വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
ഇൻഡന്റ് ചെയ്തിട്ടും ലഭ്യമാകാതിരുന്ന ഏതാനും പുസ്തകങ്ങൾ ബന്ധപ്പെട്ട സൊസൈറ്റികൾക്ക് 14-7-2020 ന് എ.ഇ.ഒ ഓഫീസിൽ നിന്നും വിതരണം ചെയ്യുകയുണ്ടായി.ആയത് കൈപ്പറ്റുവാൻ ബാക്കിയുള്ള സൊസൈറ്റികൾ 15-7-2020 നു കാലത്ത് തന്നെ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്. പ്രസ്തുത പുസ്തകങ്ങൾ സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകൾക്ക് അടിയന്തിരമായി വിതരണം ചെയ്യേണ്ടതും സൈറ്റിൽ ഓൺലൈൻ എൻട്രി വരുത്തേണ്ടതുമാണ്.
മേൽ സൂചിപ്പിച്ച പ്രവർത്തികൾ അടിയന്തിര പ്രാധാന്യമുള്ളതായതിനാൽ സമയബന്ധിതമായി പൂർത്തിയാക്കിയതിനുശേഷം ഓരോ സ്കൂളിലും അധികമുള്ള പുസ്തകങ്ങളുടെ എണ്ണവും ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണവും ചുവടെ കൊടുത്തിരിക്കുന്ന എക്സൽ ഷീറ്റിൽ രേഖപ്പെടുത്തി 16-7-2020 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി aeoiritty2013@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാത്രം ഇ-മെയിൽ ചെയ്ത് നൽകേണ്ടതാണ്.ഓഫീസിന്റെ മറ്റ് ഇ-മെയിൽ വിലാസങ്ങളിലേക്ക് അയക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രസ്തുത എക്സൽ ഷീറ്റിൽ മാറ്റം വരുത്തരുത്. ഏത് പുസ്തകമാണോ നീക്കിയിരിപ്പുള്ളത്/ ആവശ്യമുള്ളത് , അതിന്റെ നേരെ ബന്ധപ്പെട്ട കോളത്തിൽ എണ്ണം രേഖപ്പെടുത്തിയാൽ മതിയാകും.
EXCESS/SHORTAGE PROFORMA
Excess/ Shortage ലിസ്റ്റ് ഓഫീസിൽ സമർപ്പിക്കുന്നതിനു മുമ്പായി മറ്റ് സൊസൈറ്റികളിൽ ലഭ്യമായ പുസ്തകങ്ങൾ പ്രധാനാദ്ധ്യാപകർക്ക് ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർക്ക് രശീതി നൽകി കൈപ്പറ്റാവുന്നതാണ്.അങ്ങിനെ കൈപ്പറ്റുന്ന പുസ്തകങ്ങളുടെ എണ്ണം Excess/ Shortage ലിസ്റ്റിൽ നിന്നും ഒഴിവാക്കേണ്ടതാണ്.