വളരെ അടിയന്തിരം
ഗവ/എയിഡഡ് യു.പി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 4-5-2019 ലെ എച്ച്3/18716/2018/ഡി.പി.ഐ നമ്പർ കത്തിൽ ആവശ്യപ്പെട്ടതനുസരിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്പെഷ്യൽ ഫീസ് അക്കൗണ്ടിൽ ചെലവാകാതെ അവശേഷിക്കുന്ന തുക 15-5-2019 നു മുമ്പ് പിൻവലിക്കുവാനും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുവാനും ആയത് സംബന്ധിച്ച വിശദമായ റിപ്പോർട്ടും 16-5-2019 ലെ സ്പെഷ്യൽ ഫീസ് അക്കൗണ്ടിലെ നീക്കിയിരിപ്പ് തുക എത്രയാണെന്നും അറിയിക്കുവാനും ഇതിനോടകം ഈ ഓഫീസിൽ നിന്നും 2019 മെയ് മാസത്തിൽ അറിയിപ്പ് നൽകിയിരുന്നു.
ടി പ്രവർത്തനങ്ങളുടെ ക്രോഡീകരിച്ച റിപ്പോർട്ടും സ്കൂൾ തിരിച്ചുള്ള നീക്കിയിരിപ്പ് തുകയും അടിയന്തിരമായി അറിയിക്കുവാൻ വിദ്യാഭ്യാസ ഉപഡയറക്ടർ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ എല്ലാ ഗവ/എയിഡഡ് യു.പി സ്കൂൾ പ്രധാനാദ്ധ്യാപകരും സ്പെഷ്യൽ ഫീസ് വിനിയോഗവും നീക്കിയിരിപ്പ് തുകയും സംബന്ധിച്ച വിശദാംശങ്ങൾ 8-7-2020 നു വൈകുന്നേരം 3 മണിക്ക് മുമ്പായി ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്.