആവുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
വിവരങ്ങൾ ആറാം പ്രവൃത്തി ദിനത്തിൽ (13 / 06 / 2019) രാവിലെ 11 മണിക്കകം കൺഫേം ചെയ്യേണ്ടതും റിപ്പോർട്ട് ( 3 കോപ്പി ) പ്രധാനാദ്ധ്യാപകർ ഒപ്പും സീലും പതിച്ചു ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.പ്രധാനാദ്ധ്യാപകർക്കുള്ള നിർദ്ദേശം
2019-20 വർഷത്തെ തസ്തിക നിർണ്ണയം പൂർണ്ണമായും, ഈ വർഷം സമ്പൂർണ്ണയിൽ ചേർക്കുന്ന ആറാം പ്രവർത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തെ Online ആയി ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കുമെന്ന് ഡി.ജി.ഇ.അധികൃതർ അറിയിച്ചിട്ടുണ്ട്.
ആറാം പ്രവർത്തി ദിവസം വൈകുന്നേരം മൂന്നു മണിയോടെ *സമ്പൂർണ്ണയിൽ* രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ KITE അധികൃതർ ലോക്ക് ചെയ്ത് ഡി.ജി.ഇ.ക്ക് കൈമാറിക്കഴിഞ്ഞാൽ പിന്നീട് ടി വിശദാംശങ്ങളിൽ യാതൊരു തരത്തിലുള്ള തിരുത്തലുകളും സാധ്യമല്ല.
ആയതിനാൽ *അറബിക്, ഉറുദു, സംസ്കൃതം തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം സമ്പൂർണ്ണയിൽ (പ്രത്യേകിച്ചും എൽ.പി ക്ലാസിലെ അഡീഷണൽ അറബിക് പോലുള്ളത്)* രേഖപ്പെടുത്തുമ്പോൾ പ്രധാനാദ്ധ്യാപകർ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും, *ടി വിഷയത്തിൽ സംഭവിക്കുന്ന ചെറിയ അബദ്ധങ്ങൾ / ശ്രദ്ധക്കുറവുകൾ പോലും തസ്തികകൾ നിർണ്ണയിക്കുന്നതിൽ വലിയ തോതിലുള്ള തെറ്റുകൾ സംഭവിക്കുന്നതിലേക്കും, തസ്തിക നഷ്ടം ഉൾപ്പടെയുള്ള കാര്യങ്ങളിലേക്കും കാരണമാകുന്നതാണ്.
ആയതിനാൽ മേൽ വിഷയത്തിന്റെ ഗൗരവം സമ്പൂർണ്ണയിലെ വിശദാംശങ്ങൾ രേഖപ്പെടുത്തുവാൻ സഹായിക്കുന്ന മറ്റു ജീവനക്കാരെയും ബോദ്ധ്യപ്പെടുത്തേണ്ടതും, Online ആയി Confirm ചെയ്യുന്നതിനു മുൻപ് ടി വിശദാംശങ്ങളുടെ കൃത്യത എല്ലാ പ്രധാനാദ്ധ്യാപകരും നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുമാണ്.