Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

June 13, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് - സമയബന്ധിതം 

പാഠപുസ്തക ഇൻഡന്റിങ് 2019 - 20


         2019 - 20  അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിവസത്തെ കണക്കു പ്രകാരം അധികമായി പാഠപുസ്തക ഇൻഡന്റിങ് ഓൺലൈനായി നൽകുന്നത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ  സർക്കുലറിന്റെ പകർപ്പ് എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കും തുടർനടപടികൾക്കുമായി ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. പ്രസ്‌തുത സർക്കുലറിലെ  നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിച്ചു പ്രധാനാധ്യാപകർ 20 / 06 / 2019 നു മുമ്പായി അഡിഷണൽ ഇൻഡന്റിങ് കൃത്യമായി ചെയ്യേണ്ടതാണ്. 
                 
വിദ്യാലയങ്ങൾ അഡിഷണൽ ഇൻഡന്റിങ് കൺഫേം ചെയ്‌തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം വരുത്തുവാൻ സാധ്യമല്ലാത്തതിനാൽ വളരെ ശ്രെദ്ധിച്ചു അഡിഷണൽ ഇൻഡന്റിങ് നൽകേണ്ടതാണെന്നു പ്രത്യേകം അറിയിക്കുന്നു.  (RESET  ഓപ്ഷൻ അഡിഷണൽ ഇൻഡന്റിങ്ങിനു ഇല്ല)

  2019  - 20  അധ്യയന വർഷത്തിൽ പുതുതായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങിയിട്ടുള്ള വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഐ. ടി. @ സ്കൂൾ ( KITE ) ഓഫീസിൽ സ്ക്കൂൾ കോഡ് സഹിതം ഇമെയിലായി ഇംഗ്ലീഷ് മീഡിയം  പാഠപുസ്തക ഇൻഡന്റിങ് നൽകുന്നതിനുള്ള അപേക്ഷ  എത്രയും പെട്ടെന്ന് തന്നെ  സമർപ്പിക്കേണ്ടതാണ്. 

             പാഠപുസ്തക ഇൻഡന്റിങ് ചെയ്യുന്നതിനുള്ള സമയപരിധി 20 / 06 / 2019  നു അവസാനിക്കുന്നതിനാൽ പ്രധാനാധ്യാപകർ ഈ വിഷയത്തിൽ സത്വര നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു. വിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ നിർബന്ധമായും പാഠപുസ്‌തക ഇൻഡന്റിങ് ചെയ്യേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കകം അധികമായി ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ഇൻഡന്റിങ് നൽകുവാൻ യാതൊരു കാരണവശാലും അവസരം ലഭിക്കുന്നതല്ല. ആയതിനാൽ ഈ അവസരം പ്രയോജനപ്പെടുത്തി കൃത്യമായി അഡിഷണൽ പാഠപുസ്തക ഇൻഡന്റിങ് നൽകാത്ത പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.